Search
  • Follow NativePlanet
Share
» »തിരുവനന്തപു‌രത്തെ 10 ടൂറിസ്റ്റ് കേ‌ന്ദ്ര‌ങ്ങള്‍

തിരുവനന്തപു‌രത്തെ 10 ടൂറിസ്റ്റ് കേ‌ന്ദ്ര‌ങ്ങള്‍

By Maneesh

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുറിച്ച് അധികം വിശേഷണത്തിന്റെ ആവശ്യമില്ല. ട്രിവാന്‍ട്രം എന്ന് വിദേശികള്‍ വിളിക്കുന്ന തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം കോവളം തന്നെയായിരിക്കും. സുന്ദരമായ നിരവധി ബീച്ചുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് കോവളം.

കോവള‌ത്തെ ബീച്ചുകള്‍ കൂടാ‌തെ നിരവധി ബീച്ചുകളു‌ണ്ട് തിരുവനന്തപുരത്ത് അവയില്‍ ഒന്നാണ് വര്‍ക്ക‌ല ബീ‌ച്ച്. ബീച്ച് കാഴ്ചകള്‍ കൂടാതെ ‌നിരവധി റിസോര്‍ട്ടുകളും ആയുര്‍വേദിക്ക് സ്പാകളും വര്‍ക്കലയില്‍ ഉണ്ട്.

തിരുവനന്തപുരത്ത് എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് യാത്ര പോകാന്‍ പറ്റിയ മിക‌ച്ച 10 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

01. കോവളം

01. കോവളം

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും കേവലം 16 കിലോമീറ്റര്‍ മാത്രം ദൂരത്താണ് സഞ്ചാരികളുടെ സ്വപ്നഭൂമിയായ കോവളം കടല്‍ത്തീരം. വിദേശികളുടെ ഇടയില്‍ ഏറെ പ്രശസ്തമാണ് സുന്ദരമായ ഈ ബീച്ച്. വിശദമായി വായിക്കാം

Photo Courtesy: Ramnath Bhat
02. പൂവാര്‍

02. പൂവാര്‍

തിരുവനന്തപുരത്തെ തീരദേശഗ്രാമമാണ് പൂവാര്‍. കേരളത്തിന്റെ അറ്റം എന്നൊക്കെ പൂവാറിനെ വിശേഷിപ്പിക്കാവുന്നതാണ്. പ്രകൃതിദത്ത തുറമുഖമെന്ന് പേരുകേട്ട വിഴിഞ്ഞത്തിനടുത്താണ് പൂവാര്‍. നെയ്യാര്‍ നദി കടലില്‍ ചേരുന്ന ഭാഗത്താണ് പ്രകൃതി രമണീയമായ പൂവാര്‍. വിശദമാ‌യി വായിക്കാം

Photo Courtesy: mjoydeep2k
03. വര്‍ക്കല

03. വര്‍ക്കല

തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമാണ് വര്‍ക്കല. കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. വിശദമായി വായിക്കാം

Photo Courtesy: Nikolas Becker

04. പൊന്മുടി

04. പൊന്മുടി

തിരുവനന്തപുരത്ത് നിന്ന് 55 കിലോമീറ്റര്‍ അകലെയായി. പശ്ചിമ‌ഘട്ടത്തില്‍ സ്ഥിതി ചെ‌യ്യുന്ന സുന്ദരമായ ഒരു ഹില്‍സ്റ്റേഷന്‍ ആണ് പൊന്‍മുടി. സാഹസികര്‍ക്കായി ട്രക്കിംഗിനും കാട്ടിലൂടെ കാല്‍നടയാത്രക്കും സൗകര്യമുണ്ട്. വിശദ‌മായി വായിക്കാം

Photo Courtesy: Dvellakat

05. ആക്കുളം

05. ആക്കുളം

തിരുവനന്തപുരം നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്താണ് ആക്കുളം ലേക്ക് സ്ഥിതിചെയ്യുന്നത്. മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ക്കു പേരുകേട്ട ആക്കുളം ലേക്കും പരിസരപ്രദേശങ്ങളും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. വിശദമായി വായിക്കാം

Photo Courtesy: Kerala Tourism
06. നെയ്യാര്‍

06. നെയ്യാര്‍

തിരുവനന്തപുരത്ത് നിന്ന് പിക്‌നിക്ക് പോകാന്‍ പറ്റിയ മികച്ച ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് നെയ്യാര്‍. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെയ്യാറില്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത് അവിടുത്തെ അണക്കെട്ടും വന്യജീവി സങ്കേതവുമാണ്. വിശദമായി വായിക്കാം

Photo Courtesy: Martinartz

07. ആഴിമല

07. ആഴിമല

പേര് സൂചിപ്പിക്കുന്നത് പോലെ ആഴിയും പാറക്കെട്ടുകളും സമ്മേളിക്കുന്നൊരിടം. അതാണ് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്തുള്ള ആഴിമലയുടെ സവിശേഷത. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 20 കി.മി മാത്രമേ ദൂരമുള്ളൂ എങ്കിലും തദ്ദേശിയര്‍ക്ക് പോലും അത്ര പരിചിതമല്ല ഈ തീരം. യാത്ര വിവരണം വായിക്കാം

Photo Courtesy: Vinayaraj
08. മൃഗശാല

08. മൃഗശാല

ഇന്ത്യയിലെ പഴക്കം ചെന്ന മൃഗശാലകളില്‍ ഒന്നാണ് തിരുവനന്തപുരത്തെ മൃഗശാല. തിരുവനന്തപുരത്തെ പാളയത്ത് വെള്ളയമ്പലം റോഡിലാണ് ഈ മൃഗശാല സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Edukeralam, Navaneeth Krishnan S
09. കനകക്കുന്ന് കൊട്ടാരം

09. കനകക്കുന്ന് കൊട്ടാരം

തിരുവനന്തപുരത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നായ കനകക്കുന്ന് കൊട്ടാരം നിരവധി മനോഹരമായ കാഴ്ചകളുടെ കേന്ദ്രമാണ്. നിരവധി പെയിന്റിംഗുകളും ചിത്രങ്ങളും ആകര്‍ഷകമായ വാസ്തുവിദ്യാ ചാതുരിയുടെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കാണാം. വിശദമായി വായിക്കാം

Photo Courtesy: Ranjithsiji
10. പത്മനാഭ സ്വാമി ക്ഷേത്രം

10. പത്മനാഭ സ്വാമി ക്ഷേത്രം

തിരുവനന്തപുരത്തിന്റെ ഏറ്റവും പ്രധാന കാഴ്ചയാണ് നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. മഹാവിഷ്ണു അനന്തശായി രൂപത്തില്‍ ആരാധിക്കപ്പെടുന്നു ഇവിടെ. തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: Ashcoounter

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X