Search
  • Follow NativePlanet
Share
» »കാട്ടില്‍ പോകാം കടുവയെ കാണാം...

കാട്ടില്‍ പോകാം കടുവയെ കാണാം...

ടൈഗര്‍ ട്രക്കിങ്ങ് എന്ന പേരില്‍ തേക്കടിയില്‍ നടത്തിവരുന്ന ടൂര്‍ പാക്കേജിന്റെ വിശേഷങ്ങള്‍...

കാട്ടില്‍ പോകണമെന്നും കടുവയെ കാണണമെന്നും ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും... എന്നാല്‍ 48 ഓളം കടുവകളുള്ള ഒരു കാട്ടിലൂടെ രാവും പകലും സഞ്ചരിക്കാന്‍
അനുവാദം കിട്ടിയാല്‍ പോകാന്‍ ചങ്കുറപ്പുള്ളവര്‍ അധികം കാണില്ല. ചങ്കുറപ്പും ധൈര്യവും ഉള്ള ധീരന്‍മാര്‍ക്കുവേണ്ടി കേരള സര്‍ക്കാരും വനംവകുപ്പും ചേര്‍ന്നൊരുക്കിയിരിക്കുന്ന ഒരു കിടില്‍ ട്രക്കിങ്ങുണ്ട്. ടൈഗര്‍ ട്രക്കിങ്ങ് എന്ന പേരില്‍ തേക്കടിയില്‍ നടത്തിവരുന്ന ടൂര്‍ പാക്കേജിന്റെ വിശേഷങ്ങള്‍...

കാട്ടില്‍ പോയി കടുവകളെ കാണാം...

കാട്ടില്‍ പോയി കടുവകളെ കാണാം...

ഇടുക്കി പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ തേക്കടിയിലാണ് കേരള സര്‍ക്കാര്‍ വനം വകുപ്പുമായി ചേര്‍ന്ന് ടൈഗര്‍ ടൂര്‍ ഒരുക്കിയിരിക്കുന്നത്.
കടുവകളെ അതിന്റെ ആവാസവ്യവസ്ഥയില്‍ പോയി കാണാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

PC:Vi1618

48 കടുവകള്‍

48 കടുവകള്‍

ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 48 കടുവകളാണ് ഇവിടെയുള്ളത്. 26 കിലോമീറ്റര്‍ ദൂരമാണ് ഈ യാത്രയുടെ ഭാഗമായി നടക്കേണ്ടത്.

PC:Rahulsharma photography

വ്യത്യസ്ത പാക്കേജുകള്‍

വ്യത്യസ്ത പാക്കേജുകള്‍

കാട്ടിലേക്കുള്ള യാത്രയ്ക്കായി മൂന്നു പാക്കേജുകളാണ് ഇവിടെയുള്ളത്. ആദ്യ പാക്കേജ് തിങ്കളാഴ്ച രാവിലെ തുടങ്ങി ബുധനാഴ്ച അവസാനിക്കും. രണ്ടാമത്തെ പാക്കേജും ഇതുപോലെ ഒരു രാത്രിയു രണ്ട് പകലുമടങ്ങുന്നതാണ്. അതായത് ബുധനാഴ്ച തുടങ്ങി വെള്ളിയാഴ്ച അവസാനിക്കുന്ന രീതി.

PC:Nebu George

ഏറ്റവും മികച്ച പാക്കേജ്

ഏറ്റവും മികച്ച പാക്കേജ്

മൂന്നാമത്തെ പാക്കേജാണ് കാട്ടില്‍ നടക്കാനും സമയം ഒരുപാട് ചെലവഴിക്കാനും താല്പര്യമുള്ളവര്‍ക്ക് ബെസ്റ്റ്. ഇതില്‍ വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് തിരഞ്ഞെടുക്കുന്നവര്‍ക്ക് രണ്ട് രാത്രിയും മൂന്ന് പകലും നീണ്ടു നില്‍ക്കുന്ന യാത്രയാണ് ലഭിക്കുക.

PC:WIikipedia

അപൂര്‍വ്വാവസരം

അപൂര്‍വ്വാവസരം

കാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് കാടിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സഹായിക്കുന്ന അപൂര്‍വ്വം ടൂര്‍ പാക്കേജുകളില്‍ ഒന്നാണിത്. എന്നാല്‍ ആ യാത്രയ്ക്ക് ചെല്ലുന്നവരുടെ എണ്ണം വളരെ കുറവാണ്. പ്രത്യേകിച്ച് കേരളീയരുടെ..

