Search
  • Follow NativePlanet
Share
» »പൂനെയിലെ ഭീകരനായ ടോർന കോട്ട

പൂനെയിലെ ഭീകരനായ ടോർന കോട്ട

ഭാരതത്തിലെ കോട്ടകളുടെ കഥ പറയുമ്പോൾ മുന്നിൽ ഇടം പിടിക്കുന്ന നാടാണ് മഹാരാഷ്ട്ര. ഒരു കാലത്തെ വീര ചരിത്രത്തിന്റെ അടയാളമായി ഇന്നും തലയയുർത്തി നിലകൊള്ളുന്ന ഇവിടുത്തെ കോട്ടകൾ ധീരതയുടെ മാത്രമല്ല, അതിജീവനത്തിന്‍റെയും കഥകളാണ് പറയുന്നത്. ഛത്രപതി ശിവജിയുടെ അടയാളം പതിയാത്ത കോട്ടകൾ മഹാരാഷ്ട്രയിൽ ഉണ്ടോ എന്നു തന്നെ സംശയമാണ്. മറാത്തയുടെ ചരിത്രവുമായി നിൽക്കുന്ന ഇവിടുത്തെ കോട്ടകൾ സഞ്ചാരികൾക്കു നല്കുന്നത് ചരിത്രത്തോടൊപ്പം സാഹസികതയും കൂടിയാണ്. അത്തരത്തിൽ കയറിച്ചെല്ലുവാൻ സഞ്ചാരികളെ കൊതിപ്പിക്കുന്ന കോട്ടയാണ് ടോർണ കോട്ട... കോട്ടയുടെ വിശേഷങ്ങളിലേക്ക്...

ടോർന കോട്ട അഥവാ പ്രചൻഡഗഡ് കോട്ട

ടോർന കോട്ട അഥവാ പ്രചൻഡഗഡ് കോട്ട

മഹാരാഷ്ട്രയിലെ പൂനെയിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് ടോർനകോട്ട അഥവാ പ്രചൻഡഗഡ് കോട്ട. മറാത്ത ചക്രവർത്തിയായിരുന്ന ഛത്രപതി ശിവജിയുമായി വളരെയധികം ബന്ധമുള്ള കോട്ടകൂടിയാണിത്

PC:Pushpak14795

ശിവജി കീഴടക്കിയ ആദ്യ കോട്ട

ശിവജി കീഴടക്കിയ ആദ്യ കോട്ട

തനിക്ക് വെറും 16 വയസ്സുള്ളപ്പോൾ ശിവജി കീഴക്കിയ കോട്ട എന്ന നിലയിലാണ് മറാത്തക്കാർ ഇതിനെ കാണുന്നത്. അതുകൊണ്ടു തന്നെ അവരുടെ അഭിമാനത്തിന്റെ ഒരു ഭാഗം കൂടിയാണിത്. സമുദ്ര നിരപ്പിൽ നിന്നും1403 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് പൂനെയിലെ ഏറ്റവും ഉയരത്തിലുള്ള ഹിൽ ഫോർട്ടു കൂടിയാണ്. മറാത്ത വംശത്തിന്റെ കേന്ദ്ര സ്ഥാനം കൂടിയായിരുന്ന ഇതിനോടനുബന്ധിച്ചാണ് ഈ രാജവംശം വളർന്നു വന്നത് എന്നും പറയാം...

