Search
  • Follow NativePlanet
Share
» »പ്രണയയാത്രയ്ക്കായി ഒരുങ്ങാം.. .

പ്രണയയാത്രയ്ക്കായി ഒരുങ്ങാം.. .

Written By: Elizabath

യാത്ര ചെയ്യാന്‍ പ്രണയിതാക്കള്‍ക്ക് പ്രത്യേക ദിവസം ഒന്നും വേണ്ടെങ്കിലും പ്രണയ ദിവസത്തില്‍ യാത്ര ചെയ്യുന്നതിന്റെ സുഖം ഒന്നുവേറെ തന്നെയാണ്. ഇഷ്ടപ്പെട്ട ആളോടൊപ്പം എവിടെ കറങ്ങാന്‍ പോകും എന്ന സംശയത്തിലാണോ... ഇതാ ഓരോ ജില്ലയിലും ഒറ്റദിവസം കൊണ്ടു കറങ്ങി വരാന്‍ പറ്റുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം...

ബേക്കല്‍ കോട്ട

ബേക്കല്‍ കോട്ട

കാസര്‍കോഡ് യാത്രയ്ക്ക പറ്റിയ സ്ഥലമാണ് ബേക്കല്‍ കോട്ടയും തൊട്ടടുത്തുള്ള ബീച്ചും. ഇത്രയും ശാന്തമായി സമയം ചെലവഴിക്കാന്‍ പറ്റിയ മറ്റു സ്ഥലങ്ങള്‍ ഇവിടെ ഇല്ല എന്നുറപ്പ്. കോട്ടയിലെ കാഴ്ചകളും ബീച്ചിലെ തിരയെണ്ണലും കഴിഞ്ഞ് സമയമുണ്ടെങ്കില്‍ ആനന്ദാശ്രമവും പട്ടികയില്‍ ഉള്‍പ്പെടുത്താം.

PC:Vinayaraj

 പാലക്കയംതട്ട്

പാലക്കയംതട്ട്

കണ്ണൂരില്‍ ഈ അടുത്ത കാലത്തായി വിനോദ സഞ്ചാര രംഗത്തേക്ക് കടന്നുവന്ന മനോഹരമായ സ്ഥലമാണ് പാലക്കയം തട്ട്. മലയോരത്തിന്റെ സുന്ദരി എന്നറിയപ്പെടുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിയഞ്ഞൂറോളം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂരില്‍ നിന്നും 51 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Dvellakat

കോഴിക്കോട് ബീച്ച്

കോഴിക്കോട് ബീച്ച്

പ്രണയിക്കുന്നവര്‍ക്ക് സമയം കളയാന്‍ കോഴിക്കോടുള്ള ഏറ്റവും നല്ല ഓപ്ഷന്‍ ആണ് കോഴിക്കോട് ബീച്ചും മിഠായിത്തെരുവും. ബീച്ചിന്റെ പ്രത്യേക രുചികളും മിഠായിത്തെരുവിന്റെ മാധുര്യവും ഈ യാത്രയെ കിടിലനാക്കും എന്നതില്‍ സംശയമില്ല.

PC:KannanVM

സൂചിപ്പാറ വെള്ളച്ചാട്ടം

സൂചിപ്പാറ വെള്ളച്ചാട്ടം

പ്രണയദിനത്തിലെ യാത്രയില്‍ ഇത്തിരി സാഹസികത കൂടി ചേര്‍ക്കാന്‍ താല്പര്യമുണ്ടെങ്കില്‍ പറ്റിയ ഒരു സ്ഥലമുണ്ട്. വയനാട്ടിലെ കല്‍പ്പറ്റയ്ക്ക് സമീപമുള്ള മേപ്പാടിയില്‍ സ്ഥിതി ചെയ്യുന്ന സൂചിപ്പാറ വെള്ളച്ചാട്ടം.
മൂന്നു തട്ടുകളിലായി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച ഏറെ മനോഹരമാണ്.

PC:Yjenith

തിരുവര്‍ച്ചനാം കുന്ന്

തിരുവര്‍ച്ചനാം കുന്ന്

മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ മലയായ തിരുവര്‍ച്ചനാം കുന്ന് സ്ഥിതി ചെയ്യുന്നത് കൊണ്ടോട്ടിക്ക് അടുത്തായാണ്. തിരുവോണം മല എന്നും ഇത് അറിയപ്പെടുന്നു. 2500 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ക്ഷേത്രം ഇവിടെയുണ്ട്. കോഴിക്കോട് മലപ്പുറം റോഡില്‍ കോളനി റോഡില്‍നിന്നും വേങ്ങര മലപ്പുറം റോഡില്‍ പൂളാപ്പീസില്‍നിന്നും ക്ഷേത്രത്തിലെത്താം.

PC: Dhruvaraj S

തൃശൂര്‍ സ്‌നേഹതീരം ബീച്ച്

തൃശൂര്‍ സ്‌നേഹതീരം ബീച്ച്

തൃശൂര്‍ ജില്ലയിലെ താളികുളത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ബീച്ചാണ് സ്‌നേഹതീരം ബീച്ച്. കേരളത്തിലെ ഏറ്റവും നല്ല ബീച്ചായി തിരഞ്ഞെടുക്കപ്പെട്ട ഇവിടം കേരള വിനോദ സഞ്ചാര വകുപ്പിന്‍രെ നേതൃത്വത്തിലാണ് സംരക്ഷിക്കുന്നത്.

PC:Edukeralam, Navaneeth Krishnan S

പാലക്കാട് കോട്ട

പാലക്കാട് കോട്ട

നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പാല്കകാട് കോട്ട ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല കോട്ടകളിലൊന്നാണ്. സ്വസ്ഥമായി സമയം ചിലവഴിക്കാന്‍ പറ്റിയ സ്ഥലമാണിത്. കോട്ടമൈതാനവും ഇവിടുത്തെ മികച്ച സ്ഥലങ്ങളിലൊന്നാണ്.

PC:Me haridas

പാണിയേലിപോര്

പാണിയേലിപോര്

പെരുമ്പാവൂരില്‍ നിന്നും 23 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന പാണിയേലിപോര് പെരിയാര്‍ നദിയിലാണുള്ളത്. പാറക്കെട്ടുകള്‍ നിറഞ്ഞ നദിയും വെള്‌ലച്ചാട്ടവും കല്ലുകയറിയുണ്ടായ കുഴികളുമാണ് ഇവിടുത്തെ പ്രധാന കാഴ്ച.

PC:Dvellakat

മണ്‍റോ ഐലന്‍ഡ്

മണ്‍റോ ഐലന്‍ഡ്

എട്ട് ചെറുദ്വീപുകളുടെ കൂട്ടമായ മണ്‍റോ ഐലന്‍ഡ് കൊല്ലത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്. കൊല്ലം നഗരത്തില്‍ നിന്നും 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം അഷ്ടമുടിക്കായല്‍ കല്ലാറുമായി ചേരുന്ന സ്ഥലത്താണ് ഉള്ളത്. ശാന്തമായ അന്തരീക്ഷവും പ്രകൃതി സൗന്ദര്യവും നിറഞ്ഞ ഇവിടെ വഞ്ചിയില്‍ തുരുത്ത് മുഴുവന്‍ ചുറ്റിക്കറങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ട്.

PC:kerala tourism official site

പൂവാര്‍

പൂവാര്‍

തിരുവനന്തപുരത്തു നിന്നുള്ളവര്‍ക്ക് ഒറ്റ ദിവസത്തെ യാത്രയ്ക്ക് പറ്റിയ സ്ഥലമാണ് പൂവാര്‍. പ്രകൃതിഭംഗിയും മനോഹരമായ കാഴ്ചകളുമുള്ള ഇവിടം ഒരു അഴിമുഖമാണ്. തിരുവന്തപുരം ജില്ലയുടെ കിഴക്കേ അറ്റത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ അറ്റം എന്നും ഈ സ്ഥലത്തെ വിശേഷിപ്പിക്കാം. നഗരത്തില്‍ നിന്നും അകലെ സ്ഥിതി ചെയ്യുന്നതിനാല്‍ താരതമ്യേന ഇവിടെ തിരക്കു കുറവായിരിക്കും.

PC:Midhun Subhash

ആലപ്പുഴ ബീച്ച്

ആലപ്പുഴ ബീച്ച്

137 വര്‍ഷം പഴക്കമുള്ള കടല്‍പ്പാലവും ലൈറ്റ് ഹൗസുമെല്ലാം ഉള്ള ആലപ്പുഴ ബീച്ച് അസ്തമയ കാഴ്ചകള്‍ക്ക് പേരുകേട്ട സ്ഥലമാണ്. പ്രകൃതി സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന ഇവിടം സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ സ്ഥലമാണ്.

PC:Premdasan

പെരുന്തേനരുവി വെള്ളച്ചാട്ടം

പെരുന്തേനരുവി വെള്ളച്ചാട്ടം

പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം പശ്ചിമഘട്ട മലനിരകളിലൂടെ ഒഴുകി എത്തുന്ന മനോഹരമായ വെള്ളച്ചാട്ടമാണ്. ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍ക്ക് പകര്‍ത്താന്‍ ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്.

PC: keralatourism

മൂന്നാര്‍

മൂന്നാര്‍

കേരളത്തിലെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് മൂന്നാര്‍. പ്രകൃതി സൗന്ദര്യവും മികച്ച കാലാവസ്ഥയുമുള്ള ഇവിടം എല്ലാതരത്തിലുമുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

PC:pixabay

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more