» »വിജനപ്രദേശങ്ങളിലേക്ക് യാത്രയ്‌ക്കൊരുങ്ങും മുന്‍പ്

വിജനപ്രദേശങ്ങളിലേക്ക് യാത്രയ്‌ക്കൊരുങ്ങും മുന്‍പ്

Written By: Elizabath

അനുഭവങ്ങളും അതില്‍ നിന്നുള്ള പാഠങ്ങളുമാണ് ഓരോ യാത്രയെയും വ്യത്യസ്തമാക്കുന്നത്. കണ്ടെത്തുവാനും അതിലലിഞ്ഞ് മനസ്സിനെ ശുദ്ധമാക്കാനും ഒക്കെ യാത്ര ചെയ്യുമ്പോള്‍ പലതും പഠിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. തങ്ങളുടെ പരിമിധികളെ മരികടന്ന് യാത്ര ചെയ്യുന്ന ഒട്ടേറെ സഞ്ചാരികള്‍ നമ്മുടെ ചുറ്റിലുമുണ്ട്. നിങ്ങല്‍ അങ്ങനെയൊരാളാണോ? ആരും സഞ്ചരിക്കാത്ത വഴികളിലൂടെ പോകുവാന്‍ താല്പര്യമുള്ളയാളാണോ? ഒറ്റയ്ക്കുള്ള യാത്രയുടെ സുഖം അറിഞ്ഞിട്ടുള്ളവര്‍ പിന്നീട് ഒരിക്കലും അതില്‍ നിന്നും പിന്‍മാറില്ല. അങ്ങനെയുള്ളപ്പോള്‍, വിജയപ്രദേശങ്ങളിലേക്കുള്ള യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

സ്വയം അവബോധം

സ്വയം അവബോധം

യാത്രകള്‍ തീരുമാനിക്കും മുന്‍പ് ആദ്യം സ്വയം വിലയിരുത്തല്‍ നടത്തുക. ശാരീരികമായും മാനസ്സികമായും യാത്രയ്ക്ക് തയ്യാറാണോ എന്നാണ് ആദ്യം ചിന്തിക്കേണ്ട കാര്യം. പ്രത്യേകിച്ചും വിജനവും ഒറ്റപ്പെട്ടതുമായ ഇടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍... നഗരത്തിനടുത്തുകൂടി യാത്ര ചെയ്യുമ്പോള്‍ കിട്ടുന്ന സുരക്ഷിതത്വം പ്രതീക്ഷിക്കരുത് ഒറ്റപ്പെട്ട ഇടങ്ങളിലെ യാത്രയില്‍.

PC: Murray Foubister

സ്ഥലത്തെ മനസ്സിലാക്കുക

സ്ഥലത്തെ മനസ്സിലാക്കുക

സ്വയം അറിയുംപോലെ തന്നെ പ്രധാനമാണ് പോകുന്ന സ്ഥലവും നന്നായി അറിയുക എന്നത്. കാലാവസ്ഥ മുതല്‍ പ്രാദേശികമായ ആചാരങ്ങള്‍ വരെ കൃത്യമായി അറിഞ്ഞതിനു ശേഷം മാത്രമേ യാത്രയ്‌ക്കൊരുങ്ങാവൂ. മാത്രമല്ല, തീര്‍ത്തും വിജനമായ സ്ഥലങ്ങളാണെങ്കില്‍ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും ഉത്തമം.

PC: Hashim bajwa

സുരക്ഷാ മുന്‍കരുതലുകള്‍

സുരക്ഷാ മുന്‍കരുതലുകള്‍

മുന്‍കരുതലുകളായിരിക്കും ചില സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്. യാത്രയ്‌ക്കൊരുങ്ങുന്നത് മുതല്‍ താമസസൗകര്യം, വാഹനസൗകര്യം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക മുന്‍കരുതലുതലുകളെടുക്കണം എന്നതില്‍ ഒന്നും സംശയിക്കാനില്ല.

PC: Alex Ang

ബാഗ് പാക്ക് ചെയ്യുമ്പോള്‍

ബാഗ് പാക്ക് ചെയ്യുമ്പോള്‍

ബാഗും ഭാരവും എത്ര കുറവാണോ യാത്ര അത്രയും ലഘുവായിരിക്കും എന്നാണല്ലോ തത്വം. എന്നാല്‍ അത്യാവശ്യ വസ്തുക്കള്‍ എടുക്കാതെയുള്ള യാത്ര ആകെ ടെന്‍ഷന്‍ നിറഞ്ഞതായിരിക്കുകയും ചെയ്യും. പോകുന്ന സ്ഥലത്തിനു യോജിച്ച വസ്ത്രങ്ങള്‍, കൂടാതെ വാട്ടര്‍ ബോട്ടില്‍, ക്യാമറ, ഫസ്റ്റ് എയ്ഡ് കിറ്റ്,ടോര്‍ച്ച്, സ്‌കിന്‍ ക്രീം തുടങ്ങിയവ മറക്കാതെ എടുക്കേണ്ടതാണ്. ആദ്യം തന്നെ ഒരു ലിസ്റ്റുണ്ടാക്കി അതനുസരിച്ച് പാക്ക് ചെയ്താല്‍ മറവിയില്‍ നിന്നും രക്ഷപെടാം.

PC:Sonneifer

 നാട്ടുകാരുമായി ഇടപെടാം

നാട്ടുകാരുമായി ഇടപെടാം

പോകുന്നയിടത്തെ പ്രദേശവാസികളുമായി ഇടപെടുന്നത് സ്ഥലത്തെക്കുറിച്ചുള്ള ധാരണകളും അറിവും വര്‍ധിപ്പിക്കാന്‍ ഏറെ നല്ലതാണ്. ഇത്തരം യാത്രകളില്‍ പൊതുഗതാഗതമാര്‍ഗ്ഗം ഉപയോഗിക്കുന്നതും അവരുമായി സംസാരിക്കുന്നതും തുടര്‍ന്നുള്ള അവിടുത്തെ ദിവസങ്ങളെ സഹായിക്കും എന്നതില്‍ സംശയമില്ല.

PC: Kumaresanpg

Read more about: travel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...