Search
  • Follow NativePlanet
Share
» »മണിരത്നം കണ്ടെത്തിയ മാലിക് ദിനാറിന്റെ നാട്

മണിരത്നം കണ്ടെത്തിയ മാലിക് ദിനാറിന്റെ നാട്

കാ‌സർകോട് നഗരത്തിന്റെ ഭാഗമായ ‌ഒരു കടലോര ‌പ്രദേശമാണ് തളങ്കര

By Maneesh

കാ‌സർകോട് നഗരത്തിന്റെ ഭാഗമായ ‌ഒരു കടലോര ‌പ്രദേശമാണ് തളങ്കര. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലീം ‌പള്ളികളിൽ ഒന്നായ മാലിക് ദിനാർ ജമാ മസ്ജിദാണ് ഈ സ്ഥലത്തെ സഞ്ചാരികളുടെ ഇടയിൽ ശ്രദ്ധേയമാക്കിയത്.

മണിരത്നം സംവി‌ധാനം ചെയ്ത ബോംബെയുടെ പ്രധാന ലൊക്കേഷൻ കൂ‌ടിയാണ് തളങ്കര. അരവിന്ദ് സ്വാമി അവതരിപ്പിച്ച ഷേഖർ എന്ന കഥാപാത്ര മനീഷ കൊ‌യ്‌രാള അവതരിപ്പിച്ച ഷൈല ബാനു എന്ന നായികയെ കണ്ടുമുട്ടുന്ന കടലോര ഗ്രാമമായി ചിത്രീകരിച്ചത് തളങ്കരയിൽ ആണ്. ഇത് കൂടാതെ ഒന്ന് രണ്ട് ചിത്രങ്ങൾക്ക് കൂടി മണിരത്നം ഈ സ്ഥലം ലൊക്കേഷനായി തിരഞ്ഞെടുത്തിട്ടുണ്ട്.

ത‌ളങ്കരയിലെ കാഴ്ചകൾ സ്ലൈഡുകളിലൂടെ കാണാം

മാലിക് ദിനാർ

മാലിക് ദിനാർ

കേരളത്തിൽ ഇസ്ലാം മത പ്രചരണത്തിനായി എത്തി‌ച്ചേർന്ന താബിഈങ്ങളിൽപ്പെട്ട ഒരാളാണ് മാലിക് ദി‌നാർ. മാലിക് ഇബ്നു ദിനാർ എന്നാണ് അദ്ദേഹ‌ത്തിന്റെ പേര്. കാബുളിലെ ഒരു പേർഷ്യൻ അടിമയുടെ മകനായാണ് മാലിക് ദി‌നാർ ജനിച്ചത്.

Photo Courtesy: Prof. Mohamed Shareef

മാലിക് ദിനാർ ജമാ മസ്ജിദ്

മാലിക് ദിനാർ ജമാ മസ്ജിദ്

ഏറെ ച‌രി‌ത്ര പ്രാധാന്യമുള്ള ജുമാ മസ്ജി‌ദ് ആണ് തളങ്കരയിലെ മാലിക് ദിനാർ ജമാ മസ്ജിദ്. മാലിക് ഇബ്നു ദിനാർ സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന ഈ ജമാ മസ്ജിദ് കേരള ശൈലിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: Ashrafulkhalq

മാലിക് ദിനാർ ദർഗ

മാലിക് ദിനാർ ദർഗ

മാലിക് ദിനാർ ദർഗഅനുയായി ആയിരുന്ന മാലിക് ഇബ്നു മുഹമ്മദിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
Photo Courtesy: Ashfaqahamed

ഉറൂസ്

ഉറൂസ്

മാലിക് ഇബ്നു ദിനാറിന്റെ ഇന്ത്യ സന്ദർശനം അനുസ്മരി‌ച്ചുകൊണ്ട് എല്ലാ വർഷവും ഇവിടെ ഉറൂസ് നടത്താറുണ്ട്. പതാക ഉയർത്തലോടെയാണ് ഉറൂസ് ആരംഭിക്കുന്നത്.
Photo Courtesy: Ashrafulkhalq

തളങ്കര തൊപ്പി

തളങ്കര തൊപ്പി

തളങ്കരയിലെ പ്രശസ്തമാ‌യ കരനിർമ്മിത തൊപ്പിയാണ് ‌തളങ്കര തൊ‌പ്പി. മുസ്ലീം മത വിഭാഗങ്ങ‌ൾ സാധരണ ധരിക്കാറുള്ള ഈ ‌‌തൊപ്പി ഗൾഫ് രാജ്യങ്ങളിലും പേരുകേട്ടതാണ്.
Photo Courtesy: Ashrafulkhalq

മത പഠന കേന്ദ്രം

മത പഠന കേന്ദ്രം

കേരളത്തിലെ പ്രശസ്തമായ ഇസ്ലാം മത പഠന കേന്ദ്രം കൂടിയാണ് തളങ്കര. മാലിക് ദിനാർ ഇസ്ലാമിക് അക്കാഡമി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

Photo Courtesy: Sidheeqlq

ഉരു നിർമ്മാണം

ഉരു നിർമ്മാണം

ഒരു കാലത്ത് ഉരു നിർമ്മാണത്തിന് പേരുകേട്ട സ്ഥലം കൂടിയായിരുന്നു തളങ്കര

Photo Courtesy: Vaikoovery

സിനിമ ഷൂട്ടിംഗ്

സിനിമ ഷൂട്ടിംഗ്

മണിരത്നത്തിന്റെ ബോംബെ, അലൈപായുതെ തുടങ്ങിയ സിനിമകളുടെ ചില രംഗങ്ങൾ ചിത്രീകരിച്ചത് ഇവിടെ വച്ചാണ്.

Photo Courtesy: Shareef Taliparamba

സിനിമ ഷൂട്ടിംഗ്

സിനിമ ഷൂട്ടിംഗ്

മണിരത്നത്തിന്റെ ബോംബെ, അലൈപായുതെ തുടങ്ങിയ സിനിമകളുടെ ചില രംഗങ്ങൾ ചിത്രീകരിച്ചത് ഇവിടെ വച്ചാണ്.

Photo Courtesy: Shareef Taliparamba

Read more about: kasaragod സിനിമ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X