01. ഡല്‍ഹി
ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടാത്ത സ്ഥലമാണ് ഡല്‍ഹി. ഡല്‍ഹിയിലാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഇന്ത്യയില്‍ ആദ്യമായി സമരങ്ങള്‍ നടന്നത്. അതിനാല്‍ തന്നെ ഡല്‍ഹിക്കാര്‍ക്ക് ലൈംഗിക ന്യൂനപക്ഷങ്ങളെ നന്നായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. Delhi Tourism
Photo Courtesy: Krokodyl
സ്ഥലങ്ങള്‍
ഇന്ത്യ ഗേറ്റ്, ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സ്, ദില്ലി ഹാത്ത്, ബിര്‍ള മന്ദിര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്
Tourist places to visit in Delhi
Photo Courtesy: Guety
02. മുംബൈ
ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം എന്ന് അറിയപ്പെടുന്ന മുംബൈ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണ്. പലതരത്തിലുള്ള ആളുകള്‍ വന്ന് പോകുന്ന സ്ഥലമായതിനാല്‍ ഇവിടെ ലൈഗിക ന്യൂനപക്ഷങ്ങളെ ശ്രദ്ധിക്കാന്‍ ആരും വരാറില്ല. മത്രമല്ല അവരുടെ സ്വകാര്യതകളെ ഹനിക്കുന്നതോ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ മുംബൈക്കാര്‍ ഏര്‍പ്പെടാറുമില്ല. Mumbai Tourism
Photo Courtesy: Skye Vidur
പോകാന്‍ പറ്റുന്ന സ്ഥലങ്ങള്‍
ഹാര്‍ഡ് റോക്ക് കഫെ, ബ്ലൂ റോക്ക് പോലുള്ള നൈറ്റ് ക്ലബ്ബുകളില്‍ വരെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയും. മുംബൈ സീലിങ്ക്, വിക്ടോറിയ ടെര്‍മിനസ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ എന്നിവയാണ് മുംബൈയിലെ പ്രധാന ആകര്‍ഷണങ്ങള്‍. Tourist places to visit in Mumbai
Photo Courtesy: The Blue Frog Official Website
ആഗ്ര
ഗേ, ലെസ്ബിയന്‍ ദമ്പതിമാരുടെ തീര്‍ത്ഥാടന കേന്ദ്രം എന്ന് വേണമെങ്കില്‍ ആഗ്രയെ വിശേഷിപ്പിക്കാം. താജ്‌മഹലിലെ നാടായ ആഗ്രയിലേക്ക് നിരവധി ലൈംഗിക ന്യൂനപക്ഷങ്ങള്‍ എത്താറുണ്ട്. Agra Tourism
Photo Courtesy: Bahnfrend
താജ്മഹലിനപ്പുറം
താജ്‌മഹല്‍ കൂടാതെ നിരവധി കാഴ്ചകള്‍ ആഗ്രയിലുണ്ട്. ആഗ്ര കോട്ട, ചൗസാത്ത് ഖമ്പ, ജഹാംഗിര്‍ മഹല്‍ തുടങ്ങിയ സ്ഥലങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ്. Tourist places to visit in Agra
Photo Courtesy: Matthias Rosenkranz
ജയ്‌പൂര്‍
ഇന്ത്യയുടെ പിങ്ക് നഗരമായ രാജസ്ഥാനിലെ ജയ്‌പൂര്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഉല്ലാസ നഗരമാണ്. LGBT അവകാശത്തിന് വേണ്ടിയുള്ള സമരത്തിന്റെ ഭാഗമായ പ്രൈഡ് വോക്ക് നടന്ന സ്ഥലം കൂടിയാണ് ജയ്‌പൂര്‍. Jaipur Tourism
Photo Courtesy: Knowledge Seeker
കാഴ്ചകള്‍
സിറ്റി പാലസ്, ജയ്‌ഗഡ് കോട്ട, ജന്തര്‍ മന്തര്‍, ആല്‍ബെര്‍ട്ട് ഹാള്‍ തുടങ്ങിയ സ്ഥലങ്ങളാണ് ജയ്പ്പൂരിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകള്‍. Tourist places to visit in Jaipur
ബാംഗ്ലൂര്‍
പുരോഗമന ചിന്താഗതിക്കാര്‍ ഏറെയുള്ള ബാംഗ്ലൂര്‍ നഗവും ലൈംഗിക ന്യൂനപക്ഷങ്ങളെ മനസിലാക്കുന്ന നഗരമാണ്. അതിനാല്‍ തന്നെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രധാന താവളം കൂടിയാണ് ഈ നഗരം. Bangalore Tourism
Photo Courtesy: GatesPlusPlus
കാഴ്ചകള്‍
നൈറ്റ് ലൈഫിന് പേരുകേട്ട ബാംഗ്ലൂര്‍ നഗരത്തില്‍ കാഴ്ചകള്‍ നിരവധിയാണ്. ബാംഗ്ലൂര്‍ കൊട്ടാരം, ബ്യൂഗിള്‍ റോക്ക്, ലാല്‍ ബാഗ്, തുടങ്ങിയ നിരവധി സ്ഥലങ്ങളുണ്ട് ബാംഗ്ലൂരില്‍ കാണാനും കേള്‍ക്കാനും. Tourist places to visit in Bangalore
Photo Courtesy: SMit224