Search
  • Follow NativePlanet
Share
» »യേശു പുനരവതരിക്കുന്ന മിസോറാമിലെ സോളമൻറെ ക്ഷേത്രം!!

യേശു പുനരവതരിക്കുന്ന മിസോറാമിലെ സോളമൻറെ ക്ഷേത്രം!!

വടക്കു കിഴക്കൻ ഇന്ത്യയിലെ അത്ഭുതങ്ങൾ തേടി യാത്ര ചെയ്യണമെന്നും കൺമുന്നിലൊക്കെയും കാണണമെന്നും ആഗ്രഹിക്കാത്തവർ കാണില്ല. ചിറാപുഞ്ചിയും മൗസിന്റാമും ജീവനുള്ള പാലങ്ങളും കാസിരംഗ ദേശീയോദ്യാനവും ഗുവാഹത്തിയും മജൗലിയും ഒക്കെ ഒരിക്കലെങ്കിലും കണ്ണു നിറയെ കാണാതെ എങ്ങനെയാണ്... എന്നാൽ ഇവിടേക്കുള്ള യാത്രകളിൽ മിക്കവരും അറിയാതെയാണെങ്കിലും വിട്ടുപോകുന്ന കുറച്ച് ഇടങ്ങളുണ്ട്. അതിലൊന്നാണ് സോളമന്റെ ക്ഷേത്രം. മിസോറാമിലെ ഏറ്റവും വലിയ ക്രിസ്തീയ ദേവാലയമായി നിലകൊള്ളുന്ന ഇതിന് പ്രത്യേകതകൾ ഒരുപാടുണ്ട്. ബൈബിളിലെ വിശ്വാസമനുസരിച്ച് ജറുസലേമിലെ സോളമന്റെ ദേവാലയത്തിന്റെ തുടർച്ചയായാണ് ഇതു നിർമ്മിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. സോളമന്റെ ദേവാലയത്തിന്റെ വിശേഷങ്ങൾ...

മിസോറാം എന്നാൽ ഇതൊക്കെയാണ്! മിസോറാം എന്നാൽ ഇതൊക്കെയാണ്!

സോളമന്റെ ക്ഷേത്രം

സോളമന്റെ ക്ഷേത്രം

വടക്കു കിഴക്കൻ ഇന്ത്യയിലെ മിസറാമിലെ ഐസ്വാളിലാണ് ഇവിടുത്തെ ഏറ്റവും വലിയ ദേവാലയമായ സേളമന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മിസോറാമിലെ ക1ഹ്റാൻ തിയാങ്കിലിം എന്നു പേരായ ക്രിസ്തീയ വിഭാഗക്കാരുടേതാണ് ഈ ദേവാലയം. ഡോ. എൽ.ബി സാലിയോ എന്നു പേരായ മിസോറാമുകാരനാണ് ഈ സഭയും ദേവാലയവും നിർമ്മിച്ചത്.

PC:Kohhran Thianghlim

സ്വപ്നത്തിലെ ദർശന പ്രകാരം

സ്വപ്നത്തിലെ ദർശന പ്രകാരം

സഭാ സ്ഥാപകനായ ഡോ. എൽ. ബി. സാലിയോയ്ക്ക് സ്വപ്നനത്തില്‍ ലഭിച്ച വെളിപ്പെടുത്തലിൽ നിന്നാണ് സോളമന്റെ ദേവാലയം എന്ന ആശയം ലഭിക്കുന്നത്. "ദൈവം സ്വപ്നത്തിൽ സേളമന്ഡറെ ക്ഷേത്രം എനിക്കു കാണിച്ചു തന്നു. അതിനു മുൻപ് ഒരിക്കലും അങ്ങനെ ഒരു ദേവാലയത്തെപ്പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല. അതിന്റെ നിർമ്മാണത്തെക്കുറിച്ചോ ഒന്നും ഇല്ലായിരുന്നു. എന്നാൽ അത് ഞാൻ സ്വപ്നത്തിൽ കണ്ടു. എണീറ്റ ഉടനേ ഞാൻ സ്വപ്നത്തിൽ കണ്ട ആ ക്ഷേത്രത്തെക്കുറിച്ച് എഴുതി."ഇങ്ങനെയാണ് അദ്ദേഹം ആ സ്വപ്നത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

