Search
  • Follow NativePlanet
Share
» »പരീക്ഷയ്ക്ക് മുന്‍പ് മനസ് തണുപ്പിക്കാന്‍ ചില സ്ഥലങ്ങള്‍

പരീക്ഷയ്ക്ക് മുന്‍പ് മനസ് തണുപ്പിക്കാന്‍ ചില സ്ഥലങ്ങള്‍

പരീക്ഷയ്ക്ക് പഠിച്ചൊരുങ്ങുന്നതിനോടൊപ്പം കേരളത്തിലെ സുന്ദരമായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്താലോ.

അങ്ങനെ വീണ്ടും ഒരു പരീക്ഷപ്പനിയുടെ കാലം വന്നെത്തി. പരീക്ഷയ്ക്ക് പഠിച്ച് ഒരുങ്ങുന്നതിനോടൊപ്പം പരീക്ഷയുടെ സ്ട്രെസ് കുറയ്ക്കാ‌‌ന്‍ വഴികള്‍ തേടുന്നവര്‍ പലരുമുണ്ട്. സ്ട്രെസ് കുറയ്ക്കാന്‍ യാത്ര ചെയ്യുന്നതിനേക്കള്‍ മികച്ച ഒരു മാര്‍ഗമില്ലാ. പരീക്ഷയ്ക്ക് പഠിച്ചൊരുങ്ങുന്നതിനോടൊപ്പം കേരളത്തിലെ സുന്ദരമായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്താലോ.

മുന്‍കൂട്ടി വലിയ തയ്യാറെടുപ്പുകളൊന്നും എടുക്കാതെ തന്നെ യാത്ര ചെയ്യാന്‍ പറ്റുന്ന കേരളത്തിലെ 50 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം. ഈ പരീക്ഷക്കാലത്ത് പോകാന്‍ പറ്റു‌ന്ന സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുക്കാം

01. കുമ്പളങ്ങി

01. കുമ്പളങ്ങി

കൊച്ചിയില്‍ നിന്നും 15 കിലോമീറ്റര്‍ മാറിയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് സ്ഥിതിചെയ്യുന്നത്. വികസനകാര്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിട്ടുള്ള കേരള ഗ്രാമമാണ് കുമ്പളങ്ങി ടൂറിസം വില്ലേജ്. കുമ്പളങ്ങിയിലെ കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പ്രൊജക്ട് അഖിലേന്ത്യ തലത്തില്‍ പ്രശസ്തി നേടിയതും ഇത്തരത്തില്‍ ഇന്ത്യയിലെ ആദ്യത്തേതുമാണ്. മനോഹരമായ പ്രകൃതിക്കാഴ്ചകളാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജിന്റെ ഒരു പ്രധാന പ്രത്യേകത.

Photo Courtesy: Aruna at ml.wikipedia

02. കുട്ടനാട്

02. കുട്ടനാട്

കുട്ടനാട് ആലപ്പുയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കുട്ടനാണ്. നെല്‍കൃഷിയ്ക്ക് പേരുകേട്ട സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്നും ഏറെ താണുനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. വിശദമായി വായിക്കാം

Photo Courtesy: P.K.Niyogi

03. ഏഴാറ്റുമുഖം

03. ഏഴാറ്റുമുഖം

എറണാകുളം ജില്ലയില്‍ ചാലക്കുടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 11 കിലോമീറ്ററും എറണാകുളത്ത് നിന്ന് 40 കിലോമീറ്ററും അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഏഴ് നദികള്‍ കൂടിച്ചേരുന്ന സ്ഥലമായതിനാലാണ് ഈ സ്ഥലത്തിന് ഏഴാറ്റുമുഖം എന്ന പേര് ലഭിച്ചത്.
Photo Courtesy: Ranjithsiji

04. ആക്കുളം

04. ആക്കുളം

ആക്കുളം ലേക്കിന്റെ കരയിലായാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ് സ്ഥിതിചെയ്യുന്നത്. വേളി കായലിന്റെ ഭാഗമായാണ് ആക്കുളം ലേക്ക് കടലില്‍ ചേരുന്നത്. വാട്ടര്‍ സ്‌പോര്‍ട്‌സുകളും, നീന്തലും ആസ്വദിക്കാനുള്ള സൗകര്യങ്ങളുണ്ട് ആക്കുളം ലേക്കില്‍.

