Search
  • Follow NativePlanet
Share
» »കനലിലൂടെ നടക്കുന്ന തീമിതിയും പുരുഷന്മാരെ അടിച്ചിരുത്തുന്ന ലത് മാർ ഹോളിയും!തീർന്നിട്ടില്ല ആചാരങ്ങൾ!

കനലിലൂടെ നടക്കുന്ന തീമിതിയും പുരുഷന്മാരെ അടിച്ചിരുത്തുന്ന ലത് മാർ ഹോളിയും!തീർന്നിട്ടില്ല ആചാരങ്ങൾ!

വിചിത്രവും മുമ്പ് മറ്റൊരിടത്തും കണ്ടിട്ടില്ലാത്തതുമായ ആചാരങ്ങളുടെ പേരിൽ പ്രശസ്തമാണ് നമ്മുടെ രാജ്യം. ഭാഷയും വിശ്വാസങ്ങളും ആചാരവും സംസ്കാരവും ഒക്കെ മാറുന്നതിനനുസരിച്ച് വിചിത്രമായ ആചാരങ്ങൾക്ക് മാറ്റം സംഭവിക്കാറുണ്ട്. വായിൽ നിറയെ ശൂലങ്ങൾ തറയ്ക്കുന്നതും ഇരുമ്പുകൊളുത്തിൽ ശരീരം തൂക്കിയിടുന്ന ഗരുഡൻ തൂക്കവും പിടിവിട്ടു വരുന്ന കാളയെ കൊമ്പിൽ പിടിച്ച് കീഴടക്കുന്നതുമടക്കമുള്ള കാര്യങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നു. ആചാരം എന്നതിലപ്പുറ ഇത്തരം കാര്യങ്ങൾ ഇന്ന് വിശ്വാസത്തിന്റെ കൂടെ ഭാഗമായി മാറിയിരിക്കുകയാണ്. പേടിപ്പെടുത്തുന്ന, ചിലപ്പോൾ ജീവനു തന്നെ ഭീഷണിയായി തോന്നുന്ന ഇത്തരം ആചാരങ്ങൾക്ക് പഴയ കാലത്തേതിൽ നിന്നും കുറച്ചധികം മാറ്റങ്ങൾ വന്നു എന്നതല്ലാതെ തീർത്തും മാറിയിട്ടില്ല എന്നതാണ് സത്യം. ഇത്തരത്തിൽ നമ്മുടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന അവിശ്വസനീയങ്ങളായ ആചാരങ്ങളെയും വിശ്വാസങ്ങളെയും പരിചയപ്പെടാം...

തിമിതി, തമിഴ്നാട്

തിമിതി, തമിഴ്നാട്

തിമിതി....കത്തിയെരിയുന്ന കനലുകൾക്കു മുകളിലൂടെ നടക്കുന്ന വിചിത്രമായ ആചാരം...കേൾക്കുന്നതിനേക്കാൾ ഭീകരമാണ് തിമിതി. ഇന്ത്യയിൽ ഏകദേശം 2000 വര്‍ഷത്തിലഘികമായി ഈ ആചാരം നടക്കുന്നുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ദ്രൗപതി ദേവിയെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ രൂപം കൊണ്ട് ആചാരമാണിത്. മഹാഭാരതത്തിൽ പറയുന്നതനുസരിച്ച് ദ്രപതി ഒരിക്കൽ തന്റെ നിരപരാധിത്വം വെളിപ്പെടുത്തുവാനായി തീയുടെ മുകളിലൂടെ നടന്നുവത്രെ. അതിന്റെ ഓർമ്മയിലാണ് വിശ്വാസികൾ ഈ ആചാരം പിന്തുടരുന്നത്. ഇങ്ങനെ കഷ്ടപ്പാട് സഹിച്ച് നടന്നാൽ അതിൻറെ പ്രതിഫലമായി ദേവി അനുഗ്രഹം നല്കും എന്നാണ് വിശ്വാസം.

