Search
  • Follow NativePlanet
Share
» »ആറ്റുകാൽ പൊങ്കാല വിശേഷങ്ങളിങ്ങനെ

ആറ്റുകാൽ പൊങ്കാല വിശേഷങ്ങളിങ്ങനെ

ആറ്റുകാൽ പൊങ്കാലയെക്കുറിച്ചും പൊങ്കാല അർപ്പിക്കുവാനെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അറിയാം...

പൂരവും പൗർണ്ണമിയും ഒന്നിച്ചെത്തുന്ന നാൾ ആറ്റുകാലമ്മയുടെ വിശ്വാസികൾക്ക് പൊങ്കാലയുടെ ദിനമാണ്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീ ക്ഷേത്രം അക്ഷരാർഥത്തില്‍ മനുഷ്യക്കടലാകുന്ന ദിനം. ആറ്റുകാലമ്മയ്ക്ക് പൊങ്കാ അർപ്പിക്കുന്നതിനായി വിശ്വാസികളായ സ്ത്രീകൾ കൂട്ടത്തോടെ ക്ഷേത്രത്തിലെത്തുന്ന പുണ്യദിനം. വിശ്വാസത്തോടും ഭക്തിയോടും കൂടി പൊങ്കാല സമർ‍പ്പിച്ചാൽ അതിന്‍റെ ഐശ്വര്യം ജീവിതകാലും മുഴുവനും നിലനിൽക്കും എന്നാണ് വിശ്വാസം. ആറ്റുകാൽ പൊങ്കാലയെക്കുറിച്ചും പൊങ്കാല അർപ്പിക്കുവാനെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അറിയാം...

ആറ്റുകാൽ പൊങ്കാല 2022 സമയം

ആറ്റുകാൽ പൊങ്കാല 2022 സമയം

ഈ വര്‍ഷത്തെ പൊങ്കാല ഫെബ്രുവരി 17 നാണ്. ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പൊങ്കാല ഉത്സവത്തിന് കഴിഞ്ഞ ദിവസം തു‌ടക്കമായിരുന്നു. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നുച്ചു വരുന്ന ഒൻപതാം ഉത്സവ ദിവസമായ ഫെബ്രുവരി 17 നാണ് 2022 ലെ ആറ്റുകാൽ പൊങ്കാല ഉത്സവം നടക്കുന്നത്. ഫെബ്രുവരി 09 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ട് അവതരണത്തിനും തുടക്കമാകും. 17ന് രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ കത്തിക്കും. ഉച്ചയ്ക്ക് 1.20 നാണ് പൊങ്കാല നിവേദിക്കുന്നത്. 18ന് ഉത്സവം അവസാനിക്കും. താലപ്പൊലി, വിളക്കുകെട്ട്, പുറത്തെഴുന്നള്ളത്ത്, തട്ടനിവേദ്യം എന്നിവ ആചാരപ്രകാരം നടത്തും.

PC:keralatourism

 പൊങ്കാല വ്രതം

പൊങ്കാല വ്രതം

പൊങ്കാല അർപ്പിക്കുന്ന വിശ്വാസികൾ പൊങ്കാലയ്ക്ക ഒരാഴ്ച മുൻപേയെങ്കിലും വ്രതം ആരംഭിക്കണമെന്നാണ് വിശ്വാസം. ദിവസവും രണ്ടു നേരം കുളിച്ച് മനസ്സും ശരീരവും ഒരുപോലെ ശുദ്ധമായി വേണം വ്രതമെടുക്കുവാൻ. സസ്യാഹാരം മാത്രമേ വ്രതമെടുക്കുമ്പോൾ കഴിക്കാവു. മുട്ട, മത്സ്യമാംസാദികൾ എന്നിവ പൂർണ്ണമായും വര്‍ജ്ജിക്കണം. ലഹരി പഥാർത്ഥങ്ങളും പൂർണ്ണമയും ഒഴിവാക്കണം. പൊങ്കാല ഉത്സവം ആരംഭിക്കുന്ന ഒന്നാം ദിനം മുതൽ അവസാനിക്കുന്ന ഒൻപതാം ദിനം വരെ വ്രതമെടുക്കുന്നവരും ഉണ്ട്.

തലേ ദിവസം ആഹാരം ഒരിക്കൽ

തലേ ദിവസം ആഹാരം ഒരിക്കൽ

കൃത്യമായ നിഷ്ഠയോടും വ്രതത്തോടും കൂടി അർപ്പിച്ചാൽ ദേവി പ്രാര്‍ത്ഥന കേൾക്കുമെന്നും ആഗ്രഹങ്ങൾ സാധിച്ചു തരുമെന്നുമാണ് വിശ്വാസം. പൊങ്കാല ഇടുന്നതിന്‍റെ തലേന്നാൾ ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ എന്നാണ്. ഇപ്പോൾ അത് ഒരു നേരം മാത്രമേ അരിയാഹാരം കഴിക്കാവു എന്നായിട്ടുണ്ട്.

