» »ഇവിടെ ദൈവം അന്യഗ്രഹജീവി!- വിശ്വാസങ്ങളെ തകര്‍ത്തെറിയുന്ന വിവരങ്ങള്‍

ഇവിടെ ദൈവം അന്യഗ്രഹജീവി!- വിശ്വാസങ്ങളെ തകര്‍ത്തെറിയുന്ന വിവരങ്ങള്‍

Written By: Elizabath

ശാസ്ത്രവും മനുഷ്യരും ഒക്കെ എത്ര പുരോഗമിച്ചിട്ടും അന്യഗ്രഹ ജീവികളും പറക്കും തളികകളും മനുഷ്യമനസ്സില്‍ ഇന്നും ഭീതി സൃഷ്ടിക്കാറുണ്ട്. മറ്റു ഗ്രഹത്തില്‍ നിന്നുള്ള ജീവികള്‍ ഭൂമി സന്ദര്‍ശിക്കാന്‍ വരുന്നതാണെന്നും ഭൂമിയെ നശിപ്പിക്കാന്‍ അവര്‍ കോപ്പുകൂട്ടുന്നു എന്നുമെല്ലാം കാലാകാലങ്ങളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന സംഗതിയാണ്. ബഹിരാകാശ യാത്രകരടക്കം ഇതിനു സാക്ഷികളായി എന്നവകാശപ്പെട്ടു വന്നിട്ടുണ്ടെങ്കിലും കാര്യകാരണസഹിതം ഇതിനു വിശദീകരണം നല്കാന്‍ അവര്‍ക്കു മാത്രമല്ല, ശാസ്ത്രത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.
എന്നാല്‍ ഭൂമിയുടെ പലഭാഗങ്ങളിലും ബഹിരാകാശ ജീവികളെയും പറക്കും തളികകളെയും കണ്ടു എന്ന വാദത്തിന് കുറവില്ലതാനും. ഇത്തരത്തില്‍ ഇന്ത്യയിലും അന്യഗ്രഹജീവികള്‍ വന്നു എന്നു വിശ്വസിക്കപ്പെടുന്ന ഒരു സ്ഥലം ഉണ്ട്. വെറുതെ വരിക മാത്രമല്ല അവര്‍ ചെയ്തത്..തങ്ങള്‍ ഭൂമി സന്ദര്‍ശിച്ചതിന്റെ അടയാളങ്ങളായി പലതും ഇവിടെ ഉപേക്ഷിച്ചിട്ടാണ് അവര്‍ പോയിരിക്കുന്നത്.
ഛത്തീസ്ഗഡില്‍ അന്യഗ്രഹ ജീവികളും പറക്കും തളികകളും വന്നു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തിന്റെ അവിശ്വസനീയമായ വിശേഷങ്ങള്‍!!

ഇന്ത്യയിലെത്തിയ അന്യഗ്രഹ ജീവികള്‍

ഇന്ത്യയിലെത്തിയ അന്യഗ്രഹ ജീവികള്‍

ചിത്രങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ അന്യഗ്രഹജീവികളും പറക്കുംതളികകളും എത്തിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്.
കഥകളിലും ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ കാണുന്നതുപോലെയുള്ള അന്യഗ്രഹ ജീവികളുടെ ചിത്രങ്ങളും ആന്റിന ഉള്‍പ്പെടെയുള്ള അവരുടെ പറക്കുംതളികകളെന്ന് വിശ്വസിക്കപ്പെടുന്ന വാഹനങ്ങളുടെ ചിത്രങ്ങളും ഇവിടുത്തെ ഗുഹകളുടെ ഭിത്തികളില്‍ വരച്ചു വെച്ചിരിക്കുന്നത് കാണാന്‍ സാധിക്കും

ചരിത്രാതീത കാലത്തെ ചിത്രം

ചരിത്രാതീത കാലത്തെ ചിത്രം

ഇവിടുത്തെ ചിത്രങ്ങളും വരകളും നിരീക്ഷിച്ച ശാസ്ത്രജ്ഞര്‍ പറയുന്നത് വിചിത്രമായ കാര്യങ്ങളാണ്. ചരിത്രാതീക കാലത്തിനും മുന്‍പേ ഉള്ള കല്ലുകളിലാണത്രെ ഈ ചിത്രങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടുത്തെ ഈ ഗുഹകളിലെ ഈ ചിത്രങ്ങളില്‍ ആധുനിക മനുഷ്യര്‍ ഉപയോഗിക്കുന്ന വസ്ത്രധാരണ രീതിയോട് സമാനമായ മാതൃകകളും കണ്ടെത്താന്‍ സാധിക്കും.

