Search
  • Follow NativePlanet
Share
» »വാട്ടര്‍ സ്‌പോര്‍ട്‌സില്‍ താല്പര്യമുണ്ടോ? എങ്കില്‍ പോകാം ഈ സ്ഥലങ്ങളിലേക്ക്

വാട്ടര്‍ സ്‌പോര്‍ട്‌സില്‍ താല്പര്യമുണ്ടോ? എങ്കില്‍ പോകാം ഈ സ്ഥലങ്ങളിലേക്ക്

കയാക്കിങ്ങും സ്‌നോര്‍ക്കെലിങ്ങും കൈറ്റ് സര്‍ഫിങ്ങും പാരാസെയ്‌ലിങ്ങും വാട്ടര്‍ ബോര്‍ഡിങ്ങും ഒക്കെയായി വിസ്മയങ്ങള്‍ തീര്‍ക്കുന്ന നിരവധി ഇനങ്ങളുണ്ട് ജലവിനോദങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാന്‍.

By Elizabath

വാട്ടര്‍ സ്‌പോര്‍ട്‌സ് അഥവാ ജലവിനോദങ്ങള്‍..മലയാളികള്‍ക്ക് അല്പം പരിചയക്കുറവുണ്ടെങ്കിലും അല്പം ധൈര്യവും തൊലിക്കട്ടിയും മാത്രം മതി പരിചയക്കുറവ് മാറ്റാന്‍. കയാക്കിങ്ങും സ്‌നോര്‍ക്കെലിങ്ങും കൈറ്റ് സര്‍ഫിങ്ങും പാരാസെയ്‌ലിങ്ങും വാട്ടര്‍ ബോര്‍ഡിങ്ങും ഒക്കെയായി വിസ്മയങ്ങള്‍ തീര്‍ക്കുന്ന നിരവധി ഇനങ്ങളുണ്ട് ജലവിനോദങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാന്‍. വാട്ടര്‍ സ്‌പോര്‍ട് വേണ്ട, വഞ്ചിയില്‍ കയറി കിടിലനൊരു യാത്ര മതി എന്നു പറയുന്നവര്‍ക്കുമുണ്ട് പറ്റിയ സ്ഥലങ്ങള്‍.
വാട്ടര്‍ സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം.

ഗോവ

ഗോവ

വാട്ടര്‍ സ്‌പോര്‍ട്‌സ് എന്ന പേരുകേട്ടാല്‍ ആദ്യം ഓര്‍മ്മ വരുന്ന സ്ഥലമാണ് ഗോവ. വാട്ടര്‍ സ്‌കീയിങ്ങ്, കൈറ്റ് സര്‍ഫിങ്, വിന്‍ഡ് സര്‍ഫിങ്, പാരാസെയ്‌ലിങ് തുടങ്ങി സാഹസികത നിറഞ്ഞ ജലവിനോദങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഗോവ എന്നു സംശയമില്ല

PC:Adrián Cerón

ബനാനാ ബോട്ട് റൈഡ്

ബനാനാ ബോട്ട് റൈഡ്

ഗോവയില്‍ ഏറ്റവുമധികം ആലുകള്‍ തേടിയെത്തുന്ന പ്രിയപ്പെടട് ജലവിനോദമാണ് ബനാന ബോട്ട് റൈഡ്. കാഴ്ചയില്‍ വാഴപ്പഴത്തിന്റെ രൂപത്തോട് സാമ്യമുള്ള ഈ ബോട്ടിന്റെ യഥാര്‍ഥ പേര് വാട്ടര്‍ സ്ലൈഡ് എന്നാണ്.

സ്ത്രീകൾക്ക് പ്രിയപ്പെട്ട ബനാന ബോട്ട് റൈഡ്!സ്ത്രീകൾക്ക് പ്രിയപ്പെട്ട ബനാന ബോട്ട് റൈഡ്!

PC: Sharps

എവിടെ?

എവിടെ?

ഗോവയില്‍ വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ക്ക് പറ്റിയ സ്ഥലങ്ങള്‍ എന്നു പറയുന്നത് ഇവിടുത്തെ പ്രമുഖമായ ബീച്ചുകള്‍ തന്നെയാണ്. ബാഗാ ബീച്ചിലാണ് ഇത്തരത്തിലുള്ള കൂടുതല്‍ ആക്ടിവിറ്റികള്‍ നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനായി വിദേശികളടക്കം ധാരാളം ആളുകള്‍ എത്തിച്ചേരാറുണ്ട്. ബനാന ബോട്ട് റൈഡിങ്ങില്‍ സ്ത്രീകളാണ് കൂടുതലും പങ്കെടുക്കുക.

PC: Ronald Saunders from Warrington, UK

ഗോകര്‍ണ

ഗോകര്‍ണ

ഗോവ വിട്ടാല്‍ വാട്ടര്‍ സ്‌പോര്‍ട്‌സിനു പറ്റിയ അടുത്ത ഇടം എന്നു പറയുന്നത് ഗോവയാണ്. ഇവിടുത്തെ ബനാന ബോട്ടിങ്ങിനും ആരാധകര്‍ ഏറെയുണ്ട്. ഗോവയിലെപോലെ തന്നെ സ്ത്രീകളാണ് ഇവിടെയും ബനാന ബോട്ടിങ്ങിന്റെ മുഖ്യ ആരാധകര്‍. ഒരാള്‍ക്ക് മുന്നൂറ് രൂപ നല്കിയാല്‍ ബനാന റൈഡില്‍ പങ്കെടുക്കാം. ഇവിടുത്തെ ഓം, പാരഡൈസ് ബീച്ചുകളാണ് ബനാന റൈഡിങ് ഉള്‍പ്പെടെയുള്ള ജലവിനോദങ്ങളുടെ പ്രധാന കേന്ദ്രം.

