കണ്ണൂർ വിമാനത്താവള സന്ദർശക ഗാലറി കാണാം
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികൾക്ക് സന്ദർശക ഗാലറിയിൽ നിന്ന് വിമാനം അടുത്തു കാണാം. വിമാനം ലാൻഡ് ചെയ്യുന്നതും പറന്നുയരുന്നതും തൊട്ടടുത്തു നിന്നു കാണാം എന്നതാണ് സന്ദർശക ഗാലറിയുടെ പ്രത്യേകത. നവംബർ 15 മുതൽ ഡിസംബർ 9 വരെയാണ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ പ്രവേശനം നല്കുക.
ആർക്കൊക്കെ വരാം
സമീപ ജില്ലകളിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. അൺ എ്ഡ്. മാനേജ്മെന്റ്, ഗവൺമെൻറ് സ്കൂളുകളിലെ വിദ്യാർത്ഥികൾകക്ക് ഒരാൾക്ക് 25 രൂപ വീവും ഒപ്പം വരുന്ന കോളേജിൽ നിന്നുള്ള ജീവനക്കാർക്ക്50 രൂപ വീതമുമാണ് പ്രവേശന ടിക്കറ്റ് ചാർജായി ഈടാക്കുക.
PC:Philip Myrtorp
സാക്ഷ്യപ്പെടുത്തിയ കത്ത്
സന്ദർശക ഗാലറി കാണുവാനായി എത്തുന്നവരുടെ കൈവശം സംഘത്തിലെ മുഴുവന് ആളുകളുടെയും ഒപ്പം വരുന്ന ജീവനക്കാരുടെയും പേരു വിവരങ്ങള്‍ രേഖപ്പെടുത്തിയ, ഹെഡ്മാസ്റ്റര്/ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ കത്തും കരുതേണ്ടതാണ്. സന്ദർശക സമയം രാവിലെ 9.00 മുതൽ വൈകുന്നേരം 6.00 മണി വരെ ആയിരിക്കും. കൂടുതല്‍ വിവരങ്ങൾക്ക് 0490- 2481000 എന്ന നമ്പറിൽ ബന്ധപ്പെടാം.
PC:Hanson Lu
കണ്ണൂർ വിമാനത്താവളം
കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.4000 മീറ്റർ റൺവേയാണ് ഇവിടെയുള്ളത്. യാത്രക്കാർക്കുള്ള ടെർമിനലിലെ 24 ചെക്കിൻ കൗണ്ടറുകള്‍,32 ഇമിഗ്രേഷൻ കൗണ്ടറുകൾ, 4 ഇ-വിസ കൗണ്ടറുകൾ, 16 കസ്റ്റംസ് കൗണ്ടറുകൾ, ആറ് എയറോ ബ്രിഡ്ജുകൾ തുടങ്ങി വിപുലമായ സൗകര്യമാണ് കണ്ണൂർ അന്താരാഷ്ടര വിമാനത്താവളത്തിനുള്ളത്. ഒരേ സമയം 20 വിമാനങ്ങള്‍ വരെ പാർക്ക് ചെയ്യുവാൻ സാധിക്കുന്ന സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 200 ടാക്സി, 700 കാർ,25 ബസ് തുടങ്ങിയവ പാർക്ക് ചെയ്യുവാനും ഇവിടെ സംവിധാനമുണ്ട്.ഗ്രീൻഫീൽഡ് എയർപോർട്ട് കൂടിയാണിത്.
PC:Vinayaraj
കണ്ണൂർ വിമാനത്താവളത്തിലെത്തുവാൻ
How To Reach Kannur International Airport
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ എന്ന സ്ഥലത്തിനു സമീപം മൂർഖന്‍ പറമ്പിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും 25 കിലോമീറ്റർ വീതവും കാസർകോഡു നിന്നും 112 കിലോമീറ്ററും കാഞ്ഞങ്ങാടു നിന്നും 89 കിലോമീറ്ററും കോഴിക്കോട് നിന്നും 97 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം
PC:Vinayaraj