Search
  • Follow NativePlanet
Share
» »മറക്കരുതാത്ത പാഠങ്ങൾ...ഏതു യാത്രയിലും പരീക്ഷിക്കണം ഈ പാഠങ്ങൾ!!

മറക്കരുതാത്ത പാഠങ്ങൾ...ഏതു യാത്രയിലും പരീക്ഷിക്കണം ഈ പാഠങ്ങൾ!!

എങ്ങനെയായിരിക്കും നമ്മുടെ യാത്രകൾ... പകൽ മുഴുവൻ എവിടെയൊക്കയോ കറങ്ങി..രാത്രി വിശ്രമിച്ച് പിന്നെയും പഴയപടിയേ കാഴ്ച കാണാനിറങ്ങുന്ന യാത്രകൾ... കയ്യിലുള്ള കുറഞ്ഞ സമയത്തിൽ ധാരാളം ഇടങ്ങൾ കണ്ടു തീർക്കേണ്ടതിനാൽ പതിവിൽക്കവിഞ്ഞൊന്നും ഒരു യാത്രയിലും ചെയ്യാൻ പറ്റില്ല. എന്നാൽ ചിലപ്പോൾ കൃത്യമായി പ്ലാൻ ചെയ്തു പോയാൽ നമ്മുടെ യാത്രകളിൽ വ്യത്യസ്തമായ കുറേയേറെ കാര്യങ്ങൾ ഉൾപ്പെടുത്താം... ഒരു പ്രത്യേക സ്ഥലത്തെ ആളുകള കാണുന്നതും അവരുടെ ജീവിത രീതികള്‍ പരിചയപ്പെടുന്നതും ഒക്കെ നമ്മുടെ യാത്രയിലെ പ്രത്യേക അനുഭവങ്ങൾ തന്നെ ആയിരിക്കും.... ഇതാ ഓരോ യാത്രയിലും തീർച്ചയായും ചെയ്തിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ നോക്കാം...

ആളുകളോട് സംസാരിക്കാം

ആളുകളോട് സംസാരിക്കാം

സ്ഥലങ്ങളും പുതിയ പുതിയ കാഴ്ചകളും കാണുക എന്നതിലുപരിയായി ഒരു നാടിനെ പരിചയപ്പെടുക എന്നതും യാത്രകളുടെ ഭാഗമാണ്. പുതിയ ഒരു നാടിനെ പരിചയപ്പെടുവാൻ ഏറ്റവും എളുപ്പമുള്ള വഴി അവിടുത്തെ പ്രദേശവാസികളോട് സംസാരിക്കുന്നതാണ്. അവരുടെ ജീവിത രീതികളും സംസ്കാരവും ഒക്കെ മനസ്സിലാക്കാൻ സാധിക്കും എന്നു മാത്രമല്ല, അവിടുത്തെ അറിയപ്പെടാത്ത ഇടങ്ങളെ അറിയുവാനും പുതിയ രുചികൾ പരീക്ഷിക്കുവാനും ഒക്കെ ഇത് സഹായിക്കും.

വഴി അറിഞ്ഞ് പോകാം

വഴി അറിഞ്ഞ് പോകാം

കൃത്യം സമയമെടുത്ത് കണ്ട് തീരിച്ചു വരേണ്ട യാത്രകളാണെങ്കിൽ മാപ്പ് ഉപയോഗിക്കുക. പലപ്പോളും വഴി ചോദിച്ച് ചോദിച്ച് പോകുന്നത് പ്രായോഗികമായി എന്നു വരില്ലെന്നു മാത്രമല്ല, വഴിതെറ്റി ചുറ്റിത്തിരിയുവാനും ഇത് ഇടയാക്കും. ഇങ്ങനെ ചെയ്യുന്നത് യാത്രയിൽ പരമാവധി സമയം സേവ് ചെയ്യാൻ സഹായിക്കും.