Photo Courtesy: Suniltg

05. ചെമ്പ്രപീക്ക്

05. ചെമ്പ്രപീക്ക്

വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ചെമ്പ്രപീക്കിനെക്കുറിച്ച് കൂടുതല്‍ അറിയാം

Photo Courtesy: Sarath Kuchi

06. ബാണസുര ഡാം

06. ബാണസുര ഡാം

ബാണസുര ഡാം കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയായാണ് ബാണാസുര ഡാം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലേ ഏറ്റവും വലിയ എര്‍ത്തഡാമായ ബാണസുര ഡാമിനേക്കുറിച്ച് കൂടുതല്‍ വായിക്കാം

Photo Courtesy: Vinayaraj
07. തെന്‍മല

07. തെന്‍മല

പ്രകൃതികനിഞ്ഞനുഗ്രഹിച്ചൊരു സ്ഥലമാണ് കൊല്ലം ജില്ലയിലെ തെന്‍മല. ഇപ്പോള്‍ ഇക്കോ ടൂറിസം പദ്ധതി വന്നതില്‍പ്പിന്നെ ടൂറിസം ഭൂപടത്തില്‍ തെന്‍മലയ്ക്ക് പ്രമുഖ സ്ഥമാനമാണ് ലഭിയ്ക്കുന്നത്. പ്രകൃതിസൗന്ദര്യവും സാഹസികതയുമാണ് തെന്‍മലയിലെ പ്രധാന ആകര്‍ഷണങ്ങള്‍. തേന്‍മലയെന്ന പേര് ലോപിച്ചാണത്രേ തെന്‍മലയെന്ന പേരുണ്ടായിരിക്കുന്നത്. കാട്ടുതേന്‍ ഏറെ ലഭിച്ചുകൊണ്ടിരുന്ന സ്ഥലമായതിനാലാണത്രേ ഇതിന് തേന്‍മലയെന്ന പേരുവീണത്. കൂടുതല്‍ വായിക്കാം

Photo Courtesy: Kumar Mullackal
08. റാണിപുരം

08. റാണിപുരം

കാസര്‍കോട് ജില്ലയുടെ മലയോരപ്രദേശത്താണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കാസര്‍കോടില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഏത് സമയവും സന്ദര്‍ശിക്കാന്‍ പറ്റുന്ന സുന്ദരമായ കാലവസ്ഥ റാണിപുരത്തിന്റെ പ്രത്യേകതയാണ്. കൂടുതല്‍ വായിക്കാം

Photo Courtesy: Vaikoovery
09. കോട്ടഞ്ചേരി

09. കോട്ടഞ്ചേരി

റാണിപുരത്തിനോട് ചേര്‍ന്ന് കിടക്കുന്ന മറ്റൊരു ഹില്‍സ്റ്റേഷനാണ് കോട്ടഞ്ചേരി. കാസര്‍കോട്ടെ പ്രമുഖ നഗരമായ കാഞ്ഞങ്ങാട്ടില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ കോട്ടഞ്ചേരിയില്‍ എത്താം.

Photo Courtesy: Krishnappa

10. ആറളം

10. ആറളം

കണ്ണൂര്‍ ജില്ലയിലാണ് ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. തലശ്ശേരിയില്‍ നിന്ന് 38 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആറളം വന്യജീവി സങ്കേതത്തില്‍ എത്താം. വായിക്കാം : കണ്ണൂരിന്റെ പച്ചപ്പ് കാണാന്‍ ആറളത്തേക്ക്

Photo Courtesy: Manojk

11. കടലുണ്ടി പക്ഷി സങ്കേതം

11. കടലുണ്ടി പക്ഷി സങ്കേതം

കടലുണ്ടി പക്ഷി സങ്കേതം കടലുണ്ടി പുഴ അറബിക്കടലിനോട് ചേരുന്ന ഭാഗത്തോട് ചേര്‍ന്ന് മനോഹരമായ ചെറുദ്വീപുകളുണ്ട്. ഈ പ്രദേശമാണ് കടലുണ്ടി പക്ഷി സങ്കേതത്തിന്റെ പരിധിയിലുള്ളത്. വാഹനത്തില്‍ കടലുണ്ടിയിലത്തെിയ ശേഷം ബോട്ടില്‍ സഞ്ചാരിച്ചാലാണ് പക്ഷികളെ കാണാനാവുക