പൊങ്കാലയ്ക്കു മുന്നേ ക്ഷേത്രദർശനം

പൊങ്കാലയ്ക്കു മുന്നേ ക്ഷേത്രദർശനം

പൊങ്കാല ഇടുന്നതിനു മുന്‍പേ തന്നെ ക്ഷേത്രദർശനം നടത്തണമെന്നാണ് മറ്റൊരു വിശ്വാസം . ക്ഷേത്രത്തിൽ പോയി ദേവിയെ കണ്ട് പൊങ്കാല ഇടുന്നതിന് അനുവാദം ചൊദിക്കുകയാണ് ക്ഷേത്ര ദർശനത്തിലൂടെ ചെയ്യുന്നത് എന്നാണ് മറ്റൊരു വിശ്വാസം.

പൊങ്കാലയിടുവാൻ

പൊങ്കാലയിടുവാൻ

കോടി വസ്ത്രം ധരിച്ച് വേണം പൊങ്കാലയിടുവാൻ. നിലത്ത് അടുപ്പു കൂട്ടി അതിൽ പുതിയ കലം ഉപയോഗിച്ചു വേണം തീ കത്തിക്കുവാൻ. പൊങ്കാലയിടുവാൻ അടുപ്പിൽ തീ പകരുന്നതിനു മുൻപേ അടുപ്പിനു മുമ്പിൽ വിളക്കും നിറനാഴിയും വയ്ക്കുന്ന പതിവുമുണ്ട്. പൊങ്കാല അടുപ്പിന് സമീപം ഗണപതിക്ക് ഒരുക്കുകയും ചെയ്യും.
ഉണക്കലരി, നാളികേരം, ശർക്കര, നെയ്യ് എന്നിവയാണ് പൊങ്കായ്ക്കായി വേണ്ടത്. എന്നാൽ അതിനോടൊപ്പം ചെറുപഴം, തേൻ, പഞ്ചസാര, കൽക്കണ്ടം, ഉണക്കമുന്തിരിങ്ങ, ചെറുപയർ, കശുവണ്ടിപ്പരിപ്പ്, എള്ള് എന്നിവയും ഉപയോഗിക്കുന്നവരുണ്ട്.

 പൊങ്കാല തിളച്ചു തൂവിയാൽ

പൊങ്കാല തിളച്ചു തൂവിയാൽ

പൊങ്കാല തിളച്ചു തൂവണം എന്നാണ് വിശ്വാസം. ഓരോ ദിശയിലേക്കും തിളച്ചു തൂവുന്നതിന് ഓരോ അർഥങ്ങളുണ്ട് . കിഴക്കോട്ട് തിളച്ചു തൂവിയാൽ ഇഷ്ടകാര്യങ്ങൾ ഉടനടി സംഭവിക്കുമെന്നും വടക്കോട്ടാണ് തൂവുന്നതെങ്കിൽ കാര്യസാധ്യത്തിന് സമയമെടുക്കുമെന്നും പടിഞ്ഞാറോട്ടും തെക്കോട്ടുമായാൽ ദുരതം മാറുവാൻ ഇനിയും സമയമെടുക്കുമെന്നുമാണ് വിശ്വാസം.
മണ്ടപ്പുറ്റും തിരളിയും
പൊങ്കാലയോടൊപ്പം തന്നെ പ്രസിദ്ധമാണ് ഇവിടുത്തെ മണ്ടപ്പുറ്റും തിരളിയും. കാര്യസാധ്യത്തിനായി നടത്തുന്ന തിരളി ദൈവങ്ങളുടെ ഇഷ്ടവഴിപാടാണ്.

പൊങ്കാല വീട്ടിലിടാം

പൊങ്കാല വീട്ടിലിടാം

പൊങ്കാല ദിവസം ക്ഷേത്രത്തിലെത്തിച്ചേരുവാൻ പറ്റാത്തവർക്ക് വീട്ടിൽ പൊങ്കാലയിടുന്നതിന് തടസ്സങ്ങളില്ല.

ആറ്റുകാൽ പൊങ്കാല- ഐതിഹ്യം മുതൽ സമയം വരെ അറിയേണ്ടതെല്ലാം!ആറ്റുകാൽ പൊങ്കാല- ഐതിഹ്യം മുതൽ സമയം വരെ അറിയേണ്ടതെല്ലാം!

ആശ്രയിച്ചെത്തുന്നവരെ കൈവെടിയാത്ത ആറ്റുകാൽ അമ്മആശ്രയിച്ചെത്തുന്നവരെ കൈവെടിയാത്ത ആറ്റുകാൽ അമ്മ

ഫോട്ടോ കടപ്പാട് ആറ്റുകാൽ ടെമ്പിൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X