Search
  • Follow NativePlanet
Share
» »മണിപ്പൂരിൽ മാത്രമുള്ള ചില കാഴ്ചകൾ

മണിപ്പൂരിൽ മാത്രമുള്ള ചില കാഴ്ചകൾ

By Maneesh

അത്ഭുതങ്ങൾ തിരയുന്നവർക്ക് പോകാൻ ‌പറ്റിയ സ്ഥലമാണ് മണിപ്പൂർ. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ചെന്നാൽ നിങ്ങൾക്ക് നിരവധി അത്ഭുതക്കാഴ്ചകൾ കാണാം കഴിയും. സിറോയി ലില്ലി എന്ന അതിശയിപ്പിക്കുന്ന പുഷ്പവും സാംഗായ് എന്ന അപൂർവയിനം മാനും ഒഴുകി നീങ്ങുന്ന ദ്വീപുമൊക്കെ മണിപ്പൂരിൽ മാത്രം കാണാൻ കഴിയുന്ന കാഴ്ചകളാണ്.

മണിപ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

കാഴ്ചകൾ കാണാൻ മണിപ്പൂരിൽ എത്തുന്ന സഞ്ചാരികൾക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. അത്രയ്ക്ക് വിസ്മയകരവും അപൂർവതയുമുള്ള കാഴ്ചകളാണ് മണിപ്പൂരിൽ കാണാൻ കഴിയുക. മണിപ്പൂരിൽ മാത്രം കാണാൻ കഴിയുന്ന ചില സുന്ദരമായ കാഴ്ചകൾ കാണാം.

ലൊക് ടാക് തടാകം

ലൊക് ടാക് തടാകം

വടക്ക് കിഴക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലൊക് ടാക് ബിഷ്ണുപുരിലെ ഏറ്റവും പ്രാധാന്യമേറിയ സഞ്ചാരകേന്ദ്രമാണ്. ഇവിടെ നിന്ന് 48 കിലോമീറ്റര്‍ മാത്രം അകലെയുള്ള തലസ്ഥാനപട്ടണമായ ഇംഫാലില്‍ നിന്ന് ബസ്സുകളും ടാക്സികളും മുഖേന ഇവിടെ അനായാസം വന്നെത്താം. ഒഴുകുന്ന ദ്വീപുകളാണ് ഈ തടാകത്തിന്റേ ഏറ്റവും വലിയ പ്രത്യേകത. ഈ തടാകത്തെക്കുറിച്ച് വായിക്കാം

Photo Courtesy: Sharada Prasad CS

കെയ്ബുള്‍ ലംജാവോ നാഷണല്‍ പാര്‍ക്ക്

കെയ്ബുള്‍ ലംജാവോ നാഷണല്‍ പാര്‍ക്ക്

ലൊക് ടക് തടാകത്തിന്റെ ഭാഗം തന്നെയാണ് ബിഷ്ണുപുര്‍ ജില്ലയിലെ തങ പട്ടണത്തിനടുത്തായി പരന്ന്കിടക്കുന്ന കെയ്ബുള്‍ ലംജാവോ നാഷണല്‍ പാര്‍ക്ക്. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഒരേയൊരു പാര്‍ക്കാണിത്. ധാരാളം പക്ഷിമൃഗ വൈജാത്യങ്ങളുടെ താവളവുമാണിത്. കൂടുതൽ വായിക്കാം

Photo Courtesy: priyasavy

കാങ്ക്‍ല കൊട്ടാരം

കാങ്ക്‍ല കൊട്ടാരം

പതിനേഴാം നൂറ്റാണ്ടു മുതല്‍ മണിപ്പൂരിന്‍റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്നതാണ് കാങ്ക്‍ല കൊട്ടാരം.വരണ്ട ഭൂമി എന്നര്‍ത്ഥം വരുന്ന മെയ്റ്റി ഭാഷയിലുള്ള വാക്കില്‍ നിന്നാണ് കാങ്ക്‍ല എന്ന പേര് വന്നത്. കാങ്ക്‍ല കൊട്ടാരം, കാങ്ക്‍ല കോട്ട എന്ന പേരിലും അറിയപ്പെടുന്നു. ഇംഫാല്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം കോട്ട നഗരം എന്നും ഇവിടം അറിയപ്പെടുന്നു. കൂടുതൽ വായിക്കാം

Photo Courtesy: Mongyamba

വാങ്കൈ, ശ്രീ ഗോവിന്ദ്ജി ക്ഷേത്രം

വാങ്കൈ, ശ്രീ ഗോവിന്ദ്ജി ക്ഷേത്രം

വിശുദ്ധിയും, ഭക്തിയും നിറഞ്ഞ് നില്ക്കുന്ന ഒരു ക്ഷേത്രമാണ് ശ്രീ ഗോവിന്ദ്ജി ക്ഷേത്രം. മണിപ്പൂരിലെ ഒരു പ്രധാന ക്ഷേത്രമായ ഇത് ഒരു വൈഷ്ണവ കേന്ദ്രം കൂടിയാണ്. മഹാരാജാവിന്‍റെ കൊട്ടാരത്തിനരികെയുള്ള ഈ ക്ഷേത്രം നിലവറ, പുറം ഭാഗം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കൂടുതൽ വായിക്കാം

