Search
  • Follow NativePlanet
Share
» »മഴയില്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം... ഒഴിവാക്കാം ഈ കാര്യങ്ങള്‍

മഴയില്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം... ഒഴിവാക്കാം ഈ കാര്യങ്ങള്‍

ഇതാ മഴക്കാലത്ത് റോഡിലൂ‌‌ടെ യാത്രകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം

മഴക്കാലത്തെ യാത്രകള്‍ ഏറെ ശ്രദ്ധിക്കേണ്ടവയാണ്. അപ്രതീക്ഷിതമായി റോഡില്‍ കയറുന്ന വെള്ളവും കരകവിഞ്ഞൊഴുകുന്ന നദികളും റോഡിലെ വെള്ളക്കെ‌ട്ടുകളും ഗുരുതരമായ അപകടങ്ങള്‍ സൃഷ്ടിക്കും. മഴക്കാലങ്ങളില്‍ വെള്ളംകയറിയ റോഡുകളിലൂ‌ടെ അശ്രദ്ധമായി വണ്ടി കൊണ്ടുപോകുന്നത് അപക‌ടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഇതാ മഴക്കാലത്ത് റോഡിലൂ‌‌ടെ യാത്രകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം

അനാവശ്യ യാത്രകള്‍ വേണ്ടന്നു വയ്ക്കാം

അനാവശ്യ യാത്രകള്‍ വേണ്ടന്നു വയ്ക്കാം

മഴക്കാലത്തെ അപക‌ടങ്ങള്‍ ഒഴിവാക്കുവാന്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക എന്നതാണ്. ഇനി യാത്ര ഒഴിവാക്കുവാന്‍ സാധിക്കാത്തതാണെങ്കില്‍ വഴി സുരക്ഷിതമാണ്, റോഡില്‍ അപകടങ്ങളില്ല എന്നുറപ്പ് വരുത്തിയ ശേഷം മാത്രം വണ്ടിയെ‌ടുക്കുക.

ഉയര്‍ന്ന വെള്ളത്തിലേക്കിറക്കരുത്

ഉയര്‍ന്ന വെള്ളത്തിലേക്കിറക്കരുത്

വഴിയില്‍ വെള്ളക്കെ‌ട്ട് കാണുമ്പോള്‍ ചിലപ്പോള്‍ അതു കടന്നുപോകാം, ബുദ്ധിമു‌ട്ടുണ്ടാവില്ല എന്ന തോന്നലില്‍ പലരും വണ്ടി മുന്നോട്ടെടുക്കാറുണ്ട്. ഇത് പലപ്പോഴും അപകടത്തിനും വണ്ടിയു‌ടെ നാശത്തിനും കാരണമാകും. വണ്ടിയുടെ എക്സ്ഹോസ്റ്റിന്‍റെ നിരപ്പില്‍ വെള്ളം റോഡിലുണ്ടെങ്കില്‍ ഒരു കാരണവശാലും അതിലേക്ക് വാഹനം ഇറക്കുവാന്‍ ശ്രമിക്കരുത്. എക്‌സ്‌ഹോസ്റ്റില്‍ വെള്ളം കയറിയാല്‍ എഞ്ചിന്‍ തനിയെ ഓഫാകുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇത്തരത്തില്‍ വെള്ളമുള്ളപ്പോള്‍ വണ്ടി അതിലേക്ക് ഇറക്കാതിരിക്കുക.
വെള്ളക്കെട്ടിലായാല്‍

വെള്ളക്കെ‌ട്ടിലൂടെ പോകേണ്ടി വന്നാല്‍

വെള്ളക്കെ‌ട്ടിലൂടെ പോകേണ്ടി വന്നാല്‍

ഇനി വെള്ളക്കെ‌ട്ടിലൂടെ പോകുന്ന സാഹചര്യം ഒഴിവാക്കുവാന്‍ സാധിക്കാത്തതാണെങ്കില്‍ സാവധാനത്തില്‍ താഴ്ന്ന ഗിയറില്‍ വേണം വണ്ടിയെടുക്കുവാന്‍. ഫസ്റ്റ് ഗിയറിലാണ് വാഹനം പോകുന്നതെങ്കില്‍ അത് എക്സ്ഹോസ്റ്റില്‍ വെള്ളം കയറുവാനുളള സാധ്യത കുറയ്ക്കും.

മറ്റൊന്ന് ബ്രേക്കിന്‍റെ കാര്യമാണ്. വെള്ളത്തിലൂടെ പോകുമ്പോള്‍ ബ്രേക്കിന്‍റെ കാര്യം വളരെയധികം ശ്രദ്ധിക്കുവാനുണ്ട്. നനഞ്ഞു കിടക്കുന്ന റോഡില്‍ ‌ടയറിന് ഘര്‍ഷണം വളരെ കുറവാണ്. അതുകൊണ്ട് ബ്രേക്ക് ഇ‌ടുമ്പോള്‍ കാര്‍ തെന്നിനീങ്ങുവാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പതിയെ ബ്രേക്ക് ചെയ്യുവാന്‍ ശ്രദ്ധിക്കുക.

