» »മരക്കൊമ്പില്‍ ജിംഗലാല; കേരളത്തിലെ പ്രശസ്തമായ ട്രീഹൗസ് റിസോര്‍ട്ടുകള്‍

മരക്കൊമ്പില്‍ ജിംഗലാല; കേരളത്തിലെ പ്രശസ്തമായ ട്രീഹൗസ് റിസോര്‍ട്ടുകള്‍

Written By:

വനമേഖലകളിലേക്ക് മനുഷ്യന്‍ കുടിയേറ്റം ആരംഭിച്ചത് മുതല്‍ ആയിരിക്കണം ഏറുമാടങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. വന്യമൃഗങ്ങളില്‍ നിന്ന് രക്ഷനേടുക എന്നത് മാത്രമായിരുന്നു മരത്തിന്റെ ശിഖരങ്ങളില്‍ കുടിയേറ്റക്കാര്‍ ഏറുമാടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം. മരത്തിന് മുകളില്‍ ഈറ്റയും മുളയും ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന ഏറുമാടങ്ങള്‍ പലയിടത്തും പലപേരുകളിലാണ് അറിയപ്പെട്ടിരുന്നത്.

കാലം മാറി വന്യജീവികൾ തന്നെ പലസ്ഥലങ്ങളിൽ നിന്നും ഉൾവനങ്ങളിലേക്ക് തിരികേ പോയി. എന്നാൽ ഏറുമാടങ്ങൾ ഇപ്പോഴും നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ട്രീ ഹൗസുകൾ എന്ന പേരിൽ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഇത്തരം ഏറുമാടങ്ങൾ പലതും നിർമ്മിക്കപ്പെടുന്നത്. ഇത്തരം ഏറുമാടങ്ങളിൽ പാർക്കാൻ എത്തുന്ന ആളുകളിൽ ഭൂരിഭാഗവും മലയാളികൾ അല്ലെന്നതാണ് മറ്റൊരു കാര്യം.

കാര്യങ്ങൾ എന്തൊക്കെ ആയാലും കേരളത്തിലെ പ്രശസ്തമായ 5 ട്രീ ഹൗസുകൾ പരിചയപ്പെടാം

ഡ്രീം ക്യാച്ചർ ട്രീ ഹൗസ് റിസോർട്ട് മൂന്നാർ

ഡ്രീം ക്യാച്ചർ ട്രീ ഹൗസ് റിസോർട്ട് മൂന്നാർ

മൂന്നാറിൽ നിന്ന് 19 കിലോമീറ്റർ അകലെയായാണ് ഡ്രീം ക്യാച്ചർ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. മുന്നാർ നഗരത്തി‌ൽ നിന്ന് 30 മിനുറ്റ് യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. മൂന്നാറിലെ ഏലം, തേയിലത്തോട്ടങ്ങളുടെ നടുവിലായാണ് സുന്ദരമായ ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
Image Courtesy: dreamcatcher

റെയിൻ ഫോറസ്റ്റ് റിസോർട്ട് ആതിരപ്പള്ളി

റെയിൻ ഫോറസ്റ്റ് റിസോർട്ട് ആതിരപ്പള്ളി

പ്രശസ്തമായ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപത്തായാണ് റെയിൻഫോറസ്റ്റ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. 16,500 രൂപയാണ് ഇവിടുത്തെ ഒരു ദിവസത്തെ നിരക്ക്. ഡിസംബർ 20 വരെ ഈ നിരക്കിൽ തങ്ങാം അതുകഴിഞ്ഞാൽ നിരക്ക് കൂടും. കൂടുതൽ

Image Courtesy: rainforest

കാർമലിയ ഹെവൻ റിസോർട്ട് തേക്കടി

കാർമലിയ ഹെവൻ റിസോർട്ട് തേക്കടി

ഇടുക്കി ജില്ലയിലെ തേക്കടിയിലാണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. കൂടുതൽ
Image Courtesy: carmeliahaven

ഗ്രീൻവുഡ് റിസോർട്ട് തേക്കടി

ഗ്രീൻവുഡ് റിസോർട്ട് തേക്കടി

തേക്കടിയിലെ മറ്റൊരു പ്രശസ്തമായ റിസോർട്ട് ആണ് ഗ്രീൻവുഡ് റിസൊർട്ട്. ഗ്രീൻവുഡ് റിസോർട്ടിൽ നിന്ന് 4 കിലോമീറ്റർ അകലെയായാണ് ട്രീ ഹൗസ് സ്ഥിതി ചെയ്യുന്നത്. ജീപ്പിലാണ് ട്രീ ഹൗസിലേക്കുള്ള യാത്ര. ഒരാൾക്ക് 15,000 രൂപയാണ് ഈ റിസോർട്ടിലെ നിരക്ക്. കൂടുതൽ

Image Courtesy: greenwoods

വൈത്തിരി റിസോർട്ട് വയനാട്

വൈത്തിരി റിസോർട്ട് വയനാട്

വയനാട്ടിലാണ് വൈത്തിരി റിസോർട്ട് ട്രീ ഹൗസ് സ്ഥിതി ചെയ്യുന്നത് 5 ട്രീ ഹൗസുകളാണ് വൈത്തിരി റിസോർട്ടിന്റെ ഭാഗമായുള്ളത്. പൂർണമായും പരിസ്ഥിതി സൗഹാർദ പരമായി നിർമ്മിച്ച ഈ റിസോർട്ടിലെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നത് സോളർ പാനലുകൾ ഉപയോഗിച്ചാണ്.

Image Courtesy: vythiriresort

Please Wait while comments are loading...