Photo Courtesy: Dhruvaraj S

12. ധര്‍മ്മടം

12. ധര്‍മ്മടം

കേരളത്തിലെ പ്രശസ്തമായ തുരുത്താണ് ധര്‍മ്മടം തുരുത്ത്. കണ്ണൂരിനും തലശ്ശേരിക്കും ഇടയിലാണ് ധര്‍മ്മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്. വായിക്കാം: കേരളത്തിലെ ദ്വീപുകള്‍
Photo Courtesy: ShajiA

13. പൈതല്‍ മല

13. പൈതല്‍ മല

കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് പൈതല്‍ മല. നിരവധി റിസോര്‍ട്ടുകള്‍ പൈതല്‍‌മലയില്‍ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.
Photo Courtesy: Sivahari

14. കണ്ണവം

14. കണ്ണവം

കണ്ണൂര്‍ ജില്ലയിലെ വളരെ മനോഹരമായ സ്ഥലമാണ് കണ്ണവം കാടുകള്‍. തലശ്ശേരിയില്‍ നിന്ന് കൊട്ടിയൂര്‍ ബസ് കയറി കണ്ണവത്ത് ഇറങ്ങിയാല്‍ കണ്ണവം കാടുകള്‍ സന്ദര്‍ശിക്കാം. കാട്ടിലൂടെ കാണുന്ന ചെറിയ റോഡിലൂടെ മല കയറിയാ‌ല്‍ വാഴമല എന്ന് അറിയപ്പെടുന്ന വളരെ മനോഹരമായ മറ്റൊരു സ്ഥലത്ത് എത്തിച്ചേരാം.

Photo Courtesy: Rajeshodayanchal

15. ബ്രഹ്മഗിരി

15. ബ്രഹ്മഗിരി

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ബ്രഹ്മഗിരി സ്ഥിതി ചെയ്യുന്നത് കേരള - കര്‍ണാട സംസ്ഥാനങ്ങളിലായാണ്. കേരളത്തില്‍ വയനാട് ജില്ലയില്‍ പോയല്‍ ബ്രഹ്മഗിരി മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാം.

Photo Courtesy: Sharadaprasad

16. കുറുവ ദ്വീപ്

16. കുറുവ ദ്വീപ്

വയനാട് ജില്ലയില്‍ കബനി നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിരവധി പക്ഷികളുടെ ആവാസ കേന്ദ്രമായ ഇവിടേയ്ക്ക് മാനന്തവാടിയില്‍ നിന്ന് 17 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ എത്തിച്ചേരാം.

Photo Courtesy: Challiyan

17. പൂക്കോട് തടാകം

17. പൂക്കോട് തടാകം

കേരളത്തിലെ പ്രശസ്തമായ ശുദ്ധ ജല തടാകമായ പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത് വയനാട് ജില്ലയിലാണ്. വയനാട്ടിലെ വൈത്തിരിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ തടാകത്തില്‍ ബോട്ട് സവാരിക്കും സൗകര്യമുണ്ട്.

Photo Courtesy: Vijayakumarblathur

18. പക്ഷിപാതാളം

18. പക്ഷിപാതാളം

വയനാട് ജില്ലയില്‍ ബ്രഹ്മഗിരി മലനിരകളുടെ താഴ്വാരത്താണ് പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു പക്ഷി നിരീക്ഷണ കേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്.

Photo Courtesy: Vinayaraj

19. തിരുനെല്ലി

19. തിരുനെല്ലി

ഉത്തരകാശിയെന്നാണ് വയനാട്ടിലെ തിരുനെല്ലി അറിയപ്പെടുന്നത്. മാനന്തവാടിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന തിരുനെല്ലിയിലൂടെയാണ് പാപനാശം നദി ഒഴുകുന്നത്.
Photo Courtesy: Jayaprakash R

20. തുഷാരഗിരി

20. തുഷാരഗിരി

കോഴിക്കോട് ജില്ലയിലാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത് സുന്ദരമായ മലനിരകളും വെള്ളച്ചാട്ടങ്ങളുമാണ് തുഷാരഗിരിയിലെ ആകര്‍ഷണങ്ങള്‍. നിരവധി ആളുകള്‍ ട്രെക്കിംഗ് നടത്താന്‍ തുഷാരഗിരിയില്‍ എത്താറുണ്ട്. കോഴിക്കോട് നിന്ന് 50 കിലോമീറ്റര്‍ അകലെയായിട്ടാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്.