PC:Axis of eran

ബീച്ച് ട്രക്കിങ്ങ്

ബീച്ച് ട്രക്കിങ്ങ്

ഇന്ത്യയില്‍ ബീച്ച് ട്രക്കിങ്ങിനു പേരുകേട്ട സ്ഥലങ്ങളില്‍ ഒന്നാണ് ഗോകര്‍ണ. ഒരു ബീച്ചില്‍ നിന്നും മറ്റൊന്നിലേക്ക് സാഹസികമായി പാറകളും മലമടക്കുകളും കയറി പോകുന്നത് എത്ര മനോഹരമായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ. ബീച്ച് ട്രക്കിങ്ങിന്റെ രസമറിയാനും ബീച്ചുകളില്‍ താമസിച്ച് അടിച്ചുപൊളിക്കാനുമാണ് ഇവിടെ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിച്ചേരുന്നത്.

PC:Axis of eran

ആന്‍ഡമാന്‍ ദ്വീപസമൂഹം

ആന്‍ഡമാന്‍ ദ്വീപസമൂഹം

ജലവിനോദങ്ങളുടെ ശരിയായ ഹരം പകരുന്ന ഇന്ത്യയിലെ ഏക സ്ഥലമെന്ന് വിശേഷിപ്പിക്കാവുന്ന ഇടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം. പാരാസെയ്‌ലിങ്, ബോട്ടിങ്, സര്‍ഫിങ്ങ്, ജെറ്റ് സ്‌കീയിങ് തുടങ്ങി ആരെയും ആകര്‍ഷിക്കുന്നതും വ്യത്യസ്തവുമായ ഒട്ടേറെ ജലവിനോദങ്ങള്‍ക്ക് ഇവിടെ അസവരം ഒരുക്കിയിട്ടുണ്ട്. കടലിനടിയിലൂടെ പവിഴപ്പുറ്റുകളെയും മത്സ്യങ്ങളെയും ചെടികളെയും തൊട്ടുരുമ്മിക്കൊണ്ട് നടത്തുന്ന അണ്ടര്‍വാട്ടര്‍ വാക്കിങ് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണെന്ന് പറയാതെ വയ്യ.

PC:Ggerdel

സ്‌കൂബാ ഡൈവിങ്

സ്‌കൂബാ ഡൈവിങ്

ആന്‍ഡമാനിലെ ജലവിനോദങ്ങളില്‍ ഏറ്റവും പേരുകേട്ട ഒന്നാണ് സ്‌കൂബാ ഡൈവിങ്. ആന്‍ഡമാനിലെ ഹാവ്‌ലോക്ക് ഐലന്‍ഡിലാണ് സ്‌കൂബാ ഡൈവിങ്ങിനായി കൂടുതലും ആളുകള്‍ എത്തുന്നത്. 15 മിനിട്ട് നേരത്തെ പ്രാഥമിക പരിശീലനത്തിനുശേഷം 45 മിനിട്ട് സമയം നീണ്ടു നില്‍ക്കുന്ന സ്‌കൂബാ ഡൈവിങ്ങാണ് ഇവിടെ നല്കുന്നത്. എലഫന്റ് ബീച്ചിലും പോര്‍ട്ട് ബ്ലെയരിലെ രാജീവ് ഗാന്ധി വാട്ടര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലും ഇതിനുള്ള സൗകര്യങ്ങള്‍ ഉണ്ട്.

PC:Jenny

കേരള

കേരള

കായലുകളിലൂടെ കെട്ടുവള്ളത്തില്‍ യാത്ര ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയതാണ് കേരളത്തിലെ ജല വിനോദങ്ങല്‍. സാഹസികത തീരെ കുറഞ്ഞതാണ് ഇവിടുത്തെ യാത്രകള്‍ എന്നു പറയാതെ വയ്യ. എന്നാല്‍ കേരളത്തിലെ കായലുകളിലൂടെയും തടാകങ്ങളിലൂടെയും പുഴകളിലൂടെയും നടത്തുന്ന യാത്രകള്‍ ഒരു ആയുഷ്‌കാലം മുഴുവന്‍ മനസ്സില്‍ സൂക്ഷിക്കാനുള്ള കാഴ്ചകള്‍ നല്കും എന്ന കാര്യത്തില്‍ സംശയമില്ല.

PC:Ayan Mukherjee

മണ്‍റോ ഐലന്‍ഡ്

മണ്‍റോ ഐലന്‍ഡ്

അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന്‍ കെട്ടും കണ്ടല്‍കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ ചെറിയ കൈവഴികളില്‍ കൂടിയുള്ള യാത്ര. ആ യാത്രയാണ് മണ്‍റോ തുരുത്തിനെ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാക്കുന്നത്. കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരിടമാണ് കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മണ്‍റോ ഐലന്‍ഡ്. തുരുത്ത് ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലങ്ങളിലൊന്നു കൂടിയാണ് ഇത്.

PC: Girish Gopi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X