Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ മറഞ്ഞിരിക്കുന്ന വെള്ളച്ചാട്ടങ്ങള്‍

ഇന്ത്യയിലെ മറഞ്ഞിരിക്കുന്ന വെള്ളച്ചാട്ടങ്ങള്‍

ഇതാ ഇന്ത്യയിലെ അത്ര പ്രശസ്തമല്ലാതെ കിടക്കുന്ന കുറച്ച് വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം...

യാത്ര ചെയ്യുവാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന കാരണങ്ങളിലൊന്ന് വെള്ളച്ചാട്ടങ്ങളാണ്. കാടിന്റെ മുകളില്‍ നിന്നും പാറക്കൂട്ടങ്ങള്‍ക്കടയില്‍ നിന്നും തല്ലിയലച്ച് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആരെയാണ് കൊതിപ്പിക്കാത്തത്? വാഴ്വന്തോള്‍ വെള്ളച്ചാട്ടവും അതിരപ്പള്ളിയും തൊമ്മന്‍കുത്തും പിന്നെ നയാഗ്രയും ജോഗും എല്ലാം നമ്മുടെ മനസ്സില്‍ കയറിപ്പറ്റിയത് ഈ പറഞ്ഞ ഭംഗിയും കാഴ്ചയിലെ ഗാംഭീര്യവും ഒക്കെക്കൊണ്ടാണ്. മറ്റു ചില വെള്ളച്ചാട്ടങ്ങളാവട്ടെ, മഴക്കാലത്ത് മാത്രമായിരിക്കും സജീവമാകുക. എന്തുതന്നെയായാലും ഇവയൊരുക്കുന്ന കാഴ്ച ഒന്നു മനസ്സില്‍ കയറിയാല്‍ പിന്നെ പോവില്ല. ഇതാ ഇന്ത്യയിലെ അത്ര പ്രശസ്തമല്ലാതെ കിടക്കുന്ന കുറച്ച് വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം...

കൊച്ചിയിലെ മറഞ്ഞിരിക്കുന്ന ബീച്ചിലെ സാഹസങ്ങള്‍! കടല്‍ കാഴ്ചകളുമായി അമലാ പോള്‍കൊച്ചിയിലെ മറഞ്ഞിരിക്കുന്ന ബീച്ചിലെ സാഹസങ്ങള്‍! കടല്‍ കാഴ്ചകളുമായി അമലാ പോള്‍

ബാഗ്സുനാഗ് വെള്ളച്ചാട്ടം, ധര്‍മ്മശാല

ബാഗ്സുനാഗ് വെള്ളച്ചാട്ടം, ധര്‍മ്മശാല

ഉത്തരാഖണ്ഡിലേയ്ക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ ബാഗ്സുനാഗ് വെള്ളച്ചാട്ടം ഒരിക്കലും ഒഴിവാക്കരുത്. മേലെ കാട്ടില്‍ നിന്നും തട്ടുതട്ടായി ഭൂമിയിലേക്ക് പതിക്കുന്ന ഇതിന്‍റെ കാഴ്ച അത്രയും രസകരമാണ്. ജീവിതത്തില്‍ ഒരിക്കല്‍ കണ്ടാല്‍ മാത്രം മതിയാവുന്ന കാഴ്ചകളിലൊന്നാണിത്. വലുപ്പത്തില്‍ മുന്നിലൊന്നുമല്ലെങ്കിലും ഭംഗിയില്‍ ഇതിനെ കടത്തിവെട്ടുന്ന വെള്ളച്ചാട്ടങ്ങള്‍ കുറവാണ്.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇത് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

