Search
  • Follow NativePlanet
Share
» »കോഴിക്കോട് യാത്രകളിൽ കാണാൻ തോണിക്കടവ്, മലബാറുകാരുടെ സ്വന്തം ഊട്ടി

കോഴിക്കോട് യാത്രകളിൽ കാണാൻ തോണിക്കടവ്, മലബാറുകാരുടെ സ്വന്തം ഊട്ടി

കോഴിക്കോട് യാത്രകൾക്കൊരു പ്രത്യേകതയുണ്ട്. സഞ്ചാരികൾ സ്ഥിരം യാത്ര ചെയ്യുന്ന ലക്ഷ്യസ്ഥാനങ്ങള്‍ക്ക് പലതിനും അപരന്മാരെ കോഴിക്കോട് കാണാം. ഗവിയാണെങ്കിലും ഊട്ടിയാണെങ്കിലുമെല്ലാം ഇവിടുത്തെ സ്ഥലങ്ങൾ കട്ടയ്ക്കു നിൽക്കുകയും ചെയ്യും. അത്തരത്തിലൊന്നാണ് കോഴിക്കോടുകാരുടെ ഊട്ടി എന്നറിയപ്പെടുന്ന തോണിക്കടവ്.

ചുരുക്കം വർഷങ്ങളായതേയുള്ളൂ തോണിക്കടവ് ഇന്നു കാണുന്ന രൂപത്തിലേക്ക് മാറിയിട്ട്. എന്നിരുന്നാലും ഈ കാലത്തിനുള്ളിൽ തന്നെ കോഴിക്കോടുകാരുടെയും സമീപ ജില്ലക്കാരുടെയും പ്രിയപ്പെട്ട ഇടമായി മാറുവാന്‍ തോണിക്കടവിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് കാലിക്കറ്റ് യാത്രയിൽ വ്യത്യസ്തത തേടുന്നവർക്ക്, കണ്ണിനു കുളിർമ നല്കുന്ന, ഇത്രയും ദൂരം വന്നത് വെറുതേയായില്ലെന്ന് ആശ്വസിക്കാൻ കഴിയുന്ന ഇടമാണിവിടം സഞ്ചാരികൾക്ക്.

Thonikkadav In Kozhikode

തോണിക്കടവില്‍ എന്താണ് കാണാനുള്ളതെന്നു ചോദിച്ചാൽ എവിടേക്കാണോ നോക്കുന്നത് അവിടയെല്ലാം രസകരമായ കാഴ്ചകളാണുള്ളത്. ആകാശത്തെ തൊട്ടു നിൽക്കുന്ന കക്കയം മലനിരകളുടെ കാഴ്ച മുതൽ കുറ്റ്യാടി റിസർവോയറിന്‍റെ ഭാഗമായ ജലായശത്തിന്റെ കാഴ്ച, അതിലെ ബോട്ടിങ് എന്നിവയും കുട്ടികൾക്കായി പാർക്കും അത് കൂടാതെ ഇരിപ്പിടങ്ങൾ, ചെറിയ കൂടാരങ്ങൾ തുടങ്ങിയവയും ഇവിടെ കാണാം. കുന്നുകൾക്കിടയിലായി നിൽക്കുന്ന ദ്വീപാണ് ഇവിടുത്തെ മറ്റൊരാകർഷണം.

തോണിക്കടവ് വാച്ച് ടവർ

മുതിർന്നവരെയും കുട്ടികളെയും തോണിക്കടവിലേക്ക് ആകർഷിക്കുന്നത് ഇവിടുത്തെ വാച്ച് ടവർ ആണ്. മുകളിൽ നിന്നു നോക്കിയാൽ പ്രദേശത്തെ മുഴുവൻ കാഴ്ചകളും ആകാശത്തു നിന്നെന്ന പോലെ കാണാം. പച്ചപ്പ് പുതച്ചു നിൽക്കുന്ന ജലാശയവും ചുറ്റിലും നിറഞ്ഞ് നിൽക്കുന്ന കാടും മരങ്ങളും ചേരുന്നതാണ് ഇവിടുത്തെ കാഴ്ച.

