Search
  • Follow NativePlanet
Share
» »പാമ്പുകളെ ഇഷ്ടമാണോ? എങ്കിൽ കാണാം!

പാമ്പുകളെ ഇഷ്ടമാണോ? എങ്കിൽ കാണാം!

By Maneesh

ഇന്ത്യയിൽ കാണപ്പെടുന്ന 270 ഇനം പാമ്പുകളിൽ 60 ഇനം പാമ്പുകളും വിഷം ഉള്ള ഇനങ്ങളാണ്. ഇവയിൽ രാജവെമ്പാല, വെള്ളിക്കെട്ടൻ, ചുരുട്ട മണ്ഡലി, മൂർഖൻ എന്നിവയാണ് കൊടിയ വിഷമുള്ള പാമ്പുകൾ. ഇന്ത്യയിൽ ഓരോവർഷവും 20,000 ആളുകൾ പാമ്പുകടിയേറ്റ് മരിക്കുന്നുണ്ടെന്നാണ് കണക്ക്.

രാജവെമ്പാലയാണ് ഇന്ത്യയിൽ പാമ്പ് ഇനങ്ങളിൽ വച്ച് ഏറ്റവും വിഷമുള്ളത്. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് വെള്ളിക്കെട്ടൻ എന്ന പാമ്പിന്റെ കടിയേറ്റാണ്. ഇന്ത്യയിൽ വിഷമില്ലാത്ത പാമ്പിനങ്ങളിൽ വ്യാപകാമായി കണ്ടുവരുന്നത് ചേരയാണ്.

പാമ്പുകളെക്കുറിച്ച് ഇങ്ങനെ പല കാര്യങ്ങളും കേട്ടിട്ടുണ്ടെങ്കിലും പാമ്പുകളെ അടുത്ത് നിന്ന് കാണാൻ അധികം പേർക്കും അവസരം കിട്ടിയിട്ടുണ്ടാവില്ല. പാമ്പുകളെക്കുറിച്ച് കൂടുതൽ അറിയാനും അടുത്ത് കാണാനും നമുക്ക് ഇന്ത്യയിലെ പാമ്പ് വളർത്ത് കേന്ദ്രങ്ങൾ ഒന്ന് സന്ദർശിച്ചാലോ?

പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്

പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്

കേരളത്തിലെ ഏക സ്നേക്ക് പാർക്കാണ് കണ്ണൂരിന് അടുത്ത് സ്ഥിതി ചെയ്യുന്ന പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്. കണ്ണൂർ നഗരത്തിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്നേക്ക് പാർക്ക് സ്ഥിതി ചെയ്യുന്നത്. കണ്ണൂർ തളിപറമ്പ് റൂട്ടിലാണ് ഈ സ്നേക്ക് പാർക്ക്. മൂർഖൻ, അണലി, വെള്ളിക്കെട്ടൻ തുടങ്ങി വിവിധയിനം പാമ്പുകളെ കൂടാതെ മുതലകളേയും ഇവിടെ പരിപാലിക്കുന്നുണ്ട്. ഈ സ്നേക്ക് പാർക്കിന് അനുബന്ധമായി ഒരു വിഷചികിത്സ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Michael Allen Smith

കാത്രജ് സ്നേക്ക് പാർക്ക്

കാത്രജ് സ്നേക്ക് പാർക്ക്

പൂനയ്ക്ക് അടുത്ത് പൂനെ- സത്താര ഹൈവേയിൽ 1986ൽ ആണ് ഈ സ്നേക്ക് പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. പൂനെയിലും മുംബൈയിലും താമസിക്കുന്നവർക്ക് ഈ സ്നേക്ക് പാർക്ക് സന്ദർശിച്ച് ഉരഗജീവികളെ കാണാവുന്നതാണ്. ഉരഗങ്ങളെ കൂടാതെ വിവിധ ഇനങ്ങളിലായുള്ള ആമകൾ, പക്ഷികൾ എന്നിവയേയും ഇവിടെ പരിപാലിക്കുന്നു.
ചിത്രത്തിന് കടപ്പാട്: AshLin

ബന്നാർഗട്ട നാഷണ‌ൽ പാർക്ക്

ബന്നാർഗട്ട നാഷണ‌ൽ പാർക്ക്

ബാംഗ്ലൂരിൽ ഉള്ളവർക്ക് ഉരഗവർഗങ്ങളെ കാണാൻ ബന്നാർഗട്ട നാഷണൽ പാർക്കിൽ പോയാൽ മതിയാകും. വിവിധയിനം വന്യജീവികളെ കൂടാതെ മൂർഖൻ, അണലി, തുടങ്ങിയ ഉരഗവർഗങ്ങളേയും നിങ്ങൾക്ക് കാണാൻ കഴിയും. 2006 മുതൽ ചിത്ര ശലഭ പാർക്കും ഇവിടെ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വായിക്കാം

കൽക്കട്ട സ്നേക്ക് പാർക്ക്

കൽക്കട്ട സ്നേക്ക് പാർക്ക്

1977 ഒക്ടോബർ രണ്ടിനാണ് കൽക്കട്ട സ്നേക്ക് പാർക്ക് സ്ഥാപിച്ചത്. ദംദം വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയായിട്ടാണ് കൽക്കട്ട സ്നേക്ക് പാർക്ക് സ്ഥിതി ചെയ്യുന്നത്. രണ്ടേക്കറോളം വിസ്തൃതിയുള്ള സ്ഥലത്താണ് ഈ സ്നേക്ക് പാർക്ക് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതിയോടെയാണ് ഈ പാർക്ക് പ്രവർത്തിക്കുന്നത്.

ചിത്രത്തിന് കടപ്പാട്: atrahamrepol

ഗിണ്ടി സ്നേക്ക് പാർക്ക്

ഗിണ്ടി സ്നേക്ക് പാർക്ക്

ഗിണ്ടി നാഷണൽ പാർക്കിലെ ചിൽഡ്രൻസ് ‌പാർക്കിന് സമീപത്തായിട്ടാണ് ഗിണ്ടി സ്നേക്ക് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഹെർപെറ്റോളജിസ്റ്റ് ആയ റോമുലസ് വൈറ്റേക്കാറാണ് ഗിണ്ടിയിലെ ചെന്നൈ സ്നേക്ക് പാർക്ക് ട്രെസ്റ്റ് സ്ഥാപിച്ചത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇഴജന്തുക്കൾക്കായി ഇത്തരം ഒരു പാർക്ക് സ്ഥാപിച്ചിട്ടുള്ളത്. പെരുമ്പാമ്പ്, അണലി, മൂർഖൻ തുടങ്ങി നിരവധി ഉരഗജീവികളെ ഇവിടെ കാണാം.

ചിത്രത്തിന് കടപ്പാട്: Vaikoovery

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X