Search
  • Follow NativePlanet
Share
» »ഒറ്റദിവസം കാണാം കോഴിക്കോട് ജില്ലയിലെ ആറിടങ്ങൾ, വയലട മുതൽ കരിയാത്തുംപാറയും കക്കയവും

ഒറ്റദിവസം കാണാം കോഴിക്കോട് ജില്ലയിലെ ആറിടങ്ങൾ, വയലട മുതൽ കരിയാത്തുംപാറയും കക്കയവും

കോഴിക്കോട്.. രുചി കൊണ്ടും കാഴ്ചകൾ കൊണ്ടും ഖൽബിൽ കയറിയ നാട്. സ്ഥലങ്ങൾ കാണുവാനിറങ്ങണോ അതോ ഭക്ഷണം ആസ്വദിച്ച് നഗരത്തിൽത്തന്നെ കൂടണോ എന്നതാണ് കോഴിക്കോട് എത്തിയാല്‍ ഏതൊരാളെയും കൺഫ്യൂഷനിലാക്കുന്നത്.ഏതു തിരഞ്ഞെടുത്താലും നിരാശ ലവലേശം പോലും തോന്നില്ല എന്നത് സത്യം! ബീച്ചു മുതൽ അതിപുരാതനമായ ക്ഷേത്രങ്ങളും കൊട്ടാരവും വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്‍റും വഞ്ചി യാത്രകളും ട്രക്കിങ്ങും എല്ലാമായി ഒരു കംപ്ലീറ്റ് ട്രാവൽ പാക്കേജാണ് കോഴിക്കോട് നല്കുന്നത്. ഒരിടം പോലും ഒഴിവാക്കുവാൻ പറ്റില്ലെങ്കിൽപ്പോലും ഒരു ദിവസത്തെ യാത്രയിൽ കോഴിക്കോട് വരുമ്പോൾ ഏറ്റവും മികച്ചത് തന്നെ വേണമല്ലോ കാണുവാൻ

കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണുവാനിറങ്ങിൽ ഒരു ദിവസം പോയിട്ട് ഒരാഴ്ച കൊണ്ടുപോലും കണ്ടുതീരില്ല. അതുകൊണ്ടുതന്നെ ഇവിടെ സ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. പ്രകൃതിഭംഗി ആസ്വദിച്ച്, ഒട്ടും നിരാശതോന്നരുത് എന്നുള്ള യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതങ്കിൽ ഇതാ, ഒരു ദിവസം കൊണ്ട് ഇവിടെ കണ്ടുതീർക്കുവാൻ സാധിക്കുന്ന പ്രധാന സ്ഥലങ്ങൾ പരിചയപ്പെടാം.

 6 Places In Kozhikode You Can Visit One Day

PC:Shagin sunny

വയലട

കോഴിക്കോടിന്‍റെ ഗവി എന്നു സഞ്ചാരികൾ വിളിക്കുന്ന വയലട കോഴിക്കോട് വന്നിറങ്ങുമ്പോള്‍ ഏറ്റവുമാദ്യം കാണേണ്ട ഇടങ്ങളിലൊന്നാണ്. സമുദ്രനിരപ്പിൽ നിന്നും 2000 അടി ഇയരത്തിൽ സ്ഥിതി ചെയ്യുന്ന വയല, മഞ്ഞുപൊഴിയുന്ന, പച്ചപ്പും കാടും ഉള്ള , ഒരു തനി നാടൻ പ്രദേശമാണ്.കോഴിക്കോടിന്‍റെ ഊട്ടി എന്നും ഇവിടം അറിയപ്പെടുന്നു. ഏതു സമയത്തു ഇവിടെക്ക് വരാമെങ്കിലും ആ പച്ചപ്പും ഭംഗിയും കാണണമെങ്കിൽ മഴക്കാലത്ത് തന്നെ ഇവിടെയെത്തണണം. രാവിലെ സൂര്യോദയം കാണുവാൻ കഴിയുന്ന, അല്ലെങ്കിൽ അതിനോട് അടുപ്പിച്ച് വരാൻ ശ്രമിക്കാം. ഇവിടുത്തെ സൂര്യാസ്തമയ കാഴ്ചകളും പ്രസിദ്ധമാണ്.