മനോഹര നിമിഷങ്ങളെ ക്യാമറയിലാക്കാം

മനോഹര നിമിഷങ്ങളെ ക്യാമറയിലാക്കാം

ഇന്ന് നല്ലൊരു മൊബൈൽ ക്യാമറയോ ഡിജിറ്റൽ ക്യാമറയോ ഇല്ലാത്തവർ കാണില്ല. കണ്ണിൽ കാണുന്നത്രയും ഭംഗിയിൽ ചിലപ്പോൾ മുന്നിലുള്ള മനോഹര നിമിഷങ്ങളെ പകർത്തുവാൻ സാധിച്ചില്ലെങ്കിലും യാത്രയുടെ ഓർമ്മയ്ക്കായി നമുക്ക് ചിത്രങ്ങളെടുക്കാം. വർഷങ്ങളേറെ കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ ഈ ചിത്രങ്ങൾ തരുന്ന ഓർമ്മകളും അനുഭവങ്ങളും ഒരു സ‍ഞ്ചാരിയെന്ന നിലയിൽ മനസ്സു നിറയ്ക്കുന്നതായിരിക്കും.

 പോസ്റ്റ് കാർഡുകൾ അയക്കാം

പോസ്റ്റ് കാർഡുകൾ അയക്കാം

21-ാം നൂറ്റാണ്ടിൽ ജീവിച്ചാലും ചില പഴയ ശീലങ്ങൾ യാത്രകളിൽ പൊടിതട്ടിയെടുക്കാം. പോകുന്ന ഇടങ്ങളിലെ പോസ്റ്റ് ഓഫീസുകളിൽ ഒന്നു കയറി അടുത്ത സുഹൃത്തുക്കൾക്ക് ഒരു പോസ്റ്റ് കാർഡ് അയച്ചാലോ... വളരെ കുറഞ്ഞ ചിലവിൽ സുഹൃത്തുക്കളെ പരിഗണിക്കുകയും ചെയ്യാം!!

കാർ വേണ്ട..കാലു മതി

കാർ വേണ്ട..കാലു മതി

കുറഞ്ഞ ദൂരമാണെങ്കിൽ പോലും ഒരു വണ്ടി വാടകയ്ക്കു വിളിച്ച് പോകുന്ന ശീലമാണ് നമുക്ക്. അതിനു പകരം കുറ‍ഞ്‍ ദൂരങ്ങൾ നടന്നു തന്നെ കാണാം. നാടിനെയും നാട്ടുകാരെയും പരിചയപ്പെടുവാനും പുതിയ ആളുകളെ കാണാനും അവരുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുവാനും എല്ലാം അപരിചിത ഇടങ്ങളിലൂടെയുളള നടത്തങ്ങൾ സഹായിക്കും. കൂടാതെ പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിത്തുന്നതും നല്ലതാണ്. വ്യത്യസ്തരായ ആളുകളെ ഒരുമിച്ച് കണ്ടുമുട്ടുവാൻ പറ്റിയ ഇടമാണ് ബസുകൾ.

രുചികളറിയാം

രുചികളറിയാം

ഓരോ യാത്രകളിലും മറക്കാതെ ചെയ്യേണ്ട ഒരു കാര്യം അവിടുത്തെ രുചികൾ പരീക്ഷിക്കുകയാണ്. പക്ഷേ, അതിനായി എവിടെയെങ്കിലും തലവെച്ചു കൊടുത്താൽ പണി കിട്ടിയതു തന്നെ. അതിനും സഹായം നാട്ടുകാരോട് തേടാം. അവരുടെ നാട്ടിൽ അവരുടെ വിഭവങ്ങൾ ഏറ്റവും രുചിയിൽ ലഭിക്കുന്നത് എവിടെയെന്നു പറഞ്ഞു തരുവാൻ ഒരു മടിയും അവർക്കു കാണില്ല.

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ

സൈക്ലിംഗ് മുതൽ സിപ് ലൈൻ വരെ- വയനാട് കാണാൻ കാരണങ്ങൾ തീരുന്നില്ല!!

Read more about: travel ideas travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X