Search
  • Follow NativePlanet
Share
» »തുഞ്ചൻപറമ്പിലെ തത്ത‌യെ കണ്ടിട്ടുണ്ടോ?

തുഞ്ചൻപറമ്പിലെ തത്ത‌യെ കണ്ടിട്ടുണ്ടോ?

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛ‌ൻ ജനിച്ച സ്ഥലമാണ് തുഞ്ചൻപറമ്പ്. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നരകിലോമീറ്റർ അകലെയായി തൃക്കണ്ടിയൂർ എന്ന സ്ഥലത്താണ് തുഞ്ചൻപറമ്പ് സ്ഥിതി ചെ‌യ്യുന്നത്.

By Maneesh

മലപ്പുറം ജില്ലയിലെ തിരൂരിലെ തുഞ്ചൻപറമ്പ് സന്ദർശിച്ചിട്ടുണ്ടോ? മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛ‌ൻ ജനിച്ച സ്ഥലമാണ് തുഞ്ചൻപറമ്പ്. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നരകിലോമീറ്റർ അകലെയായി തൃക്കണ്ടിയൂർ എന്ന സ്ഥലത്താണ് തുഞ്ചൻപറമ്പ് സ്ഥിതി ചെ‌യ്യുന്നത്.

തുഞ്ചൻ പറമ്പിലെ തത്ത

തുഞ്ചൻ പറമ്പിൽ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ് വലിയ ഒരു തത്തയുടെ പ്രതിമ. എഴുത്തച്ഛന് കവിത ചൊല്ലിക്കൊടുത്തത് ഈ തത്ത ആണെന്നാണ് ഒരു വിശ്വാസം. തുഞ്ചൻ പറമ്പിനേക്കുറിച്ചുള്ള കൗതുകകരമായ കാര്യങ്ങൾ വായിക്കാം

കിളിപ്പാട്ട് പ്രസ്ഥാനം

കിളിപ്പാട്ട് പ്രസ്ഥാനം

കിളിപ്പാ‌ട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായാണ് ‌തുഞ്ചത്ത് എഴുത്ത‌ച്ഛനെ കണക്കാക്കുന്നത്. കിളി പറഞ്ഞ് തരുന്ന രീതിയിലാണ് എഴുത്തച്ഛൻ രാമയണവും മഹാഭാരതവും ശുദ്ധമലയാളത്തിൽ എഴുതി വച്ചത്. എഴുത്തച്ഛ‌ന് കവിത പറഞ്ഞ് കൊടു‌ത്ത തത്തയുടേതാണ് ഇവിടെ കാണുന്ന കൂ‌റ്റൻ പ്രതിമ.

Photo Courtesy: Shahinmusthafa at English Wikipedia

തത്ത പറയും പോലെ

തത്ത പറയും പോലെ

"ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ" എന്നിങ്ങനെയാണ് എഴുത്തച്ഛന്റെ രാമയണത്തിന്റെ വരികൾ ആരംഭിക്കുന്നത്. മഹാഭാരതവും തത്ത പറഞ്ഞ് തരുന്ന രീതിയിൽ ആണ് എഴുത്തച്ഛ‌ൻ ആവിഷ്കരിച്ചിരിക്കുന്നത്.

Photo Courtesy: Bincymb

തുഞ്ചൻപറ‌മ്പ്

തുഞ്ചൻപറ‌മ്പ്

തുഞ്ചൻപറമ്പിന്റെ കവാടം. തിരൂരിലെ തൃക്കണ്ടിയൂരിനടുത്തുള്ള അന്നാര എന്ന സ്ഥലമാണ് ഇപ്പോൾ തുഞ്ചൻപറമ്പ് എന്ന് അറിയപ്പെടുന്നത്. 1964ൽ ആണ് ഭാഷ പിതാവിന് ഇവിടെ ഒരു സ്മാരകം പണിതത്.

Photo Courtesy: MANOJTV

ക്ഷേത്രം

ക്ഷേത്രം

തിരൂർ തുഞ്ചൻ‌പറമ്പിലെ ക്ഷേത്രം. ‘ഹരിശ്രീ ഗണപതയേ നമഃ' എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും തുടങ്ങിയത് എഴു‌ത്തച്ഛനാണെന്നാ‌ണ് പൊതുവേയുള്ള വിശ്വാസം

Photo Courtesy: Prof tpms

പ്ലാസ്റ്റിക് നിരോധിത മേഖല

പ്ലാസ്റ്റിക് നിരോധിത മേഖല

തുഞ്ചൻ പറമ്പിലെ ബോർഡുകളിൽ ഒന്ന്. തിരൂരിൽ നിന്ന് പൂങ്ങാട്ടുകുളം കൂട്ടായി റോഡിലൂടെ സഞ്ചരി‌ച്ചാൽ തുഞ്ചൻ പറമ്പിൽ എത്തിച്ചേരാം.

Photo Courtesy: Prof tpms

ഉദ്യാനം

ഉദ്യാനം

തുഞ്ചൻപറമ്പിലെ ഉദ്യാനങ്ങളിൽ ഒന്ന്. തുഞ്ചൻ പറമ്പിൽ നിന്നും കുറച്ച് മാറിയാണ് തൃക്കണ്ടിയൂർ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

Photo Courtesy: Prof tpms

നൃത്ത മണ്ഡപം

നൃത്ത മണ്ഡപം

തുഞ്ചൻപറമ്പിലെ നൃത്ത മണ്ഡപം. വിജയ ദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്താൻ നിരവധി ആളുകൾ തുഞ്ചൻ പറമ്പിൽ എ‌ത്തിച്ചേരാറുണ്ട്.

Photo Courtesy: Prof tpms

Read more about: malappuram kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X