സ്യൂട്ട് ധരിച്ച അന്യഗ്രഹ ജീവി

സ്യൂട്ട് ധരിച്ച അന്യഗ്രഹ ജീവി

ഇപ്പോളത്തെ കാലത്ത് നമ്മള്‍ ധരിക്കുന്ന സ്യൂട്ടിനോട് സമാനമായ വസ്ത്രങ്ങളണിഞ്ഞ അന്യഗ്രഹ ജീവികളുടെ ചിത്രങ്ങളാണ് ഇവിടെയുള്ളത്. മാത്രമല്ല അവര്‍ വന്നതെന്നു കരുതപ്പെടുന്ന അന്യഗ്രഹ വാഹനത്തിന്റെ ചിത്രങ്ങളും ഇവിടെ വരച്ചിട്ടുണ്ട്. അതില്‍ ഏറ്റവും കൗതുകകരമായ വസ്തുത എന്തെന്നാല്‍ അവരുടെ വാഹനത്തിന് ആന്റിന അടക്കമുള്ള സജ്ജീകരണങ്ങള്‍ ഉണ്ട് എന്നതാണ്.

പതിനായിരത്തോളം വര്‍ഷം പഴക്കമുള്ള പാറകള്‍

പതിനായിരത്തോളം വര്‍ഷം പഴക്കമുള്ള പാറകള്‍

ഇവിടെം ചിത്രങ്ങള്‍ കാണുന്ന ഗുഹയിലെ പാറകളുടെ പ്രധാന പ്രത്യേകത എന്നത് അതിന് പതിനായിരത്തോളം വര്‍ഷം പഴക്കമുണ്ട് എന്നാണ്. കുറച്ചുകൂടി ചിന്തിക്കുകയാണെങ്കില്‍ അത്രയും വര്‍ഷങ്ങള്‍ മുന്‍പു തന്നെ ഇവിടെ അന്യഗ്രഹ ജീവികള്‍ എത്തിയിരുന്നു എന്നും അവര്‍ക്ക് നമ്മള്‍ ഇപ്പോള്‍ മാത്രം കൈവരിച്ചിരിക്കുന്ന സാങ്കേതിക വിദ്യകള്‍ അന്നുതന്നെ ഉണ്ടായിരുന്നു എന്നും കരുതേണ്ടി വരും.

എവിടെയാണിത്?

എവിടെയാണിത്?

ഛത്തീസ്ഗഡില്‍ റായ്പൂരില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള തണ്ടേലി ഗ്രാമത്തിലാണ് ഇതു സംബന്ധിച്ച സൂചനകളുള്ളത്. പറക്കുംതളികകളുടെയും അന്യഗ്രഹജീവികളുടെയും ചിത്രങ്ങള്‍ ഗുഹകളില്‍ വരച്ചുവെച്ചിരിക്കുന്നത് ഇവിടെ എത്തിയാല്‍ കാണാന്‍ സാധിക്കും. ചണ്ടേലിയില്‍ മാത്രമല്ല, ഗോട്ടിട്ടോല എന്ന ഗ്രാമത്തിലും ഇത്തരം ചിത്രങ്ങള്‍ കാണാന്‍ സാധിക്കും.

ഈ ചിത്രങ്ങളെ ആരാധിക്കുന്നവര്‍

ഈ ചിത്രങ്ങളെ ആരാധിക്കുന്നവര്‍

ഈ ചിത്രങ്ങള്‍ കാണപ്പെടുന്ന ചണ്ടേലി, ഗോട്ടിട്ടോല എന്നീ ഗ്രാമങ്ങളിലുള്ളവര്‍ക്ക് ഇതിനെക്കുറിച്ചുള്ള ഇറിവുകള്‍ പരിമിതമാണെനന് മാത്രമല്ല ധാരാളം അന്ധവിശ്വാസങ്ങളും ഇക്കാര്യത്തില്‍ അവര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. കുറച്ചുപേര്‍ ഈ ചിത്രങ്ങള്‍ക്ക് ദൈവിക പരിവേഷം നല്കി ആരാധിക്കുമ്പോള്‍ മറ്റുചിലര്‍ കഥകള്‍ വിശദീകരിക്കും. വട്ടത്തിലുള്ള പറക്കുന്ന ഒരു വാഹനത്തില്‍ ആകാശത്തു നിന്നും വന്ന ആളുകളാണ് ഇത് വരച്ചതെന്നും തിരികെ പോയപ്പോള്‍ അവര്‍ ഇവിടെനിന്നും രണ്ടുപേരെ കൊണ്ടുപോയെന്നും ഇവര്‍ പറയുന്നു. അവര്‍ ഇപ്പോഴും തിരികെ എത്തിയിട്ടില്ലത്രെ.

എന്താണ് ചിത്രത്തില്‍

എന്താണ് ചിത്രത്തില്‍

പ്രകൃതിദത്തമായ നിറങ്ങള്‍ ഉപയോഗിച്ച് വരച്ചിരിക്കുന്ന ഈ ചിത്രങ്ങള്‍ ഇത്രയും വര്‍ഷമായിട്ടും വളരെ കുറച്ച് മാത്രമേ മങ്ങിയിട്ടുള്ളൂ. അവ്യക്തമായ രീതിയിലാണ് പല ചിത്രങ്ങളും ഇവിടെ കാണപ്പെടുന്നത്. കൂടാതെ വ്യക്തമല്ലാത്ത രീതിയില്‍ കയ്യില്‍ ആയുധങ്ങള്‍ ധരിച്ചിരിക്കുന്നതും കാണാന്‍ സാധിക്കും. കൂതാടെ ചിത്രത്തിലെ രൂപങ്ങള്‍ക്ക് മനുഷ്യരൂപവുമായി വിദൂര സാമ്യം മാത്രമാണുള്ളത്. ചിത്രങ്ങളില്‍ മൂക്കും വായു ഇല്ല എന്നതും ഒരു പ്രത്യേകതയാണ്. ആന്റ്ിനയും മൂന്നുകാലുള്ള വാഹനവും ചിത്രത്തില്‍ വ്യക്തമായി കാണാം.

