Search
  • Follow NativePlanet
Share
» »ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!

ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!

. ഇതാ ഈ 2023 ലെ യാത്രകളിൽ നിങ്ങള്‍ ടൂറിസ്റ്റ് ടാക്സ് നല്കേണ്ടി വരുന്ന സ്ഥലങ്ങൾ പരിചയപ്പെടാം.

ഏതുതരത്തിലുള്ള നികുതിയാണെങ്കിലും അത് യാത്രയുടെ ചിലവ് ഉയർത്തും. പ്രത്യേകിച്ച് കുറഞ്ഞ ചിലവിൽ യാത്ര പ്ലാൻ ചെയ്യുന്നവരെ സംബന്ധിച്ചാണെങ്കിൽ പറയുകയും വേണ്ട. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും യാത്രാ സീസൺ തിരഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങളിൽ ശ്രദ്ധ കൊടുത്താൽ ചിലവ് കുറയ്ക്കുവാവ്‍ സാധിക്കുമെന്നത് പലരും പരീക്ഷിച്ച് വിജയിച്ച കാര്യമാണ്. എന്നാൽ ഒരു സഞ്ചാരി എന്ന നിലയിൽ യാത്രകൾക്ക് നികുതി കൊടുക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതായത്, നിങ്ങള്‍ ചിലവാക്കുന്ന വിസാ തുകയ്ക്കും മറ്റു ചിലവുകൾക്കും പുറമേ ടൂറിസ്റ്റ് ടാക്സ് എന്ന പേരിൽ പ്രത്യേക തുക നല്കേണ്ടി വരുന്ന ചില സ്ഥലങ്ങളുണ്ട്.
ഇതൊരു പുതിയ അറിവ് ആയിരിക്കുമെങ്കിലും പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇത് നേരത്തെത്തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതാ ഈ 2023 ലെ യാത്രകളിൽ നിങ്ങള്‍ ടൂറിസ്റ്റ് ടാക്സ് നല്കേണ്ടി വരുന്ന സ്ഥലങ്ങൾ പരിചയപ്പെടാം.

Cover PC: Michael Amadeus

 ഭൂട്ടാൻ

ഭൂട്ടാൻ

ഭൂട്ടാനിലേക്കുള്ള യാത്രകൾ ഇപ്പോൾ ചിലവ് കൂടിയതാണ്. സസ്റ്റെയ്നബിള്‍ ഡെവലപ്മെന്‍റ് ഫീസ് എന്ന പേരിൽ രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികളിൽ നിന്നും ചിലവഴിക്കുന്ന ഓരോ ദിവസത്തിനും പ്രത്യേകം ഫീസ് ഭൂട്ടാൻ ഈടാക്കുന്നു. ഈ തുക നിങ്ങൾ ഭൂട്ടാനിൽ ചിലവഴിക്കുന്ന സമയത്തിനു മാത്രം ആ രാജ്യത്തിനു നല്കുന്ന പണമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം നല്കുന്നത്. വിദേശികൾക്ക് ദിവസം 200 ഡോളറും ഇന്ത്യ, മാലദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ദിവസം 15 ഡോളറും വീതമാണ് ഒരു ദിവസം നല്കേണ്ടത്. മൂന്നു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കും ആസാം, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, സിക്കിം എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നു പകല്‍ യാത്രയ്ക്കായി വരുന്നവര്‍ക്ക് നിശ്ചിത പരിധി വരെയും ഈ (എസ്ഡിഎഫ്)
ഫീസ് നല്കേണ്ടതില്ല.

PC:Pema Gyamtsho/Unsplash

വെനീസ്

വെനീസ്

ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് വെനീസ്. കനാലുകളുടെ പേരിൽ അറിയപ്പെടുന്ന, ചതുപ്പിനു മുകളിൽ നിർമ്മിച്ച ഈ നഗരം കാലങ്ങളായി ഓവർ ടൂറിസത്തിന് ഇരയാണ്. യാതൊരു പരിധിയുമില്ലാതെ എല്ലാ സമയത്തും സഞ്ചാരികൾ ഇവിട്ക്ക് വരുന്നത് ഈ നാടിന്റെ നിലനിൽപ്പിനെ തന്നെ പല വിധത്തില്‍ ബാധിക്കുന്നു. ഇതൊഴിവാക്കുവാനാണ് സഞ്ചാരികൾക്ക് ടൂറിസ്റ്റ് ടാക്സ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഓവർനൈറ്റ് ടാക്സ് എന്നറിയപ്പെടുന്ന ഈ ടാക്സ് 1 യൂറോ മുതൽ 5 യൂറോ വരെയാണ് ഓരോ രാത്രിക്കും ഇവിടെ ഹോട്ടലുകളിൽ നേരിട്ട് നല്കേണ്ടത്. ഒന്നാമത്തെ ദിവസം മുതൽ താമസിക്കുന്ന അഞ്ചാം ദിവസം വരെയാണ് ഈ ടാക്സ് ഉള്ളത്. ആറാം ദിവസം മുതൽ ഓവർനൈറ്റ് ടാക്സ് അടയ്ക്കേണ്ടതില്ല. രാത്രി ചിലവഴിക്കാത്തവർക്ക് ഡേ ട്രിപ്പർ ടാക്സ് എന്ന പേരിലും ടാക്സ് ഉണ്ട്.
നിലവിൽ ഇവിടം സന്ദർശിക്കുന്നവർ ഡിജിറ്റൽ സിസ്റ്റം വഴി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.
PC:Israel Ferrera/Unsplash

