» »ചരിത്രം തല ഉയർത്തി നിൽക്കുന്ന, കേരളത്തി‌ലെ 10 സ്ഥലങ്ങൾ

ചരിത്രം തല ഉയർത്തി നിൽക്കുന്ന, കേരളത്തി‌ലെ 10 സ്ഥലങ്ങൾ

Written By:

ബീ‌ച്ചുകളും കായലുകളും ഹിൽസ്റ്റേഷനുകളുമൊക്കെ‌യാണ് സഞ്ചാരികൾ എന്ന നിലയിൽ നമ്മൾ കേരളത്തിൽ തിരയുന്നത്. ‌സ്കൂളുകളിലെ പഠനയാത്രകളിൽ അല്ലാതെ ച‌‌രിത്ര ‌സ്മാരകങ്ങൾ തേടി യാത്ര ചെയ്യാത്തവരാണ് പലരും.

എന്നാൽ കേരളത്തിന്റെ മഹ‌ത്തായ പൈതൃകം മനസിലക്കാൻ കേരളത്തിലെ ‌ച‌രിത്ര സ്മാരകങ്ങളിലൂടെ നമ്മൾ യാത്ര ചെയ്തിരിക്കണം. ചരിത്രം തല ഉയർത്തി നിൽക്കുന്ന, കേരളത്തി‌ലെ 10 സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം

കേരളത്തിന്റെ ചരിത്രശേഷിപ്പുകൾ

01. ബേ‌ക്കൽ കോട്ട

01. ബേ‌ക്കൽ കോട്ട

ഉയിരേ എന്ന ഗാനം കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിൽ മനീഷ കൊ‌യ്‌രാളയും പശ്ചാത്തലത്തിലുള്ള ബേ‌ക്കൽ കോട്ടയുമാണ് കടന്ന് വരുന്നത്. പിന്നീട് പല സിനിമകളിൽ ബേക്കൽ കോട്ട ചിത്രീകരിച്ചെങ്കിലും ബോംബെ എന്ന സിനിമയിലൂടെയാണ് 300 വർ‌ഷം പഴക്കമുള്ള ഈ കോട്ട പ്രശസ്തമായത്.

ബേക്കൽ കോ‌ട്ടയിൽ എത്തിച്ചേരാൻ

ബേക്കൽ കോ‌ട്ടയിൽ എത്തിച്ചേരാൻ

കാസർകോട് ടൗണിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയാണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്കുള്ള ദേശീയപാത ബേക്കൽ കോട്ടയ്ക്ക് സമീപത്തൂടെയാണ് കടന്ന് പോകുന്നത്. 8 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കാ‌ഞ്ഞങ്ങാടാണ് സമീപത്തുള്ള പട്ടണം.

Photo Courtesy: Renjithks

02. അഞ്ചുതെങ്ങ് കോട്ട

02. അഞ്ചുതെങ്ങ് കോട്ട

അഞ്ചുതെങ്ങ് കോട്ട ഈസ്റ്റ്‌ ഇന്ത്യ കമ്പനി 1695-ൽ നിർമ്മിച്ച ഒരു കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട എന്നറിയപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലെ അഞ്ചു തെങ്ങിലായതിനാലാണ് ഈ കോട്ടയ്ക്ക് ആ പേര് ലഭിച്ചത്.

Photo Courtesy: Harisub

അഞ്ചു‌തെങ്ങിൽ എത്തിച്ചേരാൻ

അഞ്ചു‌തെങ്ങിൽ എത്തിച്ചേരാൻ

തി‌രുവനന്ത‌പുരത്ത് നിന്ന് 36 കിലോമീറ്റർ അകലെയായാണ് അഞ്ചുതെങ്ങ് സ്ഥിതി ചെയ്യുന്നത്. 15 കിലോമീറ്റർ അകലെ സ്ഥിതി ചെ‌യ്യുന്ന കടക്കാവൂർ റെയിൽ‌വേ സ്റ്റേഷൻ ആണ് അടുത്ത റെ‌യിൽവേ സ്റ്റേഷൻ.
Photo Courtesy: Prasanthvembayam

03. ഡച്ച് കൊട്ടാ‌രം

03. ഡച്ച് കൊട്ടാ‌രം

ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കാഴ്ചകളിലൊന്നാണ് മട്ടാഞ്ചേരി പാലസ് അഥവാ ഡച്ച് പാലസ്. 1555ല്‍ പോര്‍ച്ചുഗീസുകാരാണ് ഈ കൊട്ടാരം നിര്‍മിച്ചത്. കൊച്ചി മഹാരാജാവ് വീര കേരളവര്‍മ്മയോടുള്ള ആദരസൂചകമായി ഇത് അദ്ദേഹത്തിന് സമ്മാനിക്കുയായിരുന്നു. 1663ല്‍ ഡച്ചുകാര്‍ പുതുക്കിപണിതതോടയാണ് ഇത് ഡച്ച് പാലസ് എന്നറിയപ്പെട്ടു തുടങ്ങിയത്. രാമായണ, മഹാഭാരത കഥകളും ഹിന്ദുപുരാണ ദൃശ്യങ്ങളും വര്‍ണ്ണചിത്രങ്ങളും കൊട്ടാരത്തിന്റെ ചുമരുകളില്‍ വരച്ചതു കാണാം.

