» »ബിലാസ്പൂരിലെ വിധി പറയും ആജ്ഞനേയര്‍

ബിലാസ്പൂരിലെ വിധി പറയും ആജ്ഞനേയര്‍

Written By: Elizabath Joseph

വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങളാണ് ഭാരതത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. അത്തരത്തില്‍ വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ഛത്തീസ്ഗഡില്‍ സ്ഥിതി ചെയ്യുന്ന ആജ്ഞനേയ ക്ഷേത്രം. നീതി ലഭിക്കാനും പരാതികളില്‍ പരിഹാരം ഉണ്ടാകുവാനുമായി ആയിരക്കണക്കിന് ഭക്തര്‍ തേടിയെത്തുന്ന ഹനുമാന്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍!!

വിഷ്ണുവിന്റെ പാദം പതിഞ്ഞ വിഷ്ണുപാദ ക്ഷേത്രം

എല്ലാവര്‍ക്കും അറിയാം

എല്ലാവര്‍ക്കും അറിയാം

രാമായണത്തിലെ പ്രധാന കഥാപാത്രമായ ഹനുമാന്‍ അഥവാ ആഞ്ജനേയനെ പരിചയമില്ലാത്തവര്‍ കാണില്ല. വായുപുത്രനായ ഹനുമാന്‍ സീതയെ കണ്ടെത്താനായി ലങ്കയ്ക്ക പോയതാണ് ഹനുമാന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവമായി കണക്കാക്കുന്നത്. ഹിന്ദു മതത്തിലെ പ്രധാനപ്പെട്ട ദൈവങ്ങളില്‍ ഒരാളായ ഹനുമാനെക്കുറിച്ച് രാമായണത്തില്‍ മാത്രമല്ല, ബ്രഹ്മപുരാണത്തിലും പറയുന്നുണ്ട്.

PC:Praveencbe

പഞ്ചമുഖ ഹനുമാന്‍

പഞ്ചമുഖ ഹനുമാന്‍

അഞ്ച് തലകളുള്ള ഹനുമാന്‍ രൂപമാണ് പഞ്ചമുഖ ഹനുമാന്‍ എന്നറിയപ്പെടുന്നത്. ഹനുമാനെ പഞ്ചമുഖത്തില്‍ ആരാധിക്കുന്നതാണ് ഏറ്റവും സിദ്ധിയുള്‌ലത് എന്നാണ് ഹൈന്ദവ വിശ്വാസം. അഹിമഹി രാവണന്മാരെ നിഗ്രഹിച്ചു പാതാളത്തില്‍ നിന്നും രാമലക്ഷ്മണന്മാരെ മോചിപ്പിക്കാന്‍ ആണ് ഹനുമാന്‍ ഈ രൂപം സ്വീകരിച്ചത് എന്ന് കഥ.

വിശ്വാസമനുസരിച്ച് അഹിമഹി രാവണന്മാരെ നിഗ്രഹിച്ചു പാതാളത്തില്‍ നിന്നും രാമലക്ഷ്മണന്മാരെ മോചിപ്പിക്കാന്‍ ആണ് ഹനുമാന്‍ ഈ രൂപം സ്വീകരിച്ചത് എന്നാണ് പറയപ്പെടുന്നത്.

വരാഹ മൂര്‍ത്തി വടക്കും, നരസിംഹ മൂര്‍ത്തി തെക്കും, ഗരുഡന്‍ പശ്ചിമ ദിക്കും, ഹയഗ്രീവന്‍ ആകാശത്തേക്കും, സ്വന്തം മുഖം പൂര്‍വ ദിക്കിലേക്കും ദര്‍ശിച്ചു കൊണ്ടുള്ള പഞ്ച മുഖം ആണ് ഇത്.

PC: Narendra Upman

ഹനുമാന്‍ കോവില്‍, ബിലാസ്പൂര്‍, മാസിപ്പാറ

ഹനുമാന്‍ കോവില്‍, ബിലാസ്പൂര്‍, മാസിപ്പാറ

ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹനുമാന്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്.
മാസിപ്പാറ എന്നതാണ കോവില്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേര്. ഹനുമാന്‍ ഭക്തരായ നൂറു കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന ഇവിടം ഛത്തീസ്ഡിലെ പ്രധാന ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്.

