Search
  • Follow NativePlanet
Share
» »വെള്ളത്തിനു നടുവിലെ ജലദുര്‍ഗ്ഗ പ്രതിഷ്ഠ ഭക്തിയോ‌ടെ പ്രാര്‍ത്ഥിച്ചാല്‍ ആറുമാസത്തില്‍ വിവാഹഭാഗ്യം

വെള്ളത്തിനു നടുവിലെ ജലദുര്‍ഗ്ഗ പ്രതിഷ്ഠ ഭക്തിയോ‌ടെ പ്രാര്‍ത്ഥിച്ചാല്‍ ആറുമാസത്തില്‍ വിവാഹഭാഗ്യം

വെള്ളത്തിനു നടുവിലെ ജലദുര്‍ഗ്ഗ പ്രതിഷ്ഠ ഭക്തിയോ‌ടെ പ്രാര്‍ത്ഥിച്ചാല്‍ ആറുമാസത്തില്‍ വിവാഹഭാഗ്യം

പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രങ്ങളുടെ നാടാണ് വയനാട്. ആധുനികതയുടെ സ്വാധീനത്തിലും പാരമ്പര്യങ്ങളെ മുറുകെ പിടിച്ചിരിക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്കു മാത്രമല്ല, ചരിത്രകാരന്മാര്‍ക്കും സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. അത്തരത്തില്‍ ഒരു ക്ഷേത്രമാണ് തൃശിലേരി മഹാദേവ ക്ഷേത്രം. പുരാതന കാലം മുതല്‍ തന്നെയുള്ള തീര്‍ത്ഥാടന കേന്ദ്രമായ, ഇന്നും ദൂരെ ദേശങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ തേടിയെത്തുന്ന ഈ ക്ഷേത്രത്തിന് ഇന്നും കൈമോശം വരാത്ത പല ആചാരങ്ങളുമുണ്ട്. തൃശിലേരി മഹാദേവ ക്ഷേത്രത്തിന്‍റെ ചരിത്രവും പ്രത്യേകതകളും വായിക്കാം...

 തൃശിലേരി മഹാദേവ ക്ഷേത്രം

തൃശിലേരി മഹാദേവ ക്ഷേത്രം

വയനാടിന്‍റെ സംസ്കാരവും ചരിത്രവും ഒരുപോലെ ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് പുരാതനമായ തൃശിലേരി മഹാദേവ ക്ഷേത്രം. മാനന്തവാടി തിരുനെല്ലിക്ക് സമാപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അതിപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. സ്വയംഭൂ ആണ് ക്ഷേത്രത്തിലെ ശിവലിംഗം എന്നു വിശ്വസിക്കപ്പെടുമ്പോഴും പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിലൊന്നായും ഈ ക്ഷേത്രത്തെ കണക്കാക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്.
PC:keralatourism

സ്വയംഭൂ ശിവലിംഗം

സ്വയംഭൂ ശിവലിംഗം

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സ്വയംഭൂ ശിവലിംഗമാണ്. തൃശിലേരിയപ്പനായാണ് ശിവനെ ഇവി‌‌ടെ ആരാധിക്കുന്നത്. ഇവിടുത്തെ ശ്രീകോവിലിനു മുന്നിലായി പാര്‍വ്വതിക്കുള്ള ഒരു പീഠവും സമീപത്തായി ഗണപതി പ്രതിഷ്ഠയും കാണാം.
PC:RajeshUnuppally

ജലദുര്‍ഗ്ഗ

ജലദുര്‍ഗ്ഗ

തൃശിലേരി ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത ഇവിടുത്തെ ജലദുര്‍ഗ്ഗാ പ്രതിഷ്ഠയാണ്. ഏറെ വിശേഷപ്പെട്ടതാണ് ഈ പ്രതിഷ്ഠ എന്നാണ് വിശ്വാസം. ജലദുർഗാ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മറ്റൊന്ന്, ജലദുര്‍ഗ്ഗയുടെ ശ്രീകോവിലിനു ചുറ്റമായി എല്ലായ്പ്പോഴും വെള്ളം കാണാം. കാലാവസ്ഥ ഏതായാലും ഈ ജലനിരപ്പ് ഒരേ നിലയിലാണ് കാണപ്പെട്ടു വരുന്നത്. പാപനാശിനിയിലെ ജലമാണ് ക്ഷേത്രത്തിലെ തീർഥകുളത്തിലെത്തുന്നതും ജലദുർഗാപ്രതിഷ്ഠയെ വലയം ചെയ്യുന്നതും എന്നാണ് വിശ്വാസം. കോവിലിനു ചുറ്റുമുള്ല ഈ വെള്ളത്തിന് നിരവധി ഔഷധസിദ്ധികളുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
PC:Vinayaraj

