» »115 വര്‍ഷത്തെ തലയെടുപ്പുമായി...

115 വര്‍ഷത്തെ തലയെടുപ്പുമായി...

Posted By: Elizabath Joseph

115 വര്‍ഷം പഴക്കമുണ്ടെന്ന് കണ്ടാല്‍ പറയില്ല ഈ നില്‍പ് കണ്ടാല്‍. ദീപസ്തംഭം മഹാശ്ചര്യം എന്ന മട്ടില്‍ തലയുയര്‍ത്തി നില്ക്കുന്ന കൊല്ലത്തെ തങ്കശ്ശേരി ലൈറ്റ് ഹൗസ് ആളൊരു പുലിയാണ്.

തുടക്കം 1902ല്‍

tallest lighthouse on the Kerala Coast

pc: Clockery

115 വര്‍ഷമായി ഉയര്‍ന്നു നില്‍ക്കുന്ന തങ്കശ്ശേരി ലൈറ്റ് ഹൗസ് സ്ഥാപിച്ചത് 1902 ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആയിരുന്നു. താരതമ്യേന ചെറിയ ഒരു ടവറില്‍ ഓയില്‍ ലാംപുമായിട്ടായിരുന്നു ലൈറ്റ് ഹൗസിന്റെ തുടക്കം. 1930 ല്‍ ടവറിനു സംഭവിച്ച വിള്ളലുകള്‍ വലിയ രീതിയിലുള്ള പുനര്‍നിര്‍മ്മാണത്തിനു കാരണമായി. പിന്നീട് പലതവണ ലൈറ്റ് ഹൗസ് പുതുക്കിപ്പണിതു.

144 അടി ഉയരം

tallest lighthouse on the Kerala Coast

pc: Sreekanth R

144 അടി ഉയരമുള്ള തങ്കശ്ശേരിയിലെ ഈ വിളക്കുമാടം കേരളത്തിലെ ഏറ്റവും വലിയ ലൈറ്റ് ഹൗസാണ്. തമിഴ് ഭീകരരുടെ ഭീഷണിയെത്തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടായിരുന്ന ഇവിടെ 2006ലാണ് വീണ്ടും സന്ദര്‍ശകരെ അനുവദിച്ചത്. ഇപ്പോള്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം.

കടല്‍ത്തട്ടിനെ പ്രതിരോധിക്കാന്‍

tallest lighthouse on the Kerala Coast

pc: kerala tourism official site

കടല്‍ത്തീരത്തോട് ചേര്‍ന്ന തങ്കശ്ശേരി, തിരുമുല്ലവാരം പ്രദേശങ്ങളോട് അടുത്തുള്ള കല്ലുകള്‍ നിറഞ്ഞ കടല്‍ത്തട്ടിനെയും കടലിലേക്ക് നീണ്ടു നില്‍ക്കുന്ന മുനമ്പിനെയും കുറിച്ച് ഈ വിളക്കുമാടം കപ്പലുകള്‍ക്ക് അപായസൂചന നല്‍കിയിരുന്നു. 13 മൈലോളം മൈലോളം ദൂരത്തില്‍ ഇവിടെ നിന്നുള്ള പ്രകാശം എത്തുമായിരുന്നു.

തങ്കശ്ശേരി

tallest lighthouse on the Kerala Coast

pc: Kumbalam

തങ്കമ്മശ്ശേരി എന്ന പദത്തില്‍ നിന്നും കാലക്രമേണ രൂപം കൊണ്ടതാണ് തങ്കശ്ശേരി എന്ന വാക്ക്.
ആംഗ്ലോ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ ഇനിയും മായിക്കാത്ത നഗരമാണ് തങ്കശ്ശേരി. വിദേശാധിപത്യത്തിന്റെ തെളിവുകള്‍ ഇനിയും മാഞ്ഞു തുടങ്ങിയിട്ടില്ല തങ്ങാശ്ശേരിയില്‍ നിന്നുമെന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ അറിയാന്‍ കഴിയും.

ആധിപത്യത്തിന്റെ അടയാളങ്ങള്‍

tallest lighthouse on the Kerala Coast

pc: Shishirdasika

പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഡച്ച് കോട്ടയും പുരാതനമായ ആംഗ്ലോ ഇന്ത്യന്‍ ബംഗ്ലാവുകളും തങ്കശ്ശേരിയിലെ അധിനിവേശത്തിന്റെ അടയാളങ്ങളാണ്.

പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും താവളമായിരുന്നു ഒരു കാലത്ത് തങ്കശ്ശേരി.

Read more about: kerala kerala tourism kollam forts