എവിടെ?

എവിടെ?

ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള ചണ്ടേലി എന്ന ഗ്രാമത്തിലാണ് ഈ വിചിത്രങ്ങളായ ഗുഹാ ചിത്രങ്ങള്‍ കാണപ്പെടുന്നത്. ചരാമ എന്ന സ്ഥലമാണ് ഇതിനടുത്തുള്ള പ്രധാന പട്ടണം.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഛത്തീസ്ഗഡില്‍ നിന്നും ചണ്ടേലിയില്‍ എത്താന്‍ രണ്ടുവഴികളാണുള്ളത്. അഭന്‍പൂര്‍ വഴിയുള്ള യാത്രയാണ് ഇവിടേക്കുള്ള എളുപ്പമാര്‍ഗ്ഗം. ഈ വഴി വരുമ്പോള്‍ 131 കിലോമീറ്റര്‍ ദൂരമാണുള്ളത്.

റായ്പര്‍ വഴി

റായ്പര്‍ വഴി

റായ്പൂരില്‍ നിന്നും ഇവിടേക്ക് 130 കിലോമീറ്റര്‍ ദൂരമാണല്ലോ ഉള്ളത്. റായ്പൂര്‍ വഴി വരുമ്പോള്‍ ചണ്ടേലിയിലെത്താന്‍ സഞ്ചരിക്കേണ്ടത് 154 കിലോമീറ്റര്‍ ദൂരമാണ്. ഏകദേശം നാലു മണിക്കൂര്‍ നേരമാണ് ഇതിനു വേണ്ടത്.

ഗ്രാമീണരുടെ ദൈവം

ഗ്രാമീണരുടെ ദൈവം

ചണ്ടേലി ഗ്രാമത്തിലുള്ളവര്‍ ഇതിന്റെ പ്രത്യേകതകളെ കുറിച്ച് തീരെ അജ്ഞരാണ്. മാത്രമല്ല, അവര്‍ ദൈവമായിട്ടാണ് ഇതിനെ ആരാധിക്കുന്നതും. ഇതിനു മുന്നിലെത്തി പ്രത്യേക പ്രാര്‍ഥനകളും പൂജകളും ഇവര്‍ നടത്താറുമുണ്ട്. പൂര്‍വ്വികര്‍ തങ്ങള്‍ക്ക് കൈമാറിത്തന്ന വിശ്വാസങ്ങളും കഥകളുമാണ് ഇവിടെ എത്തുന്നവരോട് അവര്‍ പങ്കുവെയ്ക്കുന്നതും.

ഗവേഷണങ്ങള്‍

ഗവേഷണങ്ങള്‍

ഇവിടുത്തെ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ധാരാളം ഗവേഷണങ്ങളും പഠനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഒട്ടേറെ വിദ്യാര്‍ഥികളും ചരിത്രകാരന്‍മാരുമെല്ലാം ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരാണ്.

ചരിത്രം ഉറങ്ങുന്ന നഗരം

ചരിത്രം ഉറങ്ങുന്ന നഗരം

മറ്റേത് കിഴക്കന്‍ സംസ്ഥാനങ്ങളെയും പോല ഛത്തീസ്ഗഡും ചരിത്രങ്ങള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും വളരുന്ന ഒരിടമാണ്. അവിടുത്തെ പ്രധാന പട്ടണങ്ങളിലൊന്നാണ് റായ്പൂര്‍. ചരിത്രത്തിന്റെ ഏടുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഇവിടം ഏതു തരത്തിലുള്ള സഞ്ചാരികള്‍ക്കും പറ്റിയ സ്ഥലമാണ്.

pc: Sameer.udt

റായ്പ്പൂരും ഷോപ്പിങ്ങും

റായ്പ്പൂരും ഷോപ്പിങ്ങും

ഷോപ്പിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലങ്ങളിലൊന്നാണ് റായ്പൂര്‍. പരമ്പരാഗതമായ കൈത്തറി, മുള, തടി ഉല്പനങ്ങള്‍ ഇവിടെ യഥേഷ്ടം ലഭ്യമാണ്.

പറ്റിയ സമയം

പറ്റിയ സമയം

തണുപ്പുകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ നീണ്ടു നില്‍ക്കുന്നതാണ് ഇവിടുത്തെ ശൈത്യകാലം. മറ്റു സമയങ്ങളെ അപേക്ഷിച്ച് മിതമായ കാലാവസ്ഥയായിരിക്കും ആ സമയം ഇവിടുത്തേത്.

PC: Theasg sap

Read more about: chhattisgarh caves

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...