Search
  • Follow NativePlanet
Share
» »ചെന്നൈയില്‍ പോകൂ, ഷോപ്പിംഗ് ചെയ്യൂ

ചെന്നൈയില്‍ പോകൂ, ഷോപ്പിംഗ് ചെയ്യൂ

By Maneesh

ചെന്നൈ എന്ന മഹാനഗരം തീര്‍ത്ഥാടന കേന്ദ്രങ്ങളാലും ടൂറിസ്റ്റ് കേന്ദ്രങ്ങളാലും സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. ചെന്നൈയില്‍ എത്തുന്ന ഏതൊരു സഞ്ചാരികള്‍ക്കും അവരുടെ അഭിരുചികള്‍ക്ക് അനുസരിച്ച്, പോകാന്‍ പറ്റുന്ന സ്ഥലങ്ങള്‍ കണ്ടെത്താനാകും. കോളനിഭരണകാലത്തെ നിരവധി കെട്ടിടങ്ങളും, പ്രാചീനകാലത്ത് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളും മാത്രമല്ല ചെന്നൈ യാത്രയില്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവുക. സുന്ദരമായ ബീച്ചും രുചികരമായ ഭക്ഷണങ്ങളും ചെന്നൈയില്‍ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.

goibibo ഒരുക്കുന്ന വീക്കെൻഡ് ഓഫർ: ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ബുക്കിംഗിൽ 200 രൂപ നേടു!

ഷോപ്പിംഗ് പ്രിയരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഒട്ടും നിരാശപ്പെടേണ്ടി വരി‌ല്ല. നിങ്ങളെ ഉത്സാഹഭരിതരാക്കുന്ന നിരവധി ഷോപ്പിംഗ് ഡെസ്റ്റിനേഷനുകൾ ചെന്നൈയിൽ ഉണ്ട്. തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി ഇലട്രോണിക്സ് ഉത്പന്നങ്ങളും മധുരപലഹാരങ്ങളും വരെ നിങ്ങൾക്ക് ചെന്നൈയിൽ നിന്ന് വാങ്ങാം. ചെന്നൈയിലെ പ്രധാനപ്പെട്ട 5 ഷോപ്പിംഗ് സ്ഥലങ്ങൾ പരിചയപ്പെടാം.

1. പോണ്ടി ബസാർ (Pondy Bazaar)

ചെന്നൈയിലെ പ്രശസ്തമായ ഒരു ഷോപ്പിംഗ് സ്ഥലമാണ് പോണ്ടി ബസാർ. ചെന്നൈയിൽ ചെന്ന് പാണ്ടി ബസാർ എന്ന് പറഞ്ഞാലെ അവർക്ക് ഈ സ്ഥലത്തെക്കുറിച്ച് മനസിലാകു. ചെന്നൈയിൽ ടി നഗറിലാണ് പോണ്ടി ബസാർ സ്ഥിതി ചെയ്യുന്നത്. ചെന്നൈയിലെ ഏറ്റവും തിരക്കുള്ള ഷോപ്പിംഗ് സ്ഥലങ്ങളിൽ ഒന്നാണ് പോണ്ടി ബസാർ. ചെരുപ്പുകൾ, വസ്ത്രങ്ങൾ, ലെതർ ഉത്പന്നങ്ങൾ തുടങ്ങിയവ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് പോണ്ടി ബസാർ. അവധി ദിവസങ്ങളിൽ വൻതിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.

Photo Courtesy: Vinoth Chandar

2. ത്യാഗരായനഗർ (Thyagaraya Nagar)

ടി നഗർ എന്ന പേരിൽ പ്രശസ്തമായ ത്യാഗരായ നഗറാണ് ചെന്നൈയിലെ ഏറ്റവും പ്രശസ്തമായ ഷോപ്പിംഗ് സ്ഥലം. പ്രശസ്തമായ നിരവധി കടകൾക്ക് പുറമേ നിരവധി വഴിവാണിഭക്കാരേയും ഇവിടെ കാണാൻ കഴിയും. വൈകുന്നേരങ്ങളിൽ ഉത്സവപറമ്പ് പോലെയാണ് ഇവിടുത്തെ കാഴ്ച. അവധി ദിവസങ്ങളിലാണെങ്കിൽ പറയുകയും വേണ്ട. ചെന്നൈയി‌ൽ ഏറ്റവും കൂടുതൽ ജ്വല്ലറിയുള്ളത് ടി നഗറിലാണ്. ചെന്നൈയിൽ വിറ്റൊഴിക്കുന്ന സ്വർണങ്ങളിൽ 70% വിൽക്കപ്പെടുന്നത് ചെന്നൈയിലാണ്.

