» »ബുള്ളറ്റ് ഇല്ലാത്തവരെ നിരാശപ്പെടുത്തുന്ന 5 റോഡ്ട്രിപ്പുകൾ

ബുള്ളറ്റ് ഇല്ലാത്തവരെ നിരാശപ്പെടുത്തുന്ന 5 റോഡ്ട്രിപ്പുകൾ

Posted By: Staff

വെറുതെ യാത്ര ‌ചെയ്യുക എന്നതിനേക്കാൾ കാഴ്ചകൾ കണ്ട് യാത്ര ചെയ്യുന്നതിന്റെ ത്രിൽ ഒന്ന് വേറെ തന്നെയാണ്. നീണ്ട് കിടക്കുന്ന റോഡുകൾ, ഇടയ്ക്കിടെയു‌ള്ള കയ‌റ്റിറക്കങ്ങൾ, വളവ് തിരിവുകൾ അങ്ങനെ മുന്നോട്ട് നീളുന്ന റോഡിന് ഇരുവശത്തും കാഴ്ചകളുടെ വൈവിധ്യങ്ങൾ ഒരു സിനിമ സ്ക്രീനിൽ കാണുന്നത് പോലെ മാറിക്കൊണ്ടിരിക്കുമ്പോൾ യാത്രയിൽ നി‌ങ്ങൾക്ക് ലഭിക്കുന്ന അനുഭവം വിവരിക്കാൻ ‌പറ്റാത്തതാണ്.

ഇടയ്ക്ക് കാണാൻ കഴിയുന്ന സുന്ദരമായ വ്യൂ പോയിന്റിൽ വാഹനം അൽപ്പനേരം നിർത്തി ഒന്ന് റിലാക്സായി വീണ്ടും മുന്നോട്ടേക്കുള്ള യാത്ര. കണ്മുന്നിൽ ഒരു ചായക്കട കാണുമ്പോൾ അവിടെ വീണ്ടും നിർത്തി ഒരു ഗ്ലാസ് ചായയുടെ രുചിയിൽ ഉണർവ് നേടി യാത്ര തുടരാൻ കൊതിക്കുന്നവർക്ക് 5 റോഡ് ട്രിപ്പുകൾ പരിചയപ്പെടാം.

ഈ റോഡുകളിലൂടെയുള്ള നിങ്ങളുടെ യാത്ര ബു‌ള്ള‌റ്റിൽ അല്ലെങ്കിൽ കട കട ശബ്ദം ഉണ്ടാക്കി വന്ന് നി‌ങ്ങളെ മറികടക്കുന്ന ബുള്ളറ്റുകൾ നിങ്ങളെ നിരാശ‌പ്പെടുത്തും. കാരണം ബുള്ളറ്റ് പ്രേമികൾക്ക് ഇഷ്ടപ്പെട്ട 5 റോഡ് ട്രിപ്പുകളാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

കുക്കേ സുബ്രമണ്യ മുതൽ ഗോവ വരെ

കുക്കേ സുബ്രമണ്യ മുതൽ ഗോവ വരെ

നല്ല മഴക്കാലം ഒഴികേയുള്ള ഏത് സമയത്തും യാത്ര പോകാൻ പറ്റിയ റോഡാണ് കുക്കേ സുബ്രമണ്യ മുതൽ ഗോവ വരെ. കാഴ്ചകളുടെ ആഘോഷം തന്നെയായിരിക്കും കുക്കേ മുതൽ ഗോവ വരെയുള്ള യാത്രയിൽ നിങ്ങൾക്ക് കൂട്ടിനുണ്ടാകുക.
Photo Courtesy: Jaskirat Singh Bawa

കുക്കേയിൽ നിന്ന്

കുക്കേയിൽ നിന്ന്

സുബ്രമണ്യ ക്ഷേത്രത്തിന്റെ പേരിൽ പ്രശസ്തമായ കുക്കേയിൽ നിന്ന് മംഗലാപുരത്തേക്കാണ് ആദ്യ യാത്ര. ചിക്കൻ നെയ്റോസ്റ്റിനും പനീർദോശയുക്കും സീഫുഡുകൾക്കും പേരുകേട്ട മംഗലാപുരത്ത് നിന്ന് ദേശീയ പാത 48ലൂടെ ഉഡു‌പ്പിയും, മറവന്തെയും മുരുഡേശ്വരും കഴിഞ്ഞ് മുന്നോട്ടുള്ള യാത്ര.
Photo Courtesy: rawdonfox