Photo Courtesy: Imphal Tourism

ഇമ കെയ്തല്‍

ഇമ കെയ്തല്‍

ലോകത്തിലെ തന്നെ വ്യത്യസ്ഥമായ ഒരിടമാണ് മണിപ്പൂരിലെ ഇംഫാലിലുള്ള ക്വാരിയംബാദ് ബസാറിലെ സ്ത്രീകളുടെ ചന്ത. സ്ത്രീകള്‍ നടത്തുന്ന ഈ ചന്തയില്‍ മത്സ്യം മുതല്‍ തുണി, ഇലക്ട്രോണിക് സാധനങ്ങള്‍ വരെ വില്പനക്കുണ്ട്. സ്ത്രീകൾക്ക് മാത്രമെ ഇവിടെ കച്ചവടം നടത്താൻ അവകാശമുള്ളു. കൂടുതൽ വായിക്കാം

Photo Courtesy: t.saldanha

മണിപ്പൂര്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍

മണിപ്പൂര്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍

അപൂര്‍വ്വയിനം ജീവജാലങ്ങളെ സംരക്ഷിക്കാനായാണ് മണിപ്പൂര്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍ ആരംഭിച്ചത്. ലിസ്സോം, സംഗായ് എന്ന മാന്‍ എന്നിവ ഇവിടെയുള്ള അപൂര്‍വ്വ ഇനം ജീവികളാണ്. ഇംഫാലില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ഇംഫാല്‍- കാംങ്ചുപ്പ് റോഡിലാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. എട്ട് ഹെക്ടറുകളിലായി സുവോളജിക്കല്‍ പാര്‍ക്ക് വ്യാപിച്ച് കിടക്കുന്നു. ജ്യുവല്‍ ബോക്സ് ഓഫ് മണിപ്പൂര്‍ എന്നും ഇവിടം അറിയപ്പെടുന്നു. കൂടുതൽ വായിക്കാം

Photo Courtesy: Tambako The Jaguar

ഇംഫാൽ താഴ്വര

ഇംഫാൽ താഴ്വര

മണിപ്പൂരിലെ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ഇംഫാല്‍ താഴ്വരയെ കൂടുതൽ സുന്ദരമാക്കുന്നു. 1843 സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തിയുള്ള ഇംഫാല്‍ താഴ്വര മണിപ്പൂരിന്‍റെ പത്തിലൊന്ന് വിസ്തൃതി വരുന്നതാണ്. സംസ്ഥാനത്തെ 70 ശതമാനം ജനസംഖ്യയും ഇവിടെയാണ്. ഈ താഴ്വരയിലൂടെ ഒഴുകുന്ന നദികളാണ് ഇംഫാല്‍, ഖുഗ, ഐറില്‍, തൗബാല്‍, സെക്മായ് എന്നിവ. കൂടുതൽ വായിക്കാം

Photo Courtesy: rajkumar1220

സെയ്‌ലാദ് തടാകം

സെയ്‌ലാദ് തടാകം

മണിപ്പൂരിലെ നാല്‌ വന്യജീവി സങ്കേതങ്ങളില്‍ ഒന്നായി അടുത്തിടെ സെയ്‌ലാദ്‌ തടാകത്തെ പ്രഖ്യാപിച്ചിരുന്നു. താമെങ്‌ലോങ്‌ മലമുകളില്‍ സ്ഥിതിചെയ്യുന്ന ഈ തടാകം പ്രകൃതി ഭംഗി നിറഞ്ഞതും സാഹസിക വിനോദങ്ങള്‍ക്ക്‌ സാധ്യത ഉള്ളതുമായ സ്ഥലമാണ്‌. നിരവധി പെരുമ്പാമ്പുകള്‍, മത്സ്യം, ആമകള്‍, ജലപക്ഷികള്‍ എന്നിവ ഈ തടാകത്തിലുണ്ട്‌. എല്ലാ വര്‍ഷവും നിരവധി ദേശാടന പക്ഷികള്‍ ഇവിടെ എത്താറുണ്ട്‌.

