Search
  • Follow NativePlanet
Share
» »പ്ലാൻ ചെയ്തുപോകാം കുറഞ്ഞ ചിലവിലൊരു റോഡ് ട്രിപ്പ്

പ്ലാൻ ചെയ്തുപോകാം കുറഞ്ഞ ചിലവിലൊരു റോഡ് ട്രിപ്പ്

സ്വന്തം വണ്ടിയിൽ ചിലവ് കുറച്ച് റോഡ് ട്രിപ്പ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

സ്വന്തം വണ്ടിയിൽ കാണാത്ത നാടുകൾ തേടിയുള്ള യാത്രകൾ. ദിവസങ്ങളോളം യാത്ര ചെയ്ത് എത്തിപ്പെടുന്ന മനോഹരമായ ഇടങ്ങൾ... യാത്രയിൽ കിട്ടുന്ന അനുഭവങ്ങളും പുതിയ കാഴ്ചകളും.... ഓരോ റോഡ് ട്രിപ്പും ഹൃദയത്തോട് ചേർത്തു നിർത്തുന്ന കാരണങ്ങൾ ഒരുപാടുണ്ട്. എന്നാൽ കൃത്യമായ പ്ലാനിങ്ങില്ലാതെ പോകുന്ന ഓരോ യാത്രയും കീശയെ വലിയ രീതിയിൽ തന്നെ ചോർത്തിക്കളയും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ചിലവ് കുറച്ച് ആഗ്രഹിക്കുന്ന രീതിയിൽ ഒരു റോഡ് ട്രിപ്പ് നടത്തുവാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുറേയുണ്ട്. സ്വന്തം വണ്ടിയിൽ ചിലവ് കുറച്ച് റോഡ് ട്രിപ്പ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

പോകുന്ന വഴിയും മാപ്പും

പോകുന്ന വഴിയും മാപ്പും

എവിടേക്കാണോ പോകുന്നത് അവിടേക്കുള്ള വഴി കൃത്യമായി മനസ്സിലാക്കുക എന്നത് ആദ്യ പടിയാണ്. പോകുന്ന സ്ഥലത്തെക്കുറിച്ചും അവിടുത്തെ ചുറ്റുപാടുകളെക്കുറിച്ചും ഒരു ധാരണ ആദ്യം തന്നെ മനസ്സിൽ കിട്ടുവാൻ ഇത് സഹായിക്കും. ഇത് കൂടാതെ പോകുന്ന സ്ഥലത്തിന്റെ മാപ്പ് ഫോണിൽ സൂക്ഷിക്കുക. യാത്രയ്ക്കിടയിൽ വഴി തെറ്റി സഞ്ചരിക്കുന്നത് ഒഴിവാക്കിയാൽ തന്നെ വലിയ പ്രശ്നങ്ങളില്ലാതെ യാത്ര പൂർത്തിയാക്കാൻ സാധിക്കും. ഇത് കൂടാതെ വഴിയിലെ എടിഎം, പെട്രോൾ പമ്പ്, ഹോട്ടലുകൾ തുടങ്ങിയ സൗകര്യങ്ങള്‍ മാർക് ചെയ്തു വയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാം.
നെറ്റ് വർക്ക് ഇല്ലാത്ത പ്രദേശത്തുകൂടിയാണ് കടന്നു പോകേണ്ടതെങ്കിൽ ഓഫ് ലൈൻ മാപ്പുകൾ ഡൗൺലോഡ‍് ചെയ്തു വയ്ക്കുന്നത് സഹായിക്കും. യാത്ര പ്ലാൻ അടുത്ത ആളുകൾക്കായി ഷെയർ ചെയ്യുന്ന ഓപ്ഷനുകൾ ഉപയോഗിക്കുക.

വഴിയിലെ പ്ലാനുകൾ മുന്‍കൂട്ടി തീരുമാനിക്കുക

വഴിയിലെ പ്ലാനുകൾ മുന്‍കൂട്ടി തീരുമാനിക്കുക

യാത്രയ്ക്കിടയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി. പോകുന്നവരോട് കൂടി ചർച്ച ചെയ്യുക. ഭൂരിപക്ഷത്തിനും താല്പര്യമുണ്ടെങ്കിൽ അവിടേക്ക് പോകാം. യാത്രയിൽ അടിക്കടി പ്വാൻ മാറ്റാതിരിക്കുക. മുൻകൂട്ടി തീരുമാനിച്ച പ്രകാരം തന്നെ യാത്ര പൂർത്തിയാക്കുക.

ചിലവ് ആദ്യം കണക്കുകൂട്ടാം

ചിലവ് ആദ്യം കണക്കുകൂട്ടാം

യാത്ര പ്ലാന്‍ ചെയ്യുമ്പോൾ തന്നെ എന്തൊക്കെ ആവശ്യങ്ങൾക്ക് എത്ര പണം വേണ്ടിവരും എന്നു മുൻകൂട്ടി കണ്ടെത്തുക. ചർച്ച ചെയ്ത് തീരുമാനിച്ച് ഒരു ബജറ്റ് ഉറപ്പിക്കുക. അതനുസരിച്ച് അമിത ചിലവുകൾ ഉണ്ടാക്കാതെ യാത്ര പൂർത്തിയാക്കുക. ഇന്ധന ചിലവ്, ഭക്ഷണം, താമസം, മെഡിക്കൽ എമർജൻസി തുടങ്ങിയ കാര്യങ്ങൾ മുന്‍കൂട്ടി കണ്ടുവേണം യാത്ര പ്ലാൻ ചെയ്യുവാൻ.
നേരത്തേ തന്നെ ഹോട്ടൽ ബുക്ക് ചെയ്യുന്നതും മറ്റും വലിയ തോതിൽ ചിലവ് കുറയ്ക്കുവാൻ സഹായിക്കും. ചില പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളോട് അടുപ്പിച്ച് കുറഞ്ഞ ചിലവിൽ താമസം നല്കുന്ന പരിപാടികൾ കാണും. ഇത്തരം കാര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.