ഗോകർണ കഴിഞ്ഞ് ഗോവയിൽ

ഗോകർണ കഴിഞ്ഞ് ഗോവയിൽ

ബീ‌ച്ചുകളും പാലങ്ങളും ‌പുഴകളും കടന്ന് ഗോകർണത്തിന്റെ മാസ്മരികതയിൽ ഒരൽപ്പ നേരം മയങ്ങി നിന്ന് ദേശീയപാ‌ത 17ലൂടെ ഗോവയിൽ എത്തുമ്പോൾ ജീവിതത്തിൽ മറക്കാനാവത്ത ഒരു യാത്ര പൂർത്തിയായതിന്റെ ചാരുതാർ‌‌‌ത്ഥ്യം നിങ്ങളുടെ ഹൃദയത്തിലുണ്ടാകും.
Photo Courtesy: Jaskirat Singh Bawa

02. ഗുവാഹത്തിയിൽ നിന്ന് തവാങ്ങിലേക്ക്

02. ഗുവാഹത്തിയിൽ നിന്ന് തവാങ്ങിലേക്ക്

അസാമിലെ അസാ‌ധാരണവും അപരിചിതവുമായ വഴികളിലൂടെ ബുള്ളറ്റ് യാത്ര ചെയ്യുന്നത് യുവാക്കളുടെ ഇടയിൽ ഒരു ടെൻഡ് ആയി മാറിയിരിക്കുകയാണ്. ലോക പൈതൃകപട്ടികയിൽ ഇടം നേടിയിട്ടുള്ള മാനസ്, കാസി‌രംഗ തുടങ്ങിയ ദേശീയോദ്യാനങ്ങ‌ളുടെ നാടുകൂടിയാണ് അസാം.
Photo Courtesy: JPC24M

വ്യത്യസ്തമായ അ‌നുഭവങ്ങൾ

വ്യത്യസ്തമായ അ‌നുഭവങ്ങൾ

വന്യജീവികളും, അസാ‌ധരണമായ ജീവിത രീതിയും സംസ്കരാവും സുന്ദരമായ കലാരൂപങ്ങളും കൊതിയൂറുന്ന രുചിയും ഗുവാഹത്തി‌യിൽ നിന്ന് തവാ‌ങ്ങിലേക്കുള്ള യാത്രയിൽ നിങ്ങക്ക് ലഭിക്കുന്ന അതുല്ല്യമായ അനുഭവങ്ങളാണ്.
Photo Courtesy: Alexander Cunningham

കാസിരംഗ വഴി

കാസിരംഗ വഴി

ഗുവാഹത്തിയിൽ നിന്ന് തവാങ്ങിലേക്ക് കാസി‌രംഗ വഴിയാണ് നിങ്ങളുടെ യാത്രയെങ്കിൽ ഒറ്റ കൊമ്പൻ കണ്ടാമൃഗങ്ങൾ നിങ്ങ‌ളെ കാസിരംഗ എന്ന അത്ഭുതലോകത്തേക്ക് സ്വാഗതം ചെയ്യുന്നത് കാണാം.
Photo Courtesy: Steve Parker

ബ്രഹ്മപുത നദി കടന്ന്

ബ്രഹ്മപുത നദി കടന്ന്

ദേശീയപാത 37, ദേശീയപാത 229 എന്നി വഴികൾ പിന്നിട്ട് ബ്രഹ്മപുത്ര നദി കടന്ന് തവാങ്ങിൽ എത്തുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന സഞ്ചാര അനുഭവം ‌പറഞ്ഞറിയിക്കാൻ കഴിയാത്തതായിരിക്കും.
Photo Courtesy: Steve Glover

03. പൂനെയിൽ നിന്ന് ഗോവയിലേക്ക്

03. പൂനെയിൽ നിന്ന് ഗോവയിലേക്ക്

പ്രചുര‌പ്രചാരം നേടിയ മുംബൈ - ഗോവ റോഡ് ട്രിപ്പിനേക്കുറി‌ച്ച‌ല്ല ഞങ്ങൾ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. മഹാരാഷ്ട്രയിലെ പശ്ചിമഘട്ട പ്രദേശത്തൂടെ മഴക്കാലം കഴി‌ഞ്ഞുള്ള സമയം യാത്ര ചെയ്തവർ‌ക്ക് അറിയാം പ്രദേശത്തിന്റെ മാസ്മ‌രികത.
Photo Courtesy: Vir Nakai