PC:Aidan Jones

ദീപാവലിയ്ക്ക് മുന്നേ

ദീപാവലിയ്ക്ക് മുന്നേ

ഇന്ത്യയിൽ തമിഴ്നാട്ടിലാണ് കൂടുതലായും തിമിതി ആചാരം നടന്നു വരുന്നത്.ദീപാവലിയ്ക്ക് ഒരു മാസം മുൻപേ നടക്കുന്ന ഇത് തമിഴ് മാസമായ ഐപ്പാസിയൽ നടക്കും. ഇതിൽ പങ്കെടുക്കുന്നവർക്ക് ആപത്തൊന്നും ഉണ്ടാകാതിരിക്കുവാനായി വലിയ പ്രാർഥനാ ചടങ്ങാണ് ആദ്യം നടക്കുക. ചടങ്ങു നടക്കുന്നതിനു ഒരു രാത്രി മുൻപ് തന്നെ തീക്കനലുകൾ ഉണ്ടാക്കിയിരിക്കും. അന്ന േദിവസം അതിരാവിലെ 4 മണി മുതൽ 11 മണി വരെയാണ് തീയിലൂടെ ചവിട്ടി നടക്കുന്ന ചടങ്ങ് നടക്കുക. കടുത്ത വിശ്വാസികൾക്കു മാത്രമേ തീയിലൂടെ നടക്കുമ്പോൾ പൊള്ളാതിരിക്കു എന്നും വിശ്വസിക്കുന്നു.

തമിഴ്നാട് ചെങ്കൽപാട്ടിൽ മണ്ണപ്പാക്കത്തെ കന്നി അമ്മൻ ക്ഷേത്രത്തിലാണ് ഈ ആചാരം നടക്കുക.

PC:wikimedia

 തൈപൂസം, തമിഴ്നാട്

തൈപൂസം, തമിഴ്നാട്

തമിഴ്നാട്ടിലെ വിചിത്രമായ ആചാരങ്ങളിൽ മറ്റൊന്നാണ് തൈപൂസം. തൈമാസത്തിൽ പൂർണ്ണ ചന്ദ്രനുദിക്കുന്ന രാത്രിയിൽ ആഘോഷിക്കുന്ന ഈ ചടങ്ങും ഹൈന്ദവ വിശ്വാസവുമായി ചേർന്നു നിൽക്കുന്ന ഒന്നാണ്. പാർവ്വതി ദേവി തന്റെ മകനായ മുരുകന് ദുഷ്ട ശക്തികളിൽ നിന്നും ഭൂമിയെ രക്ഷിക്കുവാനായി വേൽ സമ്മാനിച്ച ദിവസമാണ് ഇത്. അതിന്റെ ഓർമ്മയില്ഡ‍ 48 ദിവസം നീണ്ടു നിൽക്കുന്ന വ്രതാനുഷ്ടാനങ്ങൾക്കു ശേഷം നടക്കുന്ന ആഘോഷമാണ് താുൂസം. ശരീരത്തിൽ വേലും ത്രിശൂലവും ഒക്കെ കുത്തിയിറക്കി നടക്കുന്ന ചടങ്ങാണിച്. വായിക്കുള്ളിലൂടെയും കവിളിലും ഒക്കെ ശൂലവും തറച്ച് നടക്കുന്ന വിശ്വാസികളെ ഈ ദിവസം കാണാം. ആത്മീയതയുടെ മറ്റൊരു തലത്തിൽ ഇവർ എത്തുമെന്നും വേദനകൾ ഒന്നും ഇവരെ ബാധിക്കില്ല എന്നുമാണ് വിശ്വാസം.

PC:wikipedia

ഗരുഡൻ തൂക്കം

ഗരുഡൻ തൂക്കം

കേരളത്തിൽ നടന്നിരുന്ന ആചാരങ്ങളിൽ ഒന്നാണ് ഗരുഡൻ തൂക്കം. ആരാധനാ സമ്പദായത്തിന്റെ ഭാഗമായി കരുതുമ്പോളും ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഇതിന്. തൂക്കം എന്നുള്ള ഉപകരണത്തിൽ വിവ്വിൽ തൂക്കി തൂക്കക്കാരനെ കൂത്തിയിടുകയാണ് ചെയ്യുന്നത്. വില്ലിലെ കൊളുത്ത് ശരീരത്തിൽ കെട്ടിയിരിക്കുന്ന കച്ചയിലേക്ക് കൊളുത്തും. എന്നാൽ ചിലയിടങ്ങളിൽ ശരീരത്തിലേക്ക് കൊളുത്ത് കയറ്റി തൂക്കുന്ന ആചാരവും നിലലിന്നിരുന്നു എന്ന് ചരിത്രം പറയുന്നു.