Photo Courtesy: P.K.Niyogi

04. ബോൾഗാട്ടി പാലസ്

04. ബോൾഗാട്ടി പാലസ്

ബോൾഗാട്ടി പാലസ് 1744ൽ ഡച്ചുകാരാണ് ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചത്. കൊച്ചിയ്ക്ക് അടുത്തുള്ള മുളവുകാട് ഐലന്‍ഡിലാണ് ബോള്‍ഗാട്ടി പാലസ് സ്ഥിതിചെയ്യുന്നത്.

Photo Courtesy: Challiyan

05. കണ്ണൂർ കോട്ട

05. കണ്ണൂർ കോട്ട

സെന്റ് ആഞ്ചലോ കോട്ട, കണ്ണൂർ കണ്ണൂര്‍ കോട്ട എന്ന് പരക്കെ അറിയപ്പെടുന്ന സെന്റ് ആഞ്ചലോ കോട്ടയാണ് കണ്ണൂരിലെ പ്രശസ്തമായ ആകര്‍ഷണകേന്ദ്രം.കണ്ണൂര്‍ നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണിത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ചയാണ് സെന്റ് ആഞ്ചലോ കോട്ട സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ഇന്ത്യയുടെ ആദ്യകാല പോര്‍ട്ടുഗീസ് വൈസ്രോയിയായിരുന്ന ഡോം ഫ്രാന്‍സിസ്‌കോ ഡി അല്‍മെയ്ഡ് 1505 ലാണ് സെന്റ് ആഞ്ചലോ കോട്ട നിര്‍മിച്ചത്. ശത്രുക്കളെ ചെറുക്കാനുള്ള ഉപാധിയായിട്ടാരുന്നു കോട്ടയുടെ നിര്‍മാണം.

Photo Courtesy: Kjrajesh

06. പാലക്കാട് കോട്ട

06. പാലക്കാട് കോട്ട

പാലക്കാട് കോട്ട പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായിയ്യാണ് പാലക്കാട് കോട്ട സ്ഥിതിചെയ്യുന്നത്. മൈസൂര്‍ രാജാവായിരുന്ന ഹൈദരലി 1766ല്‍ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് ബ്രിട്ടീഷുകാര്‍ പിടിച്ചടക്കുകയും പുനരുദ്ധരിയ്ക്കുകയും ചെയ്തു. കോട്ടയെ ചുറ്റിപ്പറ്റി ഒട്ടേറെ കഥകല്‍ നിലവിലുണ്ട്, ഇപ്പോള്‍ ഇത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിതലാണ്. ഇന്ത്യയിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന കോട്ടകളില്‍ ഒന്നാണിത്.

Photo Courtesy: Me haridas

07. ഹിൽപാലസ്

07. ഹിൽപാലസ്

ഹിൽ പാലസ് കൊച്ചിരാജാവിന്റെ കൊട്ടാരമായിരുന്ന ഹിൽപാലസ് നിർമ്മിച്ചത് 1865ൽ ആണ്. ആർക്കിയോളജി വകുപ്പിന്റെ കീഴിലുള്ള ഈ കൊട്ടാരം ഇപ്പോൾ ഒരു ആർക്കിയോളജി മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയമാണ് ഈ കൊട്ടാരം.

Photo Courtesy: Gokulvarmank

08. കനകക്കുന്ന് കൊട്ടാരം

08. കനകക്കുന്ന് കൊട്ടാരം

തിരുവനന്തപുരത്തെ പ്രധാന സാംസ്കാരിക കേന്ദ്രമാണ് കനകക്കുന്ന് കൊട്ടാരം. വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള ഈ കൊട്ടാരം നിർമ്മിച്ചത് ശ്രീ മൂലം തിരുനാൾ മഹാരാജാവാണെന്നാണ് കരുതുന്നത്.

Photo Courtesy: Sajiv Vijay

09. കവടിയാർ കൊട്ടാരം

09. കവടിയാർ കൊട്ടാരം

തിരുവനന്തപുരത്താണ് കവടിയാർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. മൂലം തിരുനാൾ മഹാരാജാവ് തന്റെ മരുമകളായിരുന്ന സേതു പാർവതി ഭായ് തമ്പുരാട്ടിക്ക് 1915ൽ ആണ് ഈ കൊട്ടാരം നിർമ്മിച്ചത്.

Photo Courtesy: Manu rocks

10. കുതിര മാളിക

10. കുതിര മാളിക

കുതിരമാളിക കുതിരമാളിക എന്നറിയപ്പെടുന്ന പുത്തൻമാളിക കൊട്ടാരം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായാണ്. സ്വാതിതിരുനാൾ രാമവർമ്മയാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്.
Photo Courtesy: Dinakarr

Read more about: history kerala kerala tourism

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...