യാത്ര ഇങ്ങ‌നെ

യാത്ര ഇങ്ങ‌നെ

പൂനെയിൽ നിന്ന് ദേശീയപാത 47 ‌ലൂടെ കോലാപൂർ വഴിയോ രത്നഗിരി വഴിയുള്ള കോസ്റ്റർ റോഡിലൂടെയോ ദേശീയ പാത 17ലേക്ക് അവിടെ നിന്ന് പതിവ് പോലെ ഗോവയിലേക്ക്.
Photo Courtesy: Vir Nakai

കാഴ്ചകൾ

കാഴ്ചകൾ

സുന്ദരമായ വെള്ളച്ചാ‌ട്ടങ്ങ‌ളും, കോടമഞ്ഞ് കയറിയ താഴ്‌വ‌രകളും ത്രില്ലടിപ്പിക്കുന്ന പാറക്കെട്ടുകളുമൊക്കെ നിങ്ങളുടെ യാത്ര സുന്ദരമാക്കും.
Photo Courtesy: Vir Nakai

04. ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക്

04. ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക്

ബാംഗ്ലൂരിൽ താമ‌സിക്കുന്ന മലയാളികൾ ബുള്ളറ്റ്മായി യാത്ര ചെയ്തിട്ടുള്ള ട്രിപ്പാണ്. ബാംഗ്ലൂരിൽ നിന്ന് താമരശ്ശേ‌രി ചുരം ഇറങ്ങി കോഴിക്കോട് വരെയുള്ള യാത്ര. ഇന്ത്യയിലെ തന്നെ സുന്ദരമായ റോഡ് ട്രിപ്പുകൾ ഒന്നാണ് ഇതെന്ന് പലർക്കും അറിയില്ലാ എന്നതാണ് വാസ്‌തവം.
Photo Courtesy: Renjith Sasidharan

മൈസൂരും വയനാടും കടന്ന്

മൈസൂരും വയനാടും കടന്ന്

ബാംഗ്ലൂരിൽ നിന്ന് മൈസൂർ, സുൽത്താൻ ബത്തേ‌‌രി വഴി താമ‌രശ്ശേരി ചുരം ഇറങ്ങിയാണ് കോഴിക്കോട്ടേക്ക് എത്തിച്ചേരുന്നത്. ബന്ദി‌പ്പൂർ വനത്തി‌ലൂടെയുള്ള യാത്രയും താമരശ്ശേരി ചുരവുമാണ് യാത്രയിൽ ഏറ്റവും അവിസ്മരണീയം.
Photo Courtesy: vinay kumar

05. ഡ‌ൽഹിയിൽ നി‌ന്ന് മണാലി ‌വഴി ലേയിലേ‌ക്ക്

05. ഡ‌ൽഹിയിൽ നി‌ന്ന് മണാലി ‌വഴി ലേയിലേ‌ക്ക്

ബുള്ളറ്റ് യാത്രക്കാരുടെ ഏറ്റവും ‌പ്രിയപ്പെട്ട റോഡ് ട്രിപ്പ് ഏതെന്ന് ചോദിച്ചാൽ മണാലി - ലേ ട്രിപ്പ് എന്ന് പറ‌യം. ഡൽ‌ഹിയിൽ നിന്ന് ദേശീയപാത ഒന്നിലൂടെ മൂർത്താൽ, കർണാൽ, അമ്പാല എന്നി സ്ഥല‌ങ്ങൾ ‌വഴി മണാലിയിലേക്കാണ് ആദ്യ ട്രിപ്പ്.
Photo Courtesy: Peretz Partensky

പാതയോരത്തെ പലരുചികൾ

പാതയോരത്തെ പലരുചികൾ

യാത്രയ്ക്കിടെ പാതയോരത്ത് നിന്ന് ലഭിക്കുന്ന വിവിധ തരം ഭക്ഷണങ്ങൾ എടുത്ത് പറയേണ്ട ഒന്നാണ്. കൊടും വളവ് തിരിവുകൾ നിറഞ്ഞ റോഡിലൂടെയു‌ള്ള യാത്ര അവിസ്മരണീയമായ ഒന്നാണ്.
Photo Courtesy: Anshul Dabral

ലേയിലേക്ക്

ലേയിലേക്ക്

മണാലിയിൽ എ‌ത്തിയാൽ ഇന്ത്യയിലെ തന്നെ ഏ‌റ്റവും ദുർഘടമായ ഹൈവേയിലൂടെ ലേയി‌ലേക്ക് 500 കിലോമീറ്റർ താണ്ടി എത്തിച്ചേരുമ്പോൾ ഇതിനപ്പുറം വേറെ ഒരു റോഡ് ട്രിപ്പ് ഇല്ലന്ന് വേണമെങ്കിൽ പറയാം.
Photo Courtesy: Jaspal Singh

Read more about: road trips

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...