അവധിദിവസങ്ങളും ആഴ്ചാവസാനങ്ങളും ഒക്കെ കുട്ടികളെയും കൊണ്ട് ധൈര്യമായി വരാൻ പറ്റിയ സ്ഥലം കൂടിയാണ് തോണിക്കടവ്. തിരക്കൊഴിഞ്ഞ ഇടത്ത് സ്വസ്ഥമായി സമയം ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഇവിടേക്ക് വരാം. തോണിക്കടവിലേക്ക് മാത്രമായി യാത്ര ഒതുക്കേണ്ടി വരില്ല എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. രണ്ടോ മൂന്നോ മണിക്കൂർ നേരം പരമാവധി ഇവിടെ സമയം ചെലവഴിക്കാം. തുടർന്ന് മറ്റിടങ്ങളിലേക്ക് പോകാം. രാവിലെ 9.00 മുതൽ വൈകുന്നേരം 6.00 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന നിരക്ക്.

ഒരു യാത്രയിൽ തന്നെ കുറഞ്ഞത് മൂന്നോ നാലോ സ്ഥലങ്ങൾ കൂടി കണ്ടേ ഇവിടെ നിന്നും മടങ്ങാനാവൂ. തൊട്ടടുത്തു തന്നെയാണ് പ്രസിദ്ധമായ കക്കയം ഡാം, പെരുവണ്ണാമൂഴി ഡാം, വയലട, നമ്പികുളം തുടങ്ങിയ സ്ഥലങ്ങളുള്ളത്.

വയലട

കോഴിക്കോടുകാരുടെ ഗവി എന്നാണ് വയലട അറിയപ്പെടുന്നത്. ഗവിക്കു സമാനമായ കോടമഞ്ഞു നിറഞ്ഞ കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയുമാണ് ഇവിടെയുള്ളത്. മലബാറിന്‍റെ ഗവി എന്നും ഇവിടം അറിയപ്പെടുന്നു. പ്രകൃതിഭംഗി മാത്രമാണ് നിങ്ങൾ നോക്കുന്നതെങ്കിൽ ഇന്ന് കോഴിക്കോട് പോകുവാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലം കൂടിയാണിത്. മിക്കപ്പോഴും കോടമഞ്ഞിറങ്ങുന്ന ഇവിടേക്ക് ആ മഞ്ഞിനുള്ളിലൂടെ വേണം നടന്നെത്തുവാൻ. കോഴിക്കോട് നിന്ന് 40 കിലോമീററർ ദൂരമുണ്ട് വയലടയിലേക്ക്.

Thonikkadav Attractions

എങ്ങനെ തോണിക്കടവിലെത്താം

കോഴിക്കോട് നിന്ന് 50 കിലോമീറ്റർ ദൂരത്തിലാണ് തോണിക്കടവ് സ്ഥിതി ചെയ്യുന്നത്. നാല് റൂട്ടുകളാണ് ഇവിടേക്ക് എത്തിച്ചേരാനായുള്ളത്.
കോഴിക്കോട് നിന്ന് ബാലുശ്ശേരി- കൂരാച്ചുണ്ട്- കല്ലനോട് വഴി വരുന്നതാണ് ഒന്നാമത്തെ റൂട്ട്. കോഴിക്കോട് നിന്ന് താമരശ്ശേരി വന്ന് എസ്റ്റേറ്റ്മുക്ക്- തലയാട് വഴിയും തോണിക്കടവിലെത്താം. മറ്റൊന്ന് പേരാമ്പ്രയിൽ നിന്നും കൂരാച്ചുണ്ട്- കല്ലനോട് വഴി എത്തിച്ചേരുന്നതാണ്. കണ്ണൂരിൽ നിന്നാണ് യാത്രയെങ്കിൽ കണ്ണൂർ തലശ്ശേരി- നാദാപുരം -കുറ്റിയാടി - ചക്കിട്ടപാറ വഴി ഇവിടെയെത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+