PC: Kohhran Thianghlim

രണ്ടു പതിറ്റാണ്ടുകൾ നീണ്ട നിർമ്മാണം

രണ്ടു പതിറ്റാണ്ടുകൾ നീണ്ട നിർമ്മാണം

1996 ലാണ് സ്വപ്നത്തിലെ നിർദ്ദേശം അനുസരിച്ച് ദേവാലയത്തിന്റെ നിർമ്മിതിക്ക് തുടക്കം കുറിക്കുന്നത്. 96 ൽ തറക്കല്ലിട്ടെങ്കിലും 97 ലാണ് നിർമ്മാണം തുടങ്ങുന്നത്. ഏകദേശം 20 വർഷത്തോളമായിരുന്നു ഇത് പൂർത്തിയാക്കുവാനെടുത്തത്. പഴയ നിയമത്തിലെ ജറുസലേമിലെ സോളമന്റെ ക്ഷേത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ചുറ്റോടു ചുറ്റും കാടുകൾ നിറഞ്ഞു കിടക്കുന്ന ഇവിടം അതിമനോഹരമായ ഒരു പ്രദേശം കൂടിയാണ്. മൂന്നു മില്യൺ യുഎസ് ഡോളറാണ് ഇതിന്റെ നിർമ്മാണത്തിന് ചിലവായത് എന്നാണ് കരുതുന്നത്. 2017 ലെ ക്രിസ്തുമസ് ദിനത്തിലാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്.

PC:Jhmar13

പന്ത്രണ്ടായിരം ആളുകൾക്ക്

പന്ത്രണ്ടായിരം ആളുകൾക്ക്

മിസോറാമിലെ എന്നല്ല, ഇന്ത്യയിലെ തന്നെ വലിയ ദേവാലയങ്ങളിലൊന്നായാണ് സോളമന്‍റെ ക്ഷേത്രം അറിയപ്പെടുന്നത്. ദേവാലയത്തിനുള്ളിൽ രണ്ടായിരം ആളുകൾക്കും അതിനു പുറത്ത് ഏകദേശം പതിനായിരത്തോളം ആളുകൾക്കും ഇരിക്കാവുന്ന രീതിയിലുള്ള നിർമ്മാണമാണ് ഇതിന്റേത്. സോളമൻ ക്ഷേത്രത്തിൻറെ പോർച്ച് എന്നാണ് മുറ്റം ഉൾപ്പെടുന്ന ദേവാലയത്തിന്റെ ഭാഗം അറിയപ്പെടുന്നത്.

PC:Jhmar13

12 കവാടങ്ങൾ

12 കവാടങ്ങൾ

നാലുദിക്കുകളിലായി ഒന്നിന് മൂന്ന് വാതിലുകൾ എന്ന നിലയിൽ 12 കവാടങ്ങളാണ് ഈ ദേവാലയത്തിനുള്ളത്. അതു കൂടാതെ നാലു പ്രധാന ദിശകളിലേക്കും ദർശനം നല്കുന്ന രീതിയിലാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. കൂടാതെ എല്ലായിടത്തും നീളം കൂടിയ തൂണുകളും കാണാം.
വെളിപാടിൻറെ പുസ്തകത്തിലെ ഏഴു ദേവാലയങ്ങളെ സൂചിപ്പിക്കാനായി ദാവീദിന്റെ ഏഴു നക്ഷത്രങ്ങളെയും ഇവിടെ കാണാൻ കഴിയും.

PC:Jhmar13

നാലു തൂണുകൾ

നാലു തൂണുകൾ

പൂര്‍ണമായും മാര്‍ബിളില്‍ തീര്‍ത്ത 3025 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള മാര്‍ബിളില്‍ തീര്‍ത്ത ക്ഷേത്രത്തിന് വേറേയെും പ്രത്യേകതകളുണ്ട്. ൃ മനുഷ്യജീവിതത്തിന്റെ നാല് അവസ്ഥകളായ മോക്ഷം, നീതി, ജീവിതം, അതിജയിക്കല്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന നാല് തൂണുകളാണ് ക്ഷേത്രത്തിനുള്ളത്.
ഇതിന് മുകളിലാണ് ദാവീദിന്റെ ഏഴ് നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്,

PC:Jhmar13

 യേശു പുനവതരിക്കുന്ന മിസോറാം

യേശു പുനവതരിക്കുന്ന മിസോറാം

എന്തുകൊണ്ടാണ് ഈ ദേവാലയം നിർമ്മിക്കുവാൻ മിസേറാം തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിനും ഹോളി ചർച്ച് സഭക്കാർക്ക് ഉത്തരമുണ്ട്. ബൈബിളില്‍ പറയുന്ന പ്രകാരം യേശുക്രിസ്തു പുനരവതരിക്കുന്ന ‘സിറ്റി ഓഫ് ഈസ്റ്റ്' മിസോറാം ആണെന്നാണ് ഇവർ വിശ്വാസിക്കുന്നത്. അതുകൊണ്ടാണത്രെ സോളമന്റെ ദേവാലയം ഇവിടെ തന്നെ നിർമ്മിച്ചത്.

