» »ആദ്യമായി ട്രക്കിങ്ങിനു പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം..

ആദ്യമായി ട്രക്കിങ്ങിനു പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം..

Written By: Elizabath

മലമുകളിലേക്കുള്ള ട്രക്കിങ്ങിന് ആദ്യമായി പോകുന്നവരെ സംബന്ധിച്ച് ധാരാളം സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവീകമാണ്.

വ്യത്യസ്തമായ ഒട്ടേറെ ട്രക്കിങ്ങ് റൂട്ടുകളും സ്ഥലങ്ങളും നമ്മുടെ രാജ്യത്തുണ്ട്.
തിരക്കുകളില്‍ നിന്നു രക്ഷപെട്ട് ഓടാന്‍ മാത്രമല്ല പലരും ട്രക്കിങ്ങിനു പോകുന്നത്. സാഹസികതയും യാത്രകളും ഇഷ്ടപ്പെടുന്നവരാണ് ട്രക്കിങ്ങിന്റെ പ്രധാന ആരാധകര്‍.
മലമുകളിലേക്കുള്ള ട്രക്കിങ്ങിന് ആദ്യമായി പോകുന്നവരെ സംബന്ധിച്ച് ധാരാളം സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവീകമാണ്. ആദ്യട്രക്കിങ്ങിനു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍...

ശരിയായ വസ്ത്രങ്ങള്‍

ശരിയായ വസ്ത്രങ്ങള്‍

സാധാരണ യാത്രയ്ക്കു പോകുമ്പോഴുള്ള വസ്ത്രങ്ങളല്ല ട്രക്കിങ്ങിനു വേണ്ടത്.വെള്ളം കടക്കാത്ത, വെളിച്ചത്തെയും കാറ്റിനെയും പ്രതിരോധിക്കുവാന്‍ കഴിയുന്ന വസ്ത്രങ്ങളാണ് ട്രക്കിങ്ങിനു പോകുമ്പോള്‍ തിരഞ്ഞെടുക്കേണ്ടത്.

PC:Paxson Woelber

ആവശ്യമുള്ളവ മാത്രം

ആവശ്യമുള്ളവ മാത്രം

ബാഗ് കുത്തിനിറച്ചുകൊണ്ടായിരിക്കരുത് യാത്ര പുറപ്പെടേണ്ടത്. കഴിവതും അത്യാവശ്യമുള്ള കുറച്ച് സാധനങ്ങള്‍ മാത്രം എടുത്ത് ഭാരം കുറച്ചായിരിക്കണം ബാഗ് പാക്ക് ചെയ്യേണ്ടത്.

യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഇവ ഒരിക്കലും മറക്കരുത്!

PC: Kafziel


വാടകയ്ക്ക് ലഭിക്കും

വാടകയ്ക്ക് ലഭിക്കും

ടെന്റ്, തണുപ്പിനെ പ്രതിരോധിക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍ തുടങ്ങിയവ വാങ്ങിക്കാതിരിക്കുന്നതാണ് നല്ലത്. മിക്ക ട്രക്കിന്റെയും ബേസ് ക്യാംപില്‍ നിന്നും ഇത്തരം സാധനങ്ങള്‍ വാടകയ്ക്ക് ലഭിക്കും. എന്നാല്‍ യാത്രയ്ക്കു മുന്‍പ് ഇവയുടെ ലഭ്യത ഉറപ്പ് വരുത്തിയിരിക്കണം.

PC:Srvban

തണുപ്പിനെ കരുതാം

തണുപ്പിനെ കരുതാം

മലമുകളിലേക്കും പര്‍വ്വതങ്ങളിലേക്കുമുള്ള യാത്രകള്‍ വിളിക്കാതെ വരുന്ന ആളാണ് തണുപ്പ്. ഇതിനാല്‍ സ്ലീപ്പിങ് ബാഗും ജാക്കറ്റും ഉള്‍പ്പെടെയുള്ളവ മറക്കരുത്.

