» »സൂര്യന്‍ വരാത്ത സൂര്യനെല്ലി മലകള്‍

സൂര്യന്‍ വരാത്ത സൂര്യനെല്ലി മലകള്‍

Written By: Elizabath Joseph

സൂര്യനെല്ലി.... ഈ പേരു പരിചയമില്ലാത്ത മലയാളികള്‍ കാണില്ല. പല സഞ്ചാരികളും യാത്രകള്‍ മൂന്നാറില്‍ അവസാനിപ്പിക്കുമ്പോള്‍ ചില യാത്രാഭ്രാന്തന്‍മാര്‍ അവിടംകൊണ്ട് നില്‍ക്കില്ല. കാഴ്ചകള്‍ കാണാനായി വണ്ടി പിന്നെയും മുന്നോട്ട് എടുക്കും. മിക്കവാറും ഈ യാത്ര ചെന്നെത്തി നില്‍ക്കുക സൂര്യനെല്ലിയിലായിരിക്കും. ഈ അടുത്ത കാലത്ത് സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശ്‌സ്തമായ ഒരു സ്ഥലമാണ് സൂര്യനെല്ലി. വാല്‍പ്പാറയും മസിനഗുഡിയും മീശപ്പുലിമലയും ഒക്കെ കണ്ടുമടുത്ത സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന സൂര്യനെല്ലിയുടെ വിശേഷങ്ങള്‍...

എവിടെയാണ് സൂര്യനെല്ലി

എവിടെയാണ് സൂര്യനെല്ലി

മൂന്നാറില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ സ്ഥലമാണ് സൂര്യനെല്ലി. ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ദേവീകുളത്തോട് ചേര്‍ന്നാണ് കിടക്കുന്നത്. സഞ്ചാരികള്‍ക്കിടയില്‍ പെട്ടന്ന് പ്രശസ്തമായ ഒരിടം കൂടിയാണ് ഇവിടം.

PC:Varkeyparakkal

എങ്ങനെ എത്താം

എങ്ങനെ എത്താം

കോട്ടയത്തു നിന്നും യാത്ര പുറപ്പെടുന്നവര്‍ക്ക് പ്രധാനമായും രണ്ട് വഴികളാണ് സൂര്യനെല്ലിയില്‍ എത്താന്‍ ഉള്ളത്. 160 കിലോമീറ്റര്‍ ദൂരമാണ് രണ്ടു വഴികള്‍ വഴിയും സഞ്ചരിക്കേണ്ട ദൂരം.

കോട്ടയം-കൂത്താട്ടുകുളം-സൂര്യനെല്ലി

കോട്ടയം-കൂത്താട്ടുകുളം-സൂര്യനെല്ലി

കോട്ടയത്തുനിന്നും ഏറ്റുമാനൂര്‍-കുറവിലങ്ങാട്-കൂത്താട്ടുകുളം-തൊടുപുഴ വഴിയാണ് ആദ്യത്തേത്. ഈ റൂട്ടില്‍ സഞ്ചരിക്കുമ്പോള്‍ 161 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. ട്രാഫിക് ബ്ലോക്ക് ഇല്ലാതെ സഞ്ചരിക്കാന്‍ സാധിക്കും എന്നതാണ് ഈ വഴിയുടെ പ്രത്യേകത.

കോട്ടയം-പാലാ-സൂര്യനെല്ലി

കോട്ടയം-പാലാ-സൂര്യനെല്ലി

കോട്ടയത്തു നിന്നും ഏറ്റുമാനൂര്‍-പാലാ-തൊടുപുഴ-
അടിമാലി-ആനച്ചാല്‍-ബൈസണ്‍വാലി -ചിന്നക്കനാല്‍ വഴിയാണ് സൂര്യനെല്ലിയില്‍ എത്തുക. ഈ റൂട്ടു വഴിയും 161 കിലോമീറ്റര്‍ തന്നെയാണ് ദൂരം.
കോട്ടയത്തു നിന്നും തൊടുപുഴ വരെ മാത്രമേ റോഡ് വേറെയുള്ളൂ. ഇവിടുന്ന് ഒരേ വഴിയാണ് സൂര്യനെല്ലിക്ക് പോകാന്‍ ഉള്ളത്.

അടിമാലിയിലെത്തിയാല്‍

അടിമാലിയിലെത്തിയാല്‍

ഇടുക്കി ജില്ലയിലേക്ക് കടക്കുന്നത് തൊടുപുഴയില്‍ നിന്നാണെങ്കിലും ഇടുക്കിയുടെ കിടിലന്‍ അറ്റ്‌മോസ്ഫിയറിലേക്ക് എത്താന്‍ അടിമാലി വരെ കാത്തിരിക്കണം. നേര്യമംഗലം കഴിഞ്ഞ് അടിമാലി എത്തുമ്പോള്‍ കിട്ടുന്ന തമുത്ത കാറ്റും കോടമഞ്ഞും ഒക്കെ മറ്റൊരിടത്തും ലഭിക്കാത്ത അനുഭവങ്ങളാണ്.

