Search
  • Follow NativePlanet
Share
» »അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം

അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം

കേൾക്കുമ്പോൾ എളുപ്പമെന്നു തോന്നുമെങ്കിലും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ മാത്രമേ ഒരു യാത്ര യാതൊരു അല്ലലുകളുമില്ലാതെ പൂർത്തിയാക്കുവാൻ സാധിക്കൂ.

യാത്രകൾ നമുക്കെല്ലാവർക്കും ഇഷ്ടമാണ്. പുതിയ സ്ഥലങ്ങൾ കാണുവാനും പുതിയ ആളുകളെ പരിചയപ്പെടുവാനും അങ്ങനെ ഒരുപാട് കാര്യങ്ങൾ ഓരോ യാത്രകളും നമുക്ക് തരുന്നുണ്ട്. എന്നാൽ യാത്രകളിലെ ഏറ്റവും വലിയ ഉത്തരവാദിത്വം പോകുന്ന അതേ സുരക്ഷിതത്വത്തിൽ തിരികെ എത്തുക എന്നാതാണ്. കേൾക്കുമ്പോൾ എളുപ്പമെന്നു തോന്നുമെങ്കിലും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ മാത്രമേ ഒരു യാത്ര യാതൊരു അല്ലലുകളുമില്ലാതെ പൂർത്തിയാക്കുവാൻ സാധിക്കൂ. ഇതാ ഓരോ ആളും തങ്ങളുടെ യാത്രകളിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം...

സ്ഥലത്തെപ്പറ്റിയുള്ള മുന്‍കൂർ ധാരണ

സ്ഥലത്തെപ്പറ്റിയുള്ള മുന്‍കൂർ ധാരണ

നിങ്ങൾ ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ അതിനെക്കുറിച്ച് കൃത്യമായ ധാരണകൾ ഉണ്ടായിരിക്കണം. എപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യണം എന്നതിൽ തുടങ്ങി എങ്ങനെ പോകണം, ഏത് ടാക്സി സർവീസിനെ ആശ്രയിക്കണം, താമസം എങ്ങനെയുള്ളടത്തായിരിക്കണം, നിങ്ങൾ പോകുന്ന സ്ഥലത്തിന്റെ സ്വഭാവം, അവിടുത്തെ കാഴ്ചകൾ, ചുറ്റുമുള്ള സ്ഥലങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നിങ്ങനെ അറിഞ്ഞിരിക്കേണ്ടതായ ഏറെ കാര്യങ്ങളുണ്ട്.

പുതിയൊരു സ്ഥലത്ത് അത്യാവശ്യഘട്ടങ്ങളിൽ ബന്ധപ്പെടുവാൻ സാധിക്കുന്ന ഒരാൾ നിങ്ങൾക്കുണ്ടായിരിക്കണം.
പോലീസ് സ്റ്റേഷൻ, ആശുപത്രി, തുടങ്ങിയ സ്ഥലങ്ങളുട നമ്പർ കൈവശം നിർബന്ധമായും സൂക്ഷിച്ചിരിക്കണം.

