മലയാറ്റൂര്‍ പള്ളി
കേരളത്തിലെ അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമാണ് കൊച്ചിയില്‍ നിന്നും 47 കിലോമീറ്റര്‍ അകലെയുള്ള മലയാറ്റൂര്‍ പള്ളി. ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് ഇവിടെ വന്നു പ്രാര്‍ഥിച്ചിരുന്നു എന്നാണ് വിശ്വാസം. സമുദ്ര നിരപ്പില്‍ നിന്നും 1269 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ വലിയ നോയമ്പിന്റെ സമയത്തും പുതുഞായറിന്റെ ദിവസവുമാണ് ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്നത്.
PC:Dilshad Roshan
സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് ഭരണങ്ങാനം
കത്തോലിക്കാ സഭയുടെ ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള ഭരണങ്ങാനം അല്‍ഫോല്‍സാമ്മ ദേവാലയം കേരളത്തിലെ പ്രശസ്തമായ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. കോട്ടയം ജില്ലയിലെ പാലായില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ എല്ലാവര്‍ഷവും ജൂലൈയിലാണ് അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്.
PC: Youtube
വല്ലാര്‍പാടം പള്ളി
ദേശീയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ വല്ലാര്‍പാടം ബസലിക്ക 1524 ല്‍ പോര്‍ച്ചുഗീസുകാരാണ് നിര്‍മ്മിച്ചത്. പരിശുദ്ധാത്മാവിന്റെ നാമത്തില്‍ സ്ഥാപിച്ച ഏഷ്യയിലെ ആദ്യത്തെ േേദവാലയമായ വല്ലാര്‍പാടം 1676ല്‍ വെള്ളപ്പൊക്കത്തില്‍ പെടുകയുണ്ടായി. പിന്നീട് പുതുക്കിപ്പണിത പള്ളി വിമേചന നാഥയെന്ന പേരിലറിയപ്പെടുന്ന മാതാവിന്റെ പള്ളിയെന്ന നിലയിലും വല്ലാര്‍പാടത്തമ്മയുടെ പള്ളി എന്ന നിലയിലുമാണ് പ്രശസ്തം.
പിന്നീട് 1888 ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പ ഇതിനെ പ്രത്യേക പള്ളിയായി ഉയര്‍ത്തുകയുണ്ടായി.
PC: shankar s.
സാന്റാ ക്രൂസ് ബസലിക്ക
ഇന്ത്യയിലെ പ്രശസ്തമായ ബസലിക്കകളില്‍ ഒന്നാം സ്ഥാനമാണ് ഫോര്‍ട്ട് കൊച്ചിയിലെ സാന്റാ ക്രൂസ് ബസലിക്കയ്ക്ക്. രൂപകല്പനയിലും നിര്‍മ്മിതിയിലും മുന്നിട്ടുനില്‍ക്കുന്ന ഈ ദേവാലയം ഗോഥിക് രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പോര്‍ച്ചുഗീസ് മിഷനറിമാരാണ് ഈ ദേവാലയം എ.ഡി. 1500ല്‍ നിര്‍മ്മിക്കുന്നത്. പിന്നീട് പലപ്പോഴായി പുതുക്കി പണിതിട്ടുള്ള ഈ ദേവാലയം കൊച്ചിയുടെ ചരിത്രത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഇവിടെ എല്ലായ്‌പ്പോഴും സന്ദര്‍ശകര്‍ എത്താറുണ്ട്.
PC:albany_tim
സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച്
യൂറോപ്യന്‍മാര്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദേവാലയങ്ങളില്‍ ഒന്നാണ് കൊച്ചിയിലെ സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച്.
വാസ്‌കോഡ ഗാമയുടെ മൃതശരീരം ആദ്യം അടക്കം ചെയ്തിരുന്ന ഈ പള്ളി ഇന്ത്യയിലെ കോളനിവത്ക്കരണത്തിന്റെ ഒരു സാക്ഷി കൂടിയാണ്.
ഒട്ടേറെ ചരിത്രരേഖകളും സൂക്ഷിപ്പുകളും ഇവിടെ പള്ളിയില്‍ കാണാന്‍ സാധിക്കും.
PC:Drajay1976
അര്‍ത്തുങ്കല്‍ പള്ളി
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലക്കടുത്തുള്ള അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ദേവാലയം കേരളത്തിലെ മറ്റൊരു പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ്.
ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന അര്‍ത്തുങ്കല്‍ പെരുന്നാളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം.ജനുവരിയിലാണ് ഇവിടുത്തെ പെരുന്നാള്‍. കടലില്‍ പോയി മത്സ്യം പിടിച്ച് ജീവിക്കുന്ന ഇവിടുത്തെ ഭൂരിഭാഗം ആളുകളും പള്ളിയില്‍ പോയി പ്രാര്‍ഥിച്ചിട്ടാണ് ജോലിക്കിറങ്ങുന്നത്.
PC: Challiyil Eswaramangalath Vipin
സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് എടപ്പള്ളി
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇടപ്പള്ളി പള്ളി എന്നറിയപ്പെടുന്ന സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് കേരളത്തിലെ ഏറ്റവും പഴക്കമുള്ള റോമന്‍ കത്തോലിക്ക ദേവാലയം കൂടിയാണ്. എ.ഡി. 594 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയത്തിന് രേഗശാന്തിക്കുള്ള കഴിവ് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
എല്ലാ വര്‍ഷവും ഏപ്രില്‍ 25 മുതല്‍ മേയ് 15 വരെയാണ് ഇവിടുത്തെ തിരുന്നാള്‍.
PC: Tachs
കടമറ്റം പള്ളി
പുരാതനമായ പേര്‍ഷ്യന്‍ കുരിശുള്ള കടമറ്റം പള്ളി പ്രശസ്തമായ മലങ്കര ജാക്കോബൈറ്റ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് കൂടിയാണ്. ഒന്‍പതാം നൂറ്റാണ്ടില്‍ ഇന്‍ഡോ-പേര്‍ഷ്യന്‍ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഈ ദേവാലയം മാന്ത്രികനായിരുന്ന കടമറ്റത്ത് കത്തനാരുടെ പേരിലും പ്രശസ്തമാണ്.
PC: Alias
നടമേല്‍ മര്‍ത്തമറിയം ചര്‍ച്ച്
പന്ത്രണ്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ച നടമേല്‍ മര്‍ത്തമറിയം ജാക്കോബൈറ്റ് പള്ളി തൃപ്പൂണിത്തുറയിലാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജകുടുംബമായിരുന്നു പള്ളിയുടെ രക്ഷാധികാരികള്‍.
PC: Nadamel Marth Mariam Church Official Site
വിമലഗിരി ചര്‍ച്ച്
വിജയപുരം രൂപതയുടെ കീഴില്‍ കോട്ടയത്തു സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പള്ളിയാണ് വിമലഗിരി പള്ളി. ഗോഥിക് രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയം 1964 ലാണ് നിര്‍മ്മിക്കുന്നത്. 172 അടി ഉയരമുള്ള ഗോപുരമാണ് ഈ ദേവാലയത്തിന്റെ പ്രത്യേകത.
PC:Groundhopping Merseburg