വെള്ളക്കെ‌ട്ടിലൂടെ പോകുമ്പോള്‍ വശങ്ങളിലൂടെ പോകുന്നതിനു പകരം റോഡിന്‍റെ മധ്യഭാഗത്തുകൂ‌ടി പോവുക. വശങ്ങളിലെ ഓവുചാലുകള്‍ അപകടമുണ്ടാക്കിയേക്കാം. മാത്രമല്ല, റോഡിന്റെ സൈഡ് മഴയില്‍ ഇടിഞ്ഞു കിടക്കുകയാണെങ്കില്‍ അത്തരത്തിലുള്ള അപകടവും ഇതുവഴി ഒഴിവാക്കുവാന്‍ സാധിക്കും.

വാഹനം വെള്ളക്കെ‌ട്ടില്‍ ഓഫായാല്‍

വാഹനം വെള്ളക്കെ‌ട്ടില്‍ ഓഫായാല്‍

വാഹനം വെള്ളക്കെട്ടില്‍വെച്ച് ഓഫാല്‍ അത് ഓണ്‍ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുകയാണ് ആദ്യം വേണ്ടത്. വെള്ളക്കെട്ടില്‍വെച്ച് ഓഫായ വണ്ടി ഓണ്‍ ചെയ്താല്‍ അതില്‍ വെള്ളം കയറും. വണ്ടിയുടെ ഇന്‍ഷുറന്‍സിനെയും ഇത് ബാധിക്കും. ഇപ്പോഴുള്ള ഇന്‍ഷുറന്‍സ് നിയമം അനുസരിച്ച് എന്‍ജിനില്‍ വെള്ളം കയറുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണ്.

മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാം, അകലം പാലിക്കാം

മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാം, അകലം പാലിക്കാം

മഴക്കാലത്ത് റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ യാത്ര ചെയ്യുന്ന റൂട്ടില്‍ അപക‌ടമുണ്ടെന്ന് അറിഞ്ഞാല്‍ മുന്നോട്ടു പോകുവാന്‍ ശ്രമിക്കരുത്. ആ റൂട്ടില്‍ യാത്ര ഒഴിവാക്കുകയോ അല്ലെങ്കില്‍ സുരക്ഷിതമായ മറ്റൊരു റൂട്ട് കണ്ടെത്തുകയോ ചെയ്യുക. യാത്രകളില്‍ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുവാന്‍ ശ്രദ്ധിക്കുക.

കാറിനുള്ളില്‍ ഇരിക്കരുത്

കാറിനുള്ളില്‍ ഇരിക്കരുത്

പെട്ടന്ന് വെള്ളംകയറുന്ന സാഹചര്യങ്ങളില്‍ വാഹനത്തിനുള്ളില്‍ നിന്നും പുറത്തുക‌ടക്കുവാനാണ് ആദ്യം ശ്രമിക്കേണ്ടത്. വണ്ടിയുടെ ഡോറിനൊപ്പം വെള്ളം ഉയര്‍ന്നാല്‍ അതിനുള്ളില്‍ ഇരിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. അത്തരം സാഹചര്യങ്ങളില്‍ വാഹനം ഒഴുകുവാനോ ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടാകുവാനോ ഉള്ള സാധ്യതകള്‍ അധികമാണ്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി സുരക്ഷിതമായ ഇടത്തേയ്ക്ക് മാറുക എന്നതാണ് ഈ സമയത്ത് ചെയ്യുവാനുള്ള ബുദ്ധിപരമായ കാര്യം.

കൊച്ചിയില്‍ നിന്നു പോകാം...അഹ്മദാബാദും ദ്വാരകയും സോമനാഥും കണ്ടുവരാം..ഐആര്‍സി‌ടിസിയു‌ടെ പാക്കേജിതാ..കൊച്ചിയില്‍ നിന്നു പോകാം...അഹ്മദാബാദും ദ്വാരകയും സോമനാഥും കണ്ടുവരാം..ഐആര്‍സി‌ടിസിയു‌ടെ പാക്കേജിതാ..

യാത്രകളില്‍ സമയം ലാഭിക്കാം, എളുപ്പമാക്കാം.. ഗൂഗിള്‍ മാപ്പിന്‍റെ ഈ ഫീച്ചറുകള്‍ അറിഞ്ഞിരിക്കണംയാത്രകളില്‍ സമയം ലാഭിക്കാം, എളുപ്പമാക്കാം.. ഗൂഗിള്‍ മാപ്പിന്‍റെ ഈ ഫീച്ചറുകള്‍ അറിഞ്ഞിരിക്കണം

Read more about: monsoon rain travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X