Search
  • Follow NativePlanet
Share
» »ചാൾസ് രാജകുമാരന്റെ സഞ്ചാരവഴികൾ

ചാൾസ് രാജകുമാരന്റെ സഞ്ചാരവഴികൾ

By Maneesh

ഒൻപത് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനാണ് ചാൾസ് രാജകുമാരനും ഭാര്യയും ഇന്ത്യയിൽ എത്തിയത്. രണ്ട് ദിവസം ഉത്തർഖണ്ഡിൽ തങ്ങിയ ഇരുവരും പിന്നീട് ഡൽഹിയാണ് സന്ദർശിച്ചത്. അവിടെ രാഷ്ട്രപതിഭവനിൽ എത്തി രാഷ്ട്രപതി പ്രണാബ് മുഖർജിയുമായി കൂടിക്കാഴ്ച നടത്തി.

തുടർന്ന് മുംബൈയിലാണ് ഇരുവരും എത്തിയത്. രണ്ട് ദിവസം മുംബൈയിൽ തങ്ങിയതിന് ശേഷം നവംബർ പതിനൊന്നിന് നാല് ദിവസത്തെ സന്ദർശനത്തിനായി ഇരുവരും കേരളത്തിൽ എത്തി. കൊച്ചിയിലെ ഫോക്‌ലോർ മ്യൂസിയം, വാഴച്ചാൽ, ആതിരപ്പള്ളി, കുമരകം, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് നവംബർ പതിനാലിനാണ് ഇരുവരും കേരളം വിട്ടത്.

ചാൾസ് രാജകുമാരനും കാമിലയും ഇന്ത്യയിൽ സന്ദർശനം നടത്തിയ സ്ഥലങ്ങളിലൂടെ നമുക്കും ഒന്ന് പോകാം. ഡറാഡൂണിലെ പരാമാർത്ഥ നികേതൻ ക്ഷേത്രം മുതൽ കേരളത്തിലെ മട്ടാഞ്ചേരി ജൂതപ്പള്ളിവരേയുള്ള സഞ്ചാര വൈവിധ്യങ്ങളുള്ള ഇന്ത്യയിലൂടെ ഒരു യാത്ര.

ഒൻപത് ദിവസത്തെ യാത്ര

ഒൻപത് ദിവസത്തെ യാത്ര

നവംബർ ആറാം തീയതി ഇന്ത്യയിൽ എത്തിയ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും ഉത്തരാഖണ്ഡ്, ഡൽഹി, മുംബൈ, തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് നവംബർ 11ന് ആണ് കേരളത്തിൽ എത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുവരും നെടുമ്പാശ്ശേരിയിൽ എത്തിയത്. തുടർന്ന് തേവരയിലെ ഫോക്‌ലോർ മ്യൂസിയത്തിൽ എത്തിയ ഇരുവരും കഥകളിയും കളരിപ്പയറ്റും ആസ്വദിച്ചു. ഉത്തരാഖണ്ഡിൽ നിന്ന് തുടങ്ങിയ അദ്ദേഹത്തിന്റെ യാത്രയിലൂടെ.

ഒന്നാം ദിവസം - പരമാർത്ഥ നികേതൻ ക്ഷേത്രം

ഒന്നാം ദിവസം - പരമാർത്ഥ നികേതൻ ക്ഷേത്രം

ഒൻപത് ദിവസത്തെ സന്ദർശനത്തിനായി നവംബർ ആറിനാണ് ചാൾസ് രാജകുമാരനും കാമിലയും ഇന്ത്യയിൽ എത്തിയത് ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് ഇരുവരും ആദ്യ ദിവസം ചിലവിട്ടത്. ഗംഗാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പരമാർത്ഥ് നികേതൻ ക്ഷേത്രത്തിലാണ് ഇരുവരും ആദ്യം സന്ദർശിച്ചത്. ക്ഷേത്രത്തിൽ നടന്ന ആരതി ആഘോഷത്തിൽ ഇരുവരും പങ്കെടുത്തു.

Photo courtesy: Ken Wieland

രണ്ടാം ദിവസം ഡാറാഡൂൺ

രണ്ടാം ദിവസം ഡാറാഡൂൺ

ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ഡറാഡൂണിലാണ് രണ്ടാം ദിവസം ഇരുവരും ചിലവിട്ടത്. ഡറാഡൂണിലെ മിലിട്ടറി അക്കാഡമി, ഡൂൺ സ്കൂൾ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളിൽ അവർ സന്ദർശനം നടത്തി. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അദ്ദേഹത്തിന് ഹോണററിൽ ബിരുദം നൽകി ആദരിച്ചു.
Photo courtesy: Ejaz Rizvi

മൂന്നാം ദിവസം - ന്യൂഡൽഹി

മൂന്നാം ദിവസം - ന്യൂഡൽഹി

മൂന്നാം ദിവസം ഇരുവരും ന്യൂഡൽഹിയിലാണ് സന്ദർശനം നടത്തിയത്. ന്യൂഡൽഹിയിലെ ചേരി പ്രദേശത്ത് സന്ദർശനം നടത്തിയതിന് ശേഷം. ഇരുവരും രാഷ്ട്രഭവനിൽ എത്തി രാഷ്ട്രപതി പ്രണാബ് മുഖർജിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരുവരും അക്ഷർധാം ക്ഷേത്രം സന്ദർശിച്ചു.
Photo courtesy: Swaminarayan Sanstha

നാലാം ദിവസം - മുംബൈ

നാലാം ദിവസം - മുംബൈ

മുംബൈയിൽ എത്തിയ ചാൾസ് രാജകുമാരൻ താജ്‌ ഹോട്ടലിൽ എത്തി വ്യവസായ പ്രമുഖരോടൊപ്പം വട്ടമേശ സമ്മേളനം നടത്തി. തുടർന്ന് കണ്ടൽ സംരക്ഷിത മേഖല സന്ദർശിച്ചു.
Photo courtesy: Joe Ravi

അഞ്ചാം ദിവസം - മുംബൈ

അഞ്ചാം ദിവസം - മുംബൈ

മുബൈയിലെ രണ്ടാം നാൾ ഇരുവരും അഫ്ഗാൻ ചർച്ച് സന്ദർശിച്ചു.
Photo courtesy:Robert Cutts

ആറാം ദിവസം - മുബൈ

ആറാം ദിവസം - മുബൈ

മുംബൈയിലെ മൂന്നാം ദിവസം ഇരുവരും ഹാജി അലി ദേവാലയം സന്ദർശിച്ചു. വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് കേരളത്തിലേക്ക് തിരിച്ചു.
Photo courtesy: Nichalp

ഏഴാം ദിവസം- കേരളം

ഏഴാം ദിവസം- കേരളം

കേരളത്തിൽ എത്തിയ ചാൾസ് രാജകുമാരനും കാമിലയും രണ്ടാം ദിവസം വാഴച്ചാൽ വെള്ളച്ചാട്ടം സന്ദർശിച്ചു. തുടർന്ന് അവിടെയുള്ള ആദിവാസികളുമായി അദ്ദേഹം സംസാരിച്ചു. തുടർന്ന് ആതിരപ്പള്ളിയിലും അദ്ദേഹം സന്ദർശിച്ചു.
Photo courtesy: Rameshng

എട്ടാം ദിവസം - കേരളം

എട്ടാം ദിവസം - കേരളം

നവംബർ 11നാണ് ചാൾസ് രാജകുമാരനും കാമിലയും കേരളത്തിൽ എത്തിയത്. 12ന് കൊച്ചിയിലെ ഫോക്‌ലോർ അക്കാഡമിയും ആതിരപ്പള്ളി വെ‌ള്ളച്ചാട്ടവും സന്ദർശിച്ച ഇരുവരും കുമരകത്ത് എത്തി. കേരളത്തിലെ മൂന്നാം ദിവസം ഇരുവരും കുമരകത്ത് വിശ്രമിച്ചു.

Photo courtesy: Jiths

ഒൻപതാം ദിവസം - കേരളം

ഒൻപതാം ദിവസം - കേരളം

നവംബർ പതിനാല് ചാൾസ് രാജകുമാരന്റേയും കാമിലയുടേയും ഇന്ത്യൻ പര്യടനത്തിന്റെ അവസാന നാൾ. കേരളത്തിൽ നാലം ദിവസമാണ്. രാജകുമാരന്റെ അറുപത്തഞ്ചാം പിറന്നാൾ ദിനം കൂടിയായ നവംബർ പതിനാലിന് മട്ടാഞ്ചേരി ജൂതസിനഗോഗും മട്ടാഞ്ചേരി പാലസും സന്ദര്‍ശിച്ച് അവര്‍ ജൂതത്തെരുവിലൂടെയും സഞ്ചരിച്ചു. തുടർന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് യാത്രയായ ഇരുവരും മൂന്ന് മണിയോടെ കൊളൊമ്പോയിലേക്ക് തിരിച്ചു.

Photo courtesy: Wouter Hagens

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+