 തായ്ലൻഡ്

തായ്ലൻഡ്

2023 ജൂൺ മുതൽ തായ്ലൻഡ് സന്ദർശിക്കുന്ന വിദേശ സഞ്ചാരികൾ 300 ബാത് (300 baht) വീതം അധികം പണം നല്കേണ്ടി വരും. ഏകദ്ശം 9 യുൺസ് ഡോളറിന് തുല്യമാണ് ഈ തുക. അപകടങ്ങളിൽ പെടുന്ന സഞ്ചാരികളുടെ സഹായങ്ങൾക്കായും വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായും ഈ തുക വിനിയോഗിക്കും.

PC:sippakorn yamkasikorn/Unsplash

ന്യൂസിലാൻഡ്

ന്യൂസിലാൻഡ്

2019 മുതൽ തന്നെ വിനോദസഞ്ചാര നികുതിക്ക് അംഗീകാരം നല്കിയ രാജ്യമാണ് ന്യൂസീലാൻഡ്. രാജ്യം സന്ദര്‍ശിക്കുന്നവർ 35 ന്യൂസിലാൻഡ് ഡോളർ ആണ് ഈ ഇനത്തിലേക്ക് നല്കുന്നത്. ചില ഇളവുകളും ഈ തുകയിൽ നല്കുന്നു. ഇമിഗ്രേഷൻ സിസ്റ്റം വഴിയാണ് ഈ ടാക്സ് പിടിക്കുന്നത്.

PC:Ömer Faruk Bekdemir/Unsplash

ബെൽജിയം

ബെൽജിയം


യൂറോപ്യൻ യാത്രകളിൽ പണം കറച്ചധികം ചിലവഴിക്കേണ്ടി വരാൻ സാധ്യതയുള്ള രാജ്യമാണ് ബെൽജിയം. ബ്രൂഗസ്, ആൻറ്വെർപ്, ബ്രസൽസ്, തുടങ്ങിയ സ്ഥലങ്ങളിൽ നിങ്ങള്‍ താമസിക്കുന്ന മുറിക്കാണ് പ്രത്യേക ചാർജ് നല്കേണ്ടത്. ഇത് ഹോട്ടലിന്‍റ വലുപ്പം, റൂമുകളുടെ എണ്ണം, റേറ്റിങ് തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കുന്നത്. ചാർജ് ചെയ്യുമ്പോൾ ഒറ്റ നിരക്കായി തരുന്ന ഹോട്ടലുകളും വ്യത്യസ്തമായി കണക്കുകൂട്ടി ഒരു ബിൽ തരുന്ന ഹോട്ടലുകളും ഉണ്ട്,

PC:Jorge Fernández Salas/Unsplash

വാലൻസിയ

വാലൻസിയ

അന്താരാഷ്ട്ര ടൂറിസം രംഗത്ത് പ്രസിദ്ധമായ വാലൻസിയയിലും ടൂറിസ്റ്റ് ടാക്സ് വരുന്നു. നിലവിൽ ഇത് തുടങ്ങിയിട്ടില്ലെങ്കിലും ഈ വർഷം അവസാനത്തോടു കൂടിയോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടു കൂടിയോ ഇത് നിലവിൽ വരുമെന്നാണ് കരുതുന്നത്. 50 സെന്‍റ് മുതൽ 2 യൂറോ വരെ വരുന്ന രീതിയിലായിരിക്കും ഈ ടാക്സ് വരുന്നത്. ഇതും നിങ്ങൾ താമസിക്കുന്ന മുറിയുടെ വലുപ്പത്തിനും കപ്പാസിറ്റിക്കും അനുസരിച്ചായിരിക്കും ഇത്. പ്രദേശത്തിന്റെ സുസ്ഥിര വികസന ആവശ്യങ്ങൾക്കായി ഈ തുക വിനിയോഗിക്കുവാനാണ് തീരുമാനം.

PC:Victor/Unsplash

സ്വർഗ്ഗത്തിന്‍റെ ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കാം.. വൈറൽ ആയി ഗ്ലാസ് ഇഗ്ലൂ ഹൗസ്, തിരക്കേറുന്നുസ്വർഗ്ഗത്തിന്‍റെ ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കാം.. വൈറൽ ആയി ഗ്ലാസ് ഇഗ്ലൂ ഹൗസ്, തിരക്കേറുന്നു

വാലന്‍റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെവാലന്‍റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ

Read more about: world travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X