Photo Courtesy:നിരക്ഷരന്‍

21. പെരുവണ്ണാമൂഴി

21. പെരുവണ്ണാമൂഴി

കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ അണക്കെട്ടാണ് പെരുവണ്ണാമൂഴി ഡാം. കുറ്റ്യാടിക്ക് അടുത്തായാണ് പെരുവണ്ണാമൂഴി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Jain

22. നിലമ്പൂര്‍

22. നിലമ്പൂര്‍

മലപ്പുറം ജില്ലയിലാണ് നിലമ്പൂര്‍ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ തേക്ക് മ്യൂസിയം ഏറെ പ്രശസ്തമാണ്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം ഇവിടെയാണെന്നാണ് പറയപ്പെടുന്നത്. ആഢ്യന്‍പാറ വെള്ളച്ചാട്ടമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

Photo Courtesy: PP Yoonus

23. കൊടികുത്തിമല

23. കൊടികുത്തിമല

മലപ്പുറം ജില്ലയിലെ പെരിന്ത‌ല്‍മണ്ണയ്ക്ക് അടുത്തായാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. ഊട്ടിയേ ഓര്‍മ്മിപ്പിക്കുന്ന സ്ഥലമായതിനാല്‍ മലപ്പുറം ജില്ലയിലെ ഊട്ടി എന്നാണ് കൊടികുത്തിമല അറിയപ്പെടുന്നത്. വായിക്കാം: മലപ്പുറം ജില്ലയുടെ ഊട്ടി

Photo Courtesy: Quraishie

24. കോട്ടായി

24. കോട്ടായി

പാലക്കാടന്‍ വിശുദ്ധി നിറഞ്ഞ ഒരു ചെറിയഗ്രാമമാണ് കോട്ടായി. നെ‌ല്‍പ്പാടങ്ങളും പാവനമായ ക്ഷേത്രങ്ങളുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്.

Photo Courtesy: Vinod Sankar

25. മലമ്പുഴ

25. മലമ്പുഴ

കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ്കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴ അണക്കെട്ടും ഗാര്‍ഡനുമാണ് ഏറേ പ്രശസ്തം. പാലക്കാട് ജില്ലയിലാണ് മലമ്പുഴ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ranjithsiji

26. ശിരുവാണി ഡാം

26. ശിരുവാണി ഡാം

പാലക്കാട് ജില്ലയിലാണ് ശിരുവാണി ഡാം സ്ഥിതി ചെയ്യുന്നത്. പാലക്കാട് നിന്ന് 48 കിലോമീറ്റര്‍ അകലെയായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ കാഴ്ചയാണ് ഈ ഡാമിന്റെ പരിസരത്ത് നിന്നാല്‍ സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയുന്നത്.

Photo Courtesy: Basheer Olakara

27. നെല്ലിയാമ്പതി

27. നെല്ലിയാമ്പതി

പാലക്കാട് നിന്ന് 39 കിലോമീറ്റര്‍ യാത്ര ചെയ്യണം നെല്ലിയാമ്പതിയില്‍ എത്താന്‍. ഓറഞ്ച് തോട്ടങ്ങളാണ് നെല്ലിയാമ്പതിയുടെ പ്രത്യേകത.

Photo Courtesy: Baburajpm

28. പോത്തുണ്ടി ഡാം

28. പോത്തുണ്ടി ഡാം

പാലക്കാട് ജില്ലയില്‍ നെല്ലിയാമ്പതിക്ക് സമീപത്തായാണ് പൊത്തുണ്ടി ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രകൃതി സൗന്ദര്യമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്.