ഉപദേവതമാര്‍

ഉപദേവതമാര്‍

ജലദുര്‍ഗ്ഗയെ കൂടാതെ വളരെ വിശേഷപ്പെട്ട പല ഉപദേവതമാരെയും ഇവിടെ കാണാം. ഗോശാലകൃഷ്ണൻ, ശാസ്താവ്, കന്നിമൂലഗണപതി, ദൈവത്താർ, ഭദ്രകാളി, ഭഗവതി, നാഗർ എന്നിവരാണ് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകള്‍. സന്ന്യാസമനുഷ്ഠിക്കുന്ന ശാസ്താവിനെ സൂചിപ്പിക്കുവാനായി ജടാധാരിയായ ശാസ്താപ്രതിഷ്ഠയും ഇവിടെ കാണാം.
PC:Vinayaraj

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

ശിവക്ഷേത്രമായതിനാല്‍ ശിവനുമായി ബന്ധപ്പെട്ട ദിവസങ്ങളെല്ലാം ഇവിടെ വലിയ രീതിയില്‍ ആഘോഷിക്കാറുണ്ട്. ശിവരാത്രി നാളില്‍ എഴുന്നള്ളത്തും, വിളക്കും നടത്തി വരുന്നു. രുദ്രാഭിഷേകം, ധാര, പുഷ്പാഞ്ജലി, സ്വയംവര പുഷ്പാഞ്ജലി തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്.
മഹാദേവന്റെ ജന്മനാളായ ധനു തിരുവാതിരയും ഇവിടെ ആഘോഷിക്കുന്നു.
PC:Vinayaraj

ദീര്‍ഘമാംഗല്യത്തിനും വിവാഹത്തിനും

ദീര്‍ഘമാംഗല്യത്തിനും വിവാഹത്തിനും

ധനു തിരുവാതിര നാളില്‍ ക്ഷേത്രത്തിലെത്തി തിരുവാതിരനാളിൽ വ്രതമെടുത്താൽ ദീര്‍ഘമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. പെണ്‍കുട്ടികള്‍ക്ക് വേഗത്തില്‍ വിവാഹം ശരിയാകുവാനും ഈ വ്രതം നോറ്റ് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം.
PC:Vinayaraj

തൃശിലേരിയില്‍ വിളക്കുവെച്ച്

തൃശിലേരിയില്‍ വിളക്കുവെച്ച്


പരമ്പരാഗതമായ പല വിശ്വാസങ്ങളും ഇന്നും വെച്ചുപുര്‍ത്തുന്ന തൃശിലേരി ക്ഷേത്രം. വയനാട്ടിലെ പുരാതനമായ മൂന്നു തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് തൃശിലേരിയും തിരുനെല്ലിയും പാപനാശിനിയും. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ബലി തര്‍പ്പണത്തിനു ഏറെ പ്രസിദ്ധമാണ്. തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ തൃശ്ശിലേരിയില്‍ ശ്രീമഹാദേവന് വിളക്കു വെച്ച്, പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തിയതിനു , തിരുനെല്ലിയില്‍ വിഷ്ണുവിനെ വണങ്ങണം എന്നതാണ് പഴയ ആചാരം. ഇന്ന് ഇതേ രീതിയില്‍ പിന്തുടരുന്നവര്‍ വളരെ കുറവാണെങ്കിലും മൂന്നു ക്ഷേത്രങ്ങളും വിശ്വാസികള്‍ക്ക് ഏറെ പ്രധാനമാണ്. തൃശിലേരിയില്‍ പോകുവാന്‍ സാധിച്ചിലലെങ്കില്‍ തിരുനെല്ലി ക്ഷേത്രത്തിൽ പണമടയ്ക്കുന്ന ഒരു പരിഹാര രീതിയും ഇവിടെ കാണാം.
PC:Vinayaraj

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

വയനാട് ജില്ലയിലെ മാനന്തവാടി തിരുനെല്ലിക്കു സമീപമാണ് തൃശിലേരി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയില്‍ നിന്നും ഇവിടേക്ക് 32 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. കല്‍പ്പറ്റയില്‍ നിന്നും 64 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. ട്രെയിനിനാണ് വരുന്നതങ്കില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങി അവിടുന്ന് കല്‍പ്പറ്റയിലെത്തി മാനന്തവാടി വഴി തിരുനെല്ലിയിലെത്താം.
PC:RajeshUnuppally

ഒറ്റ ദര്‍ശനത്തില്‍ തന്നെ ജീവിതത്തെ മാറ്റിമറിക്കുവാന്‍തക്ക ശക്തിയുള്ള ക്ഷേത്രങ്ങള്‍ഒറ്റ ദര്‍ശനത്തില്‍ തന്നെ ജീവിതത്തെ മാറ്റിമറിക്കുവാന്‍തക്ക ശക്തിയുള്ള ക്ഷേത്രങ്ങള്‍

പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം<br />പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം

ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!<br />ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!

ഇരട്ട ശ്രീകോവിലുകള്‍, പ്രതിഷ്ഠ ശിവനും വിഷ്ണുവും!!വളരുന്ന സ്വയംഭൂശില,തിരുനെ‌ട്ടൂരപ്പന്‍ അത്ഭുതമാണ്ഇരട്ട ശ്രീകോവിലുകള്‍, പ്രതിഷ്ഠ ശിവനും വിഷ്ണുവും!!വളരുന്ന സ്വയംഭൂശില,തിരുനെ‌ട്ടൂരപ്പന്‍ അത്ഭുതമാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X