Search
  • Follow NativePlanet
Share
» »കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി തെങ്കൈലാസം

കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി തെങ്കൈലാസം

By Elizabath Joseph

ചില യാത്രകള്‍ അങ്ങനെയാണ്. എത്ര ആഗ്രഹിച്ചാലും പോകാന്‍ കഴിഞ്ഞെന്നു വരില്ല. ചിലതാകട്ടെ തീരെ പ്രതീക്ഷിക്കാത്ത സമയത്ത് പോവുകയും ചെയ്യും.
കൈലാസയാത്ര ആദ്യം പറഞ്ഞ തരത്തിലുള്ള ഒന്നാണ്. എത്ര തയ്യാറെടുപ്പുകള്‍ നടത്തിയാലും അവിടെയത്തണമെങ്കില്‍ ഭഗവാന്‍ വിചാരിക്കണം എന്നു വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട്. മാത്രമല്ല കൈലാസ യാത്രയ്ക്ക് സാധാരണക്കാരെ സംബന്ധിച്ച് താങ്ങാന്‍ കഴിയാത്ത ചെലവുമാണ്.

Kailash of the South

pc: Vkghanapathi

എന്നാല്‍ കൈലാസത്തോളം എത്തി ഭഗവാനെ കാണാന്‍ പറ്റാത്തവര്‍ക്ക് കോയമ്പത്തൂര്‍ വരെ പോയി കൈലാസത്തിലെത്തി ഭഗവാനെ കണ്ടു തൊഴുത സംതൃപ്തി കിട്ടിയാലോ.??

Kailash of the South

pc: sadhguru.org official site

സമുദ്ര നിരപ്പില്‍ നിന്ന് ആറായിരം അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തെങ്കൈലായം അഥവാ തെക്കിന്റെ കൈലാസം എന്നറിയപ്പെടുന്ന വെള്ളിയാങ്കിരി മലനിരകള്‍ കയറി ഭഗവാനെ കാണാനെത്തുന്നവര്‍ക്ക് കൈലാസത്തിന്റെ ഫലമാണ് നല്കുന്നതെന്ന് ഒരു വിശ്വാസമുണ്ട്.

ഐതിഹ്യം

പുരാണങ്ങളനുസരിച്ച് കന്യാകുമാരിയായി ഭൂമിയില്‍ അവതരിച്ച പരാശക്തി ശിവനില്‍ ആകൃഷ്ടയായി ഭഗവാന്റെ പത്‌നിയാകാന്‍ ആഗ്രഹിച്ചു. ഭഗവാനെ പ്രീതിപ്പെടുത്താനായി കഠിന തപസ് ആരംഭിച്ച കുമാരി നിശ്ചിത സമയത്തിനുള്ളില്‍ ഭഗവാന്‍ തന്നെ വരിച്ചില്ലെങ്കില്‍ പ്രാണന്‍ വെടിയുമെന്ന് തീരുമാനിച്ചിരുന്നു. തപസ്സില്‍ പ്രീതനായ ഭഗവാന്‍ വിവാഹിതനാവാന്‍ ദക്ഷിണ ദിക്കിലേക്ക് യാത്ര ആരംഭിച്ചു. എന്നാല്‍ ഈ വിവാഹത്തില്‍ എതിര്‍പ്പുണ്ടായിരുന്ന ചില ഗ്രാമീണര്‍ ചേര്‍ന്ന് വിവാഹം മുടക്കാനൊരു വഴി കണ്ടുപിടിച്ചു.

Kailash of the South

pc: Kksens85

കുമാരി നിശ്ചയിച്ച പ്രഭാതത്തിനു മുന്‍പായി ഗ്രാമീണര്‍ വഴിയില്‍ വലിയൊരു കര്‍പ്പൂരാഴി തീര്‍ക്കുകയും അത് സൂര്യനുദിച്ച ഒരു പ്രതീതി സൃഷ്ടിക്കുകയും ചെയ്തുവത്രേ. ഇത് കണ്ട് പ്രഭാതമായെന്ന് വിശ്വസിച്ച് ശിവഭഗവാന്‍ സമയത്ത് എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ ദുഖിതനായി അവിടെനിന്ന് മടങ്ങി. തിരിച്ചുള്ള യാത്രയില്‍ വിശ്രമത്തിനായി വെള്ളിയങ്കരി മലമുകളില്‍ ഭഗവാന്‍ സമയം ചിലവഴിച്ചു. അതിനാല്‍ ഈ മല തെങ്കൈലായം അഥവാ തെക്കിന്റെ കൈലാസം എന്ന് അറിയപ്പെട്ടുവത്രെ. സ്വയംഭൂവായ ശിവനെയാണ് വെള്ളിയാങ്കിരിയില്‍ ആരാധിക്കുന്നത്. ശിവനെ പ്രതീക്ഷിച്ച് നിന്ന കന്യാകുമാരിയുടെ പേരിലും ഇവിടെ ഒരു ദേവാലയം ഉണ്ടത്രെ.