Photo Courtesy: Axilera

29. സയലന്റ് വാലി

29. സയലന്റ് വാലി

ലോകത്തിലെ തന്നെ നിത്യഹരിത മഴക്കാടുകളില്‍ പേരുകേട്ടതാണ് സയലന്റ് വാലി. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് പാലാക്കാട് ജില്ലയിലാണ്. പാലക്കാട് ജില്ലയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് സയലന്റ് വാലി സ്ഥിതി ചെയ്യുന്നത്. ഒറ്റപ്പാലത്ത് നിന്ന് വളരെ എളുപ്പത്തില്‍ സയലന്റ് വാലിയില്‍ എത്താം ഇവിടെ നിന്ന് 30 കിലോമീറ്റര്‍ ആണ് സയലന്റ് വാലിയിലേക്കുള്ള ദൂരം.
Photo Courtesy: Shihab Sha

30. മയിലാടുംപാറ

30. മയിലാടുംപാറ

മയിലുകള്‍ നൃത്തം ചെയ്യുന്ന പാറ എന്നാണ് മയിലാടുംപാറ എന്ന വാക്കിനര്‍ത്ഥം. പാലക്കാട് നിന്ന് 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മയിലാടും പാറയി‌ല്‍ എത്താം.

Photo Courtesy: keralatourism

31. പെരിങ്ങല്‍ക്കൂത്ത്

31. പെരിങ്ങല്‍ക്കൂത്ത്

തൃശൂര്‍ ജില്ലയിലാണ് പെരിങ്ങല്‍ക്കൂത്ത് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തിയാല്‍ സുന്ദരമായ വെള്ളച്ചാട്ടവും കാണാം.

Photo Courtesy: Vssun.

32. ചിമ്മിണി

32. ചിമ്മിണി

തൃശൂരിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന മറ്റൊരു സ്ഥലമാണ് ചിമ്മിണി വന്യജീവി സങ്കേതം. ചിമ്മിണി ഡാമും നദിയുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.

Photo Courtesy: Aruna

33. കോടനാട്

33. കോടനാട്

എറണാകുളം ജില്ലയിലെ പെരിയാര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കോടനാട് പ്രശസ്തമാകാന്‍ കാരണം അവിടുത്തെ ആന പരിശീലന കേന്ദ്രത്തിന്റെ പേരിലാണ്. കൊച്ചിയില്‍ നിന്ന് 42 കിലോമീറ്റര്‍ യാത്ര ചെയ്താ‌ല്‍ കോടനാട് എത്തിച്ചേരാം.

Photo Courtesy: കാക്കര

34. ഭൂതത്താന്‍ കെട്ട്

34. ഭൂതത്താന്‍ കെട്ട്

കൊച്ചിയില്‍ നിന്ന് അന്‍പത് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഭൂതത്താന്‍ കെട്ടില്‍ എത്താം.

Photo Courtesy: Vinayaraj

35. തട്ടേക്കാട് പക്ഷി സങ്കേതം

35. തട്ടേക്കാട് പക്ഷി സങ്കേതം

ഭൂതത്താ‌‌ന്‍കെട്ടിന് സമീപത്തായാണ് പ്രശസ്തമായ പക്ഷി സങ്കേതമായ തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: PP Yoonus

36. പീരുമേട്

36. പീരുമേട്

കാപ്പി, തേയിലത്തോട്ടങ്ങള്‍ക്ക് പേരുകേട്ട പീരുമേട് സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ് കോട്ടയത്ത് നിന്ന് 75 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പീരുമേട്ടില്‍ എത്താം.

Photo Courtesy: Visakh wiki

37. മാട്ടുപ്പെട്ടി

37. മാട്ടുപ്പെട്ടി

മൂന്നാറില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സുന്ദരമായ സ്ഥലമാണ് മാട്ടുപ്പെട്ടി.
Photo Courtesy:Dhruvaraj S

38. മറയൂര്‍

38. മറയൂര്‍

ചന്ദന മരങ്ങള്‍ക്കും ശര്‍ക്കരയ്ക്കും പേരുകേട്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ മറയൂര്‍. മൂന്നാറില്‍ നിന്ന് 41 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മറയൂരിലെ ഏറ്റവും സുന്ദരമായ കാഴ്ച തൂവാനം വെള്ളച്ചാട്ടമാണ്.
Photo Courtesy: Cyrillic

39. തേക്കടി

39. തേക്കടി

ഇന്ത്യയിലെ തന്നെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് തേക്കടി. പെരിയാര്‍ തടാകം, വന്യജീവി സങ്കേതം, പക്ഷി സങ്കേതം തുടങ്ങിയവയാണ് തേക്കടിയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ബോട്ട് സവാരി നടത്താനും ഇവിടെ സൗകര്യമുണ്ട്.