PC: Sangamesh SM

പരാതി പരിഹരിക്കും ആഞ്ജനേയര്‍

പരാതി പരിഹരിക്കും ആഞ്ജനേയര്‍

സാധാരണ ഹനുമാന്‍ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ എല്ലായ്‌പ്പോഴും ആളുകള്‍ എത്താറുണ്ട്. അതിനു പിന്നില്‍ ഒരു കാരണമുണ്ട്. ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ വഴക്കുകളും പരാതികളും ഒക്കെ പെട്ടന്നു പരിഹരിക്കപ്പെടും എന്നാണ് വിശ്വാസം. ഗ്രാമങ്ങളിലോ കുടുംബങ്ങളിലോ ഒക്കെ വഴക്കുണ്ടായാല്‍ ആളുകള്‍ ഇവിടെ എത്തിയാണത്രെ പ്രാര്‍ഥിക്കുന്നത്. ഇവിടെ പ്രാര്‍ഥിച്ചാല്‍ എല്ലാത്തിനും പെട്ടന്ന് പരിഹാരമുണ്ടാകുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

PC: Ms Sarah Welch

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഛത്തീസ്ഗഡില്‍ നിന്നും ബിലാസ്പൂരിലെ ഈ ആഞ്ജനേയ ക്ഷേത്രത്തില്‍ എത്താന്‍ 131 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കേണ്ടത്. റായ്പൂരില്‍ നിന്നും ബിലാസ്പൂരിലേക്ക് 167 കിലോമീറ്റര്‍ ദൂരമുണ്ട്.

ബജ്‌റംഗി മന്ദിര്‍

ബജ്‌റംഗി മന്ദിര്‍

ബിലാസ്പൂര്‍ ആഞ്ജനേയ ക്ഷേത്രം ബജ്‌റംഗി മന്ദിര്‍ എന്നും അറിയപ്പെടുന്നുണ്ട്. ഇവിടെ എന്തു തര്‍ക്കങ്ങളും പരാതികളും വന്നാലും കോടതികളിലും പോലീസ് സ്‌റ്റേഷനുകളിലും ആളുകള്‍ പോവാറില്ലത്രെ. അവര്‍ക്ക് നീതി നടത്തിക്കൊടുക്കുന്നത് ഇവിടുത്തെ ആഞ്ജനേയനാണ് എന്നാണ് വിശ്വാസം.

PC: Ashok modhvadia

അല്പം ചരിത്രം

അല്പം ചരിത്രം

ഏകദേശം എണ്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ബിലാസ്പൂര്‍ ആഞ്ജനേയ ക്ഷേത്രത്തിന്റെ കഥ തുടങ്ങുന്നത്. ഒരിക്കല്‍ അപ്രതീക്ഷിതമായി ഗ്രാമീണര്‍ ഇവിടുത്തെ അശ്വന്ത് മരത്തില്‍ ഒരു ആജ്ഞനേയ ശില കണ്ടെത്തുകയായിരുന്നുവത്രെ. അന്ന് അധികം ആലുകള്‍ ഒന്നും ഇതില്‍ വിശ്വസിച്ചില്ലെങ്കിലും ക്ഷേത്രം പെട്ടന്നുതന്നെ പ്രശസ്തിയിലേക്കുയര്‍ന്നു. പിന്നീട് ഇവിടം ഛത്തീസ്ഗഡിലെ തന്നെ അറിയപ്പെടുന്ന ഒരു തീര്‍ഥാടന കേന്ദ്രമായി മാറുകയായിരുന്നു.

PC: LASZLO ILYES

നീതി പറയും ആജ്ഞനേയര്‍

നീതി പറയും ആജ്ഞനേയര്‍

ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയാണ് ആലുകള്‍ തങ്ങളുടെ വിഷമങ്ങള്‍ക്ക് പരിഹാരം തേടിയും അനീതികള്‍ക്ക് നീതി തേടിയും വരുന്നു എന്നത്. ന്യായമുള്ള കാര്യങ്ങളില്‍ ആജ്ഞനേയര്‍ നീതി നടത്തിത്തരുകയും വിഷമങ്ങള്‍ പരിഹരിക്കുകയും ചെയ്യും എന്നാണ് ഇവിടെ എത്തുന്നവര്‍ വിശ്വസിക്കുന്നത്.

PC:Srileka06

അടുത്തുള്ള സ്ഥലങ്ങള്‍

അടുത്തുള്ള സ്ഥലങ്ങള്‍

ഛത്തീസ്ഗഡിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ബിലാസ്പൂര്‍. വ്യത്യസ്തങ്ങളായ കാഴ്ചകളും സ്ഥലങ്ങളും ഗോത്രജീവിതങ്ങളും ഒക്കെയാണ് ബിലാസ്പൂരിന്റെ പ്രത്യേകതകള്‍.
മ്യൂസിയം, ക്ഷേത്രങ്ങള്‍, അസനാഗ്മര്‍ ദേശീയോദ്യാനം, ഹസ്‌ദേവ് പാങ്കോ ഡാം, രത്തന്‍പൂര്‍ മ്യൂസിയം, ബബിള്‍ ഐലന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവയാണ ഇവിടെ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങള്‍.

PC: Ramanjogi

Read more about: chhattisgarh temple pilgrimage

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...