Photo Courtesy: Marc Johnson

ബരാക് നദി

ബരാക് നദി

താമെങ്‌ലോങില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ്‌ ബാരാക്‌ നദി. ഈ നദിയിലെ ഏഴ്‌ വെള്ളച്ചാട്ടങ്ങൾ പ്രശസ്തമാണ്. വളരെ അടുത്തടുത്തായാണ്‌ ഏഴ്‌ വെള്ളച്ചാട്ടങ്ങളും. ജില്ലയിലെ പ്രധാന ജലസ്രോതസ്സാണ്‌ താമെങ്‌ലോങിലൂടെ ഒഴുകുന്ന ബാരാക്‌ നദി. കൂടുതൽ വായിക്കാം

Photo Courtesy: Mongyamba

ഖോന്‍ജാം

ഖോന്‍ജാം

തൗബാല്‍ ജില്ലയിലെ ഏറ്റവും പ്രശസ്‌തമായ സ്ഥലമാണ്‌ ഖോന്‍ജാം . ബ്രിട്ടീഷ്‌കാര്‍ക്കെതിരെ മണിപ്പൂരികള്‍ അവസാനമായി സ്വാതന്ത്ര്യത്തിനായി യുദ്ധം നടത്തിയത്‌ ഇവിടെയാണ്‌. 1891 ല്‍ ആണ്‌ ഏപ്രിലില്‍ ആയിരുന്നു ഇത്‌. ബ്രിട്ടീഷ്‌ ചീഫ്‌ കമ്മീഷണറെയും അദ്ദേഹത്തിന്റെയൊപ്പമുള്ള മറ്റ്‌ അംഗങ്ങളെയും കൊന്നതിന്‌ ശേഷം ആയിരുന്നു ഇത്‌.

Photo Courtesy: Diamond Oina

മഖേല്‍

മഖേല്‍

മണിപ്പൂരിലെ സേനാപതിയിലുള്ള വിചിത്ര മതങ്ങള്‍ക്ക് ഒരു പുണ്യഭൂമിയാണ്‌ മഖേല്‍. ഒട്ടനേകം ചരിത്ര സ്മാരകങ്ങള്‍ ഗ്രാമത്തില്‍ അവിടവിടെയായി കാണാം. സേനാപതിയുടെ തലസ്ഥാനനഗരിയില്‍ നിന്ന് വളരെ കുറഞ്ഞൊരു യാത്ര മാത്രമേ ഇവിടേയ്ക്കുള്ളൂ.

കല്ലുകളാണ് ഇവിടെ ചരിത്ര സ്മാരകങ്ങളായി കണക്കാക്കുന്നത്.

Photo Courtesy: Eiferpiku

ഉഖരൂൾ

ഉഖരൂൾ

മണിപ്പൂരിലെ ഉഖരുല്‍ ജില്ലയില്‍ മാത്രം കാണാനാവുന്ന സിറോയി ലില്ലി(ശിറൂയി ലില്ലി)പൂക്കളാണ് ഈ നാടിന്റെ മുഖമുദ്ര. ഫ്രാങ്ക് കിങ്ടണ്‍ വാസ് എന്ന സസ്യനിരീക്ഷകനാണ് ആദ്യമായി ഈ പൂക്കളെ കണ്ടെത്തിയത്. ലിലിയം മക് ലിനി എന്ന തന്റെ ഭാര്യയുടെ പേരില്‍ ഈ പൂക്കളെ അദ്ദേഹം നാമകരണം ചെയ്തു. കശോങ് വന്‍ എന്ന് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്ന ഈ പൂക്കള്‍ ധാരാളമായ് കാണപ്പെടുന്നത് ശിറൂയി കശുംങ് എന്ന ശിറൂയി കൊടുമുടിയിലാണ്.

Photo Courtesy: Tabish Qureshi Tabish q

ങ്ഗലോയ് വെള്ളച്ചാട്ടം

ങ്ഗലോയ് വെള്ളച്ചാട്ടം

ങ്ഗലോയ് വെള്ളച്ചാട്ടം പെട്ടന്ന് ശ്രദ്ധ നേടിയ ഒന്നാണ്. മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ കണ്ടിരിക്കേണ്ടുന്ന ഒന്നാണ് ഈ വെള്ളച്ചാട്ടം. ങ്ഗലോയ് ഗ്രാമത്തിലെ ഇടതൂര്‍ന്ന പച്ചപ്പുകള്‍ക്കിടയിലാണ് ഈ മനോഹരമായ കാഴ്ച. ങ്ഗലോയ് മൂള്‍ എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു. ചുരാചന്ദ്പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Songangte

ഖുഗ ഡാം

ഖുഗ ഡാം

മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ നഗരത്തിന് ജീവന്‍ പകരുന്ന ഒന്നാണ് ഖുഗ ഡാം. വൈദ്യുതോത്പാദനം, ജലസേചനം എന്നിവ ലക്ഷ്യമാക്കി നിര്‍മ്മിച്ച ഡാം ഒരു പ്രമുഖ സന്ദര്‍ശന കേന്ദ്രം കൂടിയാണ്. തദ്ദേശവാസികളുടെ ഒരു പ്രധാന പിക്നിക് കേന്ദ്രമാണിത്. ഒരു കൃത്രിമ തടാകത്തിന്‍റെ സ്ഥാനത്താണ് ഈ ഡാം നിര്‍മ്മിച്ചത്.

Photo Courtesy: Hml1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more