Search
  • Follow NativePlanet
Share
» »ഇക്കോടൂറിസം - തെന്മലയിലേക്ക് യാത്ര പോകാം

ഇക്കോടൂറിസം - തെന്മലയിലേക്ക് യാത്ര പോകാം

By Maneesh

ഇക്കോടൂറിസം എന്ന ആശയം പ്രാവര്‍ത്തികമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സ്ഥലം ഏതെന്ന് ചോദിച്ചാല്‍ മറ്റൊന്നും ആലോചിക്കാതെ ഉത്തരം പറയാം. കൊല്ലം ജില്ലയിലെ തെന്മല. തെക്കിന്റെ മലയെന്നത് ലോപിച്ച് തെന്മല ആയെന്നും തേനുള്ള മലയായാതിനാല്‍ തേന്മലയെന്നും പിന്നെ തെന്മല ആയെന്നും തെന്മല എന്ന നാമം ഉണ്ടായതിനെക്കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ട്. അഭിപ്രായങ്ങള്‍ എന്തായാലും എത്തിച്ചേരുന്ന സഞ്ചാരികളെ ഊഷ്മളതയോടെ സ്വീകരിക്കുന്ന പ്രകൃതി ഭംഗിയാണ് തെന്മലയ്ക്ക് ഉള്ളത്.

തെന്മലയിലെ റെയിൽവെ സ്റ്റേഷൻ
Photo Courtesy: Jayeshj at ml.wikipedia

എവിടെയാണ് തെന്മല

കേരളത്തിലെ കൊല്ലം ജില്ലയിലാണ് തെന്മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലാണ് തെന്മലയെന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും, കൊല്ലത്ത് നിന്ന് അറുപത്താറ് കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ്.

തെന്മലയിൽ എത്തിയാൽ

സാഹസികർക്കും പ്രകൃതി സ്നേഹികൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ധാരളം ആക്റ്റിവിറ്റികളുണ്ട് സമുദ്ര നിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തെന്മലയിൽ. ട്രെക്കിംഗ് നടത്താൻ സുന്ദരമായ ട്രെയിലുകളും, നയനമനോഹരമായ വെള്ളച്ചാട്ടങ്ങളും തെന്മലയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു. ഇവകൂടാതെ മൗണ്ടൈ ബൈക്കിംഗ്, റോക്ക് ക്ലൈംബിംഗ്, റിവർ ക്രോസിംഗ് തുടങ്ങിയ സാഹസിക ആക്റ്റിവിറ്റികളും ഇവിടെയുണ്ട്.
തെന്മലയേക്കുറിച്ച് വിശദമായി വായിക്കാം

തെന്മലയിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച നടപ്പാത

Photo Courtesy: Kerala Tourism

മറ്റ് ആകർഷണങ്ങൾ

വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറുന്ന ആംഫി തീയേറ്റർ ആണ് തെന്മലയിലെ ഒരു ആകർഷണം. സുന്ദരമായ സംഗീത ജലധാരയും ഷോപ്പിംഗ് പ്രിയർക്ക് സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പ്രാദേശിക ഉൽപ്പന്നങ്ങൾ ലഭിക്കുന്ന ഒരു സ്റ്റാളുമുണ്ട്.

മറ്റൊരു മനോഹരമായ കാഴ്ചയാണ് ഇവിടുത്തെ മാന്‍ പാര്‍ക്ക്. പുള്ളിമാനുകളും കലമാനുകളുമുള്‍പ്പെടെയുള്ള വിവിധ തരത്തില്‍പ്പെട്ട മാനുകളെ പുനരധിവസിപ്പിക്കുന്ന സ്ഥലമാണിത്. ഇതിനടുത്തുതന്നെ കുട്ടികള്‍ക്കായുള്ള ഒരു ഇക്കോ പാര്‍ക്കുമുണ്ട്.

പാര്‍ക്ക് കാണിയ്ക്കാന്‍ ഇവിടെ ജീവനക്കാരുണ്ട്, എല്ലാകാര്യങ്ങളും അവര്‍ പറഞ്ഞുതരും. പാര്‍ക്ക് ചുറ്റിക്കാണുകയെന്നത് മനോഹരമായ അനുഭവം തന്നെയാണ്.

ദേശീയ പാത 208ൽ പുനലൂരിൽ നിന്ന് തെന്മലയിലേക്ക് പോകുന്ന റോഡ്. ഒറ്റയ്ക്കൽ ഔട്ട്ലുക്ക് എന്നറിയപ്പെടുന്ന ഈ സ്ഥലമാണ് തെന്മല ഇക്കോ ടൂറിസത്തിന്റെ കവാടമായി അറിയപ്പെടുന്നത്.

Photo Courtesy: Akhil S Unnithan

തെന്മലയിലെ മൂന്ന് സോണുകൾ

തെന്മലയിൽ എത്തുന്ന സഞ്ചാരികളുടെ അഭിരുചി അനുസരിച്ച് മൂന്ന് തരത്തിലുള്ള ടൂറിസം പദ്ധതികളാണ് നടത്തിവരുന്നത്. ഇക്കോടൂറിസം, ഇക്കോ ഫ്രണ്ട്‌ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നിവയാണ് അവ.

ഇക്കോ ടൂറിസം

തെന്മലയിൽ നിന്നുള്ള വിവിധ തരത്തിലുള്ള ടെക്കിംഗ് ആണ് ഇക്കോ ടൂറിസത്തിന്റെ കീഴിൽ വരുന്നത്. രണ്ട് മണിക്കൂർ കൊണ്ട് പൂർത്തിയാക്കാവുന്ന സോഫ്റ്റ് ട്രെക്കിംഗ് മുതൽ മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന ട്രെക്കിംഗുകൾ വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. ചെന്തുരുണി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്കാണ് ഈ ട്രെക്കിംഗ്. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള സമയത്താണെങ്കിൽ പാലരുവി വെള്ളച്ചാട്ടത്തിന് സമീപത്തേക്കും ട്രെക്കിംഗ് നടത്തുന്നുണ്ട്. തെന്മലയിൽ നിന്ന് 17 കിലോമീറ്റർ അകലെയായാണ് പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

പാലരുവി വെള്ളച്ചാട്ടത്തെക്കുറിച്ച് വായിക്കാം

ട്രെക്കിംഗിനെക്കുറിച്ച് കൂടുതൽ വായിക്കാം

ഇക്കോ ഫ്രണ്ട്‌ലി ജനറൽ ടൂറിസം

തെന്മലയിൽ ഒതുങ്ങുന്നതാണ് ഇക്കോ ഫ്രണ്ട്‌ലി ജനറൽ ടൂറിസം. തെന്മലയിലെ ഇക്കോടൂറിസം ഫെസിലിറ്റേഷൻ സെന്റർ, തെന്മലയ്ക്ക് സമീപത്തുള്ള പാർക്കുകൾ സന്ദർശിക്കു. നടപ്പാതയിലൂടെ നടക്കുക. മറ്റു സാഹസിക വിനോദങ്ങൾ എന്നിബ ഉൾപ്പെട്ടതാണ് ഈ സോൺ.

ഇക്കോ ടൂറിസം പ്രൊജക്ടിനേക്കുറിച്ച് വായിക്കാം

പിൽഗ്രിമേജ് ടൂറിസം

തെന്മലയ്ക്ക് സമീപത്തുള്ള കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിൽ എത്തുന്ന തീർത്ഥാടകരെ ഉദ്ദേശിച്ചുള്ള ഒരു ടൂറിസം പദ്ധതിയാണ് ഇത്.

കുളത്തൂപ്പുഴയേക്കുറിച്ച് വായിക്കാം

ആര്യങ്കാവിനെക്കുറിച്ച് വായിക്കാം

തെന്മലയ്ക്ക് സമീപം കല്ലടയാറിന് കുറുകേ നിർമ്മിച്ച ചെക്ക് ഡാം

Photo Courtesy: Kumar Mullackal

തെന്മലയിൽ എത്തിച്ചേരാൻ

കൊല്ലത്ത് നിന്ന് തമിഴ്നാട്ടിലെ തിരുമംഗലത്തേക്ക് പോകുന്ന ദേശീയ പാത 208ന് സമീപത്തായാണ് തെന്മല സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് ഇവിടേക്ക് ബസുകൾ പുറപ്പെടുന്നുണ്ട്. കൊല്ലത്ത് നിന്നും തെന്മലയിലേക്ക് ബസിൽ എത്തിച്ചേരാം. പുനലൂരിന് സമീപത്തായാണ് തെന്മല സ്ഥിതി ചെയ്യുന്നത്.

തെന്മലയ്ക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

തൂക്കുപാലത്തിന്റെ പേരിൽ പ്രശസ്തമായ പുനലൂർ സ്ഥിതി ചെയ്യുന്നത് തെന്മലയ്ക്ക് സമീപത്തായാണ്. കല്ലടയാറും തൂക്കുപാലവും ചേരുന്ന പരിസരം പ്രകൃതിരമണീയമാണ്, ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഒട്ടേറെയൊളുകള്‍ എത്താറുണ്ട്. ശബരിമലയ്ക്കു പോകുന്ന ഭക്തന്മാരും ശ്രീ അയ്യപ്പ സ്റ്റോപ്പുമെല്ലാം ചേര്‍ന്ന് ഉത്സവകാലങ്ങളില്‍ ഈ സ്ഥലത്തെ തിരക്കേറിയതാക്കുന്നു. തെന്‍മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ ശെന്തരുണി വനവും പുനലൂരില്‍ നിന്നും വളരെ അടുത്താണ്.

ഇക്കോടൂറിസം - തെന്മലയിലേക്ക് യാത്ര പോകാം

പുനലൂരിലെ പ്രശസ്തമായ തൂക്കുപാലം
Photo Courtesy: Shijualex at ml.wikipedia

തെന്മലയ്ക്ക് സമീപത്തുള്ള മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

വായിക്കാം: പുനലൂരിൽ നിന്ന് കാനന പാതയിലൂടെ അച്ചൻകോവിലേക്ക്!

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+