PC:Jhmar13

പാർക്കും ആശുപത്രിയും

പാർക്കും ആശുപത്രിയും

ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നായി ആളുകൾ എത്തുന്നതിനാൽ അതിനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കാടിനോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ കാട്ടിലെ മരങ്ങള്‍ കൊണ്ടുള്ള പാർക്കാണ് ഇവിടുത്തെ ആദ്യ ആകർഷണം. ധാരാളം ഫലവൃക്ഷങ്ങളും പക്ഷികളും അണ്ണാന്മാരും ഒക്കെ ഇതിന്റെ ഭാഗമാണ്. കൂടാതെ കുന്നിനു മുകളിൽ സന്ദർശകർക്കായി ഒരു റെസ്റ്റോറന്റും ഉണ്ട്. കൂടാതെ ഡീ അഡിക്ഷൻ സെന്‍ററും ആശുപത്രിയും ഇതിന്റെ ഭാഗമാണ്.

PC:Jhmar13

എവിടെയാണിത്

എവിടെയാണിത്

ആദ്യം മിസോറാമിന്റെ കിഴക്കൻ മേഖലയോട് ചേർന്നായിരുന്നു സ്വപ്നത്തിൽ കണ്ട ദേവാലയം നിർമ്മിക്കാനായി ഇവർ സ്ഥലം തിരഞ്ഞെടുത്തത്. പിന്നീട് അവിടെ എത്തുവാനുള്ള ബുദ്ധിമുട്ടും ഗതാഗതത്തിന്റെയും സ്ഥലത്തിന്റെയും ഒക്കെ അസൗകര്യങ്ങൾ കണക്കിലെടുത്ത് ദേവാലയം നിർമ്മിത്തുവാനുള്ള സ്ഥാനം മാറ്റി. പിന്നീട് ഐസ്വാളിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് ഈ ദേവാലയം നിർമ്മിക്കുകയായിരുന്നു.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഐസ്വാളിൽ നിന്നും 10 കിലോമീറ്റർ അകലെ ചോൾമണിലെ കിദ്രോൺ വാലിയിലാണ് സോളമന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത്.

 സന്ദർശിക്കുവാൻ

സന്ദർശിക്കുവാൻ

ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള വിശ്വാസികൾ എത്തിച്ചേരുന്ന ഇടമായി ഈ ദേവാലയം ഇന്നു മാറിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് ഇവിടം സന്ദര്‍ശിക്കുവാനുള്ള സമയം.

ആളെ കൊല്ലുന്ന ജെല്ലിക്കെട്ട് മുതൽ തൂങ്കാ നഗരം വരെ..മധുരൈയിലെ അവിശ്വസനീയമായ കാര്യങ്ങള്‍ആളെ കൊല്ലുന്ന ജെല്ലിക്കെട്ട് മുതൽ തൂങ്കാ നഗരം വരെ..മധുരൈയിലെ അവിശ്വസനീയമായ കാര്യങ്ങള്‍

തേക്കടിയിലെ ബോട്ട് യാത്രയ്ക്കൊരുങ്ങും മുൻപ് അറിയേണ്ടതെല്ലാം... തേക്കടിയിലെ ബോട്ട് യാത്രയ്ക്കൊരുങ്ങും മുൻപ് അറിയേണ്ടതെല്ലാം...

ഒരായിരം ചോദ്യങ്ങളുയർത്തി നൂറ്റാണ്ടുകളോളം സൂര്യവെളിച്ചം പോലുമെത്താത്ത കൊടുകാടിനുള്ളിൽ മറ‍ഞ്ഞു കിടന്നിരുന്ന ഖജുരാഹോയെക്കുറിച്ചും അവിടുത്തെ അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ചുംഒരായിരം ചോദ്യങ്ങളുയർത്തി നൂറ്റാണ്ടുകളോളം സൂര്യവെളിച്ചം പോലുമെത്താത്ത കൊടുകാടിനുള്ളിൽ മറ‍ഞ്ഞു കിടന്നിരുന്ന ഖജുരാഹോയെക്കുറിച്ചും അവിടുത്തെ അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ചും

PC:Kohhran Thianghlim

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X