» »വന്യമൃഗങ്ങള്‍ മുതല്‍ കാട്ടുതീ വരെ.. കരുതലോടെയാവട്ടെ കാനനയാത്രകള്‍

വന്യമൃഗങ്ങള്‍ മുതല്‍ കാട്ടുതീ വരെ.. കരുതലോടെയാവട്ടെ കാനനയാത്രകള്‍

Written By: Elizabath Joseph

ട്രക്കിങ്ങിനിടയിലുള്ള അപകടങ്ങള്‍ ഇപ്പോള്‍ തുടര്‍ക്കഥയാവുകയാണ്. കാടിനുള്ളില്‍ ഒറ്റപ്പെട്ടു പോകുന്നതും മൃഗങ്ങളുടെ അക്രമങ്ങള്‍ക്ക് ഇരയാകുന്നതും ഒക്കെ ഒരു വാര്‍ത്ത അല്ലാതായിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് തേനിക്ക് അടുത്തുള്ള കുരങ്ങിണി മലയില്‍ സഞ്ചാരികള്‍ കാട്ടുതീയില്‍ പെട്ടതും സഞ്ചാരികള്‍ മരിച്ചതും. സാധാരണയായി കാടുകളില്‍ ട്രക്കിങ്ങിനു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മനസ്സിലാക്കാം. ഇനിയുള്ള യാത്രകള്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിട്ടുള്ളവ മാത്രം ആയിരിക്കണമെന്ന് നമുക്ക് ഉറപ്പിക്കുകയും ചെയ്യാം...

ആദ്യം വേണ്ടത് അനുമതി

ആദ്യം വേണ്ടത് അനുമതി

കേരളത്തിലെ എന്നല്ല, ഏതു കാടുകളില്‍ ട്രക്കിങ്ങിന് പോകുമ്പോഴും ആദ്യം ശ്രദ്ധിക്കേണ്ട കാര്യമാണ് അനുമതി ലഭിക്കുക എന്നത്. വനവകുപ്പാണ് സാധാരണയായി ട്രക്കിങ്ങിനുള്ള അനുമതി നല്കുന്നത്. അനുമതിയില്ലാത്ത ട്രക്കിങ്ങുകള്‍ അപകടം വിളിച്ചുവരുത്തും എന്നതില്‍ സംശയമില്ല.

PC:Simeen23

എന്തിനാണ് അനുമതി

എന്തിനാണ് അനുമതി

തങ്ങളുടെ നിയന്ത്രണത്തിന് കീഴിലുള്ള കാടുകളില്‍ എത്ര ആളുകള്‍ സന്ദര്‍ശിക്കാനായി എത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ അനുമതി വളരെ പ്രധാനമാണ്. എങ്കില്‍ മാത്രമേ അപകടങ്ങള്‍ ഉണ്ടാകുമ്പോല്‍ വനത്തിനുള്ളിലും മറ്റും എത്രപേര്‍ കുടുങ്ങിക്കിടക്കുന്നു എന്നറിയാനും അവരെ ര്കഷപെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും അധികൃതര്‍ക്ക് സാധിക്കുകയുള്ളൂ.

PC:Nebu George

ഗൈഡിനെ കൂട്ടാം

ഗൈഡിനെ കൂട്ടാം

വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന യാത്രകളില്‍ എല്ലാം പരിചയസമ്പന്നനായ ഒരു ഗൈഡ് കൂടെക്കാണും. എന്നാല്‍ പ്രത്യേക ട്രക്കിങ് പാക്കേജില്‍ ഉള്‍പ്പെടാത്ത യാത്രക്കാര്‍ക്ക് ഗൈഡ് ഉണ്ടായിരിക്കണം എന്നില്ല. അതിനാല്‍ ഒന്നെങ്കില്‍ വനംവകുപ്പ് അംഗീകരിച്ച പാക്കേജ് അനുസരിച്ച് യാത്ര ചെയ്യുക, അല്ലെങ്കില്‍ വനംവകുപ്പിന്റെ അംഗീകാരമുള്ള ഗൈഡുകളുമായി യാത്ര ചെയ്യുക. എന്തുതന്നെയായാലും ഗൈഡിനെ ഒഴിവാക്കിയുള്ള യാത്ര മാറ്റിവയ്ക്കുക. അല്ലാത്തപക്ഷം അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമായിരിക്കും.

