Search
  • Follow NativePlanet
Share
» »വിദേശികളെ ആകര്‍ഷിക്കുന്ന കേരളത്തിലെ സ്ഥലങ്ങള്‍

വിദേശികളെ ആകര്‍ഷിക്കുന്ന കേരളത്തിലെ സ്ഥലങ്ങള്‍

ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ കാണുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം..

By Elizabath

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം... പറഞ്ഞു വരുമ്പോള്‍ വിദേശികള്‍ക്കുപോലും കേരളത്തിനെക്കുറിച്ച് ഒരു മുഖവുരയുടെ ആവശ്യം വരുന്നില്ല.
കായലുകളും കെട്ടുവള്ളങ്ങളും... തേയിലത്തോട്ടങ്ങളുടെ ഭംഗിയുമായി നില്‍ക്കുന്ന ഇടുക്കി, മലകളും കുന്നുകളും നിറഞ്ഞ മലബാര്‍, കോട്ടകളും കൊട്ടാരങ്ങളും നിറഞ്ഞ ചരിത്രം..അങ്ങനെ ആരെയും ആകര്‍ഷിക്കാന്‍ വേണ്ടെതല്ലാം ഒരുക്കിയിരിക്കുന്ന കേരളത്തില്‍ വിദേശികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്നറിയുമോ?
മൂന്നാറും തേക്കടിയും മാത്രം കാണാന്‍ വന്നിരുന്ന വിദേശികളുടെ കാലമൊക്കെ കഴിഞ്ഞു..ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ കാണുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം..

ഇലവീഴാപൂഞ്ചിറ

ഇലവീഴാപൂഞ്ചിറ

സൗന്ദര്യത്തിന്റെ കാര്യത്തില്‍ മറ്റേത് സ്ഥലത്തോടും മത്സരിക്കാന്‍ പറ്റുന്ന ഒന്നാണ് കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ. പ്രാദേശികമായി മാത്രമാണ് കുറച്ച് നാല്‍ മുന്‍പ് വരെ ഇവിടെ സഞ്ചാരികള്‍ എത്തിയിരുന്നതെങ്കിലും ഇപ്പോള്‍ ധാരാളം വിദേശികളും ഇവിടം സന്ദര്‍ശിക്കാനെത്താറുണ്ട്.

PC: keralatourism.org

ഇല വീഴാത്ത സ്ഥലം

ഇല വീഴാത്ത സ്ഥലം

പേരുപോലെത്തന്നെ ഇവിടെ ഇലകള്‍ പൊഴിയാറില്ല. അതിനു കാരണം ഇവിടെ മരങ്ങളില്ല എന്നതാണ്. നാലുമലകള്‍ അതിരിട്ടു നില്‍ക്കുന്ന ഇവിടെ ചെറിയ കുറ്റിച്ചെടികള്‍ മാത്രമേ വളരുകയുള്ളൂ.

PC: Fullfx

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തൊടുപുഴയില്‍ നിന്ന് 20 കിലോമീറ്ററും കോട്ടയത്തു നിന്ന് 55 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

റാണിപുരം

റാണിപുരം

കാസര്‍ഗോഡിന്റെ സൗന്ദര്യം മുഴുവനായും ആവാഹിച്ചിരിക്കുന്ന കുന്നിന്‍പ്രദേശമാണ് റാണിപുരം. കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാടു നിന്നും പനത്തടിയിലേക്കുള്ള വഴിയാണ് ഇവിടേക്കെത്തുന്നത്.

PC:Kerala Tourism

റാണിപുരം ട്രക്കിങ്ങ്

റാണിപുരം ട്രക്കിങ്ങ്

പുല്‍മേടുകളും കാട്ടുപാതകളും നിറഞ്ഞ വഴിയിലൂടെയുള്ള ട്രക്കിങ്ങാണ് റാണിപുരത്തിന്റെ പ്രത്യേകത.

PC:Kerala Tourism

പൂവാര്‍

പൂവാര്‍

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന പൂവാര്‍ അവിടുത്തെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ്. തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള ഇവിടെയാണ് അതിമനോഹരമായ പൂവാര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. വേലിയേറ്റ സമയത്ത് കടലിനോട് ചേരുന്ന അഴിമുഖവും ഇവിടുത്തെ പ്രത്യേകതയാണ്.