Photo Courtesy: McKay Savage

3. മൈലാപ്പൂർ (Mylapore)

ചെന്നൈയിൽ ഏറ്റവും കൂടുതൽ ബ്രാഹ്മണർ താമസിക്കുന്ന സ്ഥലമാണ് മൈലാപ്പൂർ. അതുകൊണ്ട് തന്നെ പ്രാചീനമായ നിരവധി ക്ഷേത്രങ്ങൾക്കും പേരുകേട്ട സ്ഥലമാണ് ഇത്. ഒരു കാലത്ത് ഈ സ്ഥലത്ത് നിരവധി മൈലുകൾ ഉണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണ് ഈ സ്ഥലത്തിന് മൈലാപ്പൂർ എന്ന പേര് ലഭിച്ചത്. പക്ഷെ ഇപ്പോൾ നിരവധി ഷോപ്പുകളുടെ കേന്ദ്രമാണ് മൈലാപ്പൂർ. പുസ്തകങ്ങൾ, തുണിത്തരങ്ങൾ മുതൽ നർത്തകർക്ക് അണിയാനുള്ള ആഭരങ്ങളും വസ്ത്രങ്ങളും വരെ ഇവിടെ ലഭിക്കും.

Photo Courtesy: Vinoth Chandar

4. ജോർജ് ടൗൺ (George Town)

ചെന്നൈയിലെ പേരുകേട്ട മറ്റൊരു ഷോപ്പിംഗ് സ്ഥലമാണ് ജോർജ് ടൗൺ. നിരവധി ബസാറുകൾ ഇവിടെയുണ്ട്. അതിലൊന്നാണ് ബർമ്മ ബസാർ. വിലകുറഞ്ഞ ഇലട്രോണിക് ഉത്പന്നങ്ങൾക്കും വിവിധ തരത്തിലുള്ള വിദേശ ഉത്പന്നങ്ങൾക്കും പേരുകേട്ട സ്ഥലമാണ് ബർമ്മ ബസാർ. മറ്റു പ്രശസ്തമായ ഷോപ്പിംഗ് കേന്ദ്രങ്ങളായ ബ്രോഡ്‌വേ, പാരീസ് തുടങ്ങിയ സ്ഥലങ്ങൾ ഇതിന് സമീപത്താണ്. വിവിധ തരത്തിലുള്ള തുണിത്തരങ്ങൾക്ക് പേരുകേട്ടതാണ് ചെന്നൈയിലെ പാരീസ്.

Photo Courtesy: Karthik Gangadharan

5. കോടംപാക്കം (Koddambakkam)

കോടംപാക്കം എന്ന് കേൾക്കാത്തവർ വിരളമായിരിക്കും. ഒരുകാലത്ത് സിനിമാക്കാരുടെ അഭയകേന്ദ്രമായിരുന്നു ചെന്നൈയിലെ കോടാംപാക്കം. ഇന്ന് ഷോപ്പിംഗ് പ്രിയരുടെ ഇഷ്ടസ്ഥലമാണ് ഇത്. വിവിധതരത്തിലുള്ള കരകൗശല വസ്തുക്കൾക്കും അലങ്കാര വസ്തുക്കൾക്കും പേരുകേട്ട സ്ഥലമാണ് ഇത്. നിങ്ങൾക്ക് ആർക്കെങ്കിലും സമ്മാനം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതുവാങ്ങാൻ പറ്റിയ സ്ഥലവും ഇതാണ്.

ചെന്നൈയില്‍ പോകൂ, ഷോപ്പിംഗ് ചെയ്യൂ

Photo Courtesy: solarisgirl

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X