» »ബെംഗളുരുവിലെ മിലിട്ടറി ഹോട്ടലുകള്‍

ബെംഗളുരുവിലെ മിലിട്ടറി ഹോട്ടലുകള്‍

Written By: Elizabath

ബെംഗളുരു നഗരത്തില്‍ അങ്ങിങ്ങായി കാണപ്പെടുന്ന പരസ്യ ബോര്‍ഡുകളില്‍ പലപ്പോഴും കണ്ണുടക്കുമെങ്കിലും അത്ഭുതം തോന്നിയിട്ടുള്ള ഒരു പേരാണ് മിലിട്ടറി ഹോട്ടല്‍. പലയിടത്തും പലപേരുകളില്‍ കണ്ട മിലിട്ടറി ഹോട്ടലുകള്‍ മിക്കപ്പോഴും ആശ്ചര്യത്തില്‍ കൊണ്ടു നിര്‍ത്തി. പിന്നീട് ഇന്ത്യന്‍ മിലിട്ടറിയുമായി ഇതിന് ബന്ധമൊന്നുമില്ലെന്ന് മനസ്സിലായെങ്കിലും മറാഠി ആര്‍മിയുമായുള്ള ബന്ധം കഥതുടരുന്നതിന് കാരണമായി.

ബെംഗളുരുവിലെ മിലിട്ടറി ഹോട്ടലുകള്‍

PC: Pranav

1638ല്‍ മറാത്ത ഭരിച്ചിരുന്ന ഷഹാജി ബോണ്‍സ്‌ലെ ബെംഗളുരു കീഴടക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സൈന്യത്തിലെ ആളുകളെന്ന് അവകാശപ്പെട്ട കുറച്ചുപേര്‍ വിവിധയിടങ്ങളില്‍ ഭക്ഷണശാലകള്‍ തുടങ്ങിയത്രെ. സൈന്യത്തിലെ ആളുകള്‍ നടത്തുന്നതിനാല്‍ അത് പിന്നീട് മിലിട്ടറി ഹോട്ടലുകള്‍ എന്നറിയപ്പെട്ടു എന്നു ചരിത്രം പറയുന്നു.

ബെംഗളുരുവിലെ മിലിട്ടറി ഹോട്ടലുകള്‍

PC: Pranav

ബെംഗളുരു നഗരത്തിലുണ്ടായിരുന്ന ബ്രിട്ടീഷ്, ഇന്ത്യന്‍ സൈനികര്‍ക്ക് ഭക്ഷണം നല്കിയിരുന്ന ഹോട്ടലുകളായതുകൊണ്ടാണ് മിലിട്ടറി ഹോട്ടല്‍ എന്നു പറയുന്നത് എന്നു വിശ്വസിക്കുന്ന ആളുകള്‍ ഇപ്പോഴും നഗരത്തിലുണ്ട്.

എസ്. ഗോവിന്ദറാവു മിലിട്ടറി ഹോട്ടല്‍
മജസ്റ്റിക്കിനു സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മിലിട്ടറി ഹോട്ടലാണ് എസ്. ഗോവിന്ദറാവു മിലിട്ടറി ഹോട്ടല്‍. പഴയൊരു വീടിനോട് സാദൃശ്യം തോന്നിപ്പിക്കുന്ന ഈ ഹോട്ടല്‍ പക്ഷേ രുചിയില്‍ ഏറെ മുന്നിലാണ്.

ബെംഗളുരുവിലെ മിലിട്ടറി ഹോട്ടലുകള്‍

PC: Pranav

ഇഡ്‌ലിയും കീമക്കറിയും രുചികരമായ മട്ടണ്‍ ബിരിയാണിയും ഇവിടുത്തെ പ്രത്യേക വിഭവങ്ങളാണ്. കുറച്ചുവിഭവങ്ങള്‍ മാത്രമാണ് ഇത്തരം സ്ഥലങ്ങളില്‍ ലഭ്യമാവുക.കലസിപാളയം, മജസ്റ്റിക്, മല്ലേശ്വരം തുടങ്ങിയ ഇടങ്ങളില്‍ മിലിട്ടറി ഹോട്ടലുകള്‍ കാണാന്‍ സാധിക്കും.

എന്‍.വി. നായിഡു മിലിട്ടറി ഹോട്ടല്‍
തിരക്കേറിയ കെ.ആര്‍. മാര്‍ക്കറ്റിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന എന്‍.വി. നായിഡു മിലിട്ടറി ഹോട്ടലിലെ പെപ്പര്‍ ചിക്കനും മട്ടന്‍ പുലാവിനും ആരാധകര്‍ ഏറെയാണ്.

ബെംഗളുരുവിലെ മിലിട്ടറി ഹോട്ടലുകള്‍

PC: Pranav


രുചിയില്‍ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും ആളുകള്‍ ഇവിടെ അധികം എത്താറില്ല.
മിലിട്ടറി ഹോട്ടലുകളെ ഉത്ഭവത്തെക്കുറിച്ച് വേറെയും കഥകള്‍ പ്രചാരത്തിലുണ്ട്. ഷഹാജി ബോണ്‍സ്‌ലെയുടെയും ശിവാജിയുടെയും മാംസഭുക്കുകളായ സൈന്യത്തെ തീറ്റിപ്പോറ്റാന്‍വേണ്ടി തുടങ്ങിയയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ 1800ല്‍ ബെംഗളുരുവിനെ കീഴടക്കിയ പ്ലേഗിന്റെ സമയത്ത് രൂപം കൊണ്ടവയാണിതെന്നും പറയപ്പെടുന്നുണ്ട്.
രംഗണ്ണ മിലിട്ടറി ഹോട്ടലും ശിവാജി മിലിട്ടറി ഹോട്ടലുമൊക്കെ ഇത്തരം പാരമ്പര്യങ്ങളില്‍ തന്നെ രൂപം കൊണ്ടിട്ടുള്ളവയാണ്.

Read more about: travel, bengaluru
Please Wait while comments are loading...