ഡിസംബർ ആയതോടെ ഗോവയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിരിക്കുകയാണ്. വിന്‍റര്‍ സീസണിൽ ഗോവയിലെ ബീച്ചുകളും പാർട്ടികളും ആസ്വദിക്കുക എന്ന ലക്ഷ്യത്തിലാണ് മിക്കവരുടെയും യാത്ര! യാത്രകളിൽ ഏതുതരത്തിലുള്ള ഇഷ്ടങ്ങളാണെങ്കിലും ഡിസംബർ മാസത്തിലെ ഗോവ അതെല്ലാം സാധിച്ചു തരും. വിനോദത്തിന്റെയും വിശ്രമത്തിന്റെയും ഏറ്റവും മികച്ച അനുഭവങ്ങളാണ് ഗോവ ഒരുക്കുന്നത്
ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കുക എന്നതിനപ്പുറം, ഡിസംബർ മാസത്തിൽ ഗോവ യാത്രയിലെ ആകർഷണം ഇവിടുത്തെ ഫെസ്റ്റിവലുകൾ തന്നെയാണ്. റിസോർട്ടുകളിലെയും പബ്ബുകളിലെയും മ്യൂസിക് പാർട്ടികളെക്കൂടാതെ ഡിസംബർ മാസത്തില്‍ ഇഷ്ടംപോലെ ഫെസ്റ്റിവലുകളാണ് ഗോവയിൽ നടക്കുന്നത്. ശാന്തമായ ബീച്ച് പാർട്ടികൾക്കും റിസോർട്ടുകളിലെ ആഡംബര സായാഹ്നങ്ങൾക്കും പുറമെ,ഗോവയിൽ പരിചയപ്പെട്ടിരിക്കേണ്ട ഡിസംബർ പാർട്ടികൾ ഏതൊക്കെയെന്നു നോക്കാം...

ഗോവ ആർട് ആന്‍ഡ് ലിറ്റററി ഫെസ്റ്റിവൽ
ഗോവ ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ (GALF) ഗോവയിലെ പ്രധാനപ്പെട്ട ഫെസ്റ്റിവലുകളിൽ ഒന്നാണ്. എല്ലാ വർഷവും ഡിസംബർ മാസത്തിൽ നടക്കുന്ന ഈ ഫെസ്റ്റിവലിന് സ്ഥിരം സന്ദര്‍ശകരാണ് അധികവുമുള്ളത്. ഗോവ ഗവൺമെന്റിന്റെ ആർട്ട് ആൻഡ് കൾച്ചറിനൊപ്പം ഗോവ റൈറ്റേഴ്‌സ് ഗ്രൂപ്പാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സാംസ്കാരിക പരിപാടികൾക്കൊപ്പം പ്രാദേശിക പുസ്തകശാലകളും പ്രസാധകരും ഒരുക്കുന്ന സ്റ്റാളുകളും പ്രദര്‍ശനങ്ങളും പരിപാടിയിലുണ്ട്. ഇതിലേക്ക് പ്രവേശനം സൗജന്യമാണ്.
ഡിസംബർ 1-5 വരെ ഡോണ പോളയിലെ ഇന്റർനാഷണൽ സെന്റർ ഗോവയിലാണ് ഗോവ ആർട് ആന്‍ഡ് ലിറ്റററി ഫെസ്റ്റിവൽ നടക്കുന്നത്.
PC: Vitaly Sacred

കണക്റ്റ് ഫെസ്റ്റ്, 2022
ലോകത്തിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് & ന്യൂട്രീഷ്യൻ കമ്മ്യൂണിറ്റിയായ FITTR ന്‍റെ നേതൃത്വത്തിൽ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് ഫെസ്റ്റിവ ൽ ആണ് കണക്ട് ഫെസ്റ്റിവൽ നഫിറ്റ്‌നസ്, ന്യൂട്രീഷ്യൻ തുടങ്ങിയ കാര്യങ്ങളിൽ താല്പര്യമുള്ളവർക്ക് അിൽ പങ്കെടുക്കാം. ഇവർക്ക് ഈ മേഖലയില പുതിയ ആളുകളെ പരിചയപ്പെടുവാനും സമാന ചിന്താഗതിക്കാരായ ഫിറ്റ്‌നസ് പ്രേമികളുമായി സംവദിക്കുന്നതിനും ഒക്കെ അവസരം ഒരുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഫിറ്റ്നസ്, കായിക മത്സരങ്ങൾ,പ്രമുഖ ബോഡി ബിൽഡർമാർക്കും ഫിസിക് മോഡലുകൾക്കും അവരുടെ കഴിവ് പ്രകടിപ്പിക്കുവാനുള്ള അവസരങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇതിലുണ്ട്. പ്രശസ്ത ഫ്യൂഷൻ റോക്ക് ബാൻഡുകളായ യൂഫോറിയയുടെ തത്സമയ സംഗീത പ്രകടനങ്ങളും ഈ വർഷത്തെ പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഡിസംബർ 10, 11 തീയതികൾ കാവെലോസിം ബീച്ചിനു സമീപത്തെ ഗ്രാൻഡ് ജിജീസിൽ വെച്ചാണ് ഇത് നടക്കുന്നത്.
PC: Kina