കൊല്ലങ്കോട്, ശാർക്കര നഗരൂർ , മാവേലിക്കോണം ഭഗവതീ ക്ഷേത്രം, എളവൂർ പുത്തൻകാവ് ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളിലാണ് ഗരുഡൻ തൂക്കം നടക്കുന്നത്.

PC:Sandeep pranavam

ലത് മാർ ഹോളി ബർസാന, ഉത്തർ പ്രദേശ്

ലത് മാർ ഹോളി ബർസാന, ഉത്തർ പ്രദേശ്

ഉത്തർ പ്രദേശിലെ മധുരൈയിൽ ബർസാന എന്ന ഗ്രാമത്തിൽ നടക്കുന്ന വളരെ വിചിത്രമെന്നു തോന്നിക്കുന്ന ചടങ്ങാണിത്. ഇതില്‍ ഇവിടെ സ്ത്രീകൾ ഗ്രാമത്തിലെ പുരുഷന്മാരെ വടികൊണ്ട് അടിക്കുകയാണ് ചെയ്യുക. ഹോളിയ്ക്ക് രണ്ടു ദിവസം മുന്നേ നടക്കുന്ന ഇത് കൃഷ്ണന്റെ കഥയുമായി ബന്ധപ്പെട്ടതാണ്.

കൃഷ്ണന്റെയും രാഝയുടെയും പ്രണയകഥയെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണ് കൃഷ്ണന്റെ ഗ്രാമമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ നടക്കുക. ഒരിക്കൽ രാധയുടെ ഗ്രാമമായ ബർസാന കൃഷ്ണൻ സന്ദർശിക്കുകയുണ്ടായി. അപ്പോൾ കൃഷ്ണൻ രാഝയെ കളിപ്പിക്കുവാനും ശുണ്ഠി പിടിപ്പിക്കുവാനുമായി ഗുലാൽ രാധയുടെ മുഖത്തിട്ടിട്ട് ഓടി പോയി. രാധയും ഗോപികമാരും കൃഷ്ണനെ പിടിക്കുവാനായി പുറകേ ഓടുകയും അവസാനം വടിയെടുത്ത് അടിച്ചു വീഴ്ത്തുകയും കൃഷ്ണനെ ഒരു പാടം പഠിപ്പിച്ചു എന്നാണ് കഥ. ഇതിന്റെ ഓർമ്മയിൽ ഇവിടെ നടത്തുന്ന ഹോളി ആഘോഷമാണ് ലത് മാർ ഹോളി.

PC:Narender9

ജെല്ലിക്കെട്ട്, തമിഴ്നാട്

ജെല്ലിക്കെട്ട്, തമിഴ്നാട്

തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിനോദമാണ് ജെല്ലിക്കെട്ട്. ജീവൻ പോലും എടുക്കുന്ന സാഹസിക വിനോദമായ ഇത് തമിഴ്നാട്ടുകാരുടെ രക്തത്തിൽ അലിഞ്ഞ ന്നുകൂടിയാണ്. ലഹരി പിടിപ്പിച്ച് മുൻപും പിൻപും നോക്കാതെ വരുന്ന കാളയെ കൊമ്പിൽ പിടിച്ച് മണ്ണിൽ മുട്ടിക്കുന്ന വിനോദമാണിത്. പ്രത്യേകം പരിശീലനം ലഭിച്ച ആളുകളാണ് ഇതിനായി ഇറങ്ങുക. വെറും കയ്യോടെ വന്നാണ് കൊമ്പിൽ എണ്ണയിട്ട് കാളംയ കീഴടക്കുന്നത്. മധുരയ്‌ക്കു സമീപമുള്ള അലങ്ങാനല്ലൂരാണ്‌ ജല്ലിക്കെട്ടിന് പേരുകേട്ട ഇടം.

