Search
  • Follow NativePlanet
Share
» »തോവാളയിലേക്ക് പോകേണ്ട! കാട്ടാക്കടയിൽ ഓണം നേരത്തേയെത്തി, പൂത്തുലഞ്ഞ് ചെണ്ടുമല്ലി പാടങ്ങൾ

തോവാളയിലേക്ക് പോകേണ്ട! കാട്ടാക്കടയിൽ ഓണം നേരത്തേയെത്തി, പൂത്തുലഞ്ഞ് ചെണ്ടുമല്ലി പാടങ്ങൾ

ഓണമെത്താൻ ഇനി രണ്ടാഴ്ചയോളം സമയം ബാക്കിയുണ്ടെങ്കിലും തിരുവനന്തപുരം കാട്ടാക്കടയിൽ ഇത്തവണ ഓണം നേരത്തെയെത്തിയ പ്രതീതിയാണ്. പൂത്തുലഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കളുടെ കാഴ്ചയിൽ മയങ്ങി നിൽക്കുകയാണ് ഒരു നാട് മുഴുവനും, പ്രദേശത്ത ഒന്നാകെ ഓറഞ്ചും മഞ്ഞയും നിറങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ് ഇവിടുത്തെ പൂക്കാലം.

കാട്ടാക്കടയിലെ പള്ളിച്ചൽ പഞ്ചായത്ത് ഉൾപ്പെടെ ആറ് പഞ്ചായത്തുകളിലെ പൂകൃഷിയാണ് നാടിന്‍റെ മുഖച്ഛായ മൊത്തത്തിൽ മാറ്റിമറിച്ചത്. അതിൽത്തന്നെ ഏറ്റവും കൂടുതൽ കൃഷി നടത്തിയിരിക്കുന്നത് പള്ളിച്ചൽ പഞ്ചായത്തിലാണ്. 13 വ്യത്യസ്ത ഇടങ്ങളിലായി 26 ഏക്കർ സ്ഥലത്താണ് ഇവിടെ ചെണ്ടുമല്ലി കൃഷി ചെയ്ത് വൻ വിജയം നേടിയിരിക്കുന്നത്.

Jamathi- Blooms-In Kattakada

സർക്കാരിന്‍റെ 'എന്‍റെ നാട്, എന്‍റെ ഓണം' പദ്ധതിയുടെ ഭാഗമായാണ് പള്ളിച്ചൽ പഞ്ചായത്ത് വനംവകുപ്പിനോട് ചേർന്ന് ചെണ്ടുമല്ലി കൃഷി നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിലം ഒരുക്കുകപ്പോൾ കുടുംബശ്രീ പ്രവർത്തകരാണ് പൂകൃഷി നടത്തിയത്.

കാട്ടാക്കടയിൽ നിന്നും പോകാൻ പറ്റിയ വേറ സ്ഥലങ്ങളുമുണ്ട്. നെയ്യാർ ഡാമിലേക്ക് ഇവിടുന്ന് വെറും 10.3 കിലോമീറ്ററാണ് ദൂരം. നെയ്യാർ വന്യജീവി സങ്കേതവും യാത്രയില്‍ സന്ദർശിക്കാം. കുട്ടികളെയും കൂട്ടിയുള്ള ഒരു യാത്രയ്ക്ക് യോജിച്ച സ്ഥലം കൂടിയാണിത്. കാട്ടാന മുതൽ കാട്ടുപോത്ത്, മാൻ, കരിങ്കുരങ്ങ്, വരയാട്,സാംബർ മാൻ, കാട്ടുപൂച്ച, തുടങ്ങിയവയെ ഭാഗ്യമുണ്ടെങ്കിൽ കാണാം. ബോട്ട് യാത്ര, മാൻ ഉദ്യാനം, തടാക ഉദ്യാനം. കാളിപാറ ക്ഷേത്രം, തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.

jamathi-blooms-kattakakda

ആരുടെയും മനംകവരന്ന ഈ പൂപ്പാടങ്ങളുടെ കാഴ്ച കാണാൻ തിരുവനന്തപുരം ജില്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നും സന്ദർശകരും എത്തിത്തുടങ്ങിയിട്ടുണ്ട്. ഓണക്കാലത്ത് തലസ്ഥാനത്തേയ്ക്ക് ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ കാട്ടാക്കയിലെ പൂകൃഷി വന്നു കാണാൻ കഴിയുന്ന വിധത്തിൽ വരികയും ചെയ്യും. തിരുവനന്തപുരത്തു നിന്നും വെറും 22 കിലോമീറ്ററേ ഉള്ളുവെന്നതിനാൽ വലിയ ബുദ്ധിമുട്ടില്ലാതെ പോയി വരികയും ചെയ്യാം. കാട്ടാക്കടയ്ക്കും തിരികെയുമുള്ള യാത്രയ്ക്ക് വെറും രണ്ട് മണിക്കൂറേ വേണ്ടിവരികയുള്ളൂ.

സാധാരണയായി പൂക്കാലമെത്തുമ്പൾ തോവാളയും സുന്ദരപാണ്ഡ്യപുരവുമാണ് തിരുവനനന്തപുരത്തു നിന്നുള്ള പ്രധാന യാത്രായിടങ്ങൾ. ഇത്തവണത്തെ യാത്രകള്‍ കാട്ടാക്കടയിലേക്കാക്കാം.

ഓണക്കാലത്ത് പൂവെത്തുന്ന തോവാള തിരുവനന്തപുരത്തു നിന്നും 86 കിലോമീറ്റർ ദൂരയാണുള്ളത്. രണ്ടര മണിക്കൂറാണ് യാത്രാ സമയം. കേരളത്തിന്‍റെ പൂക്കൂട എന്നാണ് തോവാള അറിയപ്പെടുന്നത് തന്നെ. മുല്ല, ജമന്തി, പിച്ചി, റോസാ, താമര, വാടാമല്ലി തുടങ്ങി ഏതിനം പൂക്കളും ഇവിടെ ലഭിക്കും. വളരെ പണ്ടുകാലം മുതൽതന്നെ പൂകൃഷിക്ക് പേരുകേട്ട ഇവിടം ഇന്ന് ലോകം അറിയപ്പെടുന്ന പൂച്ചന്ത കൂടിയാണ്.

sundarapandyapuram details

സുന്ദരപാണ്ഡ്യപുരം തിരുനെൽവേലി ജില്ലയുടെ ഭാഗമായ സുന്ദരപാണ്ഡ്യപുരം അതിമനോഹരമായ സൂര്യകാന്തിപ്പൂക്കൾക്കാണ് പേരുകേട്ടിരിക്കുന്നത്. തിരുവനന്തപുരത്തു നിന്നും 119 കിലോമീറ്റർ ദൂരത്തിലാണ് ഇവിടമുള്ളത്. ഏകദേശം മൂന്നര മണിക്കൂറാണ് യാത്രാ സമയം. തെങ്കാശിലിയെത്തിയ ശേഷമാണ് ഇവിടേക്ക് പോകേണ്ടത്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+