Search
  • Follow NativePlanet
Share
» »ധര്‍മ്മപുത്രരുടെ സോമേശ്വരം മഹാദേവ ക്ഷേത്രം

ധര്‍മ്മപുത്രരുടെ സോമേശ്വരം മഹാദേവ ക്ഷേത്രം

നൂറ്റെട്ടു ശിവക്ഷേത്രങ്ങളിലൊന്ന് എന്ന സ്ഥാനം അലങ്കരിക്കുന്ന സോമേശ്വരം മഹാദേവ ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്

കഥകളാലും ഐതിഹ്യങ്ങളാലും നിറഞ്ഞു നില്‍ക്കുന്ന ക്ഷേത്രങ്ങളാണ് നമ്മുടെ നാടിന്‍റെ പ്രത്യേകത. ഓരോ ഗ്രാമത്തിനും അതിന്‍റെ പൗരാണികതയോ‌ടും ചരിത്രത്തോടും ചേര്‍ത്തു നിര്‍ത്തുവാന്‍ സാധിക്കുന്ന ക്ഷേത്രങ്ങളുണ്ട്. അത്തരത്തിലൊന്നാണ് സോമേശ്വരം മഹാദേവ ക്ഷേത്രം. തൃശൂരിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ ഇവിടം വിശ്വാസികളുടെ പ്രിയപ്പെ‌‌ട്ട ഇടം കൂടിയാണ്. നൂറ്റെട്ടു ശിവക്ഷേത്രങ്ങളിലൊന്ന് എന്ന സ്ഥാനം അലങ്കരിക്കുന്ന സോമേശ്വരം മഹാദേവ ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്

സോമേശ്വരം മഹാദേവക്ഷേത്രം

സോമേശ്വരം മഹാദേവക്ഷേത്രം

തൃശൂരുകാരുടെ, പ്രത്യേകിച്ച് പാമ്പാടിക്കാരുടെ വിശ്വാസങ്ങളോട് ചേര്‍ന്നു കിടക്കുന്ന ക്ഷേത്രമാണ് സോമേശ്വരം മഹാദേവക്ഷേത്രം. തിരുവില്വാമലയോട് ചേര്‍ന്ന് ശാന്തമായൊഴുകുന്ന നിളയുടെ തീരത്തിനടുത്തുള്ള ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചാല്‍ വളരെ ഗുണങ്ങളുണ്ടെന്നാണ് വിശ്വാസം.

108 ക്ഷേത്രങ്ങളിലൊന്ന്

108 ക്ഷേത്രങ്ങളിലൊന്ന്


ഹൈന്ദവ വിശ്വാസമനുസരിച്ച് പരശുരാമന്‍ സ്ഥാപിച്ച 108 ക്ഷേത്രങ്ങളിലൊന്നാണ് സോമേശ്വരം മഹാദേവക്ഷേത്രം. രൗദ്രഭാവത്തില്‍ ശിവനെ ആരാധിക്കുന്ന ഇവിടെ ശിവന സോമേശ്വരത്തപ്പന്‍ എന്നാണ് വിളിക്കുന്നത്. ശിവന്‍റെ രൗദ്രഭാവം കുറയ്ക്കുവാനായി പ്രതിഷ്ഠയു‌ടെ ദൃഷ്ടി ഭാരതപ്പുഴയിലേക്ക് വരത്തക്ക വണ്ണമാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

ധര്‍മ്മപുത്രരുടെ ക്ഷേത്രം

ധര്‍മ്മപുത്രരുടെ ക്ഷേത്രം


മഹാഭാരതവും പാണ്ഡവരുമായി ഏറെ ചേര്‍ന്നു കിടക്കുന്ന ഒന്നാണ് സോമേശ്വര ക്ഷേത്രം. കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവര്‍ വിജയിച്ചതിനു ശേഷം യുദ്ധത്തില്‍ മരിച്ചവര്‍ക്കും പൂര്‍വ്വികര്‍ക്കുമായി ശ്രാദ്ധമൂട്ടുവാനായി അവര്‍ തിരുവില്വാമലയിലെത്തിയെന്നാണ് വിശ്വാസം. അവിടുന്ന് വില്വാദ്രി നാഥനം തൊഴുത് പുനർജ്ജനി ഗുഹ നൂഴുകയും മൂന്ന് ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാകർമ്മങ്ങൾ നിർവ്വഹിയ്ക്കുകയും ചെയ്തുവെന്ന് ഐതിഹ്യം പറയുന്നു, ആ മൂന്നു ക്ഷേത്രങ്ങളിലൊന്നാണ് സോമേശ്വരം ക്ഷേത്രം എന്നാണ് വിശ്വാസം, ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം, കോതക്കുറുശ്ശി ശിവക്ഷേത്രം എന്നിവയാണ് മറ്റു രണ്ടു ക്ഷേത്രങ്ങള്‍.

PC:RajeshUnuppally

കേരള ശൈലിയില്‍

കേരള ശൈലിയില്‍


കേരളാ ശൈലിയില്‍ പരമ്പരാഗത രീതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ക്ഷേത്രങ്ങളിലേതു പോലെ തന്നെ വട്ട ശ്രീകോവിലാണ് ക്ഷേത്രത്തിനുള്ളത്. വെട്ടുകല്ലിലാണ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുരാണങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാല്‍ ക്ഷേത്രത്തിലെ ചുവരുകള്‍ അലങ്കരിച്ചിട്ടുണ്ട്.
ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, രക്ഷസ്സ്, വിഷ്ണു എന്നിവരാണ് ഉപദേവതകൾ.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തൃശൂര്‍ ജില്ലയില്‍ പാമ്പാടിക്കടുത്ത് തിരുവില്വാമല ഗ്രാമത്തിനോട് ചേര്‍ന്നാണ് തിരുവില്വാമല ഗ്രാമത്തിനടുത്താണ് സോമേശ്വരം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ചന്ദനവും ശര്‍ക്കരയും പിന്നെ പച്ചപ്പും!! മറയൂര്‍ കാത്തിരിക്കുന്നു സഞ്ചാരികള്‍ക്കായിചന്ദനവും ശര്‍ക്കരയും പിന്നെ പച്ചപ്പും!! മറയൂര്‍ കാത്തിരിക്കുന്നു സഞ്ചാരികള്‍ക്കായി

വീട്ടിലിരുന്ന് കാണാം ലോകത്തിലെ ആ എട്ട് അത്ഭുതങ്ങള്‍!വീട്ടിലിരുന്ന് കാണാം ലോകത്തിലെ ആ എട്ട് അത്ഭുതങ്ങള്‍!

ഇത് ഇന്ത്യയിലെ കൊച്ചു ടിബറ്റ്... അറിയാം ദലൈലാമയുടെ നാടായ മക്ലിയോഡ് ഗഞ്ച്!!ഇത് ഇന്ത്യയിലെ കൊച്ചു ടിബറ്റ്... അറിയാം ദലൈലാമയുടെ നാടായ മക്ലിയോഡ് ഗഞ്ച്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X