PC:Amshudhagar

നാഗ പഞ്ചമി, മഹാരാഷ്ട്ര

നാഗ പഞ്ചമി, മഹാരാഷ്ട്ര

ജീവനുള്ള നാഗങ്ങളെ ആരാധിക്കുന്ന ചടങ്ങാണ് നാഗ പഞ്ചമി. ശ്രാവണ മാസ്സത്തിലെ അഞ്ചാം ദിവസ്സമായ ശുക്ല പക്ഷ പഞ്ചമിയാണ് നാഗ പഞ്ചമിയായി ആരാധിക്കുന്നത്. ജീവനുള്ള നാഗത്തിന് പാലു നല്കികൊണ്ടാണ് പണ്ട് കാലങ്ങളിൽ ആരംഭിക്കുക. എന്നാൽ ഇന്ന് ജീവനുള്ള പാമ്പുകൾക്കു പകരം നാഗങ്ങളുടെ പ്രതിമകളും രൂപങ്ങളും ഒക്കെയാണ ആരാധനയ്ക്കായി ഉപയോഗിക്കുക.

പണ്ടു മുതലെ നാഗങ്ങളെ ആരാധിക്കുന്നവരുടെയും നാഗ ദൈവത്തോട് പ്രാർഥിക്കുന്നവരുടെയും നാടായാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്.

പുലി കളി, കേരള

പുലി കളി, കേരള

മലയാളികൾക്ക് പുലികളിയിൽ പ്രത്യേകിച്ച് അസാധാരണത്വം ഒന്നും തോന്നില്ലെങ്കിലും പുറമേ നിന്നുള്ളവർക്ക് അങ്ങനെയല്ല. പുലിയുടെ രൂപം ശരീരത്തിൽ വരച്ച് കുടവയറുമായി തുള്ളിക്കളിക്കുന്ന പുലികളിക്കാർ എന്നും അത്ഭുതമാണ് സമ്മാനിക്കാറ്. ഓണത്തിന്റെ നാലാം നാൾ നടക്കുന്ന ഈ ആഘോഷത്തിന് പേരുകേട്ട ഇടം തൃശൂരും അത് കഴിഞ്ഞ് തിരുവനന്തപുരവുമാണ്. അത്തച്ചമയത്തിന് എറണാകുളം തൃപ്പൂണിത്തുറയിൽ നടക്കുന്ന ആഘോഷങ്ങളിലും പുലികളിറങ്ങാറുണ്ട്. പുലി പിടുത്തവുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ പാടിയാണ് പുലികളും പുലിപിടുത്തക്കാരും കാഴ്ചക്കാരെ കയ്യിലെടുക്കുക.

PC:Rison Thumboor

അസ്ത്ര പൂജ, ആയുധങ്ങളെ പൂജിക്കൽ

അസ്ത്ര പൂജ, ആയുധങ്ങളെ പൂജിക്കൽ

മുറിവേൽപ്പിക്കുന്ന ആയുധങ്ങളെ പൂജിക്കുന്ന ചടങ്ങ് അല്പം വിചിത്രമായി തോന്നുമെങ്കിലും ചരിത്രകാലം മുതലേ നടന്നുവരുന്ന ഒന്നാണിത്. രാജ്യത്തെ സംരക്ഷിക്കുവാനും രാജ്യത്തിന്റെ ബലം കാണിച്ചു തരുവാനും ഒക്കെയുള്ള അടയാളങ്ങൾ അവിടെ കരുതിയിരിക്കുന്ന ആയുധങ്ങളാണല്ലോ. അങ്ങനെയാണ് ആയുധ പൂജ എന്ന ആശയം വരുന്നതു തന്നെ. അതായത് ദൈവത്തോടൊപ്പം തന്നെ പുണ്യമായി കരുതുന്നവയാണ് ആയുധങ്ങളും എന്നാണ് ഇത് കാണിക്കുന്നത്.