PC:Wikistranger

അടിമാലിയില്‍ നിന്ന്

അടിമാലിയില്‍ നിന്ന്

അടിമാലിയില്‍ നിന്ന് സൂര്യനെല്ലിക്ക് 3 വഴികളാണ് ഉള്ളത്.
അടിമാലി-ആനച്ചാല്‍-കുഞ്ചിത്തണ്ണി-ബൈസണ്‍വാലി-ചിന്നക്കനാല്‍ വഴിയാണ് സൂര്യനെല്ലിയില്‍ എത്തുന്നതാണ് ആദ്യവഴി. 52 കിലോമീറ്ററാണ് ദൂരം

അടിമാലിയില്‍ നിന്നും സെല്ലിംപാറ

അടിമാലിയില്‍ നിന്നും സെല്ലിംപാറ

അടിമാലിയില്‍ നിന്നും സെല്ലിംപാറയില്‍ എത്തി അവിടെ നിന്നും ആനച്ചാല്‍-കുഞ്ചിത്തണ്ണി-ബൈസണ്‍വാലി-ചിന്നക്കനാല്‍ വഴി സൂര്യനെല്ലിയാണ് രണ്ടാമത്തെ വഴി. ഈ റൂട്ടിനും 52 കിലോമീറ്ററാണ് ദൂരം.

മൂന്നാറിലെത്തി പോകാന്‍

മൂന്നാറിലെത്തി പോകാന്‍

അടിമാലിയില്‍ നിന്നും നേരേ സൂര്യനെല്ലിയില്‍ പോകാന്‍ താല്പര്യമില്ലാത്തവര്‍ക്ക് മൂന്നാര്‍ റൂട്ട് പിടിക്കാം. അടിമാലിയില്‍ നിന്നും 31.6 കിലോമീറ്റര്‍ ദൂരം മാത്രമേ മൂന്നാറിലേക്കുള്ളൂ. മൂന്നാറിലെ തേയിലത്തോട്ടങ്ങളും റോസ് ഗാര്‍ഡനും ടീ ഫാക്ടറിയും മാട്ടുപെട്ടി ഡാമും ഒക്കെ കണ്ട് നേരേ സൂര്യനെല്ലിക്ക് വിടാം.

മൂന്നാറില്‍ നിന്നും സൂര്യനെല്ലിയിലേക്ക്

മൂന്നാറില്‍ നിന്നും സൂര്യനെല്ലിയിലേക്ക്

മൂന്നാറില്‍ നിന്നും സൂര്യനെല്ലിയിലേക്ക് 30.4 കിലോമീറ്റര്‍ ദൂരമേയുള്ളു. മൂന്നാര്‍-ദേവികുളം-ചിന്നക്കനാല്‍ വഴിയാണ് സൂര്യനെല്ലിയിലെത്തുക.

സൂര്യനെല്ലി

സൂര്യനെല്ലി

സൂര്യന്‍ എത്താത്ത, പ്രകാശം കടന്നു വരാത്ത സൂര്യനെല്ലി ഇന്ന കേരളത്തിലെ, പ്രത്യേകിച്ച് ഇടുക്കിയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ഒരു കാലത്ത് ശബരിമലയിലേക്കുള്ള കാനനപാത കടന്നു പോകുന്ന സ്ഥലങ്ങളില്‍ ഒന്നായിരുന്നുവത്രെ ഇവിടം. എന്നാല്‍ കഠിന വനങ്ങളാല്‍ നിറഞ്ഞിരുന്ന ഇവിടെ സൂര്യപ്രകാശം താഴേക്ക് പതിക്കില്ലായിരുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് സൂര്യന്‍, ഇല്ല എന്നീ രണ്ടു വാക്കുകളില്‍ നിന്നാണ് സൂര്യനെല്ലി എന്ന സ്ഥലനാമം ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്.
സമുദ്രനിരപ്പില്‍ നിന്നും 1412 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്.

PC:Arun Muralidhar

വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളും

വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളും

പശ്ചിമഘട്ടത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു സ്ഥലം ആയതുകൊണ്ടുതന്നെ ഇവിടെ ധാരാളം വെള്ളച്ചാട്ടങ്ങളും മറ്റ് ജലാശയങ്ങളും കാണുവാന്‍ സാധിക്കും.
ഇതിനുള്ള മികച്ച ഉദാഹരണമാണ് ചിന്നക്കനാല്‍ പവര്‍ ഹൗസിനു സമീപത്തുള്ള ജലാശയങ്ങള്‍. ആനയിറങ്ങല്‍ ഡാമും ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

PC:Arun Muralidhar

കൊളക്കുമല

കൊളക്കുമല

സൂര്യനെല്ലിയില്‍ നിന്നും 4.8 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന കൊളക്കുമല ഇവിടെ എത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്.
സമുദ്രനിരപ്പില്‍ നിന്നും 7900 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊളക്കുമല കേരള തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഉള്ളത്. ജീപ്പ് സര്‍വ്വീസ് മാത്രം വഴി എത്തിച്ചേരാന്‍ സാധിക്കുന്ന ഈ സ്ഥലത്തിന്റെ സൗന്ദര്യം വാക്കുകള്‍ക്കു വിവരിക്കാന്‍ സാധിക്കുന്നതല്ല. മൂന്നാറില്‍ നിന്നും മൂന്നാറില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയാണ് കൊളക്കുമല സ്ഥിതി ചെയ്യുന്നത്. അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ യാത്രയില്‍ ജീപ്പിനെ മാത്രമേ ആശ്രയിക്കാന്‍ സാധിക്കൂ.

PC: Prasanth Chandran

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടം

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടം

ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം ഉള്ളത് കൊളക്കുമലയിലാണ്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ തേയിലയ്ക്ക് പ്രത്യേക സ്വാദാണത്രെ.

PC: Motographer

Read more about: travel idukki munnar hill station

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...