Search
  • Follow NativePlanet
Share
» »കാപ്പാട് ബീച്ചിന് ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരം, കയറിപ്പോരെ

കാപ്പാട് ബീച്ചിന് ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരം, കയറിപ്പോരെ

കോഴിക്കോട് കാപ്പാട് ബീച്ച് നേട്ടങ്ങളിലേക്ക് കുതിക്കുകയാണ്. ബീച്ചുകളെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ കാപ്പാട് ബീച്ചിന് ലഭിച്ചു. ഡെന്മാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് എജുക്കേഷന്‍റെ ഇക്കോ ലേബല്‍ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ആണ് കാപ്പാടിന് ലഭിച്ചത്.

കേരളത്തിൽ കാപ്പാട് ബീച്ചിന് മാത്രമാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ചത്. മൂന്നു വർഷം മുൻപും കാപ്പാടിന് ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ചിരുന്നു. ഒട്ടേറെ കാര്യങ്ങൾ കണക്കിലെടുത്താണ് ബ്ലൂ ഫ്ലാഗ് നല്കാൻ ഒരു ബീച്ച് യോഗ്യമാണോ എന്ന് കണ്ടെത്തുന്നത്. ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടുന്ന ഒരു ജൂറിയുടെ നേതൃത്വത്തിലാണ് ബീച്ചുകൾ പരിശോധിക്കുക.

Kozhikode Kappad Beach Got Blue Flag Certification-Details Inside

33 ബ്ലൂ ഫ്‌ളാഗ് മാനദണ്ഡങ്ങള്‍ ആണ് ഇതിനായി വിലയിരുത്തുക. ഇതിൽ ബീച്ചിന്‍റെ പരിസ്ഥിതിസൗഹൃദപരമായ നിർമ്മിതികൾ, കുളിക്കുന്ന കടൽവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാമാനദണ്ഡങ്ങൾ, പരിസ്ഥിതി അവബോധം, മാലിന്യ സംസ്‌കരണ രീതികൾ, ഭിന്നശേഷിസൗഹൃദമായ പ്രവേശനം, , പ്രാദേശിക ജൈവവൈവിധ്യസംരക്ഷണം, സൗരോര്‍ജത്തിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ സർട്ടിഫിക്കേഷനിൽ പരിശോധിക്കും.

ഇതിൽ ഏറ്റവും പ്രാധാന്യം സഞ്ചാരികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷ, മാലിന്യമില്ലാത്ത കടൽത്തീരം, ശുദ്ധമായ വെള്ളം എന്നീ മൂന്ന് കാര്യങ്ങൾക്കാണ്. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങളാണ് ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ബീച്ചുകളെന്നും പറയാം. സന്ദർശകർക്കായി മികച്ച സൗകര്യങ്ങളാണ് കാപ്പാട് ബീച്ചിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ഉയര്‍ന്ന നിലവാരമുള്ള ടോയ്ലെറ്റുകള്‍, നടപ്പാതകള്‍, ജോഗിങ് പാത്ത്, സോളാര്‍ വിളക്കുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവ സ്ഥാപിക്കുകയും 200 മീറ്റര്‍ നീളത്തില്‍ കടലില്‍ കുളിക്കാനുള്ള സൗകര്യം സഞ്ചാരികൾക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ കടലില്‍ കുളി കഴിഞ്ഞെത്തുന്നവര്‍ക്ക് ശുദ്ധവെള്ളത്തില്‍ കുളിക്കാനും വസ്ത്രം മാറാനും കാപ്പാട് ബീച്ചിൽ സൗകര്യമുണ്ട്.
കാപ്പാട് തീരം കൃത്യമായി വൃത്തിയാക്കുവാനായി മാത്രം 30 പേരാണ് ഉള്ളത്. തീരവും ബീച്ചിന്‍റ ഭാഗമായ മറ്റിടങ്ങളും ഇവിടെ ദിനവും വൃത്തിയാക്കും.

കേരളത്തെ സംബന്ധിച്ചെടുത്തോളം വളരെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് കാപ്പാച് ബീച്ച്. പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗമ കപ്പലിറങ്ങിയ് കാപ്പാട് ബീച്ചിലാണ്. ബ്ലൂ ഫ്ലാഗ് അംഗീകാരത്തോടെ ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ശ്രദ്ധയും കാപ്പാടിന് ലഭിക്കും. വാസ്‌കോഡഗാമ ഇവിടെ വന്നിറങ്ങിയതിന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ച സ്തൂപം ആണ് ഇവിടെ കാത്തിരിക്കുന്ന ആദ്യ കാഴ്ച. പ്രകൃതിയോട് ചേർന്ന് പ്രകൃതി സൗഹൃദപരമായാണ് കാപ്പിട് ബീച്ചിനെ ഒരുക്കിയിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+