PC:Paxson Woelber

 ചൂടിനെ പ്രതിരോധിക്കാം

ചൂടിനെ പ്രതിരോധിക്കാം

പര്‍വ്വതങ്ങളിലെ സൂര്യന്‍ കുറച്ചധികം ചൂടനാണ്. സണ്‍ഗ്ലാസ്, സണ്‍സ്‌ക്രീന്‍ ലോഷന്‍ തുടങ്ങിയവ സ്വന്തമായി കരുതാന്‍ ശ്രദ്ധിക്കുക.
PC:ombres chinoises

പാക്ക് ചെയ്യുമ്പോള്‍

പാക്ക് ചെയ്യുമ്പോള്‍

ചെറിയ ബാക്ക് പാക്ക്, വാം ക്ലോത്ത്, ജാക്കറ്റ്, ട്രെക്ക് പാന്റ്, ഹൈക്കിങ് ഷൂ, ടോര്‍ച്ച്, സോക്‌സ്, ടവ്വല്‍, പുനരുപയോഗിക്കാവുന്ന വെള്ളക്കുപ്പി, സ്‌നാക്‌സ്, സോപ്പ്, അത്യാവശ്യ മരുന്നുകള്‍, പവ്വര്‍ ബാങ്ക് തുടങ്ങിയവ മറക്കാതെ എടുക്കാന്‍ ശ്രദ്ധിക്കുക.

PC:Wiki

 ഇരുട്ടു വീണതിനു ശേഷം സഞ്ചരിക്കാതിരിക്കുക

ഇരുട്ടു വീണതിനു ശേഷം സഞ്ചരിക്കാതിരിക്കുക

പോകുന്ന സ്ഥലവും സഞ്ചരിക്കുന്ന വഴികളും കൃത്യമായി അറിഞ്ഞ ശേഷം മാത്രം സഞ്ചരിക്കുക. രാത്രികാലങ്ങളില്‍ യാത്ര കഴിവതും ഒഴിവാക്കുക

PC:Paulbalegend

വെള്ളം കരുതുക

വെള്ളം കരുതുക

യാത്രയിലുടന്നീളം കുടിവെള്ളം കരുതുക. ദാഹത്തെ അവഗണിക്കാതിരിക്കുക.

കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കുക

കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കുക

ആവശ്യത്തിന് വിശ്രമിക്കാതെയുള്ള യാത്രകള്‍ ശരീരത്തെ കൂടുതല്‍ ക്ഷീണിപ്പിക്കും. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരുക

 മദ്യപിച്ച് ട്രക്ക് ചെയ്യരുത്

മദ്യപിച്ച് ട്രക്ക് ചെയ്യരുത്

മദ്യപാനം ഉള്‍പ്പെടെയുള്ള ശീലങ്ങള്‍ മാറ്റിവെച്ചിട്ടുവേണം ട്രക്ക് ചെയ്യാന്‍. ഇത് ഒട്ടും ആരോഗ്യകരമല്ല.

കൂടെയുള്ളവരെ ബഹുമാനിക്കുക

കൂടെയുള്ളവരെ ബഹുമാനിക്കുക

നിങ്ങള്‍ യാത്ര ചെയ്യുന്നതുപോലെ തന്നെ യാത്രയ്ക്കായി വന്നിരിക്കുന്നവരാണ് കൂടെയുള്ളവരും. അതിനാല്‍ അവരെ ബഹുമാനിക്കുക. പരസ്പരം സഹായിച്ചു മാത്രമേ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്ന് എപ്പോഴും ഓര്‍മ്മിക്കുക.

PC: João Batista Gonçalves Lostada

 ഒറ്റയ്ക്ക് ട്രെക്ക് ചെയ്യാതിരിക്കുക

ഒറ്റയ്ക്ക് ട്രെക്ക് ചെയ്യാതിരിക്കുക

കഴിവതും ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുക. യാത്രയില്‍ പാമ്പു കടിയേല്‍ക്കാനും മുറിവേല്‍ക്കാനും അസുഖം ബാധിക്കാനും ഏറെ എളുപ്പമാണ്. അതിനാല്‍ കൂട്ടമായി മാത്രം ട്രക്ക് ചെയ്യുക

PC:Wojciech Kucharski

ഭക്ഷണം

ഭക്ഷണം

യാത്രയിലുടനീളം ലഘുഭക്ഷണങ്ങള്‍ കയ്യില്‍ കരുതുക. അലര്‍ജിക്കോ അസുഖത്തിനോ കാരണമാകാത്തവ വേണം കഴിക്കാന്‍.

PC:Dmitriy Markov

പോകുന്നയിടം വൃത്തിയായി സൂക്ഷിക്കുക

പോകുന്നയിടം വൃത്തിയായി സൂക്ഷിക്കുക

നമ്മുടെ കയ്യിലെ അവശിഷ്ടങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കാതിരിക്കുക.

PC: Derbeth

Read more about: trekking himalaya travel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...