നോഹ്കലികെ വെള്ളച്ചാട്ടം

നോഹ്കലികെ വെള്ളച്ചാട്ടം

സെവന്‍ സിസ്റ്റര്‍ വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന നോഹ്കലികെ വെള്ളച്ചാട്ടം വടക്കു കിഴക്കന്‍ ഇന്ത്യയുടെ സൗന്ദര്യ കാഴ്ചകളില്‍ ഒന്നാണ്. 70 മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ഒഴുകിയെത്തുന്നത് നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പില്‍ നിന്നുമാണ്. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള നാലാമത്തെ വ‌െള്ളച്ചാട്ടമായി കണക്കാക്കപ്പെടു്ന ഇത് ചിറാപുഞ്ചിയിലാണുള്ളത്.
നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇത് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
PC:Kunal Dalui
https://en.wikipedia.org/wiki/Nohkalikai_Falls#/media/File:Nohkalikai_Falls_Cherrapunji.JPG

ദുവാന്തര്‍ വെള്ളച്ചാട്ടം

ദുവാന്തര്‍ വെള്ളച്ചാട്ടം

പുകമഞ്ഞുപോലെ അകലങ്ങളില്‍ പതിക്കുന്ന വെള്ളച്ചാട്ടം...അടുത്തെത്തുംതോറും കാഴ്ചയ്ക്ക് കൂടുതല്‍ ഭംഗി കൈവരും. പറഞ്ഞുവരുന്നത് ദുവാന്തര്‍ വെള്ളച്ചാട്ടത്തിനെക്കുറിച്ചാണ്. മധ്യപ്രദേശിന്‍റെ സമ്പത്തായ ദുവാന്തര്‍ വെള്ളച്ചാട്ടം. 99 അടി ഉയരത്തിലെ പാറക്കെട്ടില്‍ നിന്നുമാണിത് താഴേക്ക് പതിക്കുന്നത്. ബേദാഘട്ട് ജില്ലയിലെ ഈ വിസ്മയം നര്‍മ്മദാ നദിയുടെ സമ്മാനം കൂടിയാണ്.
ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള സമയമാണ് ഇത് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

തോസീഘാര്‍ വെള്ളച്ചാട്ടം

തോസീഘാര്‍ വെള്ളച്ചാട്ടം

മുംബൈയുടേയും പൂനെയുടെയും തിരക്കുകളില്‍ നിന്നും യാത്ര പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു പറ്റിയ ഇടമാണ് തോസാഘീര്‍ വെള്ളച്ചാട്ടം. പശ്ചിമഘട്ടത്തിന്‍റെ അഭിമാനമായി അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം 15 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ പല ഉയരത്തിലായാണ് പതിക്കുന്നത്. അകലെ നിന്നുപോലും ഇതിന്റെ ഗംഭീര ശബ്ദം കാതുകളില്‍ മുഴങ്ങും, പച്ചപ്പിനാല്‍ ചുറ്റപ്പെട്ടാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
PC:Amit Shinde

എലിഫന്‍റ് വെള്ളച്ചാട്ടം

എലിഫന്‍റ് വെള്ളച്ചാട്ടം

കിഴക്കിന്‍റെ സ്കോട്ലന്‍ഡ് എന്നറിയപ്പെടുന്ന ഷില്ലോങ്ങിലാണ് എലിഫന്‍റ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മറ്റു വെള്ളച്ചാട്ടങ്ങളില്‍ നിന്നെല്ലാം അതിമനോഹരമായ കാഴ്ചയാണ് ഇതിന്‍റേത്. മഴക്കാലങ്ങളില്‍ പൂര്‍ണ്ണമായും കണ്ണുകള്‍ക്കിമ്പം പകരുന്ന ഈ വെള്ളച്ചാട്ടം തീര്‍ച്ചയായും സാധ്യതയുണ്ടെങ്കില്‍ സന്ദര്‍ശിക്കേണ്ട ഒന്നാണ്. ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ ശക്തിയില്‍ അതീവ ഭംഗിയായി മാറുന്ന ഈ വെള്ളച്ചാട്ടം സഞ്ചാരികളെ മറ്റൊരു ലോകത്തെത്തിക്കും.
നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ച സമയം.