ഗൈഡ് ഉണ്ടെങ്കില്‍

ഗൈഡ് ഉണ്ടെങ്കില്‍

കാടുകളില്‍ കയറുമ്പോള്‍ പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ച് മിക്ക യാത്രകര്‍ക്കും അറിവുണ്ടാകുവാന്‍ സാധ്യതയില്ല. മൃഗങ്ങളുടെ വാസസ്ഥലത്തേക്ക് നമ്മുടെ അതിക്രമവും കടന്നുകയറ്റവും തന്നെയാണ് ഓരോ കാനനയാത്രകളും. അതുകൊണ്ടുതന്നെ വനത്തിനുള്ളില്‍ പാലിക്കേണ്ട മര്യാദകള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഇത്തരം യാത്രകളില്‍ വന്യമൃഗങ്ങള്‍ ആക്രമിക്കാന്‍ വരിക, കാട്ടുതീ, വഴി തെറ്റുക തുടങ്ങിയ സാഹചര്യങ്ങളില്‍ പരിചയ സമ്പന്നനായ ഒരു ഗൈഡിനു മാത്രമേ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ തരാനും നമ്മുടെ ജീവന്‍ രക്ഷിക്കാനും സാധിക്കൂ എന്നോര്‍ക്കുക.

PC:Vi1618

 സ്ഥലത്തെ കാലാവസ്ഥയെക്കുറിച്ചുള്ള ധാരണ

സ്ഥലത്തെ കാലാവസ്ഥയെക്കുറിച്ചുള്ള ധാരണ

നമ്മള്‍ പോകുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ കാലാവസ്ഥയെക്കുറിച്ച് ചെറിയ ധാരണ പുലര്‍ത്തുക. എങ്കില്‍ മാത്രമേ അതിനനുസരിച്ചുള്ള സജ്ജീകരണങ്ങള്‍ യാത്രയില്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കൂ. ഇടുക്കി പോലുള്ള സ്ഥലങ്ങളില്‍ തണുപ്പ് പടരുന്നത് വളരെ പെട്ടന്നാണ്. മാത്രമല്ല, ചൂടുള്ള സമയത്ത് കാട്ടിലേക്കുള്ള യാത്രകളില്‍ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതകളും ഉണ്ട്. അതുകൊണ്ടുതന്നെ പോകുന്ന സ്ഥലത്തെക്കുറിച്ചും അവിടുത്തെ കാലാവസ്ഥയെക്കുറിച്ചും ഉള്ള വിവരങ്ങള്‍ എല്ലാം അന്വേഷിച്ചിട്ട് യാത്ര ചെയ്യുക. മോശം കാലാവസ്ഥയാമെങ്കില്‍ യാത്ര പിന്നീടൊരിക്കലേക്ക് മാറ്റി വയ്ക്കുവാന്‍ തയ്യാറാവുക.

ആദ്യമായി ട്രക്കിങ്ങിനു പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം..

തനിയെ യാത്ര ചെയ്യാതിരിക്കുക

തനിയെ യാത്ര ചെയ്യാതിരിക്കുക

തനിച്ചുള്ള യാത്രകള്‍ കൂടുതലും ഒഴിവാക്കാന്‍ ശ്രമിക്കുക. വനത്തിലൂടെയുള്ള യാത്രകള്‍ പ്രത്യേകിച്ചും. വനത്തിലൂടെയുള്ള യാത്രകളില്‍ വഴി തെറ്റാനും അപകടങ്ങള്‍ ഉണ്ടാകുവാനും സാധ്യത ഏറെയാണ്. വന്യമൃഗങ്ങള്‍ മുതല്‍ കാട്ടുതീ വരെ വില്ലനായി എത്തുന്ന വനയാത്രകളില്‍ ഒറ്റയ്ക്കാണെങ്കില്‍ ഉള്ള കാര്യം പറയുകയേ വേണ്ട. അതിനാല്‍ ഇത്തരം യാത്രകള്‍ പരിചയ സമ്പന്നരായ ടീമിനോടും ഗൈഡിനോടും ഒപ്പം ചെയ്യാന്‍ ശ്രദ്ധിക്കുക.