PC:Rames Quinerie/ Unsplash

അവരിലൊരാളാകാം

അവരിലൊരാളാകാം

ചില സ്ഥലങ്ങളിൽ സഞ്ചാരികൽ അക്രമിക്കപ്പെടുന്നതായുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. പോക്കറ്റടിക്കപ്പെടുന്നതും മോഷണങ്ങൾക്കും തട്ടിപ്പുകൾക്കും ഒരുപാട് യാത്രകൾ സ്ഥലവ്യത്യാസമില്ലാതെ ഇരയാക്കപ്പെട്ടിട്ടുണ്ട്. ഇതിനു കാരണങ്ങള്‍ പലതുണ്ടെങ്കിലും ചില കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം.
പുതിയൊരു സ്ഥലത്തുചെന്നാൽ നിങ്ങൾ അവിടെ പുതിയ ആളാണെന്നോ നിങ്ങൾക്ക് അവിടെ ഒട്ടും പരിചയമില്ലെന്നോ തോന്നിപ്പിക്കാതിരിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അവിടെയുള്ളവരിൽ ഒരാളായി പെരുമാറുവാൻ ശ്രദ്ധിക്കുക. വസ്ത്രങ്ങൾ ഓരോ പ്രദേശത്തെയും രീതിക്കനുസരിച്ച് ധരിക്കാം. കഴിവതും ബഹളങ്ങളിൽ ചെന്നുപെടാതിരിക്കുക. സഹായത്തിനായി പുതിയ ആളുകളെ സമീപിക്കുമ്പോളും ശ്രദ്ധിക്കാം.

PC:Fabien Bazanegue/ Unsplash

ആശ്യമായ രേഖകളും കോപ്പികളും

ആശ്യമായ രേഖകളും കോപ്പികളും

നമ്മൾ ആരാണെന്ന് തെളിയിക്കുന്ന കുറേയേറെ രേഖകൾ പല യാത്രകളിലും കരുതേണ്ടതായി വരും. ഇപ്പോൾ മിക്ക രേഖകളും നമ്മൾ ഫോണിലും മറ്റും ഡിജിറ്റല്‍ കോപ്പിയായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ചില സ്ഥലങ്ങളിൽ രേഖകളുടെ പേപ്പർ കോപ്പികൾ തന്നെ ആവശ്യമായി വന്നേക്കാം. അതിർത്തിയിലോ മറ്റോ വെച്ചാണ് ഇത്തരമൊരു ആവശ്യമുണ്ടാകുന്നതെങ്കിൽ വലയുമെന്നത് തീർച്ച. ഇത്തരം സമയങ്ങളിലേക്കായി ആവശ്യമായ കോപ്പികള്‍ ആവശ്യാമുസരണം കയ്യിൽ കരുതുവാന്‍ ശ്രമിക്കാം.

PC:Michael Lee/ Unsplash

കരുതിയിരിക്കാം

കരുതിയിരിക്കാം

പുതിയ സ്ഥലങ്ങളും കാഴ്ചകളും കണ്ട് മുന്നേറുന്നതിനിടയിൽ നിങ്ങളെ തന്നെ മറന്നുപോകാതിരിക്കുക. നിങ്ങൾ എവിടെയാണ് നിൽക്കുന്നതെന്നു കൃത്യമായി ഓർമ്മയുണ്ടായിരിക്കണം. നിങ്ങളുടെ കയ്യിലെ ബാഗും മറ്റും കൃത്യമായി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. അപരിചിതരുമൊത്ത് യാത്ര ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തുക. സഹായങ്ങൾ സ്വീകരിക്കുമ്പോഴും ഭക്ഷണങ്ങളും പാനീയങ്ങളും കൈമാറ്റം ചെയ്യുമ്പോളും ശ്രദ്ധിക്കണം.

PC:Karim MANJRA/ Unsplash

 വൈഫൈ ഉപയോഗിക്കുമ്പോൾ

വൈഫൈ ഉപയോഗിക്കുമ്പോൾ

യാത്രകളിൽ പലപ്പോഴും നമുക്ക് ആശ്രയം പൊതുസ്ഥലത്തെ സൗജന്യ വൈഫൈ ആണ്. റെയിൽവേ സ്റ്റേഷനുകളിലും മാളുകളിലും ബസ് സ്റ്റോപ്പുകളിലുമെല്ലാം ഇത്തരം സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഇത്തരം വൈ-ഫൈ ഉപയോഗിക്കുമ്പോഴും പൊതുവായുള്ള ചാര്‍ജറുകൾ ഉപയോഗിക്കുമ്പോഴും ഒരുപാട് കാര്യങ്ങള് ശ്രദ്ധിക്കുവാനുണ്ട്.
പൊതുവൈഫൈയിൽ ബാങ്കിങ് ഇടപാടുകള്‍ കഴിവതും ഒഴിവാക്കുക. സ്വകാര്യ വ്യക്തിവിവരങ്ങൾ നല്കുന്ന ഇടപാടുകളും ബ്രൗസിങ്ങും ഒഴിവാക്കാം. എന്നാൽ നിങ്ങൾക്ക് വൈഫൈ സേവനം ഒഴിവാക്കുവാൻ സാധിക്കില്ലെങ്കിൽ യാത്രയ്ക്കിടയിൽ സുരക്ഷിതമായി ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഉപയോഗിക്കാം.