സെറൻഡിപിറ്റി ആർട് ഫെസ്റ്റിവൽ
ഗോവയിൽ ഏറ്റവുമധികം ആരാധകരുള്ള ആർട് ഫെസ്റ്റിവലുകളിൽ ഒന്നാണ് സെറൻഡിപിറ്റി ആർട് ഫെസ്റ്റിവൽ. ഡിസംബർ അവസാനത്തോടെ ഗോവയിലെ പനാജിയിൽ ഒരാഴ്ചയോളം നടക്കുന്ന വാർഷിക കലോത്സവമാണ് സെറൻഡിപിറ്റി ആർട്സ് ഫെസ്റ്റിവൽ. ഹീറോ എന്റർപ്രൈസിന്റെ ചെയർമാൻ സുനിൽ കാന്ത് മുഞ്ജാൽ ആണ് 2016 ൽ ഇത് സ്ഥാപിച്ചത്.
കല, നാടകം, സംഗീതം, സാഹിത്യം, നൃത്തം, ഭക്ഷണം, കരകൗശലവസ്തുക്കൾ എന്നിങ്ങനെ വിവിധ മേഖലകളിൽ പടർന്നു കിടക്കുന്ന വലിയ കായിക മേളകളിൽ ഒന്നുകൂടിയാണിത്. സെറൻഡിപിറ്റി ആർട്‌സ് ഫൗണ്ടേഷനാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കൊവിഡ് കാരണം രണ്ടു വർഷം മേള ഉണ്ടായിരുന്നില്ലെങ്കിലും ഇത്തവണ പൂർവ്വാധികം ശക്തിയോടെ സെറൻഡിപിറ്റി ആർട് ഫെസ്റ്റിവൽ തിരിച്ചെത്തിയിട്ടുണ്ട്. കലകളുടെ എല്ലാ രംഗത്തും പ്രഗത്ഭരായ ക്യൂറേറ്റർമാരുടെ ഒരു പാനൽ ആണ് ഇത്തവണത്തെ ഫെസ്റ്റിവലിന് നേതൃത്വം നല്കുന്നത്.
ഡിസംബർ 15-23 വരെ പനാജിയിൽ വെച്ചാണ് സെറൻഡിപിറ്റി ആർട് ഫെസ്റ്റിവൽ നടക്കുക.
PC: Debby Hudson/ Unsplash

സൺബേൺ ഗോവ
ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ഇലക്ട്രോണിക് നൃത്ത സംഗീതോത്സവമാണ് സൺബേൺ ഫെസ്റ്റിവൽ.ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ഇത് 2007 ലാണ് തുടങ്ങുന്നത്. മൂന്നു ദിവസം നടക്കുന്ന സൺബേൺ ഫെസ്റ്റിവൽ ഗോവയിലെ ഏറ്റവും വലിയ മ്യൂസിക് ഫെസ്റ്റിവലുകളിൽ ഒന്നാണ്. 2009-ൽ സിഎൻഎൻ ഇത് ലോകത്തിലെ ഏറ്റവും മികച്ച 10 ഫെസ്റ്റിവലുകളിൽ ഒന്നായി തിരഞ്ഞെടുത്തു. ഒരേ സമയം നിരവധി സ്റ്റേജുകളിലായാണ് ഇവിടെ പരിപാടി നടക്കുന്നത്.
2022 ഡിസംബർ 28-30 തിയതികളിൽ വാഗറ്റർ ബീച്ചിലാണ് സൺബേൺ ഫെസ്റ്റിവൽ നടക്കുക.
ഗോവയിൽ ക്രിസ്മസും ന്യൂ ഇയറും പൊളിക്കാം! വെറും 3500 രൂപയ്ക്ക്.. ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം

KRANK x UKIYO ബോട്ടിക് ബീച്ച്
ഇന്ത്യയിലെ അറിയപ്പെടുന്ന ബോട്ടിക് ബീച്ച് ഫെസ്റ്റിവൽ ആണ്
KRANK x UKIYO.മഗ്ദലീന, ഹോസോ, റാഫേൽ തുടങ്ങിയ സംഗീതജ്ഞരും കലാകാരന്മാരും ഇത്തവണത്തെ പരിപാടികളിൽ പങ്കെടുക്കും.
PC:Sohil Laad/ Unsplash
ഈ വർഷം ഏറ്റവും കൂടുതലാളുകൾ സന്ദർശിച്ച രാജ്യങ്ങൾ! പട്ടികയിലേയില്ലാതെ ഇന്ത്യ.
ദൈവങ്ങൾ കൂടിച്ചേരാനെത്തുന്ന ഇടം, സഞ്ചാരികളുടെ സ്വർഗ്ഗം.. അത്ഭുതപ്പെടുത്തുന്ന ഹിമാചൽ പ്രദേശ്