Photo Courtesy: Kir360

40. ദേവികുളം

40. ദേവികുളം

മൂന്നാറി‌ല്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയായാണ് തേയില, കാപ്പിത്തോട്ടങ്ങ‌ള്‍ക്ക് പേരുകേട്ട ദേവികുളം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ben3john

41. ഇരവികുളം

41. ഇരവികുളം

കൊച്ചിയില്‍ നിന്ന് 144 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ സ്ഥലം. നീലക്കുറിഞ്ഞിക്കും വരയാടുകള്‍ക്കും പേരുകേട്ട സ്ഥലമാണ് ഇത്.

Photo Courtesy: Kannan shanmugam,shanmugam studio, Kollam

42. വാഗമണ്‍

42. വാഗമണ്‍

ഇടുക്കി ജില്ലയിലെ സുന്ദരമായ മറ്റൊരു സ്ഥലമാണ് വാഗമണ്‍. കോട്ടയം നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായാണ് വാഗമണ്‍ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Rojypala

43. പാഞ്ചാലി മേട്

43. പാഞ്ചാലി മേട്

ഇടുക്കി ജില്ലയിലെ മറ്റൊരു സുന്ദരമായ സ്ഥലമാണ് പാഞ്ചാലി മേട്. കോട്ടയത്ത് നിന്ന് വളരെ എളുപ്പത്തില്‍ ഇവിടേയ്ക്ക് എത്തിച്ചേരാം

Photo Courtesy: Ezhuttukari

44. ഇലവീഴാപൂഞ്ചിറ

44. ഇലവീഴാപൂഞ്ചിറ

കോട്ടയം ജില്ലയിലാണ് പ്രശസ്തമായ ഇലവീഴാപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ്, ജീപ്പ് സഫാരി എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണ് ഇത്. വായിക്കാം: ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ

Photo Courtesy: Fullfx

45. ചെന്തുരുണി

45. ചെന്തുരുണി

കൊല്ലം ജില്ലയിലാണ് ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കൊല്ലത്ത് നിന്ന് ഏകദേശം 70 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം.

Photo Courtesy: keralatourism

46. അരുവിക്കര

46. അരുവിക്കര

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായിട്ടാണ് അരുവിക്കര സ്ഥിതി ചെയ്യുന്നത്. കരമന നദിക്ക് കുറുകേ നിര്‍മ്മിച്ച അരുവിക്കര അണക്കെട്ടാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

Photo Courtesy: Tinucherian at English Wikipedia

47. പേപ്പാറ

47. പേപ്പാറ

തിരുവനന്തപുരത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് പേപ്പറ സ്ഥിതി ചെയ്യുന്നത്. പേപ്പാറ വന്യജീവി സങ്കേതമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

Photo Courtesy: Shadow auror at English Wikipedia

48. പൊന്‍മുടി

48. പൊന്‍മുടി

തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് പൊന്‍മുടി. തിരുവനന്തപുരത്ത് നിന്ന് 61 കിലോമീറ്റര്‍ അകലെയായി പശ്ചിമഘട്ട മലനിരകളിലാണ് പൊന്‍മുടി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Thejas Panarkandy

49. വര്‍ക്കല

49. വര്‍ക്കല

തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമാണ് വര്‍ക്കല. കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. തിരുവനന്തപുരത്ത് നിന്ന് 52 കിലോമീറ്റര്‍ അകലെയായാണ് വര്‍ക്കല സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വായിക്കാം

Photo courtesy: Kafziel
50 . പൂവാര്‍

50 . പൂവാര്‍

തിരുവനന്തപുരത്ത് നിന്ന് 28 കി മീ അകലെയായാണ് പൂവാര്‍ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തെ തീരദേശഗ്രാമമാണ് പൂവാര്‍. കേരളത്തിന്റെ അറ്റം എന്നൊക്കെ പൂവാറിനെ വിശേഷിപ്പിക്കാവുന്നതാണ്. കൂടുതല്‍ വായിക്കാം

Photo courtesy: Hans A. Rosbach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X