നീണ്ട ഒരു വർഷത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് 2020 ലെ അഗസ്ത്യാർകൂടം ട്രക്കിങ്ങിന് ജനുവരി 14 ന് തുടക്കമാവും. രണ്ടും മൂന്നും ദിവസം നീണ്ടു നിൽക്കുന്ന യാത്രയിലെ സാഹസികത മാത്രമല്ല, ടിക്കറ്റ് കിട്ടുവാനുള്ള ബുദ്ധിമുട്ടും അതിസാഹസികർ പോലും അഗസ്ത്യനു മുന്നിൽ മുട്ടുമടക്കുന്നതുമെല്ലാം ഈ യാത്രയെ സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാക്കുന്നു. വില്പന തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ വിറ്റു തീരുന്ന അഗസ്ത്യാർകൂടം യാത്രാ പാസുകൾ ലഭിച്ച ഭാഗ്യവാന്മാരായ സഞ്ചാരികൾ യാത്രയുടെ അവസാന ഘട്ട ഒരുക്കത്തിലായിരിക്കും. ഇതാ അഗസ്ത്യാർകൂടം യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ബാഗ് പാക്ക് ചെയ്യുമ്പോൾ മറക്കാതെ കരുതേണ്ട കാര്യങ്ങളും ഒക്കെ നോക്കാം...
അഗസ്ത്യാർകൂടം
പശ്ചിമഘട്ടത്തിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യമാണ് തിരുവനന്തപുരത്തെ നെയ്യാർ വന്യജീവി സങ്കേത്തോട് ചേർന്നു കിടക്കുന്ന അഗസ്ത്യാർകൂടത്തിലുള്ളത്. ഏതു രോഗവും സുഖപ്പെടുത്തുന്ന അത്യപൂർവ്വങ്ങളായ ഔഷധ ചെടികളും ഇനിയും പേരുപോലുമില്ലാത്ത സസ്യങ്ങളും പെട്ടന്നു തന്നെ മാറിക്കൊണ്ടിരിക്കുന്ന ഭൂ പ്രകൃതിയും ഒക്കെ അഗസ്ത്യാർകൂടത്തിന്‍റെ പ്രത്യേകതകളാണ്.
വർഷത്തിലൊരിക്കൽ മാത്രം
14 വയസ്സിനു മുകളിലുള്ള ആര്‍ക്കും
14 വയസ്സിനു മുകളിൽ പ്രായമുള്ള ആരോഗ്യമുള്ള, യാത്ര പൂർത്തിയാക്കുവാൻ സാധിക്കും എന്നു വിശ്വാസമുള്ള, ആർക്കും അഗസ്ത്യാർകൂടം ട്രക്കിങ്ങ് പാസിനു അപേക്ഷിക്കാം.
ബോണാക്കാട് നിന്നും അഗസ്ത്യാർകൂടം മലമുകളിലേക്കുള്ള 28 കിലോമീറ്റർ ദൂരമുള്ള യാത്ര ഏറ്റവും ബുദ്ധിമുട്ടേറിയ യാത്രകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ടു മുതൽ മൂന്നു ദിവസം വരെ
തിരുവനന്തപുരത്തു നിന്നും 60 കിലോമീറ്റർ അകലെയുള്ള ബോണാക്കാട് ഫോറസ്റ്റ് ഓഫീസിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും ബേസ് ക്യാംപായ അതിരുമലയിലേക്കാണ് ആദ്യ യാത്ര. ബോണാക്കാടു നിന്നും 15 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഒരു പകൽ മുഴുവനെടുത്തും അല്ലെങ്കിൽ മണിക്കൂറുകൾ കൊണ്ടും ആരോഗ്യ സ്ഥിതിയനുസരിച്ച് ഈ യാത്ര പൂർത്തിയാക്കാം.
ഒന്നാം ദിനം
തിരുവനന്തപുരത്തു നിന്നും രാവിലെ ഏഴു മണിയോടെ ബോണാക്കാട് എത്തിച്ചേരാം. ഫോറസ്റ്റ് ഓഫീസിൽ നിന്നും ട്രക്കിങ്ങ് പാസും ഭക്ഷണ കൂപ്പണും കൈപ്പറ്റണം. അതിനു ശേഷം അതിരുമലയിലേക്കുള്ള യാത്ര ഏകദേശം എട്ടുമണിയോടുകൂടി ആരംഭിക്കാം. അത്യാവശ്യം വിശ്രമമെടുത്തുള്ള യാത്ര രണ്ടു മണിയോടു കൂടിയ അതിരുമല ക്യാംപിലെത്തും. കുറച്ചു സമയം വിശ്രമിക്കാം. ശേഷം ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിച്ച കൂപ്പൺ ഉപയോഗിച്ച് ഉച്ചഭക്ഷണം കഴിക്കാം.രാവിലെ 6.30 മുതൽ രാത്രി 8.30 വരെയാണ് കാന്‍റീൻ പ്രവർത്തന സമയം.
ഇനിയുള്ള സമയം അതിരുമലയിലെ കാഴ്ചകൾ കാണാം. അധിക ദൂരം യാത്ര ചെയ്യാതിരിക്കുക. ഒറ്റയ്ക്ക് അകലേക്ക് യാത്ര ചെയ്യാതിരിക്കുക. രാത്രിയിൽ ക്യാംപിൽ തന്നെ സമയം ചിലവഴിക്കുക. രാത്രി ഭക്ഷണം കഴിക്കുക, രണ്ടു പേർക്ക് ഒരു ബെഡ് എന്ന നിലയിൽ ഇവിടെ താമസ സൗകര്യങ്ങൾ ലഭിക്കും.
രണ്ടാം ദിവസം
മൂന്നാം ദിവസം
ബാഗ് പാക്ക് ചെയ്യുമ്പോൾ
ട്രക്കിങ്ങിൽ പൂജാദ്രവ്യങ്ങൾ , പ്ലാസ്റ്റിക് , മദ്യം, മറ്റ് ലഹരി പദാർത്ഥങ്ങൾ തുടങ്ങിയവ കൊണ്ടു പോകുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. വനത്തിനുള്ളിൽ ഭക്ഷണം പാചകം ചെയ്യൽ , പുകവലി , എന്നിവ അനുവദിക്കുന്നതല്ല. അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ എടുക്കുക.
മുൻപിൽ പോകാതിരിക്കുവാനും ഏറ്റവും ഒടുവിലായി തനിയെ പോതാതിരിക്കുവാനും ശ്രദ്ധിക്കുക. ഗ്രൂപ്പിനൊപ്പം മാത്രം യാത്ര ചെയ്യുക. രാത്രിയിൽ അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, ഗൈഡ് പറയുന്ന കാര്യങ്ങള്‍ അനുസരിക്കുക.
തിരിച്ചറിയിൽ രേഖയും ട്രക്കിങ്ങ് പാസും എടുക്കുവാൻ മറക്കരുത്.



Click it and Unblock the Notifications













