Search
  • Follow NativePlanet
Share
» »യൂറോപ്പ് ആണോ ലക്ഷ്യം? പെട്ടന്നു വിസ, ഉ‌ടനടി യാത്ര; കിടിലൻ രാജ്യങ്ങളിതാ

യൂറോപ്പ് ആണോ ലക്ഷ്യം? പെട്ടന്നു വിസ, ഉ‌ടനടി യാത്ര; കിടിലൻ രാജ്യങ്ങളിതാ

അവധിക്കാലം യൂറോപ്പിൽ ആഘോഷിക്കുവാൻ താല്പര്യമുണ്ടോ? ചെയ്യുന്നുണ്ടോ? അങ്ങനെയൊരു പ്ലാൻ മനസ്സിലുണ്ടെങ്കിൽ ഏറ്റവും ആദ്യം അറിഞ്ഞിരിക്കേണ്ടത് ഷെങ്കൻ വിസ നടപടി ക്രമങ്ങളെക്കുറിച്ചും അതിന്‍റെ വിസ അപ്പോയ്മെന്‍റിനെക്കുറിച്ചുമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം സ്ഥിതി ഏറെ മികച്ചതാണെങ്കിലും ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കുവാനുള്ള കാത്തിരിപ്പിന് നീളം കൂടും. ചില രാജ്യങ്ങളുടെ വിസ അപ്പോയ്ൻമെന്റ് കിട്ടുമ്പോഴേക്കും അവധിക്കാലം കഴിയുകയും ചെയ്തേക്കാം. ഇതാ ഏറ്റവും എളുപ്പത്തിൽ വിസ നടപടികൾ പൂർത്തിയാക്കുവാൻ പറ്റുന്ന യൂറോപ്യൻ രാജ്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം..

നിലവിലെ അവസ്ഥ

സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മിക്ക രാജ്യങ്ങളിലുടെ ലഭ്യമായ അപ്പോയിന്‍റ്മെന്‍റുകൾ ഒരുപാട് കാത്തിരിക്കേണ്ടവയാണ്. നെതർലാൻഡ്‌സ്, ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് നോക്കുന്നതെങ്കിൽ ഏപ്രിലും മേയ് മാസത്തിലുമേ ഇനി ഡേറ്റ് വരുന്നുള്ളൂ. ഇറ്റലിയുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട, നിലവിൽ അപ്പോയിന്‍റ്മെന്‍റുകൾ ഇല്ല. ഗ്രീസ്, ഹംഗറി, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലേക്ക് അപ്പോയിന്‍റ്മെന്‍റുകൾ ലഭിക്കുമെങ്കിലും പ്രോസസ്സിംഗ് സമയം നാല് മുതൽ എട്ട് ആഴ്ച വരെ നീളും.
എന്നാൽ ചില യൂറോപ്യൻ രാജ്യങ്ങൾ വളരെ വേഗത്തില് വിസ നല്കുന്നുമുണ്ട്. ഇതാ ഇത്തരം ചില രാജ്യങ്ങൾ പരിചയപ്പെടാം.

 European Countries Offering Easy Visa Procedures

സ്പെയിൻ

യൂറോപ്പിലേക്ക് എളുപ്പത്തിൽ വിസ നടപടികളുടെ വലിയ ബുദ്ധിമുട്ടില്ലാതെ പോകുവാന്‍ സാധിക്കുന്ന രാജ്യമാണ് സ്പെയിൻ. വിസ പ്രോസസിങ് സമയം ഏറ്റവും കുറവുള്ള യൂറോപ്യൻ രാജ്യം കൂടിയാണിത്. 2-3 ദിവസം മാത്രമേ വിസ പ്രോസസിങ് സമയം വരികയുള്ളൂ.