PC:Bhanusi

ഇല്ലിക്കല്‍ കല്ല്

ഇല്ലിക്കല്‍ കല്ല്

കോട്ടയത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഇല്ലിക്കല്‍കല്ല് ഈരാറ്റുപേട്ടയ്ക്കടുത്തായാണ് സ്ഥിതി ചെയ്യുന്നത്. കുറച്ചുനാള്‍ മുന്‍പ് വരെ സ്വദേശികല്‍ മാത്രമായിരുന്നു ഇവിടുത്തെ സന്ദര്‍ശകരെങ്കില്‍ കേട്ടറിഞ്ഞ് വിദേശികളും ഇവിടെ എത്താറുണ്ട്. 4000അടി ഉയരമുള്ള ഇല്ലിക്കല്‍കല്ല് പ്രകൃതിദത്തമായ മൂന്ന് പാറക്കൂട്ടങ്ങള്‍ ചേര്‍ന്നാണ് ഉണ്ടായിരിക്കുന്നത്.

PC:Hciteam1

അന്ധകാരനാഴി ബീച്ച്

അന്ധകാരനാഴി ബീച്ച്

ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ തീരപ്രദേശങ്ങളില്‍ ഒന്നാണ് ചേര്‍ത്തല, പട്ടണക്കാടിന് സമീപത്ത് സ്ഥിതി ചെയ്യുന്ന അന്ധകാരനാഴി ബീച്ച്. പുറത്തുള്ളവര്‍ക്ക്‌
കാര്യമായി അറിയില്ലെങ്കിലും തിരക്കു കുറവും മനോഹാരിതയും വിദേശികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

PC:Gaurav Kapatia

മണ്‍റോ തുരുത്ത്

മണ്‍റോ തുരുത്ത്

മൂന്നുവശവും കല്ലടയാര്‍ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ ഒരു തുരുത്താണ് മണ്‍റോ തുരുത്ത്. കൊല്ലത്തിന്റെ ഭംഗികളില്‍ എടുത്തുകാണിക്കുന്ന മണ്‍റോയില്‍ തോണിചുറ്റി തുരുത്തിനെ വലം വയ്ക്കുന്ന യാത്രയാണ് പ്രധാന ആകര്‍ഷണം.

PC: Girish Gopi

പാതിരാമണല്‍

പാതിരാമണല്‍

കുമരകം-തണ്ണീര്‍മുക്കം ജലപാതയില്‍ വേമ്പനാട്ടു കായലിനു നടുവിലായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ദേശാടനപക്ഷികളുടെ തുരുത്തായ ഇവിടെ യാത്രാ പ്രേമികളേക്കാളധികം പക്ഷി നിരീക്ഷകരാണ് ഇവിടെ എത്താറുള്ളത്. 1800 മീറ്റര്‍ മാത്രം ചുറ്റളവുള്ള ഈ കൊച്ചുദ്വീപില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദേശാടന പക്ഷികള്‍ എത്താറുണ്ട്.

PC: Navaneeth Krishnan S.

വാഗമണ്‍

വാഗമണ്‍

മലയുടെയും കുന്നുകളുടെയും സൗന്ദര്യം നുകര്‍ന്ന്, പൈന്‍മരക്കാടും തങ്ങളുപാറയുമെല്ലാമായി കാത്തിരിക്കുന്ന വാഗമണ്‍ കേരളത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ്.

PC:Nabin illias

ആലപ്പുഴ

ആലപ്പുഴ

കെട്ടുവള്ളങ്ങളും കായലും മനോഹരമായ ഭക്ഷണവും എല്ലാം ഒരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന ആലപ്പുഴയ്ക്ക് ആരാധകര്‍ ഒത്തിരിയുണ്ട്. കെട്ടുവള്ളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കാണുന്ന മനോഹരമായ കായല്‍കാഴ്ചകളാണ് ആലപ്പുഴയുടെ പ്രധാന ആകര്‍ഷണം.

PC:Sivavkm

കോഴിക്കോട് ബീച്ച്

കോഴിക്കോട് ബീച്ച്

കോഴിക്കോടിന്റെ രുചിയറിയാനായി ഇന്ന് ഇവിടെ ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്.
മിഠായിത്തെരുവും ഹല്‍വയുടെ രുചിയും ബീച്ചിലെ ആഘോഷങ്ങളുമെല്ലാം ഇപ്പോള്‍ വിദേശികളുടെ കൂടെ രസമായി മാറിയിട്ടുണ്ട്.

PC:Manojk

തൃശൂര്‍ പൂരം

തൃശൂര്‍ പൂരം

കേരളത്തില്‍ ഏറ്റവുമധികം വിദേശികള്‍ പങ്കെടുക്കുന്ന പരിപാടികളിലൊന്നാണ് തൃശൂര്‍ പൂരം. വെടിക്കെട്ടും ചെണ്ടമേളവും പൂരാഘോഷങ്ങളും പുലികളിയുമെല്ലാം ആസ്വദിക്കാനായി ആയിരക്കണക്കന് വിദേശികളാണ് ഇവിടെ എത്തുന്നത്.

PC:Manojk

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X