അവശ്യ ഭക്ഷണം കരുതാം

അവശ്യ ഭക്ഷണം കരുതാം

വണ്ടിയിൽ പോകുന്നതിനാൽ യാത്രയിൽ വേണ്ടി വരുന്ന വെള്ളവും പഴം ഉൾപ്പെടെ മൂന്നു നാലു ദിവസം കേടാകാത്ത ഭക്ഷണങ്ങളും എടുക്കാം. യാത്രയിൽ പ്രധാന ടൂറിസം കേന്ദ്രങ്ങൾക്കടുത്ത് വെള്ളം ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് തീപിടിച്ച വിലയായിരിക്കും ഈടാക്കുക. മാത്രമല്ല, കുട്ടികളുൾപ്പെടെയുള്ളവർ യാത്രയിലുണ്ടെങ്കിൽ അവർക്കായി ബിസ്കറ്റുകളും മറ്റും എടുക്കുന്നത് ഇടയ്ക്കിടെ വണ്ടി നിർത്തുന്ന പരിപാടി ഒഴിവാക്കുവാൻ സഹായിക്കും.

ടെന്റ് കരുതാം

ടെന്റ് കരുതാം

കുറേ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രയാണെങ്കിൽ ടെന്‍റുകൾ കരുതാം. എല്ലാ ദിവസവും ഹോട്ടലുകളിൽ മുറിയെടുത്ത് ചിലവ് കൂട്ടുന്നതിനു പകരം ടെന്റിൽ കിടക്കാം. ഇത് പുതിയ ഒരു അനുഭവമായിരിക്കും സഞ്ചാരികൾക്കു നല്കുന്നത്. ഒരുപാട് ആളുകളുള്ള യാത്രയാണെങ്കിൽ വഴിയരുകിലും മറ്റും സുരക്ഷിതമായ സ്ഥാനങ്ങൾ കണ്ടെത്തി ക്യാംപ് ചെയ്യുകയും ചെയ്യാം.

ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!

ലഗേജ് കുറയ്ക്കാം

ലഗേജ് കുറയ്ക്കാം

വണ്ടിയുണ്ടല്ലോ...എങ്കിൽ ഇതുംകൂടിയെടുക്കാം എന്നു പറഞ്ഞ് പാക്ക് ചെയ്യുന്ന സാധനങ്ങൾ മിക്കപ്പോഴും ആവശ്യമില്ലാത്തവയായിരിക്കും. ഏതു തരത്തിലുള്ള യാത്രയാണെങ്കിലും പരമാവധി അനാവശ്യ സാധനങ്ങൾ ഒഴിവാക്കുവാൻ ശ്രമിക്കുക. അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ മാത്രം മതി ബാഗിലുള്ളൂ എന്ന് ഉറപ്പിക്കുക.
ഫോൺ, ക്യാമറ, ചാർജർ, അത്യാവശ്യം വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ, ക്യാഷ്, അത്യാവശ്യം വേണ്ടുന്ന രേഖകൾ, തുടങ്ങിയവ ആദ്യം തന്നെ എടുത്തുവയ്ക്കുക.

മൂന്നു മണിക്കൂർ 33 മിനിട്ടിൽ സേലം-ബാംഗ്ലൂർ യാത്ര...ഇത് വേറെ ലെവൽ!മൂന്നു മണിക്കൂർ 33 മിനിട്ടിൽ സേലം-ബാംഗ്ലൂർ യാത്ര...ഇത് വേറെ ലെവൽ!

വണ്ടിയുടെ കണ്ടീഷൻ

വണ്ടിയുടെ കണ്ടീഷൻ

യാത്ര പോകുവാൻ ഉദ്ദേശിക്കുന്ന വണ്ടി കൃത്യമായ കണ്ടീഷനിലുള്ളതാണെന്ന് ഉറപ്പുവരുത്തുക. സർവ്വീസ് ചെയ്ത വണ്ടി മാത്രം എടുക്കുക. വഴിയിൽ വച്ച് വാഹനത്തിന് പ്രശ്നങ്ങളുണ്ടായാൽ അത് അധിക ചിലവിനും യാത്രയുടെ പ്ലാന്‍ മാറ്റത്തിനും കാരണമാകുന്നതിനാൽ അത്തരം നീക്കങ്ങൾ വേണ്ട എന്നു വയ്ക്കുക. ദിവസങ്ങള്‍ നീണ്ടു നിൽക്കുന്ന യാത്രയാണെങ്കിൽ കൃത്യമായി വിശ്രമമെടുത്ത് യാത്ര ചെയ്യുക. രാത്രി കാലങ്ങള്‍ വിശ്രമത്തിനായി മാറ്റി വയ്ക്കാം. സുരക്ഷയ്ക്ക് മുൻഗണന കൊടുക്കുക.

ചിലവ് ഇങ്ങനെയും കുറയ്ക്കാം...പേഴ്സ് കാലിയാവാതെ റോഡ് ട്രിപ് നടത്താൻ ഈ വഴികൾചിലവ് ഇങ്ങനെയും കുറയ്ക്കാം...പേഴ്സ് കാലിയാവാതെ റോഡ് ട്രിപ് നടത്താൻ ഈ വഴികൾ

വിദേശ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ ഇതൊക്കെയുണ്ടോ എന്നു നോക്കാൻ മറക്കരുത്വിദേശ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ ഇതൊക്കെയുണ്ടോ എന്നു നോക്കാൻ മറക്കരുത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X