പൂർത്തിയാക്കിയ ഷെങ്കൻ വിസ അപേക്ഷാ ഫോം, സമീപകാല പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ, കുറഞ്ഞത് 3 മാസത്തെ സാധുതയുള്ള നിങ്ങളുടെ പാസ്‌പോർട്ടും രണ്ട് എംപ്റ്റി പേജുകളും, യാത്രയ്ക്കുള്ള പണത്തിന്റെ തെളിവ്, നിങ്ങളുടെ സന്ദർശനത്തിന്റെ കാരണവും വിസ കാലഹരണപ്പെടുന്നതിന് മുമ്പ് ഷെങ്കൻ പ്രദേശം വിടാൻ ഉദ്ദേശിക്കുന്നതിന്റെ രേഖകൾ, കോൺസുലാർ അതിർത്തിയിൽ താമസിക്കുന്നതിന്റെ തെളിവ്, യാത്രാ മെഡിക്കൽ ഇൻഷുറൻസ് എന്നിവയാണ് ആവശ്യമായി വരുന്ന രേഖകൾ. 7,035 രൂപയാണ് വിസ അപേക്ഷയുടെ തുക.
സ്പെയിൻ വിസ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഷെങ്കൻ രാജ്യങ്ങളിൽ യാത്ര ചെയ്യുവാൻ സാധിക്കുമെങ്കിലും നിങ്ങൾ പരമാവധി സമയം ചെലവഴിക്കുന്ന രാജ്യം സ്പെയിൻ ആയിരിക്കണം എന്നാണ് നിയമം.

 European Countries Offering Easy Visa Procedures

സ്വീഡൻ

ഇന്ത്യൻ പൗരന്മാർക്ക് സ്വീഡൻ സന്ദർശിക്കുന്നതിന് സ്റ്റാമ്പ് ചെയ്ത വിസ ആവശ്യമാണ്. എന്നാൽ സ്വീഡന്റെ പ്രത്യേകത പ്രോസസിംഗ് സമയം കുറവാണ് എന്നതാണ്. 6 മുതൽ 20 ദിവസം വരെ ഇതിനായി എടുത്തേക്കാം.
ആവശ്യമായ രേഖകൾ: പൂർത്തിയാക്കിയ ഷെങ്കൻ വിസ അപേക്ഷ, ഒരു ഫോട്ടോ, നിങ്ങളുടെ സാധുവായ പാസ്‌പോർട്ടും നേരത്തെയുള്ള പാസ്‌പോർട്ടുകളും, താമസത്തിന്റെ തെളിവ്, റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റുകൾ, ഫണ്ടുകളുടെ തെളിവ്, വിദേശ മെഡിക്കൽ ഇൻഷുറൻസ് എന്നിവ രേഖകളായി സമർപ്പിക്കണം.
6,900 രൂപയാണ് ഇതിനായുള്ള ചിലവ്.
യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിക്കുവാൻ സ്വീഡന്റെ വിസ സഹായിക്കുമെങ്കിലും അതിനായി അപേക്ഷിക്കണെമെങ്കിൽ നിങ്ങൾ സ്വീഡനിൽ പരമാവധി ദിവസം താമസിച്ചതിന്റെ തെളിവ് നല്കണം.

 European Countries Offering Easy Visa Procedures

PC:Raphael Andres/Unsplash

ഫിൻലാന്‍ഡ്

ഇന്ത്യയിൽ നിന്നുള്ളവർക്ക് ഫിൻലാൻഡ് സന്ദർശിക്കുവാൻ ഷോർട്-ടേം ഫിസിക്കൽ വിസ ആവശ്യമാണ്. 15 ദിവസമാണ് ഫിൻലൻഡ് വിസയുടെ പ്രോസസിങ് സമയം.
പൂരിപ്പിച്ച ഷെങ്കൻ വിസ അപേക്ഷാ ഫോം, മൂന്ന് മാസത്തേക്ക് സാധുതയുള്ള പാസ്‌പോർട്ട്, യാത്രാ മെഡിക്കൽ ഇൻഷുറൻസ്, യാത്രയുടെയും താമസത്തിന്റെയും തെളിവ്, തൊഴിൽ/പഠനത്തിന്റെ തെളിവ്, മതിയായ ഫണ്ടിന്റെ തെളിവ്, സാധുവായ ഇന്ത്യൻ റസിഡൻസ് പെർമിറ്റ് എന്നിവയാണ് ഹാജരാക്കേണ്ട രേഖകൾ.
7,000 രൂപയാണ് ഇതിനായുള്ള ഫീസ്.

യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിക്കുവാൻ ഫിൻലൻഡ് വിസ സഹായിക്കുമെങ്കിലും അതിനായി അപേക്ഷിക്കണെമെങ്കിൽ നിങ്ങൾ സ്വീഡനിൽ പരമാവധി ദിവസം താമസിച്ചതിന്റെ തെളിവ് നല്കണം.

ജോർജിയ

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇ-വിസ അനുവദിക്കുന്ന യൂറോപ്യന് രാജ്യമാണ് ജോർജിയ, ഇതുപയോഗിച്ച് 30 ദിവസത്തേയ്ക്ക് രാജ്യത്ത് തങ്ങുവാൻ സാധിക്കും. പരമാവധി ആറ് പ്രവര്‍ത്തി ദിവസങ്ങളാണ് വിസ പ്രോസസിങ്ങിനാി വേണ്ടിവരിക.
ആറുമാസത്തേക്ക് സാധുതയുള്ള ഒരു പാസ്‌പോർട്ട്, സന്ദർശനത്തിന്റെ ഉദ്ദേശ്യം വിശദീകരിക്കുന്ന ഒരു വ്യക്തിഗത കവർ ലെറ്റർ, ഒരു റിട്ടേൺ ടിക്കറ്റ്, താമസത്തിന്റെ തെളിവ്, രണ്ട് കളർ ഫോട്ടോകൾ, നിങ്ങളുടെ യാത്രാ വിവരണം, സാമ്പത്തികം തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് എന്നിവയാണ് ആവശ്യമായി വരുന്ന രേഖകൾ.
27,00 രൂപയാണ് ഇതിനായുള്ള ഫീസ്.
എന്നാൽ ഈ വിസ ഉപയോഗിച്ച് നിങ്ങള്ഡക്ക് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുവാൻ സാധിക്കില്ല. ഇതിനായി നിങ്ങൾ ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കണം.

PC: Patrick Schneider

അസർബെയ്ജാൻ

ഇന്ത്യയിൽ നിന്നുള്ള സ‍ഞ്ചാരികൾക്ക് 30 ദിവസത്തെ ഇ-വിസ നല്കുന്ന രാജ്യമാണ് അസർബെയ്ജാൻ. വെറും മൂന്ന് ദിവസം മാത്രമാണ് വിസ പ്രോസസിങ് സമയം. കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള പാസ്‌പോർട്ട്, രണ്ട് കളർ ഫോട്ടോകൾ, ഒരു വ്യക്തിഗത കവർ ലെറ്റർ, റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റുകൾ, മതിയായ ഫണ്ടിന്റെ തെളിവ്, താമസത്തിന്റെ തെളിവ്, പൂരിപ്പിച്ച വിസ അപേക്ഷാ ഫോറം എന്നിവയാണ് ആവശ്യമായ രേഖകൾ.
1,644 രൂപയാണ് ഇതിനായുള്ള ഫീസ്.
എന്നാൽ അസർബെയ്ജാൻ നല്കുന്ന വിസ ഉപയോഗിച്ച് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുവാൻ സാധിക്കില്ല.

അർമേനിയ

21 ദിവസം സാധുതയുള്ള ഇ-വിസ ഇന്ത്യക്കാർക്ക് നല്കുന്ന രാജ്യമാണ് അർമേനിയ. മൂന്ന് പ്രവർത്തി ദിവസങ്ങളാണ് അർമേനിയൻ വിസയുടെ പ്രോസസിങ് സമയം.
,പാസ്‌പോർട്ട്, പൂരിപ്പിച്ച വിസ അപേക്ഷ, കളർ ഫോട്ടോ, വിമാന ടിക്കറ്റുകൾ, ഹോട്ടൽ റിസർവേഷനുകൾ, ഒരു ക്ഷണക്കത്ത്, സാമ്പത്തിക മാർഗങ്ങളുടെ തെളിവ്, യാത്രാ ആരോഗ്യ ഇൻഷുറൻസ്, എന്നിവയാണ് ആവശ്യമായി വരുന്ന രേഖകൾ.
1,599 രൂപയാണ് ഇതിനായുള്ള ഫീസ്.
എന്നാൽ അർമേനിയ നല്കുന്ന ഇ- വിസ ഉപയോഗിച്ച് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുവാൻ സാധിക്കില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+