PC:Lukas Bato/ Unsplash

ഹോട്ടൽ മുറിയിൽ

ഹോട്ടൽ മുറിയിൽ

ഹോട്ടൽ മുറികളിൽ നിങ്ങള്‍ സുരക്ഷിതരാണെങ്കിലും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം.വാതിലുകളും ജനലുകളും കുറ്റിയിടുവാനും കൃത്യമായി പൂട്ടുവാനും മറക്കരുത്. ഒരുപാട് ഉൾപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകൾ കഴിവതും ഒഴിവാക്കാം. ടൗണിനോട് ചേർന്ന് ആൾത്താമസമുള്ള പ്രദേശമായിരിക്കും തിരഞ്ഞെടുക്കുവാൻ നല്ലത്. കൃത്യമായ റിവ്യൂകളും മറ്റും കണ്ട് നിങ്ങൾ പൂർണ്ണ സംതൃപ്തരാണെങ്കില്‍ മാത്രമേ ഹോട്ടൽ തിരഞ്ഞെടുക്കാവൂ. ബുക്ക് ചെയ്യുന്നതിനു മുൻപ് നിങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ എന്തൊക്കെയാണെന്നും ഹോട്ടൽ വാടകയിൽ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു എന്നും അറിഞ്ഞിരിക്കണം.

PC:Lukas Bato/ Unsplash

അപ്ഡേറ്റ് ചെയ്യാം

അപ്ഡേറ്റ് ചെയ്യാം

യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ നിങ്ങൾ എവിടേക്കു പോകുന്നുവെന്നും എന്തൊക്കെയാണ് പ്ലാനുകളെന്നും എവിടെ താമസിക്കുന്നു,തുടങ്ങിയ കാര്യങ്ങളെല്ലാം ഒന്നോ രണ്ടോ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കൃത്യമായി അറിയിക്കണം. ഒരു ദിവസത്തെ ചെറിയ യാത്രയാണെങ്കിൽ പോലും ഈ ശീലം വളർത്തുന്നത് നല്ലതാണ്. നിങ്ങൾക്ക് വിശ്വാസമുള്ള ആളുകളോട് ഇക്കാര്യങ്ങൾ സംസാരിക്കാം. പോകുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ അയച്ചുകൊടുക്കുകയും യാത്ര ചെയ്യുന്ന വണ്ടിയുടെ നമ്പർ, ഏതു ഹോട്ടലിൽ താമസിക്കുന്നു തുടങ്ങിയ കാര്യങ്ങൾ കൃത്യമായി അവരെ അറിയിക്കാം.

PC:Gilles Rolland-Monnet/ Unsplash

മറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾമറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾ

ട്രെയിൻ യാത്രയിൽ ഏത് ക്ലാസ് വേണം.. എങ്ങനെ തിര‍ഞ്ഞെടുക്കാം? എന്തുകൊണ്ട് സ്ലീപ്പർ?ട്രെയിൻ യാത്രയിൽ ഏത് ക്ലാസ് വേണം.. എങ്ങനെ തിര‍ഞ്ഞെടുക്കാം? എന്തുകൊണ്ട് സ്ലീപ്പർ?

Read more about: travel ideas travel tips travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X