PC:Sibyperiyar

ആറുപേര്‍ മാത്രം

ആറുപേര്‍ മാത്രം

ഒരു പാക്കേജില്‍ വെറും ആറു പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.

PC: Bernard Gagnon

ഓര്‍മ്മിക്കാന്‍

ഓര്‍മ്മിക്കാന്‍

ഒരു പാക്കേജില്‍ ആറു പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.
ബുക്ക് ചെയ്തവര്‍ രാവിലെ 8.45 ന് തേക്കടിയിലെ ഓഫീസില്‍ ഫീസ് അടയ്‌ക്കേണ്ടതാണ്.

PC: Wikipedia

ഓര്‍മ്മിക്കാന്‍

ഓര്‍മ്മിക്കാന്‍

രാവിലെ 9.30 നാണ് യാത്ര ആരംഭിക്കുന്നത്.
26 കിലോമീറ്റര്‍ ദൂരമാണ് നടക്കേണ്ടത്.
പാക്കേജിന്റെ ഭാഗമായി വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ ലഭ്യമാവുകയുള്ളൂ.

PC:Eric Kilby

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

താരതമ്യേന നെറ്റ് വര്‍ക്ക് കുറവുള്ള സ്ഥലമാണ് തേക്കടി. ഇവിടുത്തെ താമസ സ്ഥലത്ത് ബിഎസ്എന്‍എല്‍, ജിയോ ഐഡിയ, വൊഡാഫോണ്‍ എന്നിവയ്ക്കു മാത്രമേ റേഞ്ച് ലഭിക്കുകയുള്ളൂ. ഏറ്റവും സുരക്ഷിതവും വിശ്വസിക്കാവുന്നതും ബിഎസ്എന്‍എല്‍ ആണ്.

PC:Pratheesh mishra

ബുക്ക് ചെയ്യാന്‍

ബുക്ക് ചെയ്യാന്‍

രണ്ടു മാര്‍ഗ്ഗങ്ങളാണ് ഈ ട്രക്കിങ്ങ് ബുക്ക് ചെയ്യാനുള്ളത്. ആദ്യത്തേത് 8547603066എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യുന്നതാണ്. periyarfoundation.online എന്ന സൈറ്റ് വഴിയും ട്രക്ക് ബുക്ക് ചെയ്യാം.


PC:Simeen23

ഫീസ്

ഫീസ്

വിദേശികള്‍ക്കും ഇന്ത്യക്കാര്‍ക്കും വ്യത്യസ്ത ഫീസാണ് ഇവിടെ നിന്നും ഈടാക്കുന്നത്. ഇന്ത്യക്കാര്‍ക്ക് 33 രൂപയും വിദേശികള്‍ക്ക് 450 രൂപയുമാണ് ഫീസ്.

PC:Simeen23

പങ്കെടുക്കാന്‍

പങ്കെടുക്കാന്‍

12 വയസ്സില്‍ മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ഈ യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.

PC: Anand2202

ആകര്‍ഷണങ്ങള്‍

ആകര്‍ഷണങ്ങള്‍

കടുവകളെ മാത്രമല്ല ഈ യാത്രയില്‍ കാണാന്‍ സാധിക്കുക. കരടി, കാട്ടുപോത്ത്, ആന, മ്ലാവ്, പുല തുടങ്ങിയവയെയും യാത്രകളില്‍ കാണാന്‍ സാധിക്കും. തേക്കടിയുടെ ആരും കാണാത്ത മേഖലകളിലൂടെ കാല്‍നടയായി പോകാന്‍ പറ്റിയ സുവര്‍ണ്ണാവസരമാണിത്.

PC:Ben3john

പേടിവേണ്ട

പേടിവേണ്ട

കടുവയെ കാണാന്‍ പോകുന്ന യാത്ര എത്ര മാത്രം സുരക്ഷിതമായിരിക്കും എന്ന സംശയം ഉണ്ടാവുക സ്വാഭാവീകമാണ്. എന്നാല്‍ പൂര്‍ണ്ണമായും സുരക്ഷിതമായ യാത്രയാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്.

PC:AshishU

മികച്ച സമയം

മികച്ച സമയം

സെപ്റ്റംബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് തേക്കടി സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്.

PC:Prakash Damodaran

Read more about: wildlife idukki thekkady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X