PC:Ishita Singh 015

നുറാനങ്ങ് വെള്ളച്ചാട്ടം

നുറാനങ്ങ് വെള്ളച്ചാട്ടം

സഞ്ചാരികള്‍ക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് നുറാനങ്ങ് വെള്ളച്ചാട്ടം. ബോങ് ബോങ് വെള്ളച്ചാട്ടം എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടം അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ് സ്ഥിതി ചെയ്യുന്നത്. മണ്‍സൂണ്‍ കാലത്ത് തവാങ്ങിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ആകര്‍ഷണമായി ഇന്ന് ഈ വെള്ളച്ചാട്ടം മാറിയിട്ടുണ്ട്.
മഴക്കാലമാണ് നുറാനങ് വെള്ളച്ചാട്ടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
PC:Dhaval Momaya

 ടൈഗര്‍ ഫാള്‍സ്

ടൈഗര്‍ ഫാള്‍സ്

ഉത്തരാഖണ്ഡിലെ അധികം അറിയപ്പെടാത്ത വെള്ളച്ചാട്ടങ്ങളിലൊന്നാണ് ടൈഗര്‍ ഫാള്‍സ്. 321 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഓക്കു മരങ്ങള്‍ക്കു നടുവിലായാണ് വെള്ളച്ചാട്ടമുള്ളത്. ഡെറാഡൂണില്‍ നിന്നും 113.5 കിലോമീറ്റര്‍ അകലെയാണ് ടൈഗര്‍ ഫാള്‍സ് സ്ഥിതി ചെയ്യുന്നത്. മാര്‍ച്ചു മുതലുള്ള സമയമാണ് ഇവിടം സന്ദശിക്കുവാന്‍ ഏറ്റവും യോജിച്ചത്.

ഉത്തരഖണ്ഡിലെ പ്രശസ്ത വെള്ളച്ചാട്ടങ്ങള്‍ഉത്തരഖണ്ഡിലെ പ്രശസ്ത വെള്ളച്ചാട്ടങ്ങള്‍

 നഗലപുരം വെള്ളച്ചാട്ടം

നഗലപുരം വെള്ളച്ചാട്ടം

ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ അരായ് ഗ്രാമത്തിലാണ് നഗലപുരം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാടിനു നടുവിലൂട‌െ ട്രക്ക് ചെയ്ത് മാത്രം എത്തിപ്പെടുവാന്‍ സാധിക്കുന്ന നഗലപുരം വെള്ളച്ചാട്ടം സാഹസികരെയാണ് സ്വാഗതം ചെയ്യുന്നത്. കട്ടിയേറിയ കാടിനു നടുവിലൂടെയുള്ള യാത്രയില്‍ വെയിലില്‍ നിന്നും തണലേകാന്‍ ധാരാളം വൃക്ഷങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നുണ്ടിവിടെ. പ്രധാന വെള്ളച്ചാട്ടത്തില്‍ എത്തുന്നതിനു മുന്‍പായി കാണപ്പെടുന്ന വെള്ളം നിറഞ്ഞ ചെറുകുളങ്ങള്‍ ക്ഷീണമകറ്റാന്‍ ഉപകരിക്കും. വെള്ളം പതിച്ചുണ്ടായ ചെറിയ കുളം ഇവിടെയുണ്ട്. കുളത്തിന്റെ മധ്യഭാഗത്തിന് ഏകദേശം നാല്പത് അടിയോളം താഴ്ചയുള്ളതായി കണക്കാക്കപ്പെടുന്നു.

കൊവിഡ് ഭയമില്ലാതെ ധൈര്യമായി യാത്ര ചെയ്യാം ഈ സംസ്ഥാനങ്ങളിലൂടെകൊവിഡ് ഭയമില്ലാതെ ധൈര്യമായി യാത്ര ചെയ്യാം ഈ സംസ്ഥാനങ്ങളിലൂടെ

കൊച്ചിയും ബാംഗ്ലൂരും മാറി നിൽക്ക്... ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങൾ ഇതാണത്രെ!!<br />കൊച്ചിയും ബാംഗ്ലൂരും മാറി നിൽക്ക്... ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങൾ ഇതാണത്രെ!!

PC: Shmilyshy

Read more about: water falls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X