Search
  • Follow NativePlanet
Share
» »സഞ്ചാരികള്‍ക്ക് വേനല്‍ക്കാല വസതി ഒരുക്കി കേരളം

സഞ്ചാരികള്‍ക്ക് വേനല്‍ക്കാല വസതി ഒരുക്കി കേരളം

By Maneesh

വേനലില്‍ ചൂടുകൂടുമ്പോള്‍ ആളുകള്‍ യാത്രപോകാന്‍ മടിക്കും. ഈ പൊരി വെയിലത്ത് എവിടേയ്ക്ക് പോകാനാണെന്ന് ചിന്തിക്കുന്നവരാണ് പലരും. സമ്മര്‍ വെക്കേഷന്‍ ആയതിനാല്‍ ഒരു ദീര്‍ഘദൂര സമ്മര്‍ വെക്കേഷന്‍ ടൂര്‍ പോകുന്നവര്‍ ഇക്കൂട്ടത്തില്‍പ്പെടില്ല. കനത്ത‌ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഷിംല പോലുള്ള തണുപ്പുള്ള സ്ഥലങ്ങളിലേക്കായിരിക്കും ഇവരുടെ യാത്ര.

തോമസ് കുക്ക് ഡൊമസ്റ്റിക്ക് പാക്കേജ് ടൂറുകള്‍ക്ക് 1000 രൂപ വരെ ലാഭം നേടാം

വേനല്‍ ചൂടില്‍ ‌നിന്ന് രക്ഷപ്പെടാന്‍ കേരളത്തിലെ ‌തന്നെ ചില സ്ഥല‌ങ്ങളിലേക്ക് ഒരു യാത്ര പോയാലോ. പറ‌ഞ്ഞുവരുന്നത് മൂന്നാറിനേക്കുറിച്ചോ വയനാടിനേക്കുറിച്ചോ അല്ലാ. കേ‌രളത്തിലെ ചില ഇക്കോ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചാണ്. ഒന്ന് രണ്ട് ദിവസം ഇവിടെങ്ങളില്‍ തങ്ങണമെങ്കില്‍ അതിനും സൗകര്യമുണ്ട്.

കേരളത്തിലെ ചില ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടാം

01. ആറളം, കണ്ണൂര്‍

01. ആറളം, കണ്ണൂര്‍

കണ്ണൂര്‍ ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Manojk

02. ചിമ്മിണി, തൃശൂര്‍

02. ചിമ്മിണി, തൃശൂര്‍

തൃശൂരില്‍ നിന്ന് ചിമ്മിണി വന്യജീവി സങ്കേതത്തിലേക്ക് പോയാല്‍ കാഴ്ചകള്‍ ഏറെയാണ്. വനാന്തരങ്ങളിലെ വന്യ സൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പം വേനല്‍ ചൂടില്‍ നിന്ന് ആശ്വസം നല്‍കുന്ന പ്രകൃതിയുടെ കുളിര് അനുഭവിക്കുകയും ചെയ്യാം. വിശദമായി വായിക്കാം

Photo Courtesy: Sirajvk at en.wikipedia

03. ഇരവികുളം, ഇടു‌ക്കി

03. ഇരവികുളം, ഇടു‌ക്കി

പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്രകിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്നതാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Arun Suresh

04. ഗവി, പത്തനംതിട്ട

04. ഗവി, പത്തനംതിട്ട

പത്തനംതിട്ട ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് ഗവി. ഗവിയുടെ ഗ്രാമീണ ഭംഗിയാണ് സഞ്ചാരികള്‍ക്കിടയില്‍ ഗവിയെ പ്രിയപ്പെട്ടതാക്കിയത്. ഗ്രാമീണ ഭംഗികൂടാതെ ഗവിയിലെ വന്യജീവി സങ്കേതവും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഈ ടൂറിസ്റ്റ് കേന്ദ്രം. വിശദമായി വായിക്കാം

Photo Courtesy: Arun Suresh

05. കോന്നി, പത്തനംതിട്ട

05. കോന്നി, പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു സ്ഥലമാണ് കോന്നി. പശ്ചിമഘട്ട‌ത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ ഭംഗികൂടുന്നത് ഇടതൂര്‍ന്ന മഴക്കാടുകളും അച്ചന്‍കോവിലാറുമാണ്.
Photo Courtesy: Deadstar

06. നെയ്യാര്‍, തിരുവനന്തപുരം

06. നെയ്യാര്‍, തിരുവനന്തപുരം

തിരുവനന്തപുരത്ത് നിന്ന് പിക്‌നിക്ക് പോകാന്‍ പറ്റിയ മികച്ച ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് നെയ്യാര്‍. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെയ്യാറില്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത് അവിടുത്തെ അണക്കെട്ടും വന്യജീവി സങ്കേതവുമാണ്. വിശദമായി വായിക്കാം

Photo Courtesy: Suniltg at en.wikipedia

07. പറമ്പിക്കുളം, പാലക്കാട്

07. പറമ്പിക്കുളം, പാലക്കാട്

പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് കേരളത്തില്‍ ആണെങ്കിലും, സഞ്ചാരികള്‍ക്ക് അവിടെ എത്തിച്ചേരാന്‍ തമിഴ് നാട്ടിലെ പൊള്ളാച്ചി വഴി പോകണം. വിശദമായി വായിക്കാം

Photo Courtesy: Thangaraj Kumaravel

08. പേപ്പാറ, തിരുവനന്തപുരം

08. പേപ്പാറ, തിരുവനന്തപുരം

തിരുവനന്തപുരത്ത് നിന്ന് 50 കിലോമീറ്റര്‍ വടക്കുകിഴക്കായി 53 സ്ക്വയര്‍ കിലോമീറ്ററിലായി സ്ഥിതി ചെയ്യുന്ന പേപ്പാറ വന്യജീവി സങ്കേതം പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശത്തിന്റെ ഭാഗമാണ്. വിശദമായി വായിക്കാം

Photo Courtesy: Shadow auror,
09. തേക്കടി, ഇടുക്കി

09. തേക്കടി, ഇടുക്കി

ഇടുക്കി ജില്ലയിലെ കുമളിക്ക് സമീപമുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് തേക്കടി. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമായ തേക്കടി ഇന്ത്യയിലെ തന്നെ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: Bernard Gagnon

10. തെന്മ‌ല

10. തെന്മ‌ല

കേരളത്തിലെ കൊല്ലം ജില്ലയിലാണ് തെന്മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലാണ് തെന്മലയെന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും, കൊല്ലത്ത് നിന്ന് അറുപത്താറ് കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: Kumar Mullackal

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X