PC:Srvban

പണിതരും മൊബൈല്‍ ഫോണ്‍

പണിതരും മൊബൈല്‍ ഫോണ്‍

യാത്ര എവിടേക്ക് ആണെങ്കിലും എല്ലാവരും കയ്യില്‍ ഫോണ്‍ കരുതും. ഇതിലെ ജിപിഎസ് സിസ്റ്റം വഴി തെറ്റിക്കില്ല എന്ന ഉറപ്പില്‍ യാത്ര തുടരുന്നവരാണ് കുടുതലും ആളുകള്‍. എന്നാല്‍ വനങ്ങളിലേക്കുള്ള യാത്രയില്‍ ഒട്ടും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് മൊബൈല്‍ ഫോണുകള്‍. കാടുകളില്‍ സിഗ്നല്‍ കവറേജ് ഇല്ലാത്തതും കൃത്യമായ വഴികള്‍ ലഭ്യമല്ലാത്തതും യാത്രകളില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ കൃത്യമായി വഴി അറിയുന്ന ആളുകളുമായി വേണം യാത്ര പോകാന്‍.

മൃഗങ്ങളെ പ്രകോപിപ്പിക്കാതിരിക്കുക

മൃഗങ്ങളെ പ്രകോപിപ്പിക്കാതിരിക്കുക

കാട്ടിലേക്കുള്ള യാത്രകള്‍ ഓരോന്നും കടന്നു കയറ്റമാണ്. ആ ഒരു ബോധ്യത്തില്‍ മാത്രം യാത്ര തുടരുക. മാത്രമല്ല, യാത്രയ്ക്കിടയില്‍ കാണുന്ന മൃഗങ്ങളെ പ്രകോപിപ്പിക്കാതെ ഇരിക്കുവാന്‍ ശ്രദ്ധിക്കുക. യാത്രയ്ക്കിടയില്‍ കാണുന്ന മൃഗങ്ങളുടെ ഫോട്ടോ എടുക്കാതിരിക്കാനും അവയ്ക്ക് ഭക്ഷണം കൊടുക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

PC:Wojciech Kucharski

കാടിനുള്ളില്‍ നിശബ്ദരാവാം

കാടിനുള്ളില്‍ നിശബ്ദരാവാം

കാനനയാത്രകള്‍ നടത്തുന്നവര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ശ്രദ്ധിക്കേണ്ടതും പരിശീലിക്കേണ്ടതുമായ കാര്യങ്ങളില്‍ ഒന്നാണ് നിശബ്ദത. കാടിനു തനതായ ഒരു ശബ്ദം ഉള്ളപ്പോള്‍ അത് ആസ്വദിക്കാനാണ് സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ടത്. മാത്രമല്ല, നിശബ്ദരായി മുന്നേറുന്നത് കൂടുതല്‍ മൃഗങ്ങളെ കാണാനും സഹായിക്കും. ചില അവസരങ്ങളില്‍ ബഹളം കേട്ടെത്തുന്ന വന്യമൃഗങ്ങള്‍ യാത്രകള്‍ക്ക് ഭീഷണിയായും തീരാറുണ്ട്.

PC: gkrishna63

സെല്‍ഫി ഒഴിവാക്കാം

സെല്‍ഫി ഒഴിവാക്കാം

യാത്രകളുടെ പൂര്‍ണ്ണതയായാണ് സെല്‍ഫികളെ പലരും കാണുന്നത്. അപകടകരമായ സാഹചര്യങ്ങളില്‍ പോലും സെല്‍പി എടുക്കാന്‍ പലരും ശ്രമിക്കുന്നതും അപകടത്തില്‍പെടുന്നതും നമ്മള്‍ കാണാറുണ്ട്. അതിനാല്‍ ഇനിയുള്ള യാത്രകളില്‍ സെല്‍ഫി ഒഴിവാക്കാം.

PC: Srikaanth Sekar

ബാഗ് പാക്ക് ചെയ്യുമ്പോള്‍

ബാഗ് പാക്ക് ചെയ്യുമ്പോള്‍

ഏറ്റവും കുറച്ച് ലഗേജുമായി യാത്ര ചെയ്യുന്നത് തരുന്നത് പ്രത്യേക ഒരു സുഖമാണ്. അതുകൊണ്ടുതന്നെ യാത്രകള്‍ക്ക്, പ്രത്യേകിച്ച് ട്രക്കിങ്ങിന് പോകുമ്പോള്‍ ബാഗ് കുത്തിനിറച്ചുകൊണ്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. അത്യാവശ്യമുള്ള വളരെ കുറച്ച്ു സാധനങ്ങള്‍ മാത്രം ബാഗില്‍ കരുതുക. ഭാരം കുറവുള്ള സാധനങ്ങള്‍ ഉപയോഗിക്കുന്നത് പ്രത്യേക ഗുണം ചെയ്യും.

യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഇവ ഒരിക്കലും മറക്കരുത്!

PC: Kafziel

മറക്കാതെ എടുക്കേണ്ടവ

മറക്കാതെ എടുക്കേണ്ടവ

യാത്ര ചെയ്യുന്ന സ്ഥലവും യാത്രയ്ക്ക് എടുക്കുന്ന ദിവസങ്ങളും രീതിയും അനുസരിച്ച് പാക്കിങ്ങില്‍ വ്യത്യാസം വരും.
ചെറിയ ബാക്ക് പാക്ക്, വാം ക്ലോത്ത്, ജാക്കറ്റ്, ട്രെക്ക് പാന്റ്, ഹൈക്കിങ് ഷൂ, ടോര്‍ച്ച്, സോക്‌സ്, ടവ്വല്‍, പുനരുപയോഗിക്കാവുന്ന വെള്ളക്കുപ്പി, സ്‌നാക്‌സ്, സോപ്പ്, അത്യാവശ്യ മരുന്നുകള്‍, പവ്വര്‍ ബാങ്ക് തുടങ്ങിയവ മറക്കാതെ എടുക്കാന്‍ ശ്രദ്ധിക്കുക.

PC:Wiki

അകപ്പെട്ടു പോയാല്‍

അകപ്പെട്ടു പോയാല്‍

കാട്ടിലേക്കുള്ള യാത്രകളില്‍ ഒറ്റപ്പെട്ടു പോകുന്നത് അത്രവലിയ സംഭവമല്ലാതായി മാറിയിരിക്കുകയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ എന്തെങ്കിലും കാരണത്താല്‍ യാത്രയ്ക്കിടയില്‍ കൂട്ടം തെറ്റി എന്നുറപ്പായാല്‍ സമീപത്ത് തന്നെ മൃഗങ്ങള്‍ ആക്രമിക്കാത്ത രീതിയിലുള്ള ഒരു ചെറിയ സ്ഥലം കണ്ടെത്തുക എന്നതാണ് പ്രധാനം. മനസ്സിനെ ശാന്തമാക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. കഴിയുമെങ്കില്‍ ഉറക്കെ ചൂളമടിക്കുക. ഇത് നിങ്ങളെ തിരഞ്ഞ് വരുന്നവര്‍ക്ക് കേള്‍ക്കാന്‍ സാധിക്കുകയും പെട്ടന്നു തന്നെ രക്ഷപെടാന്‍ കഴിയുകയും ചെയ്യും.

PC: gkrishna63

ഇരുട്ടുവീണതിനു ശേഷം സഞ്ചരിക്കാതിരിക്കുക

ഇരുട്ടുവീണതിനു ശേഷം സഞ്ചരിക്കാതിരിക്കുക

പോകുന്ന വഴികളും സ്ഥലവും കൃത്യമായി അറിഞ്ഞതിനു വേണം യാത്ര തുടങ്ങാന്‍ എന്നത് പ്രത്യേകം പറയേണ്ട കാര്യം ഇല്ലാല്ലോ... ഇക്കൂട്ടത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് രാത്രികാലങ്ങളിലെ യാത്ര ഒഴിവാക്കുക എന്നത്. പ്രത്യേകിച്ച് കാട്ടിലൂടെയുള്ള യാത്രകളില്‍ രാത്രി കാലങ്ങളില്‍ സഞ്ചരിക്കുന്നത് ആപത്ത് സ്വയം വിളിച്ചു വരുത്തുന്നതിന് തുല്യമായിരിക്കും എന്ന് ഓര്‍ക്കുക.

PC:Paulbalegend

കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക

കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക

കാടിനുള്ളിലേക്ക് കടക്കുമ്പോള്‍ കാടിനു യോജിച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ഫ്‌ളൂറസെന്റ് ഉള്‍പ്പെടെയുള്ള കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങളുമായി കാട്ടില്‍ പോകാന്‍ ശ്രമിക്കരുത്. പകരം കാടിന്റെ പച്ചപ്പുമായി ചേര്‍ന്നു പോകുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക.

PC: Vijay S

Read more about: travel trekking kerala tourism

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...