» »കരുതലോടെ കാനനയാത്രകള്‍

കരുതലോടെ കാനനയാത്രകള്‍

Written By: Elizabath

മൃഗങ്ങളുടെ സൈ്വര്യവിഹാര കേന്ദ്രങ്ങളായ കാടുകളിലേക്ക് മനുഷ്യര്‍ അതിക്രമിച്ച് കയറുന്നതാണ് ഓരോ കാനനയാത്രകളും. അതിനാല്‍ തന്നെ അതീവശ്രദ്ധയോടെ വേണം ഓരോ യാത്രകളും എന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട.
കഴിഞ്ഞ ദിവസം ആതിരപ്പള്ളി-മലക്കപ്പാറ റൂട്ടില്‍ കാട്ടില്‍ മേഞ്ഞുകൊണ്ടിരുന്ന ആനകളുമൊത്തുള്ള സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് കഷ്ടിച്ചാണ് രക്ഷപെട്ടത്. രക്ഷപെടല്‍ എല്ലായ്‌പ്പോഴും സാധ്യമാകണമെന്നില്ല.
കാട്ടിലേക്കുള്ള യാത്രകളില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍ അറിയാം. വരൂ...പോകാം...നനയാം...കാട്ടിലെ മഴ

കടന്നു കയറ്റമാണെന്നുള്ള തിരിച്ചറിവ്

കടന്നു കയറ്റമാണെന്നുള്ള തിരിച്ചറിവ്

കാടിനുള്ളിലേക്കുള്ള ഓരോ കാല്‍വെയ്പ്പും ഒരു കടന്നു കയറ്റം തന്നെയാണെന്നുള്ള തിരിച്ചറിവില്‍ വേണം പോകാന്‍. അതിക്രമിച്ചു കടക്കുന്ന നമ്മള്‍ കാടിന്റെ ആവാസ വ്യവസ്ഥയ്‌ക്കെതിരായി ഒന്നും ചെയ്യരുത്.

PC: gkrishna63

മൃഗങ്ങളെ പ്രകോപിപ്പിക്കാതിരിക്കുക

മൃഗങ്ങളെ പ്രകോപിപ്പിക്കാതിരിക്കുക

ആതിരപ്പള്ളി-മലക്കപ്പാറ റൂട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് യാത്രയില്‍ ഒരുപാടു മൃഗങ്ങളെ കാണാന്‍ അവസരം ലഭിക്കും. അങ്ങനെയുള്ളപ്പോള്‍ കൂടെയുള്ള ഗൈഡിന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ക്കിക്കുക. അവയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സമീപനങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക.

PC: Srikaanth Sekar

ഒഴിവാക്കാം സെല്‍ഫികള്‍

ഒഴിവാക്കാം സെല്‍ഫികള്‍

സെല്‍ഫി എടുത്താല്‍ മാത്രമേ യാത്രകള്‍ പൂര്‍ണ്ണമാകൂ എന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് നാമുള്ളത്. എന്നാല്‍ സാഹസികമായ സെല്‍ഫികള്‍ അപകടത്തിലേക്കാകും നീളുക.
കാട്ടില്‍ മൃഗങ്ങളോടൊപ്പം സെല്‍ഫി എടുക്കാന് ശ്രമിച്ച് അപകടത്തിലായവര്‍ നമുക്കും ചുറ്റും ധാരാളമുണ്ട്.

കാഴ്ചകള്‍ കണ്‍നിറയെ കണ്ട് മടങ്ങുന്നതിലാവട്ടെ യാത്രയുടെ സന്തോഷം.

PC: Guillaume Meunier

ബഹളം വേണ്ട: കാടിനുള്ളില്‍ നമുക്ക് നിശബ്ദരാവാം

ബഹളം വേണ്ട: കാടിനുള്ളില്‍ നമുക്ക് നിശബ്ദരാവാം

കാടിന്റെ സ്വരം ആസ്വദിച്ച് മുന്നേറാന്‍ കഴിയുന്നതാണ് ഓരോ കാനന യാത്രയേയും വേറിട്ടതാക്കുന്നത്. നമ്മള്‍ നിശബ്ദരായിരുന്നാല്‍ മാത്രമേ ആഗ്രഹിക്കുന്ന തരത്തിലുള്ള കാഴ്ചകള്‍ ലഭിക്കൂ. ബഹളം കൂടുംതോറും മൃഗങ്ങളെ കാണാനുള്ള അവസരമാണ് കുറയുന്നത്.

PC: Patty Ho

അനുസരിക്കാം ഗൈഡിനെ

അനുസരിക്കാം ഗൈഡിനെ

കാടിനെ അറിയണമെങ്കില്‍ ഒരു ഗൈഡിനെ ഒപ്പം കൂട്ടുന്നതാണ് നല്ലത്. കാടകം കൈവെള്ളയിലെ രേഖകളെപോലെ മനസ്സിലുള്ള ഒരാള്‍ കൂടെയുണ്ടെങ്കില്‍ യാത്രയില്‍ ഒന്നും പേടിക്കാനില്ല. മാത്രമല്ല അവരുടെ നിര്‍ദ്ദേശങ്ങള്‍ യാത്രയിലുടനീളം പാലിക്കാന്‍ ശ്രദ്ധിക്കണം. ഫോട്ടോ എടുക്കരുതെന്നും കാടിനുള്ളിലേക്ക് കൂടൂതല്‍ കയറരുതെന്നും ഒക്ക നിര്‍ദ്ദേശിക്കുമ്പോള്‍ സുരക്ഷയെക്കരുതി അനുസരിക്കുക.

PC: fraboof

ഒഴിവാക്കാം പ്ലാസ്റ്റിക്

ഒഴിവാക്കാം പ്ലാസ്റ്റിക്

മനുഷ്യന്റെ കൈകടത്തലുകള്‍ കാരണം മലിനമാക്കപ്പെട്ട കാടുകളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും കഥകള്‍ ധാരാളമുണ്ട് നമുക്ക് ചുറ്റും. മൂന്നാറും മീശപ്പുലിമലയും ഒക്കെ നമുക്കടുത്തുള്ള ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്. കാടിനുള്ളിലേക്ക് പോകുമ്പോള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അവ കാടിനുള്ളില്‍ വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കുക.

PC: gkrishna63

കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക

കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക

കാടിനുള്ളിലേക്ക് കടക്കുമ്പോള്‍ കാടിനു യോജിച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ഫ്‌ളൂറസെന്റ് ഉള്‍പ്പെടെയുള്ള കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങളുമായി കാട്ടില്‍ പോകാന്‍ ശ്രമിക്കരുത്. പകരം കാടിന്റെ പച്ചപ്പുമായി ചേര്‍ന്നു പോകുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക.

PC: Vijay S

കാടിനുള്ളിലെ മദ്യപാനം ഒഴിവാക്കാം

കാടിനുള്ളിലെ മദ്യപാനം ഒഴിവാക്കാം

കാടിനുള്ളിലെ മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

PC:Ashwin Kumar

Read more about: trekking, kerala tourism