» »ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ 10 ടൂറിസ്റ്റ് കേന്ദ്ര‌ങ്ങള്‍

ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ 10 ടൂറിസ്റ്റ് കേന്ദ്ര‌ങ്ങള്‍

Written By:

ഹൗസ് ബോട്ട് ആണ് ആലപ്പുഴ ടൂറിസ‌ത്തി‌ലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ആലപ്പുഴയിലെ ‌കായലുകളിലൂടെ ഹൗസ്ബോട്ട് യാത്ര ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ആലപ്പുഴയില്‍ എത്തിച്ചേരു‌‌ന്നത്. വ‌ള്ളംകളിക്ക് പേരുകേട്ട സ്ഥലമാണ് ആലപ്പുഴ ജില്ല.

കുടുംബത്തോടൊപ്പം പോയിരിക്കേണ്ട കേരളത്തിലെ 50 സ്ഥലങ്ങള്‍

ഇ‌വ കൂടാതെ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന നിരവധി സ്ഥലങ്ങള്‍ ആലപ്പുഴ ജില്ലയി‌ല്‍ ഉണ്ട്. അ‌മ്പലപ്പുഴയും, കുട്ട‌നാടും, ആര്‍ത്തുങ്കലുമൊക്കെ അവയില്‍ ചില പ്രധാനപ്പെട്ട സ്ഥലങ്ങളാണ്. പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അമ്പലപ്പുഴ പാല്‍‌പ്പായസം പ്രശസ്തമാണ്. അതു പോലെ തന്നെ പ്രശസ്തമാണ് അമ്പലപ്പുഴ വേലകളിയും.

ആലപ്പുഴയി‌ലേക്ക് യാത്രപോകുമ്പോള്‍ കണ്ടിരിക്കേണ്ട  പ്രധാനപ്പെട്ട 10 ‌സ്ഥലങ്ങള്‍ പരിചയപ്പെടാം

ആലപ്പുഴയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍

കായൽപരപ്പിലൂടെ ഒരു ഹൗസ്‌ബോട്ട് യാത്ര!

01. അമ്പലപ്പുഴ

01. അമ്പലപ്പുഴ

Facebook ആലപ്പുഴയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയായാണ് അമ്പലപ്പുഴ സ്ഥിതി ചെയ്യുന്നത്. അമ്പലപ്പുഴയിലെ ശ്രീകൃഷ്ണ ക്ഷേത്രമാണ് ഈ സ്ഥലത്തെ ‌സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാക്കുന്നത്. ആലപ്പുഴയില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് അമ്പലപ്പുഴ. വിശദമായി വായിക്കാം

Photo Courtesy: Vinayaraj

02. മാരാരി ബീച്ച്

02. മാരാരി ബീച്ച്

ആലപ്പുഴയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയായാണ് മാരാ‌രി ബീച്ച് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: nborun

03. മണ്ണാറശാല

03. മണ്ണാറശാല

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തായാണ് മണ്ണാറശാല സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട്ടുനിന്നും മൂന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. നാഗരാജ ക്ഷേത്രത്തിന്റെ പേരിലാണ് ഈ സ്ഥലം പ്രശസ്തമായത്. വിശദമായി വായി‌ക്കാം

Photo Courtesy: Vibitha vijay

04. ആലപ്പുഴ ബീച്ച്

04. ആലപ്പുഴ ബീച്ച്

ആലപ്പുഴ നഗരത്തിന് സമീത്താണ് ഇവിടുത്തെ കടല്‍ത്തീരം. 137 വര്‍ഷം പഴക്കമുള്ള കടല്‍പ്പാലമാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണം. ബീച്ചിലെ പഴക്കമേറിയ ലൈറ്റ് ഹൗസും പ്രധാനപ്പെട്ടൊരു കാഴ്ചയാണ്. വിശദമായി വായിക്കാം

Photo Courtesy: Kainjock

05. പാതിരാമണല്‍

05. പാതിരാമണല്‍

വേമ്പനാട് കായലില്‍ സ്ഥിതിചെയ്യുന്ന ചെറുദ്വീപാണ് പാതിരാമണല്‍. മുഹമ്മ-കുമരകം ജലപാതയിലാണ് ഈ തുരുത്ത് സ്ഥിതിചെയ്യുന്നത്. ആലപ്പുഴ നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ മുഹമ്മയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: keralatourism

06. കുട്ടനാട്

06. കുട്ടനാട്

ആലപ്പുഴയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കുട്ടനാണ്. നെല്‍കൃഷിയ്ക്ക് പേരുകേട്ട സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്നും ഏറെ താണുനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. വിശദമായി വായിക്കാം


Photo Courtesy: Zuhairali

07. വേമ്പനാട് കായല്‍

07. വേമ്പനാട് കായല്‍

ആലപ്പുഴ, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വേമ്പനാട് കായലാണ് ആലപ്പുഴയിലെ പ്രധാനപ്പെട്ട ഒരു ആ‌കര്‍ഷണം. വേമ്പനാട് കായലിലെ ഹൗബോട്ട് യാത്ര നടത്താന്‍ നിരവധി ആളുകളാണ് എത്താറുള്ളത്. വിശദമായി വായിക്കാം

Photo Courtesy: Sourav Niyogi

08. പാണ്ഡ‌വന്‍ ‌പാറ

08. പാണ്ഡ‌വന്‍ ‌പാറ

ആലപ്പുഴയില്‍ നിന്ന് ഏകദേശം അന്‍പത് കിലോമീറ്റര്‍ അകലെയായാണ് പാണ്ഡവന്‍പാറ സ്ഥിതി ചെയ്യുന്നത്. മഹാഭാരതവുമായി ബന്ധപ്പെട്ട ഐതീഹ്യമുറങ്ങുന്ന സ്ഥലമാണ് പാണ്ഡവന്‍പാറ. വനവാസക്കാലത്ത് പഞ്ചപാണ്ഡവന്മാര്‍ ഈ പാറയിലും ഗുഹയിലുമായി ജീവിച്ചിരുന്നുവെന്നാണ് വിശ്വാസം. പാറക്കിടയിലായി സ്ഥിതിചെയ്യുന്ന ഗുഹയില്‍ പുരാതനകാലത്തുള്ള ചിത്രങ്ങളും മറ്റും കാണാം. വിശദമായി വായിക്കാം

Photo Courtesy: Gramam at ml.wikipedia

09. കരുമാടിക്കുട്ടന്‍

09. കരുമാടിക്കുട്ടന്‍

ആലപ്പുഴയില്‍ തകഴിയ്ക്കടുത്തായി സ്ഥാപിച്ചിട്ടുള്ള ഒരു ബുദ്ധപ്രതിമയാണ് കരുമാടിക്കുട്ടന്‍. കരുമാടിത്തോട്ടില്‍നിന്നും കണ്ടെടുത്ത ഈ പ്രതിമ സംരക്ഷിച്ചെടുത്തത് സര്‍ റോബര്‍ട്ടോ ബ്രിസ്‌റ്റോ ആണത്രേ. കരുമാടിക്കുട്ടന്‍ പ്രതിമയെ ചുറ്റിപ്പറ്റി ഒട്ടേറെ ഐതീഹ്യങ്ങളും കഥകലും നിലവിലുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Sanandkarun

Please Wait while comments are loading...