PC:Amogh Sarpotdar

അല്പം ചരിത്രം

അല്പം ചരിത്രം

കോട്ടയുടെ ചരിത്രങ്ങൾ അധികമൊന്നും ഇപ്പോഴും ലഭ്യമല്ല. കിട്ടിയ വിവരങ്ങൾ മനുസരിച്ച് 13-ാം നൂറ്റാണ്ടിൽ ശിവഭക്തരായ ആളുകൾ ചേർന്നു നിർമ്മിച്ചതാണിതെന്നാണ് പറയപ്പെടുന്നത്. കൂടാതെ കോട്ടയുടെ പ്രവേശന കവാടത്തിനടുത്തായി ഒരു ക്ഷേത്രവുമുണ്ട്. ടോർനാജി ക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്.
പിന്നീട് 1646 ൽ ശിവജി കീഴടക്കുന്നതുവകെ ടോർണ കോട്ട എന്നപേരിൽ തന്നെ ഇതു നിലനിന്നു. അദ്ദേഹം പ്രചണ്ഡഗഡ് കോട്ട എന്ന് ഇതിനു പേരു നല്കി. കൂടാതെ കോട്ടയ്ക്കുള്ളിൽ ധാരാളം കവാടങ്ങളും സ്മാരകങ്ങളും നിർമ്മിക്കുവാനും അദ്ദേഹം മറന്നില്ല.
പിന്നീട് 18-ാം നൂറ്റാണ്ടിൽ മുഗൾ രാജാക്കന്മാർ കോട്ടയിൽ ആധിപത്യം പുലർത്തി.ശിവജിയുടെ മകനായ സാംബാസജിയെ കൊലപ്പെടുത്തിയാണ് കോട്ടയിൽ കടക്കുന്നത്. മുഗൾ രാജാവായിരുന്ന ഔറംഗസേബ് കോട്ടയെ ഫുതുൽഗൈബ് എന്ന് പേരുമാറ്റുകയും ചെയ്തു. പിന്നീട് കുറേകാലം കഴിഞ്ഞപ്പൾ ഇത് മറാത്തകളുടെ കയ്യിൽ തിരിച്ചെത്തി.

PC:Bhuppigraphy

ടോർന കോട്ട ട്രക്കിങ്ങ്

ടോർന കോട്ട ട്രക്കിങ്ങ്

മഹാരാഷ്ട്രയിൽ ട്രക്കിങ്ങിനു പറ്റിയ കോട്ടകൾ നിരവധിയുണ്ട് എങ്കിലും കാഴ്ചകളോടൊപ്പം സാഹസികതയും നല്കുന്ന ഒരിടമാണ് ടോർന കോട്ട എന്നതിൽ സംശയമില്ല. താഴെ ഭൂമിയിലെ ബഹളങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നെല്ലാം വിട്ട് ആകാശത്തിനും ഭൂമിക്കും ഇടയിലായി പച്ചപ്പു മാത്രം കണ്ട് നിൽക്കുവാൻ താല്പര്യമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നു കൂടിയാണിത്.

PC:Rhushiraj Patil

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

തെക്കു പടിഞ്ഞാറൻ മൺസൂൺ കഴിഞ്ഞാൽ ഒട്ടേറെ സഞ്ചാരികൾ എത്തിച്ചേരുന്ന ഇടമാണിത്. ചരിത്രത്തിൽ താല്പര്യമുള്ളവരെക്കാളും സാഹസികരാണ് ഇവിടെ കൂടുതലും എത്തുക. സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയത്. സന്ദർശകർക്ക് കോട്ടയ്ക്ക് സമീപത്തുള്ള മേഹ്കായ് ദേവി ക്ഷേത്രത്തിൽ താമസിക്കുവാന്‍ സൗകര്യങ്ങളുണ്ട്.

PC:Harshmehta

 എവിടെയാണിത്

എവിടെയാണിത്

പൂനെയിൽ നിന്നും പാബെ ഘട്ട് വഴി 50 കിലോമീറ്റർ അകലെയാണ് ടോർന കോട്ട സ്ഥിതി ചെയ്യുന്നത്. വെൽഹെ എന്നു പേരായ ഗ്രാമത്തിൽ നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്.

PC:Bhuppigraphy

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

വിമാനമാർഗ്ഗം വരുന്നവർക്ക് പൂനെയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. എയർപോർട്ടിൽ നിന്നും ഇവിടേക്ക് 65 കിലോമീറ്ററാണ് ദൂരം, ഏകദേശം ഒന്നര മണിക്കൂർ സമയമാണ് ഇവിടെയെത്തുവാൻ എടുക്കുക.
52 കിലോമീറ്റർ അകെലയുള്ള പൂനെ റെയിൽവേ സ്റ്റേഷനാണ് അടുത്തുള്ള സ്റ്റേഷൻ.

വിസ്മയിപ്പിക്കുന്ന ചരിത്രമുള്ള അറിയപ്പെടാത്ത കോട്ടകള്‍

മുംബൈ നഗരത്തിലെ ചരിത്ര പുരാതനമായ കോട്ടകൾ

ഇന്ത്യയിലെ ഏറ്റവും പഴയ കോട്ടയുടെ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X