ഏഴു മലകള്‍ താണ്ടി ശിവനെ കാണാന്‍

Kailash of the South

pc: D momaya

കാനനം താണ്ടി ഏഴുമലകള്‍ ചവിട്ടി കടന്നെത്തി വേണം മലമുകളില്‍ സ്വയംഭൂവായ ശിവനെ കാണാന്‍. സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തിലാണ് സ്വയംഭൂ ഉള്ളത്. വെള്ളംപോലും ലഭിക്കാത്ത മലയിലൂടെ നടക്കുമ്പോള്‍ ഭക്ഷണവും വെള്ളവും കരുതാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഓരോ മലകള്‍ക്കും ഓരോ പ്രത്യേകതയാണ്. കുടിവെള്ളം പോലുമില്ലാത്ത കാടുകളും ചെങ്കല്ലില്‍ തീര്‍ത്ത കുന്നുകളും ഉഗ്രമായ കാറ്റും തണുപ്പുമൊക്കെയുള്ള മലകള്‍.

Kailash of the South

pc: Kksens85

പടികള്‍ ചവിട്ടിയും ചെങ്കുത്തായ പാറകളില്‍ കൊത്തിയുണ്ടാക്കിയ പടവുകളിലൂടെയുമൊക്കെയുള്ള യാത്രയില്‍ ഉണ്ടാകുന്ന ഭയം ഭക്തിയില്‍ ലയിച്ച് ഇല്ലാതാവുന്നത് ഓരോ അടി മുന്നോട്ട് വയ്ക്കുമ്പോഴും അനുഭവിച്ചറിയാന്‍ സാധിക്കും.

Kailash of the South

pc: PURSHOTHAMMA

കാടിന്റെയും കാറ്റിന്റെയും പരീക്ഷണങ്ങള്‍ അതിജീവിച്ചാല്‍ മാത്രമേ ഏഴാം മലയിലെത്തി ഭഗവല്‍ ദര്‍ശനം സാധ്യമാകൂ. രണ്ടു വലിയ പാറകള്‍ തീര്‍ത്ത കമാനത്തിന്റെ നടുവില്‍ എണ്ണമറ്റ ത്രിശൂലങ്ങള്‍ക്കിടയിലൂടെ കടന്നുവേണം അവിടെയെത്താന്‍. കുറേയേറെ പാറകള്‍ക്കിടയിലെ ചെറിയ ഗുഹയില്‍ ഭഗവാന്റെ പ്രതിഷ്ഠ. പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഭഗവാന്റെ സന്നിധിയില്‍ എത്തുമ്പോഴുണ്ടാകുന്ന സന്തോഷം മറ്റൊന്നിനും തരാന്‍ സാധിക്കില്ലെന്ന് തോന്നിപ്പോവുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

കഠിനമീ യാത്ര

Kailash of the South

pc: Kksens85

മരംകോച്ചുന്ന തണുപ്പും പറന്നുപോകുമോ എന്നുപേടിപ്പിക്കുന്നത്ര ശക്തിയില്‍ വീശുന്ന കാറ്റും കട്ടി മഞ്ഞും എപ്പോല്‍ വേണമെങ്കിലും ഭാവം മാറാവുന്ന കാലാവസ്ഥയും ചെങ്കുത്തായ കയറ്റിറക്കങ്ങളുമൊക്കെ അതിജീവിച്ചാല്‍ മാത്രമേ മലമുകളിലെത്താനാവൂ. പലപ്പോഴും യാത്ര മതിയാക്കി തിരിച്ചിറങ്ങാന്‍ തോന്നിപ്പിക്കുന്നത്ര കഠിനമായിരിക്കും സാഹചര്യങ്ങള്‍.
12 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനമില്ല.

എത്തിച്ചേരാന്‍

Kailash of the South

google mapകോയമ്പത്തൂരില്‍ നിന്ന് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ദിവസേന സര്‍വ്വീസുകല്‍ നടത്താറുണ്ട്. മഹാശിവരാത്രി പോലുള്ള വിശോവസരങ്ങളില്‍ സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ ലഭ്യമാണ്.

ട്രക്കിങ് റൂട്ട്
ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള സമയമാണ് വെള്ളിയാങ്കിരി മലമുകളിലേക്ക് ട്രക്കിങിനനുയോജ്യം. മലയിലെ മുളങ്കാടുകളില്‍ അപ്രതീക്ഷിതമായി ഇറങ്ങുന്ന ആനക്കൂട്ടവും മറ്റു മൃഗങ്ങളുമുണ്ടാവും. അതിനാല്‍ കരുതിയിരിക്കണം.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more