PC:Augustus Binu

പുഷ്കർ ഒട്ടകമേള, ഒട്ടകങ്ങളുടെ സൗന്ദര്യോത്സവം

പുഷ്കർ ഒട്ടകമേള, ഒട്ടകങ്ങളുടെ സൗന്ദര്യോത്സവം

ഒട്ടകങ്ങളുടെ സൗന്ദര്യോത്സവം എന്നത് കേട്ടു പരിചയമില്ലെങ്കിലും പുഷ്കർ ഒട്ടക മേളയെക്കുറിച്ച് കേൾക്കാത്തവർ കാണില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക മേളകളിൽ ഒന്നാണ് രാജസ്ഥാനിലെ അജിമീർ ജില്ലയിലെ പുഷ്കറിൽ നടക്കുന്ന പുഷ്കർ ഒട്ടക മേള. എല്ലാ വർഷവും നവംബറിൽ നടക്കുന്ന ഈ ആഘോഷത്തിൽ ഒട്ടകങ്ങളുടെ പ്രദർശനവും വ്യാപാരവും കൂടാതെ മീശ മത്സരം മുതൽ ക്രിക്കറ്റ് മത്സരം വരെ ഒരുക്കാറുണ്ട്. കർഷകരും കച്ചവടക്കാരും തുടങ്ങി രാജസ്ഥാന്റെ നാനാഭാഗത്ത് നിന്നുള്ള ആളുകൾ ഇവിടെ ഈ ദിവസങ്ങളിൽ സമ്മേളിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കുകയും കന്നുകാലികച്ചവടം നടത്തുകയും ചെയ്യുന്നു. ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ, കോലാടുകൾ, പശുക്കൾ തുടങ്ങി എല്ലാവിധ കന്നുകാലികളേയും ഇവിടെ വാങ്ങാനും വിൽക്കാനും ഈ ദിവസങ്ങളിൽ സാധിക്കും.

2019 നവംബർ 4 മുതൽ 12 വരെയാണ് ഇത് നടക്കുക.

PC:Koshy Koshy

ദിംഗാ ഗവാർ, ജോധ്പൂർ

ദിംഗാ ഗവാർ, ജോധ്പൂർ

വേഷം മാറി ആളുകളെ പറ്റിക്കുന്ന വളരെ രസകരമായ ഒരു ചടങ്ങാണ് ദിംഗാ ഗവാർ. രാജസ്ഥാനിലെ ജോധ്പൂരിൽ നടക്കുന്ന ഈ മേളയിൽ പ്രശ്ചന്ന വേഷം ധരിച്ച് ആളുകളെ പറ്റിക്കുന്നു. അന്നേ ദിവസം ദേവന്മാരുടെയും ദൈവങ്ങളുടെയും വേഷത്തിലാണ് നവ വധുക്കളും വിവാഹം കഴിക്കാത്ത സ്ത്രീകളും ഒക്കെ പുറത്തിറങ്ങുക. പോലീസിന്റെയും മഹാന്‍മാരുടെയും ഒക്കെയും വേഷങ്ങൾ ധരിക്കുന്നവരും ഉണ്ട്. കയ്യിൽ ഒരു വടിയുമായി വരുന്ന ഇവരുടെ അടുത്തേയ്ക്ക് അവിവാഹിതരായ പുരുഷന്മാർക്ക് ഇവരുടെ കയ്യിൽ നിന്നും അടി കിട്ടും. അവർ അന്നു തന്നെ വേഷം മാറിയെത്തിയവരുടെ കൂട്ടത്തിൽ നിന്നും അനുയോജ്യയായ ഒരു വധുവിനെ തിരഞ്ഞെടുക്കണം എന്നാണ് വിശ്വാസം.

പ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ രാജാവിന്റെ നാട്... കപ്പിലിന്റെ രൂപത്തിൽ ഒഴുകുന്ന കൊട്ടാരവും

കാളയെ കൊമ്പിൽ തൂക്കി നിർത്തുന്ന ഒളിമ്പിക്സ് മുതൽ വൈൻ ഫെസ്റ്റിവൽ വരെ..ഫെബ്രുവരിയിലെ ആഘോഷങ്ങൾ ഇതാ!!

ദ്വീപിനുള്ളിലെ പ്രതിമ മുതൽ കടലിലേക്കിറങ്ങി നിൽക്കുന്ന കോട്ട വരെ..അതിശയിപ്പിക്കുന്ന നിർമ്മിതികൾ ഇതാണ്

PC:Vipingoyal

Read more about: rituals history festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more