vayalada view point

PC: PA Muhammad Riyas /FB Page

വയലട വ്യൂ പോയിന്‍റിൽ കയറിനിന്നാലാണ് ഏറ്റവും മനോഹരമായ കാഴ്ചകൾ ഇവിടെ ആസ്വദിക്കുവാൻ സാധിക്കുക. പോരാമ്പ്രാ, കൂരാച്ചുണ്ട് തുടങ്ങിയ മലയോര നഗരങ്ങളുടെ കാഴ്ച ഇവിടെ നിന്നാസ്വദിക്കാം. മുള്ളൻപാറയും ഇവിടെ കാണേണ്ട സ്ഥലമാണ് കോഴിക്കോട് നിന്ന് 40 കിലോമീറ്ററും ബാലുശ്ശേരിയിൽ നിന്ന് 15 കിലോമീറ്ററും അകലെയാണ് വയലട സ്ഥിതി ചെയ്യുന്നത്.

തോണിക്കടവ്

കോഴിക്കോട് ജില്ലയില്‍ നിർബന്ധമായും കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലമാണ് തോണിക്കടവ്. മലബാറിന്‍റെ ഊട്ടി എന്ന പേരിൽ അറിയപ്പെടുന്ന തോണിക്കടവ് അതിന്‍റെ ഭംഗിയാർന്ന കാഴ്ചകൾക്ക് പ്രസിദ്ധമാണ്. വിരസമായ ഒരു ദിവസം എങ്ങനെ ചിലവഴിക്കണമെന്ന് ചിന്തിക്കുന്നവർക്കും കോഴിക്കോട് ഏതൊക്കെ കാഴ്ചകളാണ് കാണേണ്ടതെന്ന് ആലോചിക്കുന്നവർക്കും ഇവിടം ധൈര്യമായി തിരഞ്ഞെടുക്കാം. ആകാശത്തോട് ചേർന്നു നിൽക്കുന്ന വാച്ച് ടവർ, ഹൃദയ ദ്വീപ്, ചുറ്റിലും നിറഞ്ഞ് നിൽക്കുന്ന പച്ചപ്പ്, കുറ്റ്യാടി റിസർവോയറിൻ്റ ഭാഗമായ ജലാശയം, കക്കയം മലനിരകളുടെ കാഴ്ച എന്നിവയൊക്കെ ഇവിടെ ആസ്വദിക്കാം

thonikkadav

കോഴിക്കോട് നഗരത്തിൽ നിന്നും 50 കിലോമീറ്റർ ദൂരമുണ്ട് തോണിക്കടവിലേക്ക്. താമരശ്ശേരി ഭാഗത്തുനിന്നും വരുന്നവർക്ക് എസ്റ്റേറ്റ്മുക്ക് വഴിയും കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്നവർക്ക് കൂരാച്ചുണ്ട് വഴിയും തോണിക്കടവിലേക്ക് എത്താം. രാവിലെ 9.00 മണി മുതൽ വൈകുന്നേരം 6.00 മണി വരെയാണ് ഇവിടേക്കുള്ള പ്രവേശനം.

കരിയാത്തുംപാറ

തോണിക്കടവിൽ നിന്നും അടുത്തതായി കരിയാത്തുംപാറയിലേക്ക് പോകാം. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഒരു വൈകുന്നേരം ചിലവഴിക്കുവാൻ പോകുവാൻ പറ്റിയ സ്ഥലമാണിത്. കണ്ടാൽ കേരളത്തിലാണോ എന്നു തോന്നിപ്പിക്കുന്നത്രയും ഭംഗിയീണ് കരിയാത്തുംപാറയ്ക്ക്. വിശാലമായ പച്ചപ്പ് നിറഞ്ഞു കിടക്കുന്ന പുഴയോരം, പുഴയിലെ പാറക്കൂട്ടങ്ങളും ഉണങ്ങി നിൽക്കുന്ന മരത്തടികളും , ഉരുളൻ കല്ലുകൾ തുടങ്ങിയവ ഇതിന്‍റെ ഭംഗി ഇരട്ടിയാക്കുന്നു.

കക്കയം ഡാം

കരിയാത്തുംപാറയിൽ നിന്നും നേരെ കക്കയം ഡാമിലേക്ക് പോകാം. കോഴിക്കോട് ജില്ലയില്‍ എളുപ്പത്തിൽ എത്തിച്ചേരുവാൻ കഴിയുന്നതും കൂടുതൽ ആളുകൾ സന്ദർശിക്കുന്നതുമായ സ്ഥലങ്ങളിലൊന്നാണിത്. ബോട്ടിങ്ങിനും ട്രക്കിങ്ങിനും ആണ് കക്കയം ഡാം പേരുകേട്ടിരിക്കുന്നത്. ഇവിടുത്തെ ചെറിയ വനവും അതിലൂടെയുള്ള നടത്തവും വെള്ളച്ചാട്ടങ്ങളുടെ കാഴ്ചയും കക്കയത്ത് ആസ്വദിക്കാം. കരിയാത്തുംപാറയിൽ നിന്നും കക്കയം ഡാമിലേക്ക് 15.6 കിലോമീറ്റർ ദൂരമാണുള്ളത്.

akkayam dam

PC:Vishak Pv

ഉരക്കുഴി

കക്കയത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഉരക്കുഴി വെള്ളച്ചാട്ടവും ഈ യാത്രയിൽ സന്ദർശിക്കാം. കേരളത്തിലെ ഏറ്റവും അപകടകാരിയാ വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഇവിടെ വെള്ളച്ചാട്ടത്തിൽ വീണാൽ ആളുടെ ശരീരം പോലും തിരികെ കിട്ടില്ല എന്നാണ് പറയപ്പെടുന്നത്. തിരച്ചിൽ പോലും അസാധ്യമായ ഈ വെള്ളച്ചാട്ടം കക്കയം ഡാം സൈറ്റിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ദൂരം നടന്നുവേണം വരുവാൻ. വെള്ളം വീണ് ഉരലുപോലെ ആയ കുഴികളാണ് വെള്ളച്ചാട്ടത്തിനുള്ളത്. അതാണ് ഇതിന്റെ ഭീകരതയും.

കാലങ്ങളായി വെള്ളം കുത്തിയൊലിച്ച് വീണ് വെള്ളച്ചാട്ടം പോകുന്ന വഴികളിലെ പാറക്കല്ലുകളിൽ നിറയെ ഉരലുപോലെ കുഴിയുള്ള കുഴികളാണ്. ഇതിനകത്തേയ്ക്ക് വീണാൽ പിന്നെ ആർക്കും അവരെ രക്ഷപെടുത്തുവാൻ സാധ്യമല്ല. ഉരലുപോലുള്ള കുഴികളുള്ളതുകൊണ്ടാണ് ഉരക്കുഴി വെള്ളച്ചാട്ടം എന്നും ഉരൽക്കുഴി വെള്ളച്ചാട്ടം എന്നും ഇതറിയപ്പെടുന്നത്.

urakkuzhi waterfalls

PC: Kerala Tourism

കാലിക്കറ്റ് ബീച്ച്

ഇത്രയും കാഴ്ചകൾ കണ്ട ശേഷം യാത്ര കാലിക്കറ്റ് ബീച്ചിലേക്ക് പോകാം. കോഴിക്കോട് വൈകുന്നേരങ്ങൾ ചിലവഴിക്കുവാൻ ഇതിലും മികച്ചയിടമില്ല. സൂര്യാസ്തമയ സമയത്താണ് ബീച്ച് അതിന്‍റെ പൂര്‍ണ്ണഭംഗിയിലെത്തുന്നത് . നഗരത്തിലെത്തുന്നവർ ഒരിക്കലും ബീച്ച് കാണാതെ മടങ്ങുകയുമില്ല. മാത്രമല്ല, കോഴിക്കോട് രുചികൾ വിളമ്പുന്ന ഒരുപാട് ചെറുകടകളും ബീച്ചിനു ചുറ്റുമുണ്ട്. കല്ലുമ്മക്കായ, ഐസൊരതി, ഉപ്പിലിട്ടവ വിഭവങ്ങള്